Wednesday 28 November 2012

പൌരന്മാര്‍


  • പൌരന്മാര്‍ 
ഞാനിന്നലെ ബസ്‌ സ്റ്റാന്‍ഡില്‍ ബസ്സിനടുത്ത്ത് 
രണ്ടു തരം പൌരന്മാരെ കണ്ടു.ബസ്സിനുഉള്ളില്‍ ഉള്ളവരും 
പുറത്ത് നിരയായി നില്‍ക്കുന്നവരും 
പുറത്ത് നില്‍ക്കുനവരില്‍ മുന്തിയ ജാതിക്കാര്‍ 
ബസ്സിനകത്ത് നിന്ന് പുറത്തേക്ക് നോക്കി ചിരിക്കുന്നു'
പുറത്ത് റോഡരികില്‍ വിദ്യ ആര്‍ത്തി സംഘടനകള്‍ 
ചാര്‍ജ് വര്‍ധനക്കെതിരെ പ്രകടനം നടത്തുന്നു
ഞങ്ങളുടെ ഒരു രൂപയും നിങ്ങളുടെ അഞ്ചു രൂപയും 
നിയമത്തിനു മുന്‍പില്‍ തുല്യരനെന്നാണ് വെപ്പ്  
ഈ അപമാനം സഹിച്ച്ച്ചുള്ള നില്‍പ്പ് 
എത്രയോ കാലമായി നില്‍ക്കുന്നു 
അവര്‍ക്കാര്‍ക്കും ഇതിലൊരു പ്രശ്ന വുമില്ല 
സംസ്കാരവും 100% സാക്ഷരതയും 
നമുക്ക് കൊട്ടിഘോഷിക്കം 
എല്ലായിടത്തും എത്തുന്ന ക്യാമറ കണ്ണുകള്‍ ഞങ്ങളെ കാണാറില്ല 
ഔട്ട്‌ പോസ്റ്റിലെ തൊപ്പി വെച്ച ഏമാന്മാരും ഇങ്ങോട്ട് നോക്കാറില്ല 
ബസ്സിനകത്തെ സീറ്റ് കാണുമ്പോള്‍ ചന്ദലബിക്ഷുകിയില്‍ ഉപഗുപ്ത്തന്‍ 
വെള്ളം ചോതിക്കുന്ന രംഗം ഓര്‍മ വരും ,അത് ഞങ്ങള്‍ക്ക് തൊട്ടു കൂടാത്തതാണ് 
ആ പറയനെല്ലാതെ ഞങ്ങള്‍ ആര്‍ക്കും വേണ്ടാത്തവര്‍ 

Tuesday 20 November 2012

സംസ്ക്കാരം

സംസ്ക്കാരം 
അധമ വികാര ങ്ങള്‍ക്ക് മപ്പുറം  
മനുഷ്യനില്‍   ബുദ്ധി കോരിയിട്ട 
ദൈവം ,നേരായ വഴിയും 
നാരയ കോണും ഊണിലും 
ഉറക്കത്തിലും പിന്തുടരാന്‍ 
മസ്തിഷ്ക്കത്തില്‍ സംസ്കാരമെന്ന 
വിവേകം വരച്ചുവെച്ചു 

Wednesday 14 November 2012

കണ്ണുനീര്‍ തുള്ളി



                                                കണ്ണുനീര്‍ തുള്ളി

ഇന്ന്  എഴുതാനിരിക്കുമ്പോള്‍മനസ്സു  നിറയെ  വേദന വന്നു നിറയുന്നത് പോലെ രിട്ടെയര്‍മെന്റിനു  ശേഷം വളരെ നാളത്ത ആലോചനയ്ക്ക് ശേഷമാണ് സര്‍വീസ് സ്റ്റോറി എഴുതാന്‍ തീരുമാനിച്ചത് . തുടങ്ങിയപ്പോള്‍എഴുതി തുടങ്ങിഒരു കടല്പോലെയാണ് ഓരോന്നും മനസ്സിലേക്ക് കടന്നു വന്നത് .സര്‍വീസ് സ്റ്റോറി യുടെ ഇന്നത്തെ   അധ്യായം തന്റെ സെര്‍വിസിലെ   ഒരു ജീവിത ഭാഗം തന്നെയാണ് 
സാധാരണ  പോലെ  തന്നെ  എഴുതാനിരുന്നു  . ഒരു  രിടയെര്‍മെന്റ്റ്     ജീവിതം  വരകളില്‍  വരുമ്പോള്‍  ഓര്‍മകളുടെ  വേലി ഏറ്റം     ഉണ്ടാകാറുണ്ട് , പലപ്പോഴും  കൈവിറച്ച്ചിട്റ്റ്  ഉണ്ട്  . 55 കഴിഞ്ഞാല്‍  വയസായി  എന്ന്  കരുതുന്നവരുടെ  ലോകമാണല്ലോ  ഇത്
അന്ന്  ഏതു  ദിവസമാണെന്ന്  കൃത്യമായി  ഓര്‍മയില്ല . എല്ലാ  ദിവസത്തെയും  പോലെ  ഒരു  മെക്കനികള്‍ ജീവിതത്തിന്റെ  ദിവസം  തന്നെയായിരുന്നു  അന്നും .വൈകുന്നേരം  ജോലി  കഴ്ഞ്ഞു  വീടിലേക്ക്‌  വന്നു  ചായകുടിച്ചു , കുളിയും  കഴിച്ചു  വരന്തയിലിരിക്കുകയയിരുന്നു. അപ്പോഴാണ്  ആ  ഫോണ്‍ വന്നത് .അടുത്ത  ഒരു  സുഹൃത്താണ്  വിളിച്ചത് .കലക്ട്രോട്ടെ ജങ്ക്ഷനില്‍  ഒരപകടം  നടന്നിരിക്കുന്നു .നിങ്ങളുടെ  ഡിപ്പാര്റ്റ് മെന്റ്   വാഹനം  ആണെന്ന്  തോനുന്നു .കേട്ടത്   പാതി  കേള്‍ക്കാത്തത്  പാതി  ബൈക്കുമെടുത്  നേരെ  അവിടേക്ക്  വിട്ടു . വീട്ടില്‍  നിന്നും  ഒരു  കിലോമീറ്റര്‍  ദൂരമുണ്ടാവിറെക്ക്  .പോകുമ്പോള്‍  മനസ്സില്‍      ആധിയായിരുന്നു   . ഡ്രൈവര്‍  എനിക്ക്  നന്നായി  അറിയാം .പിന്നെയരന് അതിലുണ്ടയിരിക്കുക   ജയദേവന്റെ   മനസ്സ്   വെവലാതിയാല്‍  മുങ്ങി .
             ജങ്ക്ഷനില്‍  സാമാന്യം  കുറച്ച ആള്‍ക്കൂട്ടം    ഉണ്ട് .പോലീസുകാര്‍  ആള്‍ക്കാരെ   ഒരരികിലേക്ക്  മാറ്റികൊണ്ടിരിക്കുന്നു.ജീപ്പിന്റെ  കിടപ്പ്  കാണുമ്പോള്‍  നല്ല അടിത്തന്നെയാണെന്ന്  തോന്നുന്നു.അരികില്‍   ഒരു  വലിയ   ലോറി  കിടപ്പുണ്ട് .ജയദേവന്‍  അടുത്തുള്ള  പോലീസുകാരനോട്‌  സംഗതി  ചോതിച്ചു . ആക്സിടെന്റ്റ്   നടന്നയുടെന്‍   നാട്ടുകാര്‍  ആള്‍കാരെ  പുറത്തെടുത് , അടുത്തുള്ള  ആസ്പത്രിയിലേക്ക്  കൊണ്ടുപോയിട്ടുണ്ട് . രണ്ടുപെരനുടയിരുന്നത് ,ഒന്ന്  ഡ്രൈവര്‍  ആണ്  .മറ്റേയാളുടെ  നില  ജീപ്പില്‍  നിന്നെടുക്കുമ്പോള്‍  തന്നെ  ഗുരുതരമാണ് . അതാരനെന്നരിയില്ല.ഉള്ളിലെ  ആന്തല്‍  കൂടിവന്നു .മനസ്സില്‍  നൂറു  പ്രാവശ്യം  ദൈവത്തിനെ  വിളിച്ചു .ഒന്നും സംഭവിക്കരുതെ    . മനസ്സിലാകുലത    വന്നാല്‍   അത്  അത്ര  വേഗം     പോവില്ലല്ലോ  .നീറുന്ന  മനസ്സോടെ 
ആശുപത്രിയിലേക്ക് വിട്ടു 

     ആശുപത്രിയില്‍  കുറച്ച ആള്‍ക്കൂടമുണ്ട . ഓഫീസിലെ  വേറെയും  സഹപ്രവര്ത്തരുമുന്ടു .അവിടെയെത്തിയപ്പോള്‍  കേട്ട  വാര്‍ത്ത‍  എന്നെ  തളര്‍ത്തി , ഒരാളുടെ  നില  ഗുരുതരം , മറ്റെയാള്‍  മരിച്ചിരിക്കുന്നു .ഡ്രൈവര്‍ കാണു  ഗുരുതരം .അയ്യാളെ  ദൂരെയുള്ള  ഒരു  വലിയ  ആശുപത്രിയിലേക്ക്  കൊണ്ടു  പോയിരിക്കുന്നു .മനസ്സില്‍  ഒരു  ചൂടുള്ള  കാടടിച്ച്ച  പോലെ ,എല്ലാവരും  നിസ്ബ്ധരയയിരിക്കുകയാണ് .എന്താണ്   പറയേണ്ടതെന്ന്  ആര്‍ക്കും  ഒന്നും  തോന്നുന്നില്ല   .
             കുറച്ചു  സമയത്തിനു  ശേഷം  ആശുപത്രിയിലേക്ക്  കലക്ടര്‍  വന്നു . നടന്നതൊക്കെ  അന്വേഷിച്ചു .അടുതെന്താണ്  ചെയ്യേണ്ടതെന്  ചോതിച്ചു , അവിടെ  കൂടിയിരിക്കുന്വരില്‍  ഒരാള്‍  പറഞ്ഞു , വീട്ടില്‍  അറിയിച്ചിട്ടില്ല , ഫോണ്‍  വിളിച്ചറിയിക്കാന്‍  പറ്റുന്നില്ല , അന്ന്  ഫോണത്ര വ്യപകമായിരുന്നില്ല .ആരെങ്കിലും  ഒരാള്‍  വീടിലറിയിക്കാന്‍ പോകണം , കലക്ടര്‍  പറഞ്ഞു ,പിന്നെ  എന്നെ  നോക്കി  ജയദേവന്‍  പോയിട്ട്  വരട്ടെ  എന്ന്    പറഞ്ഞു . ഉടനെ   തന്നെ   കലക്ടര്‍  ഓഫീസിലേക്ക്  വിളിച്ചു  ജീപ്പ്  വരുത്തിച്ചു .ഡ്രൈവര്‍ക്ക്  മരിച്ചയാളിന്റെ      വീടറിയമായിരുന്നു  .അങ്ങനെ   ഞാനും   ഡ്രൈവറും   കൂടി   യാത്ര   പുറപെട്ടു  .
                     വളരെ   ദൂരെ   മലയോരത്ത്തായിരുന്നു  അയാളുടെ   വീട്  ,ജീപ്പ്  കുന്നും   മലയും   കടന്നു   സഞ്ചരിക്കുകയാണ്  . തണുത്ത   കാറ്റു  അടിക്കുന്നുണ്ടായിരുന്നു . ഡ്രൈവര്‍  എന്തൊക്കയോ  സംസരിക്കുനുണ്ടായിരുന്നു . ഒന്നും  മനസ്സിലെക്കെത്തുനില്ലയിരുന്നു . അലസമായി  മൂളികൊണ്ടിരുന്നു .യാത്ര  ഒരു  മണിക്കൂര്‍ പിന്നിട്ടു
 പിന്നിട്ടിരിക്കുന്നു  ഡ്രൈവര്‍  വണ്ടി  ഒരു  ചരല്‍  റോഡിലേക്ക്  മാറ്റിയിരിക്കുന്നു . അങ്ങിങ്ങ്  ദൂരെ  ഓരോ  വിളക്കുകള്‍  ഓരോ  വീടിന്റെ  അടയാളം ആയിരിക്കുന്നു .ചുറ്റുമുള്ള  ഇരുട്ടില്‍   ഒന്നും  കൃത്യമായി  കാണുന്നില്ല .ഓരോന്ന്  ആലോചിച്ചു  നില്‍ക്കുന്ന  സമയത്ത്  ജീപ്പ്  നിന്ന് .ഡ്രൈവര്‍  പറഞ്ഞു  ഇറങ്ങു  സാറെ ,പുറത്തിറങ്ങി  നോക്കി  നിറയെ  കുറ്റികാടുകള്‍ .കുറച്ചുകൂടി  നടക്കണം  ജീപ്പ്  പോകില്ല  ഡ്രൈവര്‍  പറഞ്ഞു . അയാള്‍  ഒരു  ടോര്‍ച്ചു  കരുതിയിരുന്നു , അതുമെടുത്ത്  ഒരു  ചെറിയ  വഴിയിലൂടെ  നടന്നു .കുറച്ചു  നടന്നപ്പോള്‍  നിറയെ  മരങ്ങളുള്ള  ചെറിയ  ഓടു മേഞ്ഞ  ഒരു  വീടിലെത്തി , പുറത്ത്  ഒരു  ചിമ്മിനി  വിളക്കു കത്തിച്ചു  വെച്ചിട്ടുണ്ടു  അതിനടുത്ത്  ഒരു  സ്ത്രിയും  രണ്ടു  ചെറിയ  കുട്ടികള്മിരിക്കുന്നു . ഒറ്റ  നോട്ടത്തില്‍  തന്നെ  അതയാളുടെ  ഭാര്യയും  മക്കള് മാണെന്ന്  മനസ്സിലായി .
              അവര്‍  ഞങ്ങളെ  കണ്ടയുറെന്‍  വേവലാതിയോട്ടെ മുന്‍പോട്ടു  വന്നു .മുഖത്ത്  പരിഭ്രമം  വ്യക്തമായി  കാണാം . എല്ലാ  ദിവസവും  കൃത്യ   സമയത്ത്തെത്തുനൊരാള്‍ എത്താതിരിക്കുംബോഴുള്ള  വേവലാതി  അതെല്ലാവര്‍ക്കും  അറിയുന്നതാണല്ലോ . എന്താണ്  പറയേണ്ടതെന്ന്  ആദ്യം  ഒരെത്തും  പിടിയും  കിട്ടിയില്ല .ഡ്രൈവര്‍ ആണ്   തുടങ്ങിയത് , ഹേ  ഒന്നുമില്ല  ഒന്ന്  കണ്ടിട്ട്  ഒരു  ചെറിയ  കാര്യമുണ്ടായിരുന്നു . ഞങ്ങള്‍  പുറത്തേക്ക്  തന്നെ  നടന്നു . അവരുടെ  മുഖത്തെ  പരിഭ്രമം  നമ്മള്‍ക്ക്  കൃത്ത്യമായി വായിച്ചെടുക്കാം  .
              തിരിച്ചു  നടക്കുനിനിടയ്ക്ക്  ഇനിയെന്താണ്  ചെയ്യേണ്ടതെന്ന്  ആലോചിക്കുകയായിരുന്നു .ഡ്രൈവറും  ഒന്ന്  പറഞ്ഞില്ല . ഭാഗ്യത്തിന്  കുറച്ചു  നടന്നപ്പോള്‍  തന്നെ  ഒരാളെ  കണ്ടുമുട്ടി . അയാളോട്  കാര്യം  പറഞ്ഞു .പെട്ടന്ന്  തന്നെ  ഫോണില്‍  അയാള്‍  ആരെയൊക്കെയോ  വിളിച്ചു .എവിടെ നിന്നറിയില്ല   ഒരു  പത്ത്  പതിനഞ്ചു  പേര്‍  അവിടെയെത്തി , പഞ്ചായത്ത്  മെമ്പറും  അതിലുണ്ടായിരുന്നു .പിന്നെ  എല്ലാവരും  ആ  വീടിലേക്ക്‌  നടന്നു .  എല്ലാവരെയും  കണ്ടപ്പോള്‍  തന്നെ  അവരുടെ  ശ്വാസം  നിലച്ചത്  പോലെയായി . ഒരു  തേങ്ങലാണ്  പിന്നെ  ഉയര്‍ന്നു  വന്നത് .ഞങ്ങള്‍  തിരിച്ചുവരാന്‍  ഒരുങ്ങി . ഞങ്ങളുടെ  കടമ  കഴിഞ്ഞിരിക്കുന്നു .നാടുകാര്‍  എന്തൊക്കെയോ  ഒരുക്കങ്ങള്‍  ചെയ്യുനുണ്ടയിരുന്നു .തിരിച്ചു  വരുമ്പോള്‍  രണ്ടു  സ്ത്രീകള്‍  ആ  വീട്ടിലേക്കു   പോകുന്നത്  കണ്ടു .മെമ്പര്‍  വിളിച്ചിട്ട്  വരുന്നതാണെന്ന്  മനസ്സിലായി .അന്നവിടെ  നില്‍ക്കാനയിരിക്കും.
               
                     വീടിലെത്തിയിട്ടും  മനസ്സ്  അവിടെ  തന്നെയായിരുന്നു , ഒരു  സമാധാനവും  ഉണ്ടായില്ല ..ആവീടും  പരിസരവും  കണ്ടപ്പോള്‍  മുതല്‍  തോനുന്നതാണ് . അല്ലെങ്കിലും  എന്റെ  മനസ്സ്  അസ്വസ്തമാകുക പെട്ടെനന്നു , ജയദേവന്‍  ഓര്‍ത്തു . രാത്രി  ഭക്ഷണം  കഴിക്കാനും  ഒരു   മൂടുമുണ്ടയിരുന്നില്ല . കിടന്നെപ്പോഴന്നുരങ്ങിയേതെന്നറിയില്ല  , ഒരു  പാടു   വയ്കിയിരുന്ന്  .രാവിലെ  നേരത്തെ  എഴുനേറ്റു  .ഒന്നിച്ചു  പോകേണ്ടതാണ്  .പ്രഭാത  കൃത്യങ്ങള്‍  ഒക്കെ  വേഗം  തന്നെ  ഒരു  വിധം  നിര്‍വഹിച്ചു  എട്ടു  മണിയാവുമ്പോഴേക്കും  അസുപത്രിയിലെത്തി .അവിടെ   വേറെയും  കുറച്ചാള്‍ക്കാറുണ്ട്   , അയാളുടെ  നാട്ടുകാര്‍  ,പിന്നെ  നമ്മുടെ  കുറച്ചു  സ്ടഫ്ഫും .പോസ്റ്മോര്റെം  തുടങ്ങു നതെയുള്ള് .കലക്ടര്‍  വിളിച്ചു  പറഞ്ഞതിനാല്‍  കുറച്ചു  നേരത്തെ  യാക്കി .സമയം  അങ്ങനെ  ഇഴഞ്ഞു  നീങ്ങുകയാണ് , അല്ലെങ്കിലും  ഇത്തരം  സന്ദര്‍ഭങ്ങളില്‍  സമയം  ഇങ്ങനെ  യാണ് .ആളുകള്‍  അടക്കി  പിടിച്ച  സംസാരം  മാത്രമേ  അവിടെ യുള്ളൂ . രോഗികളുടെ  തിരക്ക്  വരുന്നതെയുന്റായിരുനുള്ള്. കാത്തിരിപ്പിന്റെ  അവസാനം  പോസ്റ്മോര്റെം  കഴിഞ്ഞെന്ന
 വാര്‍ത്ത  വന്നു .
ആംബുലന്‍സ്  വന്നു  .വെള്ള   പുതപ്പിച്ച  ബോഡി  അതിലേക്കു   കയറ്റി . അപ്പോഴേക്കും  പത്ത്  മണിയായിരിക്കുന്നു. ആംബുലന്‍സ്  ആദ്യം  കലക്ടരടിലേക്ക്‌ വിട്ടു .ഒരുപാടാള്‍ക്കാര്‍     അവിടെ  യുണ്ടായിരുന്നു . അതിനു  ശേഷ മാണ് വീടിലേക്ക്‌ വിട്ടത് . സ്റ്റാഫ്‌  ഒരു  ജീപ്പിലാണ്  അനുഗമിച്ചത് .യാത്രയിലുടനീളം  ഒരു  മൂഖതയയിരുന്നു .
   ഇന്നലെ  രാത്രിയില്‍  കാണാന്‍  കഴിയാത്ത  മലയോരത്തിന്റെ  മനോഹാരിത  ആസ്വദിക്കാന്‍  പറ്റിയ  മൂടിലായിരുന്നില്ല.വാഹനം  ഇട  റോഡിലൂട്ടെയൊക്കെ   പോയി   അവസാനം  വീടിലെത്തി . വളരെ  അധികം  ജനങ്ങലോന്നുമുണ്ടായിരുന്നില്ല  .ചെറിയ  തേങ്ങലുകള്‍  അവിടെ  അവിടെ  നിന്നുയുരന്നുന്ടു . അഞ്ചും  ഏഴും  പ്രായമുള്ള  രണ്ടു  കുട്ടികള്‍  ആള്‍കാരുട്ടെ  ബഹളം  കണ്ടു  മനസ്സിലവഞ്ഞിട്ടോ  പകച്ചു  നില്‍ക്കുന്നു . അധികം  സമയം  ബോഡി  അവിടെ  വെച്ചില്ല  അയാളുടെ  സഹോദരങ്ങള്‍  ബോഡി  എടുക്കാന്‍  തിരക്കും  കൂട്ടുനുണ്ടായിരുന്നു  .അത്  കണ്ടിട്  എനിക്ക്  ഒന്നും  മനസ്സിലായില്ല . വളപ്പിന്റെ  ഒരു  മൂലക്ക് ആണ്   ചിതയോരുക്കിയിരുന്നത് .
         ബോഡി ചിതയിലെക്കെടുത്ത്  .മൂത്ത  മകന്‍   ചിതയ്ക്ക്  തീ  കൊളുത്തി . അപ്പോള്‍ ആ കുട്ടി   കരയുനുണ്ടായിരുന്നു.അത് എല്ലാവരിലേക്കും  പടര്‍ന്നു
     ഞങ്ങള്‍ പുറത്തിറങ്ങി .കുറച്ചു കഴിഞ്ഞിട്ട് വരം എന്ന് കരുതി കുറച്ചു ദൂരെ മാറിയുള്ള ഒരു സ്റാഫിന്റെ വീടിലേക്ക്‌ പോയി .അവിടെ നിന്ന് ലഘു ഭക്ഷണം കഴിച്ചു .കുറെ നേരം വര്‍ത്തമാനം പറഞ്ഞിരുന്നു .കുറെ സമയത്തിനു ശേഷം ആ വീട്ടിലേക്കു തന്നെ തിരിച്ചു വന്നു .അവര്‍ക്ക് വേണ്ട എന്തെങ്കിലും കാര്യം ചെയ്തു കൊടുക്കേണ്ട കടമയുണ്ടല്ലോ.
          അവിടെ അപ്പോള്‍ നാലഞ്ച് പേരും ഒരു പ്രായമായ സ്ത്രീയും മാത്രമാനുണ്ടയിരുന്നത് .സ്ത്രീയെ നാടുകാര്‍ ഒരു 5 ദിവസത്തേക്ക്  സഹായത്തിനു നിര്‍ത്തിയതായിരുന്നു .ബന്ധുക്കളെ അന്വേഷിച്ചപ്പോള്‍ ഒരു പുതിയ കഥ യാണ് പുറത്ത് വന്നത്
  വീട്ടുകാരെ    ധിക്കരിച്ച്ച   ഒരു കല്യാണമായിരുന്നു  അയ്യാളുടെത്   .ആരെയും  കൂസാത്ത   ഒരാളായിരുന്നു , വയ്കുന്നേരം ഒരല്പം  കുടിക്കണം  അതായിരുന്നു  ഒരു ദുശീലം . കുറച്ചു വര്ഷം  മുന്‍പ്  ദൂരെ ഒരു സ്ഥലത്ത്  അയാള്‍ ജോലിക്ക്  പോയിരുന്നു  അവിടെ നിന്നും  സ്നേഹിച്ച   പെണ്‍കുട്ടിയെ  കല്യാണം  കഴിച്ചാണയാല്‍  നാട്ടിലേക്ക്  വന്നത് .സാമ്പത്തികമായി  ഒന്നു മില്ലാത്ത  കുടുംബമായിരുന്നു  അവളുടേത്‌  .ബന്ധുകളായി  അമ്മാവനോ  മറ്റോ  മാത്രമേ ഉണ്ടയിരുനുല്ലു.അവര്‍  തന്നെ ഇങ്ങോട്ടേക്കു   വരാറുമില്ലയിരുന്നു
ഈ  വിവാഹത്തിനു  അയാളുടെ വീട്ടുകാര്‍ക്ക്   തീരെ  തല്പര്യമുന്റയിരുനില്ല   . അച്ഛനും  അമ്മയും  പണ്ടേ  മരിച്ചിരുന്നു . ഏട്ടന്‍  മാരും   സഹോധരിമാരുമായി  ഏഴ്  പേരുണ്ട്  .എല്ലാവരും  അവരുടെ  കുടുംബക്കാരുമായി  വന്നിരുന്നു . പക്ഷെ  യാതൊരു  ബന്ധങ്ങളും  കാണിക്കാതെ  ,അയാളുടെ  ഭാര്യയെ  ചീത്ത  പറഞ്ഞവര്‍  പോയി . എന്നിരുന്നാലും  ആ  രണ്ടു  കുട്ടികളെ  ഓര്‍ക്കെണ്ടേ  ,എന്റെ  മനസ്സ്  പറഞ്ഞു ,ഇത്രയം  ഹൃദയ മില്ലയ്മയുണ്ടോ .
ആ  വീടിലേക്ക്‌  വേണ്ട  കുറെ  സാധനങ്ങള്‍  വാങ്ങിനല്‍കി  യാണ്  ഞങ്ങള്‍  മടങ്ങിയത് . പഞ്ചായത്ത്  മെമ്പര്‍  വേണ്ട  സൌകര്യങ്ങള്‍  ഒരുക്കം  എന്ന്  പറഞ്ഞു .മെമ്പര്‍ നല്ലൊരു മനസ്സുള്ള സ്ത്രീയായിരുന്നു .മടങ്ങുബോഴും  മനസ്സ്  കലുഷിതമായിരുന്നു .ആ  കുട്ടികളെ  ഓര്‍ത്ത്.
കുറെ  വര്‍ഷങ്ങള്‍ക്കു  ശേഷം  ഇന്ന്  തിരിഞ്ഞു  നോക്കുമ്പോള്‍  ,അവരൊക്കെ  എന്തായി  എന്ന്   പോലുമറിയില്ല ,സാഹചര്യത്തിനനുസരിച്  മനുഷ്യന്‍  മാറുമായിരിക്കും .അവര്‍  നല്ല  നിലയിലെത്തിയിരിക്കും . അതിനു  ശേഷം  ഞാനും  ആ  വഴി  പോയിട്ടില്ല .എന്നാലും  ആ   കുട്ടികളുടെ  മുന്പിലുടെ ചീത്ത  പറഞ്ഞു  കടന്നു  പോയ  ബന്ധുക്കളുടെ  മനസ്സിനെ  പറ്റി  എത്ര  ആലോചിച്ചിട്ടും  പിടി  കിട്ടുന്നില്ല .
ഈ  അധ്യായം  ഇവിടെ  ചുരുക്കുകയാണ്   .ഒരു   കണ്ണ്   നീര്‍തുള്ളി   തൂകി   കൊണ്ടു

belur -chikmagalore mini tour

മലയാളികൾക്ക് രണ്ടു ദിവസം അവധി ദിനം ആസ്വദിക്കാൻ പറ്റിയ ഒരു ചെറിയ യാത്രയെ കുറിച്ചാണ് ഞാൻ എഴുതുന്നത് കർണാടക യിലെ ബേളൂർ, ചിക് മാഗളൂർ യാത്ര. മംഗല...