ഓര്‍മകളുടെ പ്രണയം
അച്ഛന്റെ താരാട്ട് പാട്ട് കേട്ടുറങ്ങിയ
ധനുമാസത്തിലെ നിലാവുള്ള രാത്രിയും
നെഞ്ചിന്റെ ചൂടേറ്റു വാങ്ങിയുറങ്ങിയ
മകര മാസത്തിലെ തണുപ്പുള്ള രാത്രിയും
നിര്‍ത്താതെ പെയ്യുന്ന മഴയുള്ളൊരു
ഇടവപാതിതന്‍ രാത്രിയില്‍ മെല്ലെ
മനസ്സിലൂടെ തഴുകിയൊഴുകുന്നു
ഓരോ ഗ്രിതുക്കളും ഓര്‍മകളുടെ കണികൊന്നകളോരുക്കി
ഭൂതകാലങ്ങള്‍ക്ക് വര്‍ത്തമാന ജന്മമേകുന്നു
മൂര്‍ന്നു കയറിയ പാടങ്ങളില്‍
പഴം പാട്ടു പാടാന്‍ വന്ന പച്ചപനം തത്തയുടെ
രാഗങ്ങള്‍ക്ക് മറുപാട്ട് പാടിയ മേടസന്ധ്യയും
മനസ്സിനെ മോഹിപ്പിച്ചു കൊണ്ടേ യിരിക്കുന്നു .
കടന്നുപോയ സായഹ്ങ്ങള്‍ക്ക് നിറമെകിയ
സ്നേഹസന്കമ സന്ധ്യകള്‍
ആത്മാവിലെ വേദനയായി
എങ്ങോപോയി മറതിരിച്ചുവരാത്ത ഭൂതകാലം
നികത്തിയ വയലുകള്‍ക്ക് മീതെ
മറവിയുടെ മഹാരോഗമായി പരിണമിക്കുന്നു
No comments:
Post a Comment