Wednesday, 1 February 2012

വിപ്ലവ വഴി

വിപ്ലവ വഴി
വിപ്ലവം  വിരിഞ്ഞ  വഴികളില്‍
ചിതലരിച്ച  ചിന്തകള്‍
ഒരു  ചിലന്തി  വലപോലെ
പടര്ന്നുകിടക്കുന്നു
നീ  ധുര്‍ബലനാനെങ്കില്‍  നിന്റെ
ചിന്തകള്‍ക്ക്  കനമില്ലെങ്കില്‍
വിഴുങ്ങാന്‍  വരുന്ന  ഭീമന്‍  ചിലന്തി
നിന്റെ  വിപ്ലവത്തിന്റെ  അന്തകനാവും
പോരാട്ടങ്ങള്‍ക്ക്  നിന്റെ  വിപ്ലവ
വീര്യം  മാത്രം  പോര
തോക്കിനും  ബയനട്ടിനും  മുന്നില്‍
നെഞ്ച്  വിരിച്ച  പഴയ
പാരമ്പര്യവും  പോര
എല്ലുറപ്പും കരളുരപ്പും പോര
ചിന്തകളില്‍നിന്നു  ഒരഗ്നിപര്‍വതം
പോലെ  ലാവ പൊട്ടിയോഴുകണം
ഇരുളില്‍  തീ  പന്തങ്ങള്‍  ആകാശം
മുട്ടെ  നിറഞ്ഞു  കത്തണം
നിനക്കൊപ്പം  നീ  മാത്രമായിരിക്കും
എന്നിരുന്നാലും  നിന്റെ  മുഷ്ട്ടികള്‍ക്ക്
ബെര്‍ലിന്‍  മതിലിനെക്കല്സക്ത്തിയുണ്ടാകണം
നിന്റൊപ്പം  വിപ്ലവപാതയില്‍
ബൂര്‍ഷകളുടെ  നീണ്ട  നിരയുണ്ടാവും
നിന്റെയും  സഹാവിപ്ലവകരികളുടെയുഉം
രക്തത്തിനും  മനസ്സിനും  വിലപരയുന്നവര്‍
തിരിച്ചറിയുക , നിന്റെ  വിപ്ലവം
അവര്‍ക്കെതിരെയുല്ലതാണ്
നിന്റെ ആധര്‍ സത്തെ  വിട്ടു
കൊട്ടാരങ്ങള്‍  പണിതീര്‍ക്കുന്നവര്‍
പുതിയ  ജന്മിത്തം
കെട്ടിപടുക്കുന്നവര്‍
മുന്നില്‍  നീ  ഒറ്റയ്ക്കല്ല
നിന്റെ  ഓലമേഞ്ഞ  പുരയുടെ
ചുവരില്‍  തൂങ്ങിയ  ഒരു
വിപ്ലവകൂട്ടം  ഒപ്പമുണ്ട്
എല്ലാറ്റിനും  മുന്നില്‍
നിന്നും  നയിക്കുക


No comments:

Post a Comment

belur -chikmagalore mini tour

മലയാളികൾക്ക് രണ്ടു ദിവസം അവധി ദിനം ആസ്വദിക്കാൻ പറ്റിയ ഒരു ചെറിയ യാത്രയെ കുറിച്ചാണ് ഞാൻ എഴുതുന്നത് കർണാടക യിലെ ബേളൂർ, ചിക് മാഗളൂർ യാത്ര. മംഗല...