Tuesday 24 April 2012

ഫോര്‍മുല


       ഫോര്‍മുല 

നിയന്ദ്രത്തല്‍ മനുഷ്യനില്‍  നിന്നും  ഹോമോസാപ്പിയന്‍സ്   
മനുഷ്യകുലത്തിലെക്കുള്ള  വികാസ  പരിണാമത്തില്‍ 
ഓരോ  അവയവങ്ങള്‍ക്കും  സംഭവിച്ച  പരിണാമങ്ങള്‍   സൂഷ്മമായ   
കണ്ണുകള്‍  കൊണ്ട്   കണ്ടുപിടിച്ച എല്ലാ വിധ അസുഖങ്ങള്‍ക്കും പറ്റിയ ചികിത്സ കണ്ടുപിടിച്ച ,
സുകുവിന്റെ  പേര്  നോബല്‍  പ്രൈസിന്  തിരഞ്ഞെടുത്തു  എന്നറിഞ്ഞപ്പോള്‍    
മറിഞ്ഞു  വീണു  ബോധം  പോയത്  ഇതുവരെ  തിരിച്ചുവന്നില . 
വരുമോഎന്നറിയില്ല 
വന്നിട്ടുവേണം  അതിനെ  പറ്റി വിശധമായി  
വിശധീകരിക്കാന്‍.അതുവരെകണ്ടുപിടുത്തം 
മോര്ച്ചരിയിലെ  ഫ്രീസേരില്‍  കിടക്കുന്നതായിരിക്കും .ഇതില്‍നിന്നും 
കരകയറാന്‍ ഒരു ഫോര്‍മുല ക്ഷണിക്കുന്നു 

Sunday 22 April 2012

അള്‍ഷിമേഴ്സ്


അള്‍ഷിമേഴ്സ്
ഉറക്കം  വരാത്ത  മേടമാസ  രാത്രിയില്‍ 
ഈ  ചൂട്  കാലമൊന്നു  കഴിഞ്ഞു  കിട്ടിയെന്നു 
പ്രാര്‍ത്ഥിച്ചു  മഴയ്ക്കായി  കൊതിച്ച  നിമിഷങ്ങള്‍ 
ഇരുണ്ട  കര്‍ക്കിടക  രാത്രികളിലോന്നില്‍ 
 ഓടുകള്‍ക്കിടയിലൂടെ   വീടിന്റെ  അകം 
നിറച്ച  മഴയെ  ശപിച്ച  നിമിഷങ്ങള്‍ 
വരണ്ടു  കീറിയ  കാല്പാദങ്ങളും  ആസ്തമയും 
കൊണ്ട്  വശം കെട്ട മഞ്ഞുകാലം 
ഓരോ  വസന്തവും  ഗ്രീഷ്മവും 
ശിശിരവും എന്നെ  കടന്നു  പോയത് 
ഒരു  മണിമുഴക്കം  പോലെയാണ് .
ചെരുതായിരിക്കുന്പ്മ്പോള്‍   എങ്ങനെയും 
 വലുതാവാന്‍  മോഹിച്ചു 
വലുതായിരിക്കുമ്പോള്‍  ചെറുതാവാന്‍ 
മോഹിച്ചുകൊന്ടെയിരിക്കുന്നു 
ഓര്‍മകള്‍   ഇറ്റിറ്റു വീണ ഇല്ലാതാവുന്ന 
സായന്തനത്തില്‍  കാറ്റിന്റെ ഗതികൊപ്പം 
ഒഴുകികൊന്ടെയിരിക്കുന്ന  തോണിയില്‍ 
ഞാന്‍  ഏകനായി  ഒറ്റപെട്ടിരിക്കുന്നു.
ഒന്നും  ചെയ്യാതെ  ജീവിതത്തെ 
നഷ്ടപെടുത്തിയവനെ  പോലെ 

Monday 16 April 2012

nee

നീയില്ലാത്ത സ്നേഹം ഞാനറിയുന്നില്ല
നീയില്ലാത്ത രാത്രി എനിക്ക് അപൂര്‍ണമാണ്
നീയില്ലത്തപ്പോള്‍ എന്റെ ശ്വാസ
നിശ്വാസങ്ങള്‍ പോലും ഒരു അര്‍ദ വിരാമമാണ്
നീയെനിക് തന്ന സ്നേഹം പിടിച്ചുവെകാന്‍
ഹൃദയത്തിന്റെ അറകള്‍ മതിയാവുന്നില്ല 
ഓരോ തണുപ്പിലും സമോവരില്‍നിന്നു
പകര്‍ന്നുതന്ന ചൂടുചായയുടെ സുഖം
അതെന്നെ അലോസരപെടുതികൊനടെയിരികുന്നു
നീയില്ലതനേരം ഇനി ഞാന്‍ പ്രതീക്ഷികുന്നില്ല
എന്റെ നിഖണ്ടുവില്‍  നിന്റെ സ്നേഹത്തിന്റെ
പര്യായങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു.
നീയും ഞാനും അര്‍ഥനാരീസ്വരെന്മാരേ പോലെയാണ് .

Friday 13 April 2012

ഇനി ഓണവും വിഷുവും വരേണ്ട


ഇനി  ഓണവും  വിഷുവും  വരേണ്ട 
ഓര്‍മകളില്‍  നിറഞ്ഞു  കത്തുന്ന 
പൂത്താപ്പികളും  നൈര്‍മല്യത്തിന്റെ 
കണികൊന്നയും  കണിവെള്ളരിയും . 
ഇന്ന്  അമ്മയുടെ  കണ്ണുനീര്‍  വീണ 
കണി  കണ്ടുണരുന്ന  മകള്‍ക്ക്  മുന്‍പില്‍ 
നിറഞ്ഞു  തുളുമ്പുന്ന  കുപ്പിയെ  കണിയായി 
കാണുന്ന  അമ്മതന്‍  മകന്റെ  മുഖത്തിന്റെ 
ഉറക്കം  വിട്ടുമാരത്ത്ത  കണ്ണുകള്‍ക്ക്‌ 
ഇന്നലെ  കനം  വെച്ചതിന്റെ  ബാക്കിപത്രം .
ഉച്ചയ്ക്കൂണ് പങ്കിടെണ്ടാവന്‍ അയല്‍ക്കാരന്റെ 
പറംബ്ഇലിരിന്നു  അട്ടഹസിച്  അവരുടെ  സ്വാസ്ഥ്യം  കെടുത്തുന്നു .
ഷെയറുകള്‍  പങ്കിടനിന്നവന്  തലയ്ക്കു 
കനം വെക്കുനവരുടെ  കംപനികൂട്ടം 
എങ്ങനെ യാണഅമ്മമാര്‍  ഈ  വിഷുവിന്റെ 
നന്മകള്‍  മനസ്സില്‍  നിറയ്ക്കുക ,
എന്നോ  നഷ്ടപെട്ട  ഓര്‍മ്മകള്‍  അയവിറക്കാം
ഇനി  ഓണവും  വിഷുവും  വരാതിരിക്കാന്‍  പ്രാര്‍ത്ഥിക്കാം 

Thursday 12 April 2012

swapnam

 തണുപ്പ് വരുന്ന സന്ദ്യകളില്‍ 
ഹൃദയങ്ങള്‍ കൊണ്ട് ഞാന്‍ 
ഒരുപാടു സ്വപ്‌നങ്ങള്‍ കാണാറുണ്ട് 
ചുവപ്പും പച്ചയും നീലയുമുള്ള 
വര്നബമായ സ്വപ്‌നങ്ങള്‍ 
സൂര്യന്റെ സായാഹ്നവേയിലിന്റെ 
ചൂടേറ്റു വയല്‍വരംബിലിരുന്നു
സ്വപ്നങ്ങല്‍നെയ്യുന്നൊരു എട്ടുകാലിയേപോലെയകാറുണ്ട്

Sunday 8 April 2012

maravi

ഒരു മുത്തശ്ശിയുടെ കഥ കേള്‍കാന്‍ അവന്‍ കൊതിയോടെ ഇരുന്നു ,
ഓര്‍മകളുടെ മറവിയില്‍ കഥ എവിടെയോ വെച്ച് മറന്നവര്‍
പുതിയകഥകള്‍ മാത്രം രചിക്കുന്നു.
നന്മകള്‍ നേരുന്ന മുതസ്സികല്ഷിമെശ്സു
കഥകളുടെ ബാണ്ടകെട്ടുകള്‍ ചിതലരികുന്നു
വാകുകളില്‍ ചലനം തുടികേണ്ട പുതുതലമുരകും
പതിയെ പഴയ അതെ അല്ഷിമേഴ്സ് .

Saturday 7 April 2012

manassu.

വിടര്‍ന്ന സൂര്യകാന്തിയുടെ സൌന്ദര്യംപോലെ,
നെറ്റിയില്‍ ചാലിച്ച ചന്ദനത്തിന്റെ നൈര്‍മല്ല്യം പോലെ,
സുബ്രവസ്ത്രതാരിയായി സൌമ്യയായി ,
വിടര്‍ന്ന ചിരിയുമായി സുസ്വാഗതം ചൊല്ലുമ്പോള്‍ 
മനസ്സ് ശന്തംയിരുന്നുവോ ?തുള്ളി തുള്ളി ഓടുന്ന കുടിയുടെ മനസ്സുപോലെ.

Sunday 1 April 2012

ഭൂകമ്പങ്ങള്‍ ഉണ്ടാവുന്നത്


  ഭൂകമ്പങ്ങള്‍ ഉണ്ടാവുന്നത് 
ആനന്ദിന്റെ  മരുഭൂമികള്‍  ഉണ്ടാകുന്നതു  എന്ന തലകെട്ട്  പോലെ  മരുഭൂമികള്‍  ഉണ്ടാകുന്നതു  എങ്ങനെ  എന്ന്  ചോതിക്കുമ്പോള്‍  ഇങ്ങനെ  എഴുതാം .പണ്ട്  എന്റെ  വീടിനു  മുന്‍പില്‍  വിശാലമായ  വയലായിരുന്നു,ഇന്നത്‌  ഷോപ്പിംഗ്‌  കൊമ്പ്ലെക്ഷ് ഉകളും  വീടുകലുമായി  മാറി .തത്ഫലമായി  ഏറ്റവും  വലിയ  മാറ്റമുണ്ടാക്കിയിരിക്കുനത് വെള്ളത്തിനാണ് ,ശുദ്ധ മായ  വെള്ളം  തന്ന  കിണറുകളില്‍  നഞ്ഞു (cheli) പൊന്തുന്ന  വെള്ളമായിരിക്കുന്നു .ഇത്  വയലിന്റെ  മാത്രം  കാര്യമല്ല .നമുക്കറി യുന്നത്‌  പോലെ  ഇടിച്ചുതീര്ന  കുന്നുകളുടെ  സമിപത്തുള്ള   വീടുകളിലെ  കിണറുകളും  മാര്‍ച്ച്‌  മാസത്തോടെ  വറ്റിയിരിക്കുന്നു .ജലസ്രോതസ്സുകള്‍  ഇല്ലാതാവുന്നു .നമ്മള്‍  വെള്ളത്തിന്‌  വേണ്ടി  പരക്കം  പായാന്‍  തുടങ്ങിയിരിക്കുന്നു .അടുത്ത  ദശബധം  അതിന്റെ  തീക്ഷ്ണതയെ  അഭിമുകീകരിക്കാന്‍  പോകുന്നതെയുള്ളു. 
എല്ലാ  നിയമങ്ങളുണ്ടായിട്ടും  എത്ര  തണ്ണീര്‍  തടങ്ങള്‍  നമ്മള്‍  നികത്തുന്നു .ഭൂമിയുടെ  ആത്മവാന്നത്,ശ്വാസകൊസങ്ങളാന്നു  .നമ്മള്‍ക്ക്  പണത്തിന്റെ  വികസനം  മതി .വികസനത്തിന്റെ  കാഴ്ചപാടുകള്‍  മാറുന്നില്ല . മനസമാധാനം  നക്ഷപെട്ടിടു  പണം  കിട്ടിയിറെന്തുകാര്യം ..
ഓരോ  തണ്ണീര്‍  തടങ്ങളും  നികത്തുമ്പോള്‍ ഭൂമിക്കു  ശ്വാസം  മുട്ടുകയാണ്  ,അവയുടെ  ശ്വാസ കൊസങ്ങള്‍ അടയുകയാണ് .അതുപോലെ  കുന്നുകള്‍ ഇല്ലാതാവുമ്പോള്‍  ഭൂമിയുടെ  സന്തുലിതാവസ്ഥ  ഇല്ലാതാവുകയാണ് ,അപ്പോഴാണ്  ഭൂമി  പ്രതികരിക്കുന്നത് ,ഭൂകമ്പങ്ങള്‍ ഉണ്ടാവുന്നത് . 

belur -chikmagalore mini tour

മലയാളികൾക്ക് രണ്ടു ദിവസം അവധി ദിനം ആസ്വദിക്കാൻ പറ്റിയ ഒരു ചെറിയ യാത്രയെ കുറിച്ചാണ് ഞാൻ എഴുതുന്നത് കർണാടക യിലെ ബേളൂർ, ചിക് മാഗളൂർ യാത്ര. മംഗല...