Sunday 22 July 2012


ഏറനാട്  എക്സ്പ്രസ്സ്‌  (മലയാളി )
കണ്ന്നുരില്‍നിന്നും    കോഴികോടെക്കുള്ള  യാത്ര 
ഓ  എന്തൊരു  തിരക്ക് ,ഒരു  ചെറിയ  മൂലയ്ക്ക്  ഒന്നിരിക്കാന്‍ 
പറ്റിയത്  തന്നെ  ഭാഗ്യം  , എന്നാണാവോ    ഈ  തിരക്ക്  കുറയുക 
അല്ലെങ്കില്‍  എന്നാണ്  പുതിയ  വണ്ടി  ഓടുക , കഷ്ടപാട്  തന്നെ  
ഷാലിമാര്‍  എക്സ്പ്രസ്സ്‌ (ബംഗാളി   )
കോഴിക്കോട്    റെയില്‍വേ  സ്റ്റേഷന്‍     , മുഷിഞ്ഞ  വസ്ത്രവും 
ഒരു  വലിയ  ബാഗുമായി  ഷാലിമാര്‍  എക്സ്പ്രസ്സ്‌ ഇല്‍    വന്നിറങ്ങുന്ന 
ബംഗാളി   , മൂന്ന്  ദിവസം  കാലു  കുത്താനിടമില്ലാതെ 
എല്ലാ  കഷ്ടപാടുകളും  സഹിച്ചു  നിശബദ്ധരായി   
കേരളിയന്റെ  ചൂടിലേക്ക്  വന്നിറങ്ങുന്നു 
ഒരേ  ഒരിന്ത്യ   ….സോഷ്യലിസം  …………………………..

vvd dhanya1987: flowers of india

vvd dhanya1987: flowers of india

Saturday 21 July 2012

പ്ലോട്ട് ഫോര്‍ സെയില്‍


പ്ലോട്ട്   ഫോര്‍  സെയില്‍ 

കല്ലായി  പാലത്തില്‍  നിന്നും  താഴേക്കു 
നോക്കിയപ്പോള്‍  പുഴയില്‍  വെള്ളത്തിനു  പകരം  നിറയെ 
മരതടികളാണ്  കണ്ടത് 
അതിന്റെ  തോലുകള്‍  നീകം  ചെയ്യുന്നവര്‍ 
എത്ര  അനായാസമാണ്  തന്റെ  കര 
വിരുതുകള്‍  പ്രകടമാക്കുന്നത് 
പിന്നെയും  നടന്നപ്പോള്‍  കോഴിക്കോട്  വലിയങ്ങാടിയിലെത്തി .
അരി  ചാക്കുകള്‍  ലോറിയില്‍  നിന്നും  തലയിലേക്കും 
പിന്നെ  ഗോടൌനിലെക്കും ഒരു  അഭ്യാസിയുടെ   
കരവിരുതുപോലെ ,കലാപരമായി 
ചെയ്യുന്നവരുടെ    വില , അരി  വിലയുടെ  കയറ്റം    പോലെ 
തന്നെ  വിലെയെറിയാതാണെന്ന്    കാണിച്ചുതന്നു 
പിന്നെയും  നടന്നപ്പോള്‍  ചരല്‍  മണ്ണിട്ട 
ഒരു  വലിയ  സ്ഥലം  അതിനപ്പുറം  ഒരു 
ചെറിയ  സ്ഥലത്ത്  നിറയെ  സ്വര്‍ണമണികള്‍    പോലെ 
സൌനതര്യമുള്ള    നെല്‍വയലുകള്‍ 
മണ്ണിട്ട  സ്ഥലത്തിനു  മേല്‍  ഒരു  ബോര്‍ഡ് 
പ്ലോട്ട്  ഫോര്‍  സെയില്‍   ,രിസോട്ടിനുത്തമം       
പിന്നെയും  നടന്നെത്തിയത്‌  ആന്ധ്രയിലായിരുന്നു 
നമ്മുടെ  വയലുകലെക്കാള്‍ സുന്ദരം 
നിറയെ  നിറഞ്ഞ  വയലുകള്‍ 
പക്ഷെ  ഹോജ  രാജാവായ  ദൈവം  തംബിരാന്‍ 
നമ്മുടെ  കഞ്ഞി  മുട്ടിക്കാതിരിക്കാന്‍ 
ആന്ധ്രകാരെന്റെ  മനസ്സില്‍  റിസോര്‍ട്ട്  എന്നെഴുതിയില്ല 
അതിനാല്‍  പ്ലോട്ട്  ഫോര്‍  സൈല്‍  എന്നാ  ബോര്‍ഡും  കണ്ടില്ല 

Saturday 7 July 2012


സീതാപര്‍വ്വം 

എന്റെ  വിരലുകള്‍ക്കിടയിലൂടെ  ഊര്ന്നു വീണ 
അക്ഷരത്തില്‍  നിന്നൊരു  തേങ്ങലുയര്‍ന്നു
ഒരു  സ്ത്രീയുടെതായിരുന്നു  അത് 
അമ്മയുടെ  അനിയത്തിയുടെ  അല്ല  മകളോ
ഭൂമിയുടെതാണോ  എന്നും  തിരിച്ചറിഞ്ഞില്ല .
വരികളിലെ  ഇടവഴിയില്‍  നിന്നാണോ ,ഇരുട്ടാര്‍ന്ന മുറിയിലോ 
അല്ല  പകല്‍  വെളിച്ചം  ഉതിര്‍ന്നു  വീഴുന്ന  തെരുവില്‍നിന്നോ 
നെഞ്ച്  പിളര്‍ക്കുന്ന  യന്ത്ര  കൈകളുടെ  മുരിവേറ്റോ?
  തേങ്ങലില്‍ സ്ത്രീയുടെ  എല്ലാ  ഭാവങ്ങളും  അടങ്ങിയിരുന്നോ 
അടുത്ത  വരികളിലെ  അക്ഷരങ്ങളില്‍  ആര്‍ത്തി  പൂണ്ട 
കണ്ണുക ളാ ലും    ,  കൊതിപൂണ്ട    നാക്കുകളാലും  
കണ്ണീരിനു  പല   ഭാഷ്യങ്ങള്‍   ചമച്ചു  .
തേങ്ങലിനിട്ടു    സ്വാന്തനം   അത്  കടന്നു  
വന്ന   ഏതോ   ഇടവഴികളില്‍   വെച്ച്   കൈമോശം   വന്നു  
എല്ലാം  കണ്ടട്ടഹസ്സികനനെനിക്കിഷ്ടം ,
ഒരു സ്ത്രീയായിട്ടു കൂടി 


belur -chikmagalore mini tour

മലയാളികൾക്ക് രണ്ടു ദിവസം അവധി ദിനം ആസ്വദിക്കാൻ പറ്റിയ ഒരു ചെറിയ യാത്രയെ കുറിച്ചാണ് ഞാൻ എഴുതുന്നത് കർണാടക യിലെ ബേളൂർ, ചിക് മാഗളൂർ യാത്ര. മംഗല...