Wednesday 26 September 2012

തര്‍ക്കം


           തര്‍ക്കം 

നിറയെ  വരകളുള്ള  ഒരു  വലിയ 
ബുക്കുംമായാണ് താലുക്ക്  സര്‍വേയര്‍ 
എന്റെയും  അയല്‍വാസിയുടെയും
അതിര്‍ത്തി  തര്‍ക്കം  പരിഹരിക്കാന്‍  വന്നത് .
ബ്രിട്ടിഷുകാരന്റെ വരകൊണ്ട് 
ഇപ്പോഴും  ഇന്ത്യ  കാരന്റെ  അതിര്‍ത്തി 
നിര്‍ണയിക്കുന്ന  ബുക്കായിരുന്നു  അത് 
അച്ച്ചനെപ്പോഴും  പറയാറുണ്ടായിരുന്നു 
നിന്റെ  തലവര  എതിര്‍    ദിശയില്‍ ആണെന്ന്  .
അതിര്‍ത്തിയിലെ   വലിയ  തേക്ക് 
മരത്ത്തിലയിരുന്നു  രണ്ടു  പേരുടെയും  കണ്ണ് .
മരത്ത്തിനുള്ളിലൂടെ  യായിരുന്നു 
സര്‍വ്വേ  ലൈന്‍  കടന്നു  പോകുന്നത് 
എന്നായിരുന്നു  സര്‍വെയരുടെ നിഗമനം .
മുക്കാല്‍  പങ്കെനിക്കും  കാല്‍  പങ്കപ്പുരവും.
തര്‍ക്കം  കൊടുംബിരികൊണ്ട് 
തര്‍ക്കം  മൂത്ത്  വഴക്കായി ,തല്ലായി 
അസുപത്രിയിലായി ,കേസായി ,കോടതിയായി 
ചിലവിന്റെ   ഗ്രാഫ്  ഉയര്‍ന്നു  കൊണ്ടേയിരുന്നു 
എന്നാലും  വാശി വിട്ടുകളിയില്ല .
വീട്  വിട്ടാലും  അഭിമാനം  കളയാന്‍  വയ്യ 
ഇതെല്ലം  കണ്ടു  മരം  ചിരിക്കാന്‍  തുടങ്ങി 
ചിരിച്ച്ചിരിക്കുമോഴാണ്  ഒരു  വലിയ  കാറ്റു
അതുവഴി  വന്നത് 
കാറ്റേ ട്ട്  മരം  മണ്ണ്  പൊത്തി 
വീണത്‌  മൂനാമന്റെ  വീടിലയിരുന്നു 
വീട്  തകര്‍ന്നു ,നക്ഷ്ട  പരിഹാരം  വേണം 
മരത്തിന്റെ  ഇരട്ടി  ഇലധികം  വരും 
മരത്ത്തിനവകാസികളില്ലതായി
ഇപ്പോള്‍  എന്റേതല്ല ,അയല്‍വാസിയുടെതുമല്ല
വീണ്ടും  തര്‍ക്കം  ,കേസായി , കോടതിയായി 
ചിലവിരട്ടിയായി  കൊണ്ടേയിരുന്നു 
ഒക്കെ  കണ്ടപ്പോള്‍  എനിക്ക്  തോന്നി 
ബ്രിട്ടിഷുകാരന്റെ  പ്രേതം  അലഞ്ഞുതിരിയുന്നതു  പോലെ .

Monday 24 September 2012

ഹര്‍ത്താല്‍


    ഹര്‍ത്താല്‍ 
മെയ്‌  ഫ്ലവര്‍  വീണു  ചുവപ്പിച്ച  തെരുവ് 
ഇന്ന്  ശാന്തമായിരുന്നു,ഹര്ത്താലായിരുന്നു
ആഴ്ച  ചന്ത  നടക്കുന്ന  മൂലയില്‍ 
ഇന്ന്  കൊടികുത്ത്താന്‍ സ്ഥലമില്ലതവണ്ടാതാണ് 
ആളൊഴിഞ്ഞ  തെരുവിലുടെ ഞാന്‍  നടന്നു 
ഒരു  പൂച്ച  ചത്തു  കിടക്കുന്ന  
മൂലയില്‍  ഈച്ചകള്‍  ആഹ്ലാധാരവം മുഴക്കുന്നു 
ഉറുമ്പുകള്‍  വരിവരിയായി  പ്രകടനം 
നടത്തി  പ്രതിഷേതിക്കുന്നു
കാക്കകള്‍  സംസ്ഥാന  സമ്മേളനം  നടത്തി 
അവരുടെ  ഉയിര്തെഴ്നെല്പ്പു  പ്രകടിപ്പിക്കുന്നു 
കാലികള്‍  അലസ  ഗമനം  അലഞ്ഞു  തിരിയുന്നു 
മനുഷ്യന്‍  എത്ര  ഉദാരന്‍  ,ഓരോ  മാസവും 
തന്റെ  സഹജീവികള്‍ക്ക്  വേണ്ടി  അവന്റെ 
വിഹാര  കേന്ദ്രം  ഒഴിഞ്ഞുകൊടുക്കുന്നു .
സഹിഷ്ണുതന്‍ , ഉദാരമതി 

Thursday 20 September 2012

മരണം


മരണം 
ഒരു  നീണ്ട  നിസബ്ധാദ 
ഒരു  കാല്പെരു മാറ്റം 
മഴ  ഇറയചാലില്‍  നിന്നും  മെല്ലെ  ഇറ്റിറ്റു വീഴുന്നു 
ഒരു ജന്മ വേദന സരീരത്ത്തില്‍  ആവാഹിച്ചിരിക്കുന്നു 
ഓര്‍മകളുടെ  നീണ്ടയാത്ര 
ഒരു  ജോഡി  ചെരുപ്പ് പുറത്ത് കിടക്കുന്നു 
കാലിടറിയ  പാതകള്‍ 
ഇഴഞ്ഞു  നീങ്ങിയ  വഴികള്‍ 
ശാന്തി കിട്ടാത്ത   യാത്രകള്‍ 
ഒരു  മൌനം  കണ്ണുനീരായി  പതിക്കുന്നു 
ഒരു  കാക്ക ബലി ചോറിനായി  കരയുന്നു 
ഒരു  റീത്ത്
യാത്രയാവുന്നു 
ഇത്തരി  വിറകു 
കുറച്ചു  നിമിഷങ്ങള്‍ 
മനസ്സിനൊപ്പം  ഇത്തരിചാരം
ഒരു  ജന്മത്തിന്റെ  ശാന്തി 
പുനര്‍ജ്ജന്മം ……ആവൊ   

belur -chikmagalore mini tour

മലയാളികൾക്ക് രണ്ടു ദിവസം അവധി ദിനം ആസ്വദിക്കാൻ പറ്റിയ ഒരു ചെറിയ യാത്രയെ കുറിച്ചാണ് ഞാൻ എഴുതുന്നത് കർണാടക യിലെ ബേളൂർ, ചിക് മാഗളൂർ യാത്ര. മംഗല...