ഖസാക്കിന്റെ ഇതിഹാസം നാടകം കേരളം ഇനിയും കാണാൻ കാത്തിരിക്കുന്നുണ്ട്
2015 ജൂൺ
മാസം ഇടവപാതി തുടങ്ങിയ ഒരു ഉച്ച നേരത്താണ് കെ എം കെ കലാസമിതിക്കാരും ദീപൻ
ശിവരാമനും ഖസാക്കിന്റെ ഇതിഹാസം നാടകം തുടങ്ങാൻ നേരം കണ്ടത് .മഴ മാറി നിന്ന
ഒരു ഉച്ച നേരം ഇ പി രാജഗോപാലൻ ഉത്ഘാടനം നിർവഹിച്ച് കലാസമിതിക്കാരും
നാടകത്തിൽ അഭിനയിക്കാൻ വന്നവരും വട്ടത്തിലിരുന്ന് തങ്ങളുടെ നാടക കാര്യങ്ങൾ
പറയുമ്പോൾ അന്നാരും വിചാരിച്ചില്ല ഇത് നാടക ലോകത്തു ഒരു ഇതിഹാസമാകുമെന്ന് .
അന്നുച്ചയ്ക്കു ശേഷം മഴ പിന്നെയും ആർത്തു പെയ്യാൻ തുടങ്ങി ഒരാഘോഷം പോലെ ഈ
നാടകം കേരളത്തിലും പുറത്തും ഒരാഘോഷമാകുമെന്ന മുന്നറിയിപ്പെന്ന പോലെ .ആ മഴ
ണ് ഖസാക്കിന്റെ ആദ്യ പ്രദര്ശനം തുടങ്ങിയ തൃക്കരിപ്പൂർ തൊട്ട് എല്ലാ വേദികളിലും ഒരാഘോഷം പോലെ കൂടെയുണ്ടായിരുന്നു .
കാശഃ
ഖസാക്ക് പോലെയുള്ള ഒരു നോവൽ
നാടകമാക്കുമ്പോൾ സംഘാടകർക്കു ആശങ്കകൾ ഉണ്ടായിരുന്നു . തൃക്കരിപ്പൂർ കെ എം
കെ കലാസമിതി എന്നത് നാട്ടിൻ പുറത്തുള്ള ഒരു സാധാരണ കലാസമിതി ,ലോഹ്യൻ സോഷ്യലിസ്റ്റുകളുടെ കൂട്ടായ്മയിൽ നിന്നാണ് അത് വിരിഞ്ഞത് . ജനങ്ങൾക്ക് വേണ്ടി കോളറ പടർന്നു പിടിച്ച കാലത്ത് സ്വന്തം ജീവൻ
തൃണവല്ഗണിച്ച് ഏറ്റവും പാവപ്പെട്ടവരെ ശുശ്രുഷിക്കാൻ പോയി വളരെ നേരത്തെ
മരണമടഞ്ഞ സ്വാതന്ത്ര്യ സേനാനിയായ ഒരു മനുഷ്യസ്നേഹിയുടെ പേരിലാണ് ആ
പ്രസ്ഥാനം രൂപം കൊണ്ടത് .അന്തരിച്ച പി കോരൻമാസ്റ്ററുടെ നേതൃത്ത്വത്തിൽ
സമൂഹത്തിലെ കർഷക തൊഴിലാളികൾ , ബീഡിത്തൊഴിലാളികൾ , സർക്കാർ
ജീവനക്കാർ എന്ന് വേണ്ട എല്ലാ വിഭാഗത്തിലുമുള്ള സാധാരണക്കാരായ മനുഷ്യരുടെ
സംഭാവനയായിരുന്നു അത്. ഉത്തരകേരളത്തിൽ അതിന്റെ സമ്പന്നമായ സാംസ്കാരിക
പാരമ്പര്യം തൃക്കരിപ്പൂരിലും പരിസരപ്രദേശങ്ങളിലും കെ എം കെ നൽകിയ സംഭാവന
നിസ്തുലമായിരുന്നു . ഖസാക്കിന് മുൻപും നിരവധി നാടകങ്ങൾ കെ എം കെ രൂപം കൊണ്ട കാലഘട്ടം തൊട്ട് ഇതുവരെ അണിയിച്ചൊരുക്കിയിട്ടുണ്ട് .പ്രിയനന്ദനൻ , പ്രദീപ് മണ്ടൂർ തുടങ്ങി അനവധി പ്രമുഖർ രുടെ നാടകങ്ങൾ ഇങ്ങനെ അണിയിച്ചൊരുക്കിയിട്ടുണ്ട് . അതിനു പിന്നിൽ പ്രവർത്തിച്ച കെ എം കെ യുടെ പ്രവർത്തകരുടെ കൂട്ടായ്‌മയാണ് ഇതിനൊക്കെ പിറകിൽ ഉണ്ടായിരുന്നത് .
അങ്ങനെയാണ് 2015 യിൽഒരു
പുതിയ നാടകം എടുക്കണമെന്ന തീരുമാനത്തിൽ കെ എം കെ എത്തിച്ചേരുന്നത്
.ആയതിന്റെ അന്വേഷണം അവസാനിക്കുന്നത് തൃശൂർ സംഗീത നാടക അക്കാദമിയിൽ ജോലി
ചെയ്യുന്ന അനില്കുമാറിൽ ആണ് . ഡൽഹി അംബേദ്‌കർ യൂണിവേഴ്സിറ്റിയിൽ
ജോലിചെയ്യുന്ന ദീപൻശിവരാമൻ എന്ന സംവിധായകന്റെ മനസ്സിൽ ഒരു പുതിയ
നാടകത്തിന്റെ വിത്തുണ്ടെന്നും അതിനു പറ്റിയ നല്ലൊരു അന്തരീക്ഷമുണ്ടെങ്കിൽ
അങ്ങനെയൊരു നാടകം അണിയിച്ചൊരുക്കാൻ അദ്ദേഹം തയ്യാറാണെന്നും അനിൽകുമാർ
അറിയിക്കുന്നു . പിന്നെ എല്ലാം വേഗത്തിലാണ് നടന്നത് . നാടകം തുടങ്ങാനുള്ള അറിയിപ്പ് എല്ലാവര്ക്കും നൽകുന്നു
. നാടക കമ്പ് ഉത്ഘാഠാനം ജൂൺ ൮ നു തീരുമാനിക്കുന്നു . മുൻപ് കെ എം കെ
യോടൊപ്പം പ്രവർത്തിച്ച നാടക പ്രവർത്തകരും പുതുതായി അരങ്ങുകാണാൻ
തയ്യാറായവരുമായ ഒരു പാടാളുകൾ എത്തിച്ചേർന്നിട്ടുണ്ടായയായിരു ന്നു . അതൊരു തുടക്കമായിരുന്നു . അന്നൊന്നും ഈ നാടകം ഇങ്ങനെ കേരളം നാടക ചരിത്രത്തിൽ
ഇത്രയും ഉയരത്തിൽ എത്തിച്ചേരുമെന്നൊന്നും വിചാരിച്ചിരുന്നില്ല . പക്ഷെ
അതിനു പിന്നിൽ ഓരോ കഠിനാധ്വാനം ഉണ്ടായിരുന്നു .അത് ഒരു
ഗ്രാമത്തിന്റേതായിരുന്നു .അങ്ങനെയാണ് ജൂൺ 7 2015 നു അതിനു അരങ്ങൊരുങ്ങുന്നത് .അന്ന് രാവിലെ പതിനൊന്നു മണിക്ക് ശ്രീ ഇ പി രാജഗോപാലൻ
നാടക ക്യാമ്പ് ഉത്ഘാടനം ചെയ്യുന്നു . അപ്പോഴേക്കും നാടകത്തിൽ അഭിനയിക്കാൻ
ചുറ്റുമുള്ള നാട്ടിൽ നിന്നും ഒരു പാഡ് പേര് എത്തിച്ചേർന്നിരുന്നു .
ഉത്ഘാടനം കഴിഞ്ഞു ഉച്ചക്ക് ഉ ശേഷം സംവിധായകൻ ഓരോ ആളുടെയും കഴിവുകൾ മനസ്സിലാക്കാൻ എല്ലാവരുമായും ഒരു കൂടിയച്ചേരൽ സംഘടിപ്പിക്കുന്നു
പിറ്റേന്ന് തൊട്ട് നാടിന്റെ ഉത്സവം പോലെ വിശാലമായ വയലിന്റെ അരികത്തുള്ള ആ ഒഴിഞ്ഞ പറമ്പിൽ വളച്ച് കെട്ടിയ താർപ്പായ്ക്കുള്ളിൽ ഒരു പുതിയ ചരിത്രം തുടങ്ങുകയായി . ദീപം ശിവരാമൻ റിഹേഴ്സൽ തുടങ്ങുമ്പോൾ ഒരു പാട് പേര് അഭിനയ മോഹവുമായി ഉണ്ടായിരുന്നു . സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ളവർ , സർക്കാർ ഉദ്യോഗസ്ഥർ , കൂലിപ്പണിക്കാർ
അങ്ങനെ പോകുന്നു . എല്ലാ ദിവസവും വൈകുന്നേരം ഏഴു മണിക്ക് റിഹേഴ്സൽ
തുടങ്ങും ഖസാഖിന്റെ ഓരോ ഭാഗങ്ങൾ അത് എങ്ങനെയാണ് പുനർജനിക്കുന്നതെന്നു ഒന്നും അന്ന് റിഹേഴ്സൽ
കാണുമ്പോൾ മനസ്സിലായിരുന്നില്ല . ദീപം ശിവരാമൻ റിഹേഴ്സൽ ക്യാമ്പ് ഒരനുഭവം
തന്നെ യായിരുന്നു . രാത്രി പന്ത്രണ്ടു മണിവരെ നീളുന്ന റിഹേഴ്സൽ അത് കഴിഞ്ഞു
ഒരു മണിക്കൂർ ഡെമോൺസ്‌ട്രേഷൻ ക്ലാസ്. അതും കഴ്ഞ്ഞു ഭക്ഷണം കഴിച്ചാണ്
എല്ലാവരും പോകുക ഇവിടെ നാടകത്തോടുള്ള ദീപം ശിവരാമൻ
എന്ന സംവിധായകന്റെ ആത്മാർപ്പണം എടുത്ത് പറയേണ്ടതാണ്.രാവിലെ എണീറ്റ്
എല്ലാവര്ക്കും ജോലിക്കു പോകണം .അതൊരു ആത്മാർപ്പണം തന്നെ യായിരുന്നു .
അഭിനയിക്കുന്നവരുടെയും പിന്നിൽ പ്രവർത്തിച്ച വരുടെയും സംഘാടകരുടെയും
.അങ്ങനെ പതിയെ അവധി ദിവസങ്ങളിൽ മുഴുവനായും മറ്റുള്ള ദിവസങ്ങളിൽ
രാത്രിയിലും വൈവിധ്യത്തോടെയും സ്റ്റേജിൽ അവതരിപ്പിക്കേണ്ട അതിന്റെ ഓരോ
സജ്ജീകരണങ്ങൾ കൊണ്ട് വന്നും പുരോഗമിച്ചു കൊണ്ടിരുന്നു . ഇടയ്ക്കു സി വി
ബാലകൃഷ്ണനെ പോലെയുള്ള പ്രശസ്ത സാഹിത്യ കാരന്മാരും റിഹേഴ്സൽ കമ്പിൽ വന്നു
പോയിരുന്നു .അങ്ങനെ തുടർച്ചയായ മൂന്ന് മാസക്കാലം ഖസാഖ് അരങ്ങിലേക്ക് അവതരിപ്പിക്കാൻ തീരുമാനിക്കുന്നു . സ്റ്റേജ് തൃക്കരിപ്പൂർ എടാട്ടുമ്മലിലെ ആലുംവളപ്പ് , പ്രശസ്താരായ ഫുട്ബാൾ താരങ്ങൾക്കു ജന്മം നൽകിയ മൈതാനം . രണ്ടു ആലിന്നിടയിലെ സ്ഥലം ഖസാഖിനായി മാറ്റാൻ സംവിധായകൻ ദീപനു ഇഷ്ടപെടുന്നു . പിന്നെ പെട്ടന്നായിരുന്നു പോസ്റ്ററുകൾ തയ്യാറാക്കുന്നു . മൂന്ന് ദിവസത്തെ നാടകം . ഗാലറി കെട്ടി വളച്ച് 200 , 500 രൂപ ടിക്കറ്റ് നിരക്കിൽ സപ്തംബർ 12 , 13 , 14 തീയതികളിൽ . സംഘാടകരെ കൂടി അത്ബുധപെടുത്തിയയായിരുന്നു ജനങ്ങൾ വന്നത് . തൃക്കരിപ്പൂർ എന്ന ഗ്രാമത്തിൽ ടിക്കറ്റ് വെച്ച് കളിക്കുന്ന ഒരു നാടകത്തിനു ജനങ്ങൾ ഏറ്റെടുക്കുന്നത് . 3 15 മണിക്കൂർ
ഉള്ള നാടകം കഴിയുന്നതുവരെ എല്ലാ കാണികളും അക്ഷമരായി ഇരിക്കുന്നത് . കണ്ടവർ
വീണ്ടും കാണാൻ വരുന്നു . മനുഷ്യന്റെ വികാരങ്ങൾ മണമായും അനുഭൂതിയായും
അവനിലേക്കെത്തിക്കുന്ന സംവിധായകന്റെ അപൂർവകരവിരുത് , നാടൻ വരികളിൽ നിന്ന് ഓരോ പ്രേക്ഷകന്റെയും ആത്മാവിലേക്ക് ആഴ്ന്നിറങ്ങുന്ന ചന്ദ്രൻ വയട്ടുമ്മലിന്റെ സംഗീതം , അലിയാരുടെ വസ്ത്രാലങ്കര0 ദീപ വിതാനങ്ങളിലൂടെ അത്ഭുതം കാട്ടിയ ജോസ് കോശി puppets & props ആന്റോ ജോർജ് , നടി നടൻ മാരുടെ ട്രെയിനർ ആയി സി ആർ രാജൻ അങ്ങനെ ഖസാഖ് വളരുകയ്യാണ് . നൈജാമലിയും രവിയും ശിവരാമൻ നായരും മൊല്ലാക്കയും മാധവൻ നായരും അപ്പുക്കിളിയും മൈമൂനയും കുപ്പുവച്ചനും , കുഞ്ഞാമിനയും പദ്മയും , അലിയാരും മുങ്ങാം കോഴിയും വെളിച്ചപാടും അങ്ങനെ ഓരോ കഥാപാത്രവും ഒരു കർമബന്ധം പോലെ ഓരോ പ്രേക്ഷനിലും അലിഞ്ഞിറങ്ങുകയായിരുന്നു . മഴ അതിന്റെ ആദ്യാവസാന ഭാഗം എന്ന പോലെ നാടകത്തിന്റെ ഒപ്പം തൃക്കരിപ്പൂർ തൊട്ട് ഉണ്ടായിരുന്നു , അതിനാൽ തന്നെ തൃക്കരിപ്പൂർ അവതരണവും മൂനാം ദിവസത്തിന് ശേഷം മാറ്റിവെക്കേണ്ടി വന്നു . ആ പ്രയാണം തുടങ്ങുകയായിരുന്നു അടുത്ത് ITFOK ഇൽ . തൃശ്ശൂരിൽ മറ്റു നാടക വേദികളിൽ നിന്ന് വ്യത്യസ്തമായി പുതിയ അരങ്ങ് രണ്ടു ദിവസം മടക്കം കാണാൻ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രേക്ഷക പ്രവാഹം
അത് കഴിഞ്ഞു നാടകത്തിന്റെ ഏറ്റവും ഗംഭീര സ്റ്റേജുകളിൽ ഒന്നായ കൊടുങ്ങലൂരിലേക്കു . കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റി ബഹാദൂർ മെമ്മോറിയൽ ട്രസ്റ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ നാട്ടിലെ ചുമരായ ചുമരോക്കെ ഖസാഖിലെ കഥാപാത്രങ്ങളെ കൊണ്ട് നിറയുന്നു . ഒരത്ഭുതം പോലെ മൂന്ന് ദിവസം നിറഞ്ഞ ഗാലറികൾ , അവിടെ നിന്ന് വീണ്ടും പ്രയാണം മണിയൂരിൽ DYFI ,കോഴിക്കോട് മെഡിക്കൽ കോളേജ് സ്റ്റുഡന്റ്റ്സും പ്രകാശ് ബാരെ പ്രധാന സംഘാടകൻ ആയ ബ്ലൂ ഓഷ്യൻ തിയറ്റർ
ബാംഗ്ലൂർദൃശ്യയുടെ ആഭിമുഖ്യത്തിൽ നവി മുംബയിൽ പാലക്കാട് വിക്ടോറിയ കോളേജ്
മൈതാനം കൊച്ചി യിൽ റോട്ടറി കൊച്ചിൻ വക പിന്നെ കരിവെള്ളൂർ യവ്വനവേദി ,കോതമംഗലത്തെ മാർ ബേസിൽ , തിരുവനന്തപുരം അട്ടകുളങ്ങര മൈതാനം , ജയ്‌പ്പൂരിൽ അങ്ങനെ എത്ര എത്ര സ്റ്റേജുകളും , ഇപ്പോഴും ആളുകൾ
അന്വേഷിക്കുന്നുണ്ട് ഇനിയും ഖസഖറിന്റെ ഇതിഹാസം വരുമോ എന്ന് . കണ്ടവർ തന്നെ
ഒരിക്കൽ കൂടി കാണാൻ കാത്തിരിക്കുന്നു .കേരളത്തിലെ തന്നെ നിരവധി
പ്രദേശങ്ങളിൽ നിന്ന് കേരളത്തിന് പുറത്ത് നിന്ന് അന്വേഷണങ്ങൾ
അവസാനിക്കുന്നില്ല കണ്ട പ്രഗത്ഭന്മാർക്കു കണക്കില്ല കേരളം മുഖ്യമന്ത്രിയുടെ
കയ്യൊപ്പോടു കൂടിയ അഭിനന്ദന കത്ത് മമ്മൂട്ടി ,യെ പോലെ Dr ബിജുവിനെ പോലെ , കമലിനെ പോലെ നിര നീണ്ടു നീണ്ടു പോകുന്നു . ഇപ്പോഴും നാടകം കണ്ടവരുടെ മനസ്സിൽ ഖസാഖിന്റെ ഇതിഹാസത്തിലെ ആ വരികൾ ഒരു സംഗീതം പോലെ ഒപ്പമുണ്ട് . പണ്ടുപണ്ട്, വളരെ പണ്ട്, ഒരു പൗർണ്ണമിരാത്രിയിൽ ആയിരത്തൊന്ന് കുതിരകളുടെ ഒരു പട ഖസാക്കിലേക്ക് വന്നു. റബ്ബുൽ
ആലമീനായ തമ്പുരാന്‌റെയും ബദരീങ്ങളുടെയും ഉടയവനായ സെയ്യദ് മിയാന്‍ ഷെയ്ഖും
തങ്ങന്മാരുമായിരുന്നു അത്. ഷെയ്ഖിന്‌റെ ചടച്ചു കിഴവനായ പാണ്ടൻ കുതിരയുടെ
കാലുകഴച്ചപ്പോൾ പട നിന്നു. രാത്രിയുടെ അന്ത്യയാമത്തിൽ പാണ്ടൻ കുതിര
ചത്തപ്പോൾ, തങ്ങന്മാർ പനങ്കാട്ടിൽ പാളയമടിച്ചു. ആ പാളയത്തിന്‌റെ സന്തതികളത്രെ ഖസാക്കുകാർ... നാടകം തുടങ്ങുമ്പോഴും മന്ദാരത്തിന്റെ ഇലകൾ ചേർത്ത് തുന്നിയ പുനർജനിയുടെ കൂടു വിട്ടു ഞാൻ യാത്ര യാവുകയാണ് നാടക അവസാനവും
നാടകം കാണണമെന്നാഗ്രഹിക്കുന്നു
ReplyDelete