Wednesday 22 February 2012

അടിമകള്‍


അടിമകള്‍ 


അപ്പുണ്ണിയും  ഞാനും  സ്കൂളില്‍  സഹപാടികളായിരുന്നു

അമേരിക്കന്‍  അടിമ  വ്യാപാരത്തിന്റെ  ചരിത്ര

ക്ലാസ്സില്‍  അവനെന്റെ  പുസ്തകതാളുകളില്‍  ഒന്നില്‍ 

ഒരടിമയുടെ  ചിത്രം  വരച്ചു

എന്റെ  നേരെ  ചൂണ്ടിയവനത് നീയാണെന്ന്  പറഞ്ഞു 

തിരിച്ചു  നീയാണെന്ന്  ഞാനും  പറഞ്ഞു 

പരസ്പരം  വഴക്കായി

വാക്കുകളില്‍  നിന്നും കൈയാംകളിയിലേക്ക്  നീങ്ങി 
                      

                     മുതിര്‍ന്നപ്പോള്‍  ഞാനും  അപ്പുണ്ണിയും  അടുത്ത 

                    സുഹൃതുകളായി  ഇണപിരിയാത്ത  സുഹൃത്തുക്കള്‍

                  വൈകുന്നേരത്തെ  കൂടിച്ചേരലുകള്‍  അവനിപ്പോഴും

                      ചിത്രംവരയ്ക്കും ,സ്വന്തം  പുസ്തകതാളില്‍

                    എന്നിട്ട്  സ്വയമവന്‍ പറയും  ഇത്  ഞാനാണെന്ന്

                    ഞാന്‍  പറയും  ഞാനാണെന്ന്  ,അവന്‍  വിടില്ല 

                     പക്ഷെ  പരസ്പരം  തല്ലുകൂടാറില്ല

                   എന്തിനു  വാക്കുകള്‍  കൊണ്ടുപോലും 

വാശിപിടിക്കാറില്ല 

                    ഇരുവര്‍ക്കുമറിയാം നമ്മള്‍  രണ്ടുപേരും 

                       അടിമകളാണെന്ന് ,പ്രതികരണശേഷിയില്ലാത്ത 

                     ഏറാന്‍മൂളുന്ന  അടിമകള്‍ ,എല്ലാം  നിശബ്ദം

                   സഹിക്കുന്ന  സമൂഹജീവികള്‍ 

No comments:

Post a Comment

belur -chikmagalore mini tour

മലയാളികൾക്ക് രണ്ടു ദിവസം അവധി ദിനം ആസ്വദിക്കാൻ പറ്റിയ ഒരു ചെറിയ യാത്രയെ കുറിച്ചാണ് ഞാൻ എഴുതുന്നത് കർണാടക യിലെ ബേളൂർ, ചിക് മാഗളൂർ യാത്ര. മംഗല...