കിനാവ് കാണുന്നവരോട്
സ്ര്‍ന്ഗാരം വഴിഞ്ഞൊഴുകുന്ന സന്ധ്യകള്‍
അതിനിയും വന്നു കൊണ്ടേയിരിക്കും
തിരസ്കരന്നമാന്നു നിന്റെ വഴി
നിറങ്ങള്‍ ചാലിച്ച ആകാശം നിന്നെ
മോഹിപ്പിക്കുവാന്‍ അണിഞ്ഞൊരുങ്ങി നില്‍ക്കും
അതന് നിറയെ വ്യാജ മേഘങ്ങള്‍ ആണ് .
മഴ വര്‍ണങ്ങള്‍ കാണുമ്പോള്‍
പീലികള്‍ വിടര്‍ത്തി നൃത്തമാടെണ്ട
നിന്റെ ജാതകത്തില്‍ ഒരു വേഴാമ്പലിന്റെ
വിധി എവിടെയും എഴുതി വെച്ചിട്ടില്ല
വരണ്ട മരുഭൂമിയിലെ ചുമട് താങ്ങിയായ
ഒരു ഒട്ടകമാകെണ്ടാവനാണ് നീ .
തഴുകിയുനര്തുന്ന കുളിര്‍തെന്നല്‍
നിന്നെ ആശ്വസിപ്പിക്കാന്‍ വരും
ഓര്‍ക്കുക സദാ ചെവിയില്‍ മുഴങ്ങുനത്
എടുത്തെറിയുന്ന കൊടുങ്കാറ്റിന്റെ മര്‍മ്മര മാണ്
വര്‍ത്തമാനം
ജീവിതം ഒരു ഗതികേടിന്റെ രൂപത്തില്‍
എന്റെ മുന്നിലൂടെ പായുകയാണ്
.ഒതുക്കാനും തളയ്ക്കനുമാകാതെ
ഇരുളില്‍ ഞാനോരിട്ടു വെളിച്ചം തേടുകയന്നു
തുമ്പിയെ കൊണ്ട് കല്ലെടുപ്പിച്ച
ബാല്യത്തിന്റെ പാപം തുംബിയയിന്നു
ഞാന്‍ ചുമക്കുകയന്നു.
സദആ കറങ്ങി കൊണ്ടിരിക്കുന്ന
ഭൂമിയില്‍ സ്വയം കറങ്ങാന്‍ പോലും
ആകാതവന്റെ സപിക്കപെട്ട
നിമിഷങ്ങള്‍ ഉരുകിതീരട്ടെ
No comments:
Post a Comment