Sunday 22 April 2012

അള്‍ഷിമേഴ്സ്


അള്‍ഷിമേഴ്സ്
ഉറക്കം  വരാത്ത  മേടമാസ  രാത്രിയില്‍ 
ഈ  ചൂട്  കാലമൊന്നു  കഴിഞ്ഞു  കിട്ടിയെന്നു 
പ്രാര്‍ത്ഥിച്ചു  മഴയ്ക്കായി  കൊതിച്ച  നിമിഷങ്ങള്‍ 
ഇരുണ്ട  കര്‍ക്കിടക  രാത്രികളിലോന്നില്‍ 
 ഓടുകള്‍ക്കിടയിലൂടെ   വീടിന്റെ  അകം 
നിറച്ച  മഴയെ  ശപിച്ച  നിമിഷങ്ങള്‍ 
വരണ്ടു  കീറിയ  കാല്പാദങ്ങളും  ആസ്തമയും 
കൊണ്ട്  വശം കെട്ട മഞ്ഞുകാലം 
ഓരോ  വസന്തവും  ഗ്രീഷ്മവും 
ശിശിരവും എന്നെ  കടന്നു  പോയത് 
ഒരു  മണിമുഴക്കം  പോലെയാണ് .
ചെരുതായിരിക്കുന്പ്മ്പോള്‍   എങ്ങനെയും 
 വലുതാവാന്‍  മോഹിച്ചു 
വലുതായിരിക്കുമ്പോള്‍  ചെറുതാവാന്‍ 
മോഹിച്ചുകൊന്ടെയിരിക്കുന്നു 
ഓര്‍മകള്‍   ഇറ്റിറ്റു വീണ ഇല്ലാതാവുന്ന 
സായന്തനത്തില്‍  കാറ്റിന്റെ ഗതികൊപ്പം 
ഒഴുകികൊന്ടെയിരിക്കുന്ന  തോണിയില്‍ 
ഞാന്‍  ഏകനായി  ഒറ്റപെട്ടിരിക്കുന്നു.
ഒന്നും  ചെയ്യാതെ  ജീവിതത്തെ 
നഷ്ടപെടുത്തിയവനെ  പോലെ 

No comments:

Post a Comment

belur -chikmagalore mini tour

മലയാളികൾക്ക് രണ്ടു ദിവസം അവധി ദിനം ആസ്വദിക്കാൻ പറ്റിയ ഒരു ചെറിയ യാത്രയെ കുറിച്ചാണ് ഞാൻ എഴുതുന്നത് കർണാടക യിലെ ബേളൂർ, ചിക് മാഗളൂർ യാത്ര. മംഗല...