Sunday 27 May 2012

നൊസ്റ്റാള്‍ജിയ


  1. നൊസ്റ്റാള്‍ജിയ 


മൌനം  മിഴിനീരായി  പെയ്തൊരു 
തുലാവര്‍ഷ  സന്ധ്യയില്‍ 
ഇടിമുഴക്കങ്ങള്‍  വിടചൊല്ലിയ
വേനല്‍  സന്ധ്യയുടെ  കാഠിന്ന്യം
അരങ്ങൊഴിഞ്ഞ  നേരം 
വിരഹം  വിരൂപമാക്കിയ      
വിണ്ണില്‍ ,ഹൃദയം  ചൊല്ലിയ 
ഗ്രിഹാതുരത്ത്തിന്റെ  ഓര്‍മ്മകള്‍ 
പുതുമണ്ണിന്റെ  മണം  പുതപ്പിച്ച 
പുതുമഴയുടെ  ആതുരത  നിറഞ്ഞ 
ഈ  സുന്ദര  സന്ധ്യയെ  ആര്ദ്രമാക്കുന്നു.
എവിടെയൊക്കെയോ  തുടികള്‍  കൊട്ടുനുണ്ട് 
എവിടെയൊക്കെയോ  താരാട്ടുകള്‍  പാടുനുണ്ട് 
വാത്സല്യം  വാതായനം  തുറന്നു 
തണുത്ത  കാടായി  കുളുര്‍മയുണ്ടാക്കുനുണ്ട്
വിടചോല്ലിയ  വിരുന്നുകാര്‍ 
പൂങ്കാവനമായി  തിരിച്ചുവന്നെങ്കില്‍ 
ഓര്‍മയുടെ  കദളി  വാഴകൂട്ടം 
പഴുത്ത  പഴങ്ങളായി  മോഹിപ്പിക്കുണ്ട് 
തൊടിയില്‍  പഴം  ചക്കയുടെ  മണം 
എനിയുമെനിക്കൊര്‍ക്കുവാന്‍  വയ്യ 
അതെന്നെ മോഹിപ്പിക്കുന്നു 
പുറത്ത് കനത്ത മഴപെയ്യുനുണ്ട് 
എന്റെ  ആത്മാവ്  അതിനൊപ്പം 
ചെളിവെള്ളത്തില്‍  ഒഴുകിപോകട്ടെ 

No comments:

Post a Comment

belur -chikmagalore mini tour

മലയാളികൾക്ക് രണ്ടു ദിവസം അവധി ദിനം ആസ്വദിക്കാൻ പറ്റിയ ഒരു ചെറിയ യാത്രയെ കുറിച്ചാണ് ഞാൻ എഴുതുന്നത് കർണാടക യിലെ ബേളൂർ, ചിക് മാഗളൂർ യാത്ര. മംഗല...