Friday, 29 June 2012

വഴിതെറ്റിയയാത്ര


 വഴിതെറ്റിയയാത്ര  written by pradeep

രമേശ്‌  ആസ്പത്രി  മുറിയിലെ  ജനാലയില്‍  പിടിച്ചു  വിധൂരതയിലേക്ക് നോക്കിയിരുന്നു .പുറത്ത്  നല്ല  വെയില്‍  പരന്നിരിക്കുന്നു .തൊട്ടടുത്തുള്ള  മരത്തില്‍  നിന്നും  പഴുത്ത  ഇലകള്‍  പൊഴിഞ്ഞു  വീഴുനുണ്ട്  ,ദൂരെ  സ്കൂള്‍  മൈതാനത്  നിന്നും  കുട്ടികള്‍  കളിക്കുന്നു .എനിക്കെന്താണ്  സംഭവിച്ചത്  ഓര്‍ത്തെടുക്കാന്‍  ശ്രമിച്ചു .മനസ്സ്  പതര്രിപോകുനുണ്ടോ ,റൂമിലെ  മൊബൈലില്‍ നിന്നും  ഗ്രിഹതുര  സ്മരണ  പോലെ  ഒരു  പഴയ  ഹിന്ദി  ഗാനം  വരുനുണ്ട്.ജീവിതത്തിന്റെ  താളം  ഉയര്തനെന്ന  പോലെ 
           ഓര്‍ത്തെടുക്കാന്‍  ശ്രമിക്കുനേരം  മനസ്സില്‍  ഒരു  വിങ്ങല്‍  വരുനുണ്ട് .ചെറുപ്പത്ത്തില്‍    എല്ലാ  കാര്യങ്ങളിലും  എത്ര  സജീവമായിരുന്നു  ഞാന്‍ .അന്നൊന്നും എനികൊരു  പ്രയാസവുമില്ലായിരുന്നു .പിന്നെ  എപ്പോഴാണ്  തുടങ്ങിയത് ,കൃത്ത്യമായി  പറയാന്‍  കഴിയില്ല .കോളേജില്‍  പടിക്കുംബോഴാണെന്നു തോന്നുന്നു ആദ്യമായി  എന്റെ  മനസ്സിലേക്ക്  കടന്നു  വന്നത് . ഏതോ  ഒരു  നിമിഷത്തില്‍  ഒരധ്യാപകന്റെ  ശകാരം  മനസ്സില്‍  ഒരു  വിറയലുണ്ടാക്കി  ,അടുത്തിരിക്കുന്നവന്‍  അപ്പോള്‍  എന്റെ  എഴുത്ത്  സ്രെധ്ധിക്കാന്‍  തുടങ്ങിയപ്പോള്‍  എന്റെ  കൈ  വിറയല്‍  കൊണ്ട്  ഒന്നും  എഴുതാന്‍  പറ്റാത്ത  അവസ്ഥ .അന്നൊന്നും  ഇതെന്നെ  അത്ര  ബാധിച്ചിരുന്നില്ല ,പക്ഷെ  പതിയെ  ഇതെന്നില്‍  വളരുന്നുണ്ടായിരുന്നു  .ഒരു  ഇത്തിള്‍  ചെടി  പോലെ  എന്നിലൂടെ  വളര്‍ന്നു ,മനസ്സിന്റെ  ജീവിതത്തിന്റെ  സ്വത  സിദ്ധ താളം  കളഞ്ഞു .ചിലപ്പോള്‍  വിഷാദ  പൂരിതമാകി .എന്നാലും  വീട്ടില്‍  വന്നു  ആരും  കാണാത്തപ്പോള്‍  ഒരു  നോവല്‍  എഴുതാനുള്ള  വിശപ്പ്  എന്റെ  വിരലുകല്‍ക്കുണ്ടായിരുന്നു .അപ്പോഴൊക്കെ  എന്റെ  മനസ്സില്‍  വിറയലുണ്ടാക്കാന്‍  ഞാന്‍  ശ്രമിച്ചു ,നടക്കാരില്ലയിരുന്നു.ചെറുതായിരിക്കുമ്പോള്‍  എന്റെ  അഹങ്കാരമായിരുന്നു  കൈയക്ഷരം .അത്ര  ഭംഗി യായിരുന്നു . 
ഓര്‍മ്മകള്‍ ഉണ്ടാകുമ്പോഴാണ്    ഓരോന്നും  ഉയിര്തെഴുനെല്‍ക്കുന്നത് . ഒന്നുമില്ലാത്ത  അവസ്ഥയില്‍  എന്ത്  ചിന്തിക്കാന്‍ .ജോലിയന്വേഷിച്ചുള്ള  നടത്തത്തിനിടയില്‍  ഒന്നും  ഓര്‍ക്കാന്‍  ഇടെം  കിട്ടിയിരുന്നില്ല  .പരീക്ഷഹാള്ളിലെ   ഒപ്പും  പിന്നെ  രജിസ്റ്റര്‍  നമ്പര്‍  പൂരിപ്പിക്കലും അവിടെയും  പ്രശ്നങ്ങള്‍  ഉണ്ടാക്കിയിരുന്നു .ഓഫീസര്‍   വരുമ്പോഴേ  കിരുകിരുപ്പ്‌  തുടങ്ങും .ചെറിയൊരു  വിയര്‍പ്പു .മനസ്സില്‍  എന്തോ  വലിഞ്ഞു  മുറുകിയ  പോലെ ,ഒരുവിധം  എല്ലാ  കര്‍മങ്ങളും   നിര്‍വഹിക്കും .പരിക്ഷ  ഹാള്‍  പേടിസ്വപ്നമായി  മാറുകയായിരുന്നു  .
ആള്‍കൂട്ടം  ഒരു  പ്രശ്നമായിരുന്നില്ല .മൈതാനത്തെ  നീണ്ട   ആള്കൂട്ടതിന്ടയില്‍  നിന്ന്  പ്രസങ്ങികുമ്പോള്‍  ഒന്നുമറിഞ്ഞില്ല .അപ്പോള്‍  മനസ്സ്  ഏതൊക്കെയോ  ലോകത്തായിരിക്കും .പേന  അതൊരു  ധുര്‍ബൂതം കണക്കെ  എന്നെ  പിന്തുടര്‍ന്നു .മെല്ലെ  മെല്ലെ  പേനയുടെ  അറ്റം  വളര്‍ന്നുകൊണ്ടിരുന്നു .പലപ്പോഴും  എന്നെ  മുറി വേല്‍പ്പിച്ചുകൊണ്ടിരുന്നു.എന്റെ  ഷര്‍ട്ടിന്റെ  പോക്കെറ്റില്‍  നിന്നും  പേനയുടെ  സ്ഥാനം  താനെ  അതില്ലതാക്കി .
മനോഹരമായി  എഴുതുന്നവരോട്  എനിക്കുള്ള  വികാരങ്ങള്‍  മാറിമറിഞ്ഞു  . 
    അങ്ങനെയിരിക്കുമ്പോളാണ്  പഴെയൊരു  ലിസ്റ്റില്‍  നിന്നും ഒരുജോലി  കിട്ടിയത് .ഭയത്തോടെ  ആയിരുന്നു  അതേറ്റടുത്തത്‌.ഭാഗ്യത്തിന്     ഓഫീസില്ലയിരുന്നില്ല  ജോലി  ഫീല്‍ഡ്  വര്‍ക്ക്  ആയിരുന്നു .അതിലവന്‍  വളെരെ  നല്ല  ശ്രദ്ധ  പിടിച്ചു  പറ്റി .എല്ലാവര്ക്കും  നല്ല  അഭിപ്രായം .അപ്പോഴും  മനസ്സില്‍  ആ  ഭയം  കുടികൊള്ളുനുണ്ടായിരുന്നു .ഒരിട ക്കാല ആശ്വാസം   പോലെയനവനത്  തോന്നിയത് .
അങ്ങനെയിരിക്കുംബോലന്നു  വേറൊരു  സന്തോഷവാര്‍ത്  വരുന്നത് ,വേറൊരു  ജോലി  കിട്ടുന്നു .നല്ല പോസ്റ്റ്‌ .വീണ്ടും  ഉറക്കം  നഷ്ടപെട്ട ദിനങ്ങള്‍ .എല്ലാവരും  എത്രയുപെട്ടന്നു  പുതിയ  ജോലിയില്‍  പ്രവേശിക്കുവാന്‍  നിര്‍ബന്ധിച്ചു .അവന്റെ  അവസ്ഥ  ആര്‍ക്കുമരിയില്ലല്ലോ .ഗത്യന്ധരമില്ലാതെ  പുതിയ  ജോലി  ഏറ്റെടുക്കാന്‍   താനെ തീരുമാനിച്ചു .ഒരു  ദുര്‍വിധി   അവനെ  പിന്തുടരുന്നത്  പോലെ 
ആദ്യ  ദിനം  തന്നെ  ജോയിന്‍  ലെറ്റര്‍  എഴുതാന്‍  തന്നെ  കുറെ  നേരമെടുത്തു .ആധ്യധിനത്ത്തിന്റെ    അങ്കലപ്പയിരിക്കുമെന്നു  എല്ലാവരും  വിചാരിച്ചു .പിന്നിടുള്ള  ദിവസങ്ങളിലും  ഇതുതന്നെ  സ്ത്ഥിതി .
ഓഫീസിലുള്ളവര്‍ക്ക്  കാര്യം  മനസ്സിലായി .ചിലര്‍ക്ക്  പരിഹാസം  ,ചിലര്‍ക്ക്  സഹതാപം .അവനു  തന്‍  ഭൂമിയിലേക്ക്  താഴുന്നതുപോലെ  തോന്നി 
     ഓഫീസില്‍    ഒന്നും  ചെയ്യാതിരിക്കുന്ന  അവസ്ഥ .അങ്ങനെയിരിക്കുമ്പോള്‍  ഒരു  ദിവസം  ഒരാള്‍  തന്റെ  മുന്നില്‍  വന്നു  ഒരു  അപേക്ഷ  എഴുതികൊടുക്കാന്‍ . പേപ്പര്‍  വാങ്ങിച്ചു  പേന  എടുത്തു .മനസ്സിലെ  വികാരം  വിറയലായി  വിരലുകളിലേക്കു ,നോക്കുമ്പോള്‍  പേനയിലെ  മഷി  പുസ്തകത്തില്‍  ആകെ  പരന്നിരിക്കുന്നു .പിന്നെ അത്   എന്നിലേക്കും  പടരുന്നത്‌  പോലെ .. എന്റെ  ഓര്‍മ്മകള്‍  നശി ക്കുന്നതുപോലെ   ……….

                കണ്ണ്  തുറന്നപ്പോള്‍   ആസ്പത്രികിടക്കായി  ………ഒന്നും  ഓര്‍ക്കനകാതെ  കിടന്നു   



Saturday, 23 June 2012


പ്രകാശനാളം

വേവലാതി  പൂണ്ട  രാവുകള്‍  പകലുകള്‍ 
ഒഴുക്കിനിടയില്‍  മര്‍മ്മരം  പോലെ 
പിടയ്ക്കുന്നു  ജീവതാളം 
മനസ്സിന്റെ  വേപധുകള്‍
വിലാപങ്ങളായി  മാറുന്നു 
കലിജന്മ പാപസുകൃതം 
മാറ്റാന്‍  വിറയാര്‍ന്ന  വിരലുകള്‍ 
തോഴുകൈകളായി  മാറുന്നു 
വികൃതമാകിയ സൈധല്യം പേറിയ
വഴികള്‍  യാത്രയിലുടനീളം  സഹയാത്രികനായി 
ഇരുളും  വെളിച്ചവും  പേറുന്ന 
സന്ധ്യകള്‍ക്ക്  പകരം  ഇരുളിന്റെ 
അഗാധമാം  രാത്രികള്‍  മാത്രം 
വഴികാട്ടാന്‍  ഒരു  നക്ഷത്രത്തിന്റെ 
ഇത്തിരി  വെട്ടം ഒപ്പമുണ്ടയെങ്കില്‍ 
ജീവിതം    ……………………

Thursday, 31 May 2012

കൈനോട്ടക്കാരി


  1. കൈനോട്ടക്കാരി   

അമ്പലത്തില്‍  നിന്നും  പുറത്ത്ഇറങ്ങിയാതെയുള്ളൂ   അതാ  ഒരു  മുന്‍വിളി,ദൈവമായിരിക്കുമോ ഞാന്‍  തിരിഞ്ഞു  നോക്കി ,സാറേ എന്നാണ്  വിളി .ദൈവം  സാറേ എന്ന്  വിളിക്കില്ലല്ലോ .ഒരു  കൈനോട്ടക്കാരിയാണ് .വളച്ചു  കെട്ടിയ  ഒരു  തുണികൊണ്ട്  മറച്ചു  സ്ഥലത്ത് നിന്നും   വിളിക്കുകയാണ്‌ .പണ്ടേ  ഭാവിയറിയാനുള്ള ആഗ്രഹം  എനിക്ക്  കുറച്ചു  അധികമാണ് .ഞാന്‍  മെല്ലെ  അവരുടെ  അടുത്തേക്  നീങ്ങി .അമ്പതു  വയസു  പ്രായം  വരുന്ന  ഒരു  സ്ത്രീയാന്നവര്‍.അവരുടെ  മുന്നിലുള്ള  ഒരു  പീടത്തില്‍  ഞാനിരുന്നു .മെല്ലെ  കൈ  നീട്ടി .കൈ  കണ്ടതും  അവരുടെ  മുഖം  മെല്ലെ  വാടി.കൈകളില്‍  നിറയെ  വരകളായിരുന്നു .വിദ്യാഭ്യാസ  രേഖയും  ജീവന്‍  രേഖയും  നീളത്തിലും  കുറുകേയെം  ഉള്ള  വരകള്‍  എല്ലാം  മൂടിയിരിക്കുന്നു  .

   കൈനോട്ടകാരി തനതു  സ്ടയിലില്‍ പറഞ്ഞു ’ സാറേ  ഇത്രയധികം  വരകളുള്ള  കൈക്ക്  മനസമാധാനം  കുറവായിരിക്കും , ഇപ്പോഴും  സങ്കര്‍ഷം  തന്‍  മനസ്സില് , ഈ  കൈക്ക്   കൂടുതല്‍  പറയാന്‍   എനിക്കാവുന്നില്ല  സാര്‍ ,ഞാന്‍  മെല്ലെ  എഴുനേറ്റു .മനസ്സില്‍  ഒരു  നിരാശ യുണ്ടായിരുന്നു .പത്ത്  രൂപ  അവരുടെ  കൈയില്‍ വെച്ചു  കൊടുത്തു .അവരുടെ  മുഖത്തിനു  തെളിച്ചം  വന്നില്ല .ഞാനതൊന്നും  സ്രെധ്ധിച്ചില്ല. പുറത്തിറങ്ങി , നടന്നു  പോകുന്ന വഴിയിലെ  എല്ലാവരുടെയും കൈകളിലേക്ക്  നോക്കിയാണ്  നടപ്പ് .എല്ലാവരുടെയും  കൈകളില്‍  നിറയെ  വരകള്‍ .ഒരു  കൈകളിലും  മറ്റൊരു  രേഖയും   തെളിയുന്നില്ല .എനിക്ക്  സമാധാനമായി . ഞാന്‍  വിചാരിച്ചു  .ഈ  നൂറ്റാണ്ടില്‍  മലയാളിക്ക്   വിധിച്ചതിതായിരിക്കും.മനസമാധാനം  നാസ്തി .

Sunday, 27 May 2012

നൊസ്റ്റാള്‍ജിയ


  1. നൊസ്റ്റാള്‍ജിയ 


മൌനം  മിഴിനീരായി  പെയ്തൊരു 
തുലാവര്‍ഷ  സന്ധ്യയില്‍ 
ഇടിമുഴക്കങ്ങള്‍  വിടചൊല്ലിയ
വേനല്‍  സന്ധ്യയുടെ  കാഠിന്ന്യം
അരങ്ങൊഴിഞ്ഞ  നേരം 
വിരഹം  വിരൂപമാക്കിയ      
വിണ്ണില്‍ ,ഹൃദയം  ചൊല്ലിയ 
ഗ്രിഹാതുരത്ത്തിന്റെ  ഓര്‍മ്മകള്‍ 
പുതുമണ്ണിന്റെ  മണം  പുതപ്പിച്ച 
പുതുമഴയുടെ  ആതുരത  നിറഞ്ഞ 
ഈ  സുന്ദര  സന്ധ്യയെ  ആര്ദ്രമാക്കുന്നു.
എവിടെയൊക്കെയോ  തുടികള്‍  കൊട്ടുനുണ്ട് 
എവിടെയൊക്കെയോ  താരാട്ടുകള്‍  പാടുനുണ്ട് 
വാത്സല്യം  വാതായനം  തുറന്നു 
തണുത്ത  കാടായി  കുളുര്‍മയുണ്ടാക്കുനുണ്ട്
വിടചോല്ലിയ  വിരുന്നുകാര്‍ 
പൂങ്കാവനമായി  തിരിച്ചുവന്നെങ്കില്‍ 
ഓര്‍മയുടെ  കദളി  വാഴകൂട്ടം 
പഴുത്ത  പഴങ്ങളായി  മോഹിപ്പിക്കുണ്ട് 
തൊടിയില്‍  പഴം  ചക്കയുടെ  മണം 
എനിയുമെനിക്കൊര്‍ക്കുവാന്‍  വയ്യ 
അതെന്നെ മോഹിപ്പിക്കുന്നു 
പുറത്ത് കനത്ത മഴപെയ്യുനുണ്ട് 
എന്റെ  ആത്മാവ്  അതിനൊപ്പം 
ചെളിവെള്ളത്തില്‍  ഒഴുകിപോകട്ടെ 

Monday, 21 May 2012

കള്ളന്‍


  കള്ളന്‍ 

പുറത്ത്  നേരിയ  ഇരുട്ട്  ,സന്ധ്യ  വഴിമാറുന്നു 
മഴക്കാറ്,കാറ്റും കൊളുമുണ്ട്
മിന്നലാട്ടവും  ഇടിമുഴക്കവും 
ഭയാശന്കകള്‍  എന്നെ    വേട്ടയാടുന്നു 
മിന്നലാട്ടത്തില്‍  ഒരു  കള്ളന്‍  ഒളിച്ചിരിക്കുന്ന  പോലെ 
പക്ഷെ  എന്നിലെ   ചെറിയ  കള്ളനു 
ഒരു  കണിക  പോലും  കണ്ടെത്താന്‍  കഴിഞ്ഞില്ല 
മനസ്സില്‍  ഭയമെന്ന വിത്ത്  വീണു  കഴിഞ്ഞിരിക്കുന്നു 
എത്രയോ  നാളായി    കള്ളന്‍  എന്നെ  പിന്തുടരുന്നതുപോലെ 
പകല്‍  വെളിച്ചത്തില്‍  ഒരദൃശ്യനായി 
മാനമോ  കനകമോ പ്രാണനോ 
എന്തുകവരനാണെന്ന്  ഇതുവരെ  തിരിച്ചറിഞ്ഞിട്ടില്ല 
പുറത്തെ  മഴയെ  കാറ്റ്  കൊണ്ടുപോകുന്നതുപോലെ 
എന്നെ  കവരന്നു  കൊണ്ട്  പോകാന്‍  കള്ളനു 
എന്ത്  ധൈര്യമാനുള്ളത് ,ആരവനുഅത്  നല്‍കി 
ഭയത്തെ  ഞാനെന്തിനെനില്‍  അടിച്ചേല്‍പ്പിക്കുന്നു 
എന്റെ  കരുത്തിനോളം  പോവില  അവന്റെ  കരുത്തു എന്നിട്ടും  ഭീതി  എന്റെ  പിന്നാലെ  നടക്കുന്നു 






Friday, 4 May 2012


    ആത്മാവ് 

എന്റെ  ആത്മാവിനെ  തേടിയുള്ള 
യാത്രയിലായിരുന്നു  ഞാന്‍ .
പല  പുസ്തകങ്ങളും ,ആള്‍ക്കാരും 
അത്  നീതന്നെയനെന്നു  പറഞ്ഞു .
എന്നില്‍  എനിക്ക്  കണ്ടെത്താന്‍  കഴിഞ്ഞില്ല .
ഗുരുധ്വാരകളും അമ്പലങ്ങളും 
പള്ളികളും  ഞാന്‍  സന്ദര്‍ശിച്ചു .
ഹിമാലയ്തിലും  ജെരുസലെമിലും  മക്കയിലും  പോയി ,കണ്ടെത്തിയില്ല .
പരിക്ഷീണനായി  തിരിച്ചെത്തി .
എന്തിനുവേണ്ടിയായിരുന്നു    യാത്ര 
നിന്റെ  സുഖ  ജീവിതം  എന്തിനു  നീ 
അലച്ചിലുകള്‍ കിടയാക്കുന്നു ,മനസ്  ചോതിച്ചു .
എന്റെ  അസ്വസ്ഥതകള്‍ക്കു  മേല്‍  ആശ്വാസത്തിനായി
ഗ്രാമത്തിലെ  അരയാല്‍  തറയിലേക്കു  നടന്നു 
തണുത്ത  നേര്‍ത്ത  കാറ്റ് .
അറിയാതെ  ഉറങ്ങിപോയി ,
ശാന്തമായ   ഉറക്കം 
മനസും  ശരീരവും  പ്രകൃതിയോടു 
അലിഞ്ഞു ചേര്‍ന്നപോലെ 
നീണ്ട  ഉറക്കത്തിനു  ശേഷം 
ഏഴുനേറ്റപ്പോള്‍  മനസ്സ്  ശാന്തമായിരുന്നു
അപ്പോഴാണ്  ഞാനറിഞ്ഞത് 
 എന്റെ  ആത്മാവിടെയാനെന്നു
ദൈവം  ഞാന്‍  പിരക്കുംബോഴേ 
ഇവിടെ  കുടിയിരുത്തിയെന്നു .

Thursday, 3 May 2012

prabatham.



അരയാല്‍ ഇലകള്‍ക് ഇടയില്‍ നിന്ന് 
ഒരു കൊച്ചു കിളി ചിലൈകുന്നു 
മെല്ലെ പുലരുന്ന രാവിനു 
മംഗള കര്‍മം പാടാന്‍ എന്നപോലെ.
സൂര്യന്‍ തനുപാര്‍ന്ന രാവില്‍ 
നെല്ലിന്‍ തണ്ടില്‍ തുടിച്ചു നില്‍കുന്ന 
മഞ്ഞുതുള്ളിയില്‍ വര്‍ണ്ണം ച)ലിക്കുന്നു 
പുഴ നിസബ്ദമയോഴുകുന്നു 
എവിടെയാണീ രാവിന്‍  ശാന്തത നഷ്ടാകുന്നത് ?
ഫാക്ടറികള്‍ കലപില കൂടുമ്പോഴോ 
മാര്‍കേറ്റില്‍ തര്കികുംബോഴോ ?
റോഡില്‍ സ്സിണ്ടാബാദ് ഉയരുംബോഴോ ?
ശാന്തത എന്നത് ഇന്നിന്റെ നൂടണ്ടില്‍ 
ഒരു നഷ്ടസ്വപ്നം മാത്രം.

belur -chikmagalore mini tour

മലയാളികൾക്ക് രണ്ടു ദിവസം അവധി ദിനം ആസ്വദിക്കാൻ പറ്റിയ ഒരു ചെറിയ യാത്രയെ കുറിച്ചാണ് ഞാൻ എഴുതുന്നത് കർണാടക യിലെ ബേളൂർ, ചിക് മാഗളൂർ യാത്ര. മംഗല...