ഭൂതകാലത്തിലേക്ക്
ഉപഗ്രഹങ്ങള്‍ ഇല്ലാതാവുന്ന കാലം
എല്ലാ ടി വി കളും നിശ്ചലമാവുന്ന കാലം
വീട്ടുമുറ്റത്തിരുന്നു അയല്‍ക്കാരുടെ
നാട്ടുകൂടം വര്‍ത്തമാനം പറയുന്ന സന്ധ്യ
കുളകടവിലേക്ക് നീങ്ങുന്ന കത്തിച്ച ചൂട്ടു
പാടത്തുനിന്നുയുരുന്ന വിയര്‍പ്പിന്റെ ഗന്ധം
കള്ളും കുടിച്ചു പാട്ടുപാടുന്ന അപ്പുപ്പന്മാര്‍
കറ്റമൂര്‍ന്ന വയലുകളില്‍ നിന്നുയരുന്ന
പൂരകളിയുടെ ചാന്ദ്രശോഭ
കൂടിചേരലുകളുടെ വായനശാലകളിലെ
നാട്യഗ്രിഹ സമാരംബം
ബീവേരജിനു മുന്‍പിലെ ആളൊഴിഞ്ഞ പടക്കളം
വീണ്ടും പുനര്‍ജനിക്കുകയാണ് റാഫിയും
സുശീലയും എന്റെ പഴയ റേഡിയോയിലൂടെ
No comments:
Post a Comment