അടിമകള്‍
അപ്പുണ്ണിയും ഞാനും സ്കൂളില്‍ സഹപാടികളായിരുന്നു
അമേരിക്കന്‍ അടിമ വ്യാപാരത്തിന്റെ ചരിത്ര
ക്ലാസ്സില്‍ അവനെന്റെ പുസ്തകതാളുകളില്‍ ഒന്നില്‍
ഒരടിമയുടെ ചിത്രം വരച്ചു
എന്റെ നേരെ ചൂണ്ടിയവനത് നീയാണെന്ന് പറഞ്ഞു
തിരിച്ചു നീയാണെന്ന് ഞാനും പറഞ്ഞു
പരസ്പരം വഴക്കായി
വാക്കുകളില്‍ നിന്നും കൈയാംകളിയിലേക്ക് നീങ്ങി
മുതിര്‍ന്നപ്പോള്‍ ഞാനും അപ്പുണ്ണിയും അടുത്ത
സുഹൃതുകളായി ഇണപിരിയാത്ത സുഹൃത്തുക്കള്‍
വൈകുന്നേരത്തെ കൂടിച്ചേരലുകള്‍ അവനിപ്പോഴും
ചിത്രംവരയ്ക്കും ,സ്വന്തം പുസ്തകതാളില്‍
എന്നിട്ട് സ്വയമവന്‍ പറയും ഇത് ഞാനാണെന്ന്
ഞാന്‍ പറയും ഞാനാണെന്ന് ,അവന്‍ വിടില്ല
പക്ഷെ പരസ്പരം തല്ലുകൂടാറില്ല
എന്തിനു വാക്കുകള്‍ കൊണ്ടുപോലും
വാശിപിടിക്കാറില്ല
ഇരുവര്‍ക്കുമറിയാം നമ്മള്‍ രണ്ടുപേരും
അടിമകളാണെന്ന് ,പ്രതികരണശേഷിയില്ലാത്ത
ഏറാന്‍മൂളുന്ന അടിമകള്‍ ,എല്ലാം നിശബ്ദം
സഹിക്കുന്ന സമൂഹജീവികള്‍
No comments:
Post a Comment