Sunday, 19 March 2023
ചിലവ് കുറഞ്ഞ ഒരു ബീജാപ്പൂർ , യാത്ര
യാത്ര എന്ന് പറയുമ്പോൾ ഇപ്പോഴും എപ്പോഴും മനസ്സിൽ നിറയുന്ന ഒരാനന്ദമുണ്ട് അത് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് . വളരെ സന്തോഷവും മനസ്സ് നിറഞ്ഞതുമായ ഒരു യാത്രയായിരുന്നു അത് .ഇളയച്ഛന്റെ മകൻ കാനറാ ബാങ്കിൽ ഓഫീസർ ആയി കർണാടകയുടെ ചില ഭാഗങ്ങളിൽ ജോലി ചെയ്തിട്ടുണ്ടായിരുന്നു . അങ്ങനെയാണ് അവൻ ബിജാപ്പൂരും ബദാമിയും കാണാൻ പോകാം എന്ന് പറഞ്ഞത് . ടിക്കറ്റ് ഒക്കെ അവൻ തന്നെ ബുക്ക് ചെയ്തു .കാലാവസ്ഥ കണ്ടീഷൻ നോക്കിയപ്പോൾ ചൂട് 16 മുതൽ 23 ഡിഗ്രി വരെ ,രാത്രി നല്ല തണുപ്പായിരിക്കും . മാസം ഡിസംബർ അവസാനം .നാലു ദിവസത്തെ ട്രിപ്പ് പ്ലാൻ ചെയ്തു .തണുപ്പ് ആയതിനാൽ സ്ലീപ്പർ ടിക്കറ്റ് ആണ് ബുക്ക് ചെയ്തത് . യാത്രയിൽ കുടുംബക്കാർ ആയതു കൊണ്ട് ട്രെയിനിലും ഒരു ഹോംലി അറ്റ്മോസ്ഫിയർ തന്നെയായിരുന്നു . കുട്ടികൾ ഉണ്ടായിരുന്നതിനാൽ സമയം പോകുന്നതേ അറിഞ്ഞില്ല . ഉച്ചക്കുള്ള ഇന്റർസിറ്റി എക്സ്പ്രസ് ട്രെയിനിൽ മംഗലാപുരത്തേക്ക് . മംഗലാപുരം സെൻട്രലിൽ ഇറങ്ങി , നമ്മുക്ക് പോകേണ്ട ട്രെയിൻ ബീജാപ്പൂർ എക്സ്പ്രസ് 3 മണിക്ക് മംഗലാപുരം ജംക്‌ഷനിൽ നിന്നായിരുന്നു .മംഗലാപുരം സെൻട്രലിൽ നിന്ന് 130 രൂപ ടോക്കൺ ഓട്ടോ വിൽ പോയാൽ മംഗലാപുരം ജംക്‌ഷനിൽ എത്താം ഉച്ച ഭകഷണവും , രാത്രി ഭകഷണവും കരുതി തന്നെയായിരുന്നു പോയത് .കർണാടകയിൽ നമ്മുടെ രുചി ഭകഷണം അല്ല , അതുകൂടാതെ രാത്രിയിൽ ട്രെയിനിൽ ഭക്ഷണം കിട്ടാനും പ്രയാസം ആയിരിക്കും .
മൂന്ന് മണിക്ക് മംഗലാപുരത്ത് നിന്ന് ട്രെയിൻ പുറപ്പെട്ടു .ഓരോ സ്റ്റേഷൻ പിന്നീടുമ്പോഴും സ്ഥലങ്ങളുടെ മനോഹാരിത കൂടി കൂടി വന്നു , സാധാരണ പോകുന്ന കൊങ്കൺ വഴിയല്ല ഹസ്സൻ വഴിയാണ് ഈ ട്രെയിനിന്റെ റൂട്ട് . ചെറിയ നിരവധി തുരങ്കങ്ങൾ ഉണ്ട് . അതുപോലെ സക്ലേശപൂർ സ്റ്റേഷനിൽ എത്തുന്നതിനു രണ്ടര മണിക്കൂർ വനത്തിലൂടെയുള്ള യാത്ര അതി മനോഹരമായി തോന്നി .ചെങ്കുത്തായ മലകൾ വലിയ കുന്നുകളുടെ കാഴ്ചകൾ , വലിയ പാലങ്ങളിലൂടെയുള്ള ( പുഴയ്ക്ക് മീതെ അല്ല ) ട്രെയിനിന്റെ യാത്ര വൈകുന്നേരത്തെ സൂര്യന്റെ മനോഹര ദൃശ്യം നുകർന്ന് കൊണ്ട് അരിച്ചിറങ്ങുന്ന തണുപ്പ് ശരീരത്തെ പൊതിയാൻ തുടങ്ങിയിരുന്നു . .എല്ലാവരും സെറ്റർ ധരിച്ചു . ഇരുട്ട് പുറത്തു നിറഞ്ഞു . രാത്രി യിൽ കഴിക്കാൻ കരുതിയ ചപ്പാത്തി എല്ലാവരും കഴിച്ചു . ഇടയ്ക്കു ഓരോ സ്റ്റേഷനിൽ നിർത്തുന്നുണ്ടായിരുന്നു .സ്റ്റേഷനിൽ നമ്മുടെ നാട്ടിലെ പോലെ നീരവധി ആളുകൾ ഇല്ല അപ്പൂർവം ചിലർ മാത്രം . തണുപ്പ് കൂടി വരുമ്പോൾ എല്ലാവരും പുതപ്പുകൂടി എടുത്തണിഞ്ഞു ഉറങ്ങാൻ കിടന്നു .
രാവിലെ ആയപ്പോൾ ഏതോ ഒരു സ്റ്റേഷനിൽ എത്തിയിരിക്കുന്നു .അപ്പോഴും നല്ല തണുപ്പ് തന്നെ . സ്റ്റേഷനിൽ തണുപ്പാണ് തന്നെ മൂടിപ്പുതച്ചു ചിലർ ഉറങ്ങുന്നു . തണുപ്പകറ്റാൻ നല്ല ഒരു ചായ കുടിച്ചു , മസാല ചായ . ചെറിയ ഗ്ലാസിൽ ആണ് ചായ താനത് . പക്ഷെ അത് മതിയായിരുന്നു .വീണ്ടുംമ് പുതപ്പെടുത്തു പുതച്ചു പുറത്തേക്കു നോക്കി . ചിലപ്പോഴൊക്കെ പത്ര വാർത്തകളിൽ കാണുന്ന ബാഗൽകോട്ട് , ഹൂബ്ലി ഒക്കെ കടന്നു പോകുന്നുണ്ടായിരുന്നു . ഇടയ്ക്കു ഒരു വലിയ ഡാമും കടന്നു പോയി കൃഷ്ണ നദി യായിരുന്നു എന്ന് തോന്നുന്നു . യാത്ര പിന്നെയും തുടർന്ന് 9 30 മണിക്ക് ബീജാപ്പൂർ റെയിൽവേ സ്റ്റേഷനിൽ എത്തി , കർണാടകം മഹാരാഷ്ട്ര അതിർത്തിയിൽ ഉള്ള വലിയൊരു പട്ടണം തന്നെയായിരുന്നു ബീജാപ്പൂർ . സ്റ്റേഷന് പുറത്തു ഓട്ടോക്കാർ കാത്തു നിൽക്കുണ്ട് . ഞങ്ങൾ രണ്ടു ഓടൂ പിടിച്ചു മുൻകൂട്ടി ബുക്ക് ചെയ്ത ഹോട്ടലിലേക്ക് പോയി . കുളിച്ചു ഫ്രഷ് ആയി ചായ കഴിച്ചു . ഹോട്ടലുകാർ തന്ന ഒരു ക്യാബ് സർവീസിന്റെ നമ്പറിൽ വിളിച്ചു .വിളിച്ചു 10 മിനുട്ടിനുള്ളിൽ തന്നെ അവർ എത്തിച്ചേർന്നു .ഞങ്ങൾ ഒൻപതു പേരുണ്ടായിരുന്നു . ഒരു കാറിനു ബീജാപൂർ മുഴുവൻ ചുറ്റിക്കറങ്ങാൻ 1200 രൂപയാണ് വാടക പറഞ്ഞത് .അങ്ങനെ ഞങ്ങൾ ആ യാത്രയുടെ ആദ്യ ദിനം സുന്ദരമായി തുടങ്ങി
10 11 നൂറ്റാണ്ടുകളിൽ ഭരിച്ച ചാലൂക്യന്മാരാണ് ചരിത്രം നോക്കിയാൽ ഇവിടെ ആദ്യം ഭരിച്ചത് . അന്ന് വിജയപുര എന്നായിരുന്നു പേര് . ഇപ്പോൾ ആ പേര് തിരിച്ചു കൊണ്ടുവന്നു . അതിനു ശേഷം ഭാമിനി സുൽത്താന്മാരും ബിജാപുർ സുൽത്താന്മാരും ഭരിച്ചു .ഇവിടെ പ്രധാനമായും കണ്ടത് നാല് സ്ഥലങ്ങൾ ആണ് ആദിൽ ഷാ പൂർത്തിയാകാതെ പോയ ബാര കമാൻ എന്ന വലിയ മോണുമെന്റ്സ് അത് വളരെ മനോഹരമായി വലിയ എരിയ സ്ഥലത്തു ആണുള്ളത് .പണി പൂർത്തിയായിരുന്നെങ്കിൽ ഇന്ത്യയിൽ ഉള്ള ഇതുപോലെയുള്ള മതേതൊരു സ്തൂപത്തോടും കിടപിടിച്ചേനെ . പിന്നെ കണ്ടത് വലിയ പള്ളി നാലായിരം പേർക്ക് ഒരേ സമയം പ്രാർത്ഥിക്കാൻ കഴിയും .ഡൽഹിയിൽ മുഗൾ വാസ്തു ശിൽപ്പത്തിൽ കണ്ടത് പോലെയുള്ള വലിയ ഒരു പള്ളി വലിയ ഒരു ശിവപ്രതിമയും നഗരത്തിൽ പണികഴിപ്പിച്ചതായി കണ്ടു .
അവസാനം ആണ് കാണേണ്ടതും അത്ഭുതം ഊറുന്നതുമായ ഗോൾ ഗുംബസ് കണ്ടത് . അതൊരു അത്ഭുതം തന്നെയായിരുന്നു . താഴെ വലിയ വിശാലമായ ഹാൾ .മുഹമ്മദ് അതിൽ ഷാ ആണ് ഇത് പണി കഴിപ്പിച്ചത് . ഇതിന്റെ structure നമുക്ക് ചിന്തിക്കാൻ കഴിയുന്നതിലും അപ്പുറമാണ് . കെട്ടിടത്തിന്റെ സൈഡിലൂടെ യുള്ള ഇടുങ്ങിയ കോണിപ്പടി കയറി ഏഴു നില മുകളിൽ എത്തിയാൽ അതിന്റെ യഥാർത്ഥ അത്ഭുതം കാണാം . 16 നൂറ്റാണ്ടിൽ ഇത്രയും മികച്ച ഒരു എൻജിനിയറിങ് വൈദഗ്ധ്യം ഉണ്ടണ്ടായിരുന്നു എന്ന് ആലോചിക്കാൻ കൂടി വയ്യ
അതും കണ്ടു പുറത്തിറങ്ങി അപ്പോഴേക്കും വൈകുന്നേരം ആയി . തണുപ്പ് വീണ്ടും വരാൻ തുടങ്ങി .ചിലർ റോഡരികിലിരുന്നു തീ കായുന്നു . ഞങ്ങൾ തിരിച്ചു ഹോട്ടലിൽ എത്തി . ചൂട് വെള്ളത്തിൽ കുളിച്ചു . വീണ്ടും മനസ്സും ശരീരവും തണുത്തു . ഹോട്ടലിൽ നിന്ന് തന്നെ നല്ല തണ്ടൂരി റൊട്ടിയും പനീർ മസാലയും കഴിച്ചു . റൂമിലേക്ക് പോയി . ഒരു നല്ല അനുഭവം നിറഞ്ഞ യാത്രയുടെ ആലസ്യത്തിൽ ഉറക്കത്തിലേക്കു മെല്ലെ വഴുതി വീണു
Subscribe to:
Post Comments (Atom)
belur -chikmagalore mini tour
മലയാളികൾക്ക് രണ്ടു ദിവസം അവധി ദിനം ആസ്വദിക്കാൻ പറ്റിയ ഒരു ചെറിയ യാത്രയെ കുറിച്ചാണ് ഞാൻ എഴുതുന്നത് കർണാടക യിലെ ബേളൂർ, ചിക് മാഗളൂർ യാത്ര. മംഗല...
-
കൊറോണ കാലത്തെ പ്രണയം സഖി കൊറോണ വരുന്നു അതിനു മുൻപ് എനിക്കൊരാഗ്രഹമുണ്ട് ആ വലിയ കുന്നിന്മുകളിലെ ആ വലിയ പൂമരത്തിൻകീഴിലെ...
-
ഒരു ദിവസം ഞാനും കുറച്ചു കൂട്ടുകാരും വീടിനടുത്തുള്ള വിശാലമായ ഒരു പറമ്പിൽ ഒളിച്ചു കളി കളിച്ചു കൊണ്...
No comments:
Post a Comment