Monday 27 January 2020

അച്ഛന്



                                    അച്ഛന് 

ചെറിയ ക്ലാസ്സിൽ സ്കൂളിൽ പഠിക്കുമ്പോൾ പലപ്പോഴും പനിവരാൻ പ്രാര്ഥിക്കാറുണ്ട്. രണ്ടോ മൂന്നോ ദിവസം സ്കൂളിൽ പോകേണ്ടല്ലോ. പനി വന്നാൽ അച്ഛൻ കൂട്ടി അടുത്തുള്ള ധർമ്മാശുപത്രിയിൽ പോകും. ആദ്യം ചീട്ട് മുറിക്കും. അടുത്ത മുറിയിൽ ആണ് ഡോക്ടർ ഉണ്ടാകുക. നീളമുള്ള വടിയിൽ താഴെ വരെ തൂങ്ങി നിൽക്കുന്ന വലിയ ഖൈത്താൻ ഫാനിനു കീഴിൽ അപ്പുറവും ഇപ്പുറവും ആയി രണ്ടു ഡോക്ടർ മാർ ഉണ്ടാവും ran പേരുടെ കഴുത്തിലും ഓരോ കുഴൽ ഉണ്ടാവും പിന്നീടാണ് അതിന്റെ പേര് സ്റ്റെതസ്കോപ്പ് ആണെന്ന് പഠിച്ചത്. അതു എന്റെ നെഞ്ചിൽ വെക്കുമ്പോൾ തന്നെ പകുതി പനി പമ്പ കടക്കും എന്തെന്നാൽ ഡോക്ടറിമാർ ആ കുഴലിലൂടെ എന്റെ ഉള്ളം എല്ലാം കണ്ടുകഴിഞ്ഞിരിക്കുന്നു. പിന്നെ അടുത്ത ചെറിയ ഓടിട്ട കെട്ടിടത്തിലേക്ക് ആണ് പോകുക ഗുളികയും മാറ്റും കൊടുക്കുന്നത് അവിടെ വെച്ചാണ്. അതിനിടയ്ക്ക് അച്ഛന് പരിചയമുള്ള ഒരു പാട് പേരെ കാണാം. അവരോടൊക്കെ അച്ഛൻ വർത്തമാനം പറയും. നാട്ടിൽ ഏറ്റവും സജീവ ഇടപെടൽ അച്ഛന്റെ ഭാഗത്തു നിന്നും ഉണ്ടാകാറുണ്ട്. ആർക്ക് എന്തു സഹായം വേണമെങ്കിലും ചെയ്തു കൊടുക്കും. 100രൂപ ഒരാളോട് കടം വാങ്ങിയാൽ 50 രൂപ ഇപ്പുറത്തെ വേറൊരാൾക്ക് കൊടുക്കും. എട്ടാം ക്ലാസ് വരെ പഠിച്ച ഒരു തികഞ്ഞ ലോഹ്യൻ സോഷ്യലിസ്റ്റ്. നീ എങ്ങനെ നടക്കണം എന്ന് എന്നെ പറയാതെ പഠിപ്പിക്കുകയായിരുന്നു. 
വീണ്ടും ആശുപത്രിയിലേക്ക് അടുത്ത കെട്ടിടത്തിൽ മൂന്നു മുറികൾ ഉണ്ട് ഒന്നിൽ ഇൻജെക്ഷൻ റൂം മറ്റൊന്ന് മരുന്ന് കൊടുക്കുന്നത് മൂന്നാമത്തെ മുറി മുറിവ് കെട്ടുന്നത്. ആദ്യം തന്നെ ഇൻജെക്ഷൻ വെക്കുന്നിടത്തേക്കാണോ എന്ന് നോക്കും. അല്ലെന്നു കണ്ടാൽ സമാധാനം ആകും. പിന്നെ ഗുളിക കൊടുക്കുന്ന മുറി. രണ്ടു ഭരണികളിൽ ഒന്നിൽ വലിയ ഗുളികകൾ മറ്റേതിൽ ചെറുത് രണ്ടും ഒരു പത്തെണ്ണം വീതം തരും പിന്നെ കുപ്പിയിൽ ഉള്ള വയലറ്റ് മരുന്ന് അതു നിർബന്ധം ആണ്. അതു ഒരിറക്കു കുടിച്ചാൽ മതി പനി പമ്പ കടക്കും. 
എല്ലാം വാങ്ങി പുറത്തിറങ്ങി വീട്ടിലേക്കു പോകുന്ന വഴിയിൽ നിന്ന് റൊട്ടി വാങ്ങും വീട്ടിൽ അന്ന് എരുമ ഉണ്ടായിരുന്നു. അമ്മയോ അമ്മമ്മയോ എളേമ്മമാരോ നല്ല എരുമ പാലൊഴിച്ച വെള്ള ചായ ഉണ്ടാക്കും എന്നിട്ട് അതിൽ മുക്കി റൊട്ടി തരും അതിനു പനിയായാലും എന്തൊരു സ്വാദായിരുന്നു. അതൊരു സ്നേഹം ആയിരുന്നു .

അച്ഛൻ എന്നും ഒരു വികാരമായിരുന്നു. അറിയാതെ ഒരു ദിവസം ജീവിതത്തിൽ നിന്ന് ഇറങ്ങി പോയപ്പോൾ ആ ശൂന്യതയുടെ ആഴം ഞാനറിഞ്ഞത്. ഒരു വിതുമ്പലായി ഓർമയിൽ എന്നുമുണ്ട് എന്നോടൊപ്പം നടക്കാൻ 

belur -chikmagalore mini tour

മലയാളികൾക്ക് രണ്ടു ദിവസം അവധി ദിനം ആസ്വദിക്കാൻ പറ്റിയ ഒരു ചെറിയ യാത്രയെ കുറിച്ചാണ് ഞാൻ എഴുതുന്നത് കർണാടക യിലെ ബേളൂർ, ചിക് മാഗളൂർ യാത്ര. മംഗല...