Thursday 23 April 2020

കൊറോണ കാലത്തെ ചക്ക റെസിപ്പി



        ഈ ഏകാന്ത വാസത്തിനിടയ്ക്ക് എനിക്കുണ്ടായ ഏറ്റവും വലിയ നേട്ടം പാചക കല അഭ്യസിക്കാനായി എന്നതാണ്. ഗോതമ്പ് പൊടി കൃത്യ അളവിൽ വെള്ളം ചേർത്ത് കുഴച്ചു പരത്തി ചുടാനും അതു പോലെ സാമ്പാർ തക്കാളി sous വെണ്ടയ്ക്ക വറവ് അങ്ങനെ കറികൾ ഉണ്ടാക്കാനും പഠിപ്പിച്ചു. ഇന്ന് രാവിലെ ചക്ക എനിക്ക് വളരെ ഇഷ്ടമാണ് എന്ന് പറഞ്ഞു. ശരി അതു ഞാൻ പഠിപ്പിച്ചു തരാം എന്ന് ധന്യ ഏറ്റു. പിന്നെ ഉടനെ തന്നെ പഴയ വീട്ടിലേക്ക് വിട്ടു. ഒരു വലിയ പ്ലാവ് അതിൽ ഒറ്റ ചക്ക മാത്രം അതു മുകളിൽ. എന്നോട് കയറി പറിക്കാൻ പറഞ്ഞു. വേണോ ഞാൻ ദയനീയ മായി ധന്യ യുടെ മുഖത്ത് നോക്കി ഒരു ഭാവമാറ്റം ഇല്ല. ഞാൻ ഏന്തി വലിഞ്ഞു കയറി. മുകളിൽ നിറയെ വലിയ ചോണനുറുമ്പുകൾ. എന്റെ ചക്കയ്ക്ക് വേണ്ടിയല്ലേ ഞാൻ വേദന കടിച്ചു പിടിച്ചു. ഇന്ന സ്ഥലത്തു കടിച്ചു എന്നില്ല ഒരു സ്ഥലവും ഒഴിവാക്കിയില്ല. ചക്ക പറിച്ചു വീട്ടിൽ കൊണ്ടു വന്നു. ധന്യയാണ് മുറിച്ചത്. തലങ്ങും വിലങ്ങും അതിനെ കീറി മുറിച്ചു എനിക്ക് സങ്കടം സഹിക്കാൻ ആയില്ല. പിന്നെ ഓരോ ചുളയും വാശിയോടെ പറിച്ചെടുത്തു. പിന്നെ ചക്കക്കുരു. അതു മുഴുവൻ ആയി അതിൽ ഇടാൻ പറഞ്ഞു അതു പറ്റില്ല അതിനു ടേസ്റ്റ് കിട്ടില്ല. അവൾ വലിയ അമ്മികുട്ടി എടുത്തു എന്നിട്ട് ഇടിച്ചു ഒരു പരുവത്തിലാക്കി. എനിക്ക് അതു കണ്ടു കണ്ണിൽ നിന്നും കണ്ണീർ ധാര ധാര യായി വന്നു. ചക്കയോട് ഒരു കണ്ണിൽ ചോരയില്ലാത്ത പോലെ അവൾ പെരുമാറി. പിന്നെ അടുപ്പത്തു വെച്ചു ഇതിനു മുളക് തേച്ചു കൊടുക്കണം എന്നാലേ നന്നാവൂ. കുറച്ചു മുളക് പൊടി വാരിവിതറി അതിനു കത്തിനിൽക്കാൻ വയ്യെന്ന് തോന്നി. പിന്നെ എരിതീയിൽ എണ്ണ ഒഴിക്കുന്നപോലെ മഞ്ഞൾ ഉപ്പ് എല്ലാം വിതറി.. പിന്നെയും അവൾക്ക് മതിയായില്ല. അടുപ്പത്തു വെച്ച ചക്കയെ ഇടിച്ചു ഇടിച്ചു ഒരു പരുവത്തിൽ ആക്കി. അവസാനം ഉണങ്ങിയ മുളകും ഉഴുന്ന് പരിപ്പും വറുത്തിട്ടു. എന്നിട്ട് ചൂടോടെ എന്റെ മുന്നിൽ വിളമ്പി തന്നു, കൂടെ നല്ല കട്ടൻ ചായയും. എന്തൊരു ടേസ്റ്റ് ആയിരുന്നു. പിന്നെ എങ്ങനെയാണ് ഞാൻ ചക്കയെ ഇത്രമാത്രം ഇഷ്ടപെടാതിരിക്കുക. അങ്ങനെ ഇന്നത്തെ പുതിയ റെസിപ്പി ഇടിച്ചക്ക ഉണ്ടാക്കാൻ ഞാൻ പഠിച്ചു 

No comments:

Post a Comment

belur -chikmagalore mini tour

മലയാളികൾക്ക് രണ്ടു ദിവസം അവധി ദിനം ആസ്വദിക്കാൻ പറ്റിയ ഒരു ചെറിയ യാത്രയെ കുറിച്ചാണ് ഞാൻ എഴുതുന്നത് കർണാടക യിലെ ബേളൂർ, ചിക് മാഗളൂർ യാത്ര. മംഗല...