Friday 19 May 2023

belur -chikmagalore mini tour

മലയാളികൾക്ക് രണ്ടു ദിവസം അവധി ദിനം ആസ്വദിക്കാൻ പറ്റിയ ഒരു ചെറിയ യാത്രയെ കുറിച്ചാണ് ഞാൻ എഴുതുന്നത് കർണാടക യിലെ ബേളൂർ, ചിക് മാഗളൂർ യാത്ര. മംഗലാപുരത്തു നിന്ന് ബസ്സിലും ട്രെയിനിനിലും ഇവിടെ എത്തിചേരാൻ സാധിക്കും. വാഹന യാത്ര ആണ് വേഗത്തിൽ എത്തുക. ഒരു മൂന്നര മണിക്കൂർ മതി. പോകുന്ന വഴിയിൽ വേണമെങ്കിൽ ധർമ്സ്ഥല യും പോകാം. ട്രെയിൻ യാത്ര ആണെങ്കിൽ മംഗളൂർ ജംഗ്ഷൻ സ്റ്റേഷനിൽ നിന്ന് ആണ് ട്രെയിൻ. Sakleshpur സ്റ്റേഷനിൽ ഇറങ്ങുക. അവിടെ നിന്ന് ഒരു മണിക്കൂർ വാഹന യാത്ര ഉണ്ട് ബേളൂർ ക്ക്. ഫെബ്രുവരി തൊട്ട് ആണെങ്കിൽ ട്രെയിൻ യാത്ര യിൽ നല്ല ചൂട് അനുഭപ്പെടും അതുകൂടാതെ ഹസ്സൻ റൂട്ട് ആയതിനാൽ വളരെ പതുക്കെ കാട്ടിലൂടെ യുള്ള യാത്ര. ഡിസംബർ ഒക്കെ നല്ല തണുപ്പ് ആയിരിക്കും. പോകുന്നതിനു മുൻപ് നിങ്ങൾ റൂം ബുക്ക് ചെയ്തു പോകുന്നതാണ് സൗകര്യം. മലയാളികൾ കൂടുതൽ ആയി പോയി തുടങ്ങിയിട്ടില്ല ഈ റൂട്ടിൽ. രണ്ടു ദിവസവും ബേളൂർ സെറ്റ് ചെയ്തു യാത്ര തുടങ്ങാം അല്ലെങ്കിൽ ചിക് മകളൂരിൽ ധാരാളം ഹോം സ്റ്റേ കൾ ഉണ്ട്. ബേളൂർ അമ്പലത്തിനു തൊട്ടു അടുത്തായി കർണാടക ടൂറിസം കോര്പറേഷൻ ന്റെ മൗര്യ ഹോട്ടൽ velapuri ഉണ്ട് അവിടെ ഓൺലൈൻ ആയി റൂം ബുക്ക്‌ ചെയ്തു പോകാം. ചാണ്ടികെശ്വരി ആണ് അവിടത്തെ അമ്പലം വളരെ പഴക്കം ചെന്ന മനോഹരമായ കൊത്ത് പണികൾ ഉള്ള കരിംകല്ലിന്റെ അമ്പലം. രാത്രി ഒക്കെ നല്ല തണുപ്പ് ആണ് അവിടെ. അവിടെ സന്ദർശിച്ചു പിറ്റെന്നാൾ ചിക് മാഗളൂർ പോകാം പോകുന്നവഴി ഹാലേബിഡ് പോകണം കല്ലിൽ കൊത്തി വെച്ച കവിത പോലെ ഉള്ള ശിൽപ്പങ്ങൾ ഉള്ള രാജാക്കന്മാർ രുടെ കാലത്ത് പണിത വേറൊരു കലാസൃഷ്ടി. നിങ്ങൾ സ്വന്തം വാഹനത്തിൽ അല്ല പോകുന്നുണ്ടെങ്കിൽ ബേളൂർ നിന്ന് ടാക്സി പിടിക്കാം. ചിക് മാഗളൂർ ഇൽ കർണാടക ത്തിലെ ഭൂമിയിൽ നിന്ന് ഏറ്റവും ഉയർന്ന സ്പോട് ആയ വളരെ മനോഹരം ആയ.... കാണാം, വെള്ളച്ചാട്ടം കാണാം അങ്ങനെ പലതും ഉണ്ട്. അതുകൊണ്ട് ഒരു മിനി ടൂർ ആണ് ഉദ്ദേശം എങ്കിൽ ഈ റൂട്ട് തിരഞ്ഞെടുക്കാം

No comments:

Post a Comment

belur -chikmagalore mini tour

മലയാളികൾക്ക് രണ്ടു ദിവസം അവധി ദിനം ആസ്വദിക്കാൻ പറ്റിയ ഒരു ചെറിയ യാത്രയെ കുറിച്ചാണ് ഞാൻ എഴുതുന്നത് കർണാടക യിലെ ബേളൂർ, ചിക് മാഗളൂർ യാത്ര. മംഗല...