Monday, 27 February 2012

prarthana

ഒരുമുറി തേങ്ങയുടെ  ഉള്ളിലെ ഒരിറ്റു  ജലത്തിന്
അമൃതിന്റെ സ്വദേകിയ  ദൈവം
വെളുപിനഴകു  ഇരുനിറമാകുവാന്‍
ഒരു നാള്‍ നല്‍കും വരം വാങ്ങാന്‍
വിഗ്നങ്ങള്‍ തീര്‍ക്കാന്‍ വിഗ്നെസ്വരന്
മുന്നില്‍ ഉടൈകും തേങ്ങയുടെ ഒരു
മുറിത്തേങ്ങ  മോശികവാഹനനൂ.

Wednesday, 22 February 2012

അടിമകള്‍


അടിമകള്‍ 


അപ്പുണ്ണിയും  ഞാനും  സ്കൂളില്‍  സഹപാടികളായിരുന്നു

അമേരിക്കന്‍  അടിമ  വ്യാപാരത്തിന്റെ  ചരിത്ര

ക്ലാസ്സില്‍  അവനെന്റെ  പുസ്തകതാളുകളില്‍  ഒന്നില്‍ 

ഒരടിമയുടെ  ചിത്രം  വരച്ചു

എന്റെ  നേരെ  ചൂണ്ടിയവനത് നീയാണെന്ന്  പറഞ്ഞു 

തിരിച്ചു  നീയാണെന്ന്  ഞാനും  പറഞ്ഞു 

പരസ്പരം  വഴക്കായി

വാക്കുകളില്‍  നിന്നും കൈയാംകളിയിലേക്ക്  നീങ്ങി 
                      

                     മുതിര്‍ന്നപ്പോള്‍  ഞാനും  അപ്പുണ്ണിയും  അടുത്ത 

                    സുഹൃതുകളായി  ഇണപിരിയാത്ത  സുഹൃത്തുക്കള്‍

                  വൈകുന്നേരത്തെ  കൂടിച്ചേരലുകള്‍  അവനിപ്പോഴും

                      ചിത്രംവരയ്ക്കും ,സ്വന്തം  പുസ്തകതാളില്‍

                    എന്നിട്ട്  സ്വയമവന്‍ പറയും  ഇത്  ഞാനാണെന്ന്

                    ഞാന്‍  പറയും  ഞാനാണെന്ന്  ,അവന്‍  വിടില്ല 

                     പക്ഷെ  പരസ്പരം  തല്ലുകൂടാറില്ല

                   എന്തിനു  വാക്കുകള്‍  കൊണ്ടുപോലും 

വാശിപിടിക്കാറില്ല 

                    ഇരുവര്‍ക്കുമറിയാം നമ്മള്‍  രണ്ടുപേരും 

                       അടിമകളാണെന്ന് ,പ്രതികരണശേഷിയില്ലാത്ത 

                     ഏറാന്‍മൂളുന്ന  അടിമകള്‍ ,എല്ലാം  നിശബ്ദം

                   സഹിക്കുന്ന  സമൂഹജീവികള്‍ 

Monday, 13 February 2012

ഭൂതകാലത്തിലേക്ക്


ഭൂതകാലത്തിലേക്ക് 

ഉപഗ്രഹങ്ങള്‍  ഇല്ലാതാവുന്ന  കാലം 
എല്ലാ  ടി  വി  കളും  നിശ്ചലമാവുന്ന  കാലം 
വീട്ടുമുറ്റത്തിരുന്നു അയല്‍ക്കാരുടെ 
നാട്ടുകൂടം  വര്‍ത്തമാനം  പറയുന്ന  സന്ധ്യ 
കുളകടവിലേക്ക് നീങ്ങുന്ന  കത്തിച്ച  ചൂട്ടു 
പാടത്തുനിന്നുയുരുന്ന വിയര്‍പ്പിന്റെ  ഗന്ധം 
കള്ളും കുടിച്ചു  പാട്ടുപാടുന്ന  അപ്പുപ്പന്മാര്‍ 
കറ്റമൂര്‍ന്ന  വയലുകളില്‍  നിന്നുയരുന്ന 
പൂരകളിയുടെ  ചാന്ദ്രശോഭ
കൂടിചേരലുകളുടെ  വായനശാലകളിലെ 
നാട്യഗ്രിഹ  സമാരംബം 
ബീവേരജിനു  മുന്‍പിലെ  ആളൊഴിഞ്ഞ  പടക്കളം 
വീണ്ടും  പുനര്‍ജനിക്കുകയാണ്  റാഫിയും 
സുശീലയും   എന്റെ  പഴയ  റേഡിയോയിലൂടെ

Wednesday, 8 February 2012

യാത്ര


യാത്ര 
ഇരുളില്‍  ഇത്തിരി  വെട്ടമായി  അര്‍ദ്ധ  ചന്ദ്രനുധിക്കുമ്പോള്‍
രാത്രിയിലെ  വഴി  കാട്ടികളായി  നക്ഷത്രങ്ങള്‍  എത്തുമ്പോള്‍ 
നിഴല്‍  നോക്കി  നടന്ന  പകലിനെകുറിചോര്‍ക്കുമ്പോള്‍ 
എവിടെയോ  ഇത്തിരി  പ്രതീക്ഷയുണ്ടെന്നു  മനസ്സ് 
പറയുമ്പോള്‍ ,പ്രത്യാശ  നിര്‍ബ്ബരമാണി
ജീവിതമെന്നതോന്നലുണ്ടാകുമ്പോള്‍ 
മുമ്പേ  നടന്ന  കാലടികള്‍  പിന്തുടര്‍ന്ന്  പുതിയ 
പാതകള്‍  തേടി  നടക്കുമ്പോള്‍  ഞാനെ 
എവിടെയൊക്കെയോ  എത്തുനെന്നു  എനിക്ക് 
തോന്നലുണ്ടാകുമ്പോള്‍ , ജീവിതം 
അര്‍ത്ഥപൂര്‍ണമനെന്നു തിരിച്ചറിയുന്നു .

Sunday, 5 February 2012

അന്ത്യയാമങ്ങളില്‍ ച്ചുടലവാരിപൂസി  താണ്ഡവ നൃത്തം ചവിട്ടും ദൈവമേ, 
തൃകന്നാല്‍ നീ ബസ്മമാകിയ രാക്ഷസനു പുനര്‍ജ്ജന്മം നല്‍കിയാലും.

ഓര്‍മകളുടെ പ്രണയം


ഓര്‍മകളുടെ   പ്രണയം 




അച്ഛന്റെ  താരാട്ട്  പാട്ട്  കേട്ടുറങ്ങിയ

ധനുമാസത്തിലെ  നിലാവുള്ള  രാത്രിയും 

നെഞ്ചിന്റെ  ചൂടേറ്റു  വാങ്ങിയുറങ്ങിയ

മകര  മാസത്തിലെ  തണുപ്പുള്ള  രാത്രിയും

നിര്‍ത്താതെ  പെയ്യുന്ന  മഴയുള്ളൊരു 

ഇടവപാതിതന്‍  രാത്രിയില്‍  മെല്ലെ 

മനസ്സിലൂടെ  തഴുകിയൊഴുകുന്നു

ഓരോ  ഗ്രിതുക്കളും ഓര്‍മകളുടെ  കണികൊന്നകളോരുക്കി

ഭൂതകാലങ്ങള്‍ക്ക്  വര്‍ത്തമാന  ജന്മമേകുന്നു

മൂര്‍ന്നു  കയറിയ  പാടങ്ങളില്‍ 

പഴം  പാട്ടു പാടാന്‍  വന്ന  പച്ചപനം  തത്തയുടെ 

രാഗങ്ങള്‍ക്ക്  മറുപാട്ട് പാടിയ  മേടസന്ധ്യയും

മനസ്സിനെ  മോഹിപ്പിച്ചു  കൊണ്ടേ  യിരിക്കുന്നു . 

കടന്നുപോയ  സായഹ്ങ്ങള്‍ക്ക്  നിറമെകിയ

സ്നേഹസന്കമ   സന്ധ്യകള്‍ 

ആത്മാവിലെ  വേദനയായി 

എങ്ങോപോയി മറതിരിച്ചുവരാത്ത  ഭൂതകാലം 

നികത്തിയ  വയലുകള്‍ക്ക്  മീതെ 

മറവിയുടെ മഹാരോഗമായി പരിണമിക്കുന്നു

Wednesday, 1 February 2012

വിപ്ലവ വഴി

വിപ്ലവ വഴി
വിപ്ലവം  വിരിഞ്ഞ  വഴികളില്‍
ചിതലരിച്ച  ചിന്തകള്‍
ഒരു  ചിലന്തി  വലപോലെ
പടര്ന്നുകിടക്കുന്നു
നീ  ധുര്‍ബലനാനെങ്കില്‍  നിന്റെ
ചിന്തകള്‍ക്ക്  കനമില്ലെങ്കില്‍
വിഴുങ്ങാന്‍  വരുന്ന  ഭീമന്‍  ചിലന്തി
നിന്റെ  വിപ്ലവത്തിന്റെ  അന്തകനാവും
പോരാട്ടങ്ങള്‍ക്ക്  നിന്റെ  വിപ്ലവ
വീര്യം  മാത്രം  പോര
തോക്കിനും  ബയനട്ടിനും  മുന്നില്‍
നെഞ്ച്  വിരിച്ച  പഴയ
പാരമ്പര്യവും  പോര
എല്ലുറപ്പും കരളുരപ്പും പോര
ചിന്തകളില്‍നിന്നു  ഒരഗ്നിപര്‍വതം
പോലെ  ലാവ പൊട്ടിയോഴുകണം
ഇരുളില്‍  തീ  പന്തങ്ങള്‍  ആകാശം
മുട്ടെ  നിറഞ്ഞു  കത്തണം
നിനക്കൊപ്പം  നീ  മാത്രമായിരിക്കും
എന്നിരുന്നാലും  നിന്റെ  മുഷ്ട്ടികള്‍ക്ക്
ബെര്‍ലിന്‍  മതിലിനെക്കല്സക്ത്തിയുണ്ടാകണം
നിന്റൊപ്പം  വിപ്ലവപാതയില്‍
ബൂര്‍ഷകളുടെ  നീണ്ട  നിരയുണ്ടാവും
നിന്റെയും  സഹാവിപ്ലവകരികളുടെയുഉം
രക്തത്തിനും  മനസ്സിനും  വിലപരയുന്നവര്‍
തിരിച്ചറിയുക , നിന്റെ  വിപ്ലവം
അവര്‍ക്കെതിരെയുല്ലതാണ്
നിന്റെ ആധര്‍ സത്തെ  വിട്ടു
കൊട്ടാരങ്ങള്‍  പണിതീര്‍ക്കുന്നവര്‍
പുതിയ  ജന്മിത്തം
കെട്ടിപടുക്കുന്നവര്‍
മുന്നില്‍  നീ  ഒറ്റയ്ക്കല്ല
നിന്റെ  ഓലമേഞ്ഞ  പുരയുടെ
ചുവരില്‍  തൂങ്ങിയ  ഒരു
വിപ്ലവകൂട്ടം  ഒപ്പമുണ്ട്
എല്ലാറ്റിനും  മുന്നില്‍
നിന്നും  നയിക്കുക


belur -chikmagalore mini tour

മലയാളികൾക്ക് രണ്ടു ദിവസം അവധി ദിനം ആസ്വദിക്കാൻ പറ്റിയ ഒരു ചെറിയ യാത്രയെ കുറിച്ചാണ് ഞാൻ എഴുതുന്നത് കർണാടക യിലെ ബേളൂർ, ചിക് മാഗളൂർ യാത്ര. മംഗല...