Friday, 4 May 2012


    ആത്മാവ് 

എന്റെ  ആത്മാവിനെ  തേടിയുള്ള 
യാത്രയിലായിരുന്നു  ഞാന്‍ .
പല  പുസ്തകങ്ങളും ,ആള്‍ക്കാരും 
അത്  നീതന്നെയനെന്നു  പറഞ്ഞു .
എന്നില്‍  എനിക്ക്  കണ്ടെത്താന്‍  കഴിഞ്ഞില്ല .
ഗുരുധ്വാരകളും അമ്പലങ്ങളും 
പള്ളികളും  ഞാന്‍  സന്ദര്‍ശിച്ചു .
ഹിമാലയ്തിലും  ജെരുസലെമിലും  മക്കയിലും  പോയി ,കണ്ടെത്തിയില്ല .
പരിക്ഷീണനായി  തിരിച്ചെത്തി .
എന്തിനുവേണ്ടിയായിരുന്നു    യാത്ര 
നിന്റെ  സുഖ  ജീവിതം  എന്തിനു  നീ 
അലച്ചിലുകള്‍ കിടയാക്കുന്നു ,മനസ്  ചോതിച്ചു .
എന്റെ  അസ്വസ്ഥതകള്‍ക്കു  മേല്‍  ആശ്വാസത്തിനായി
ഗ്രാമത്തിലെ  അരയാല്‍  തറയിലേക്കു  നടന്നു 
തണുത്ത  നേര്‍ത്ത  കാറ്റ് .
അറിയാതെ  ഉറങ്ങിപോയി ,
ശാന്തമായ   ഉറക്കം 
മനസും  ശരീരവും  പ്രകൃതിയോടു 
അലിഞ്ഞു ചേര്‍ന്നപോലെ 
നീണ്ട  ഉറക്കത്തിനു  ശേഷം 
ഏഴുനേറ്റപ്പോള്‍  മനസ്സ്  ശാന്തമായിരുന്നു
അപ്പോഴാണ്  ഞാനറിഞ്ഞത് 
 എന്റെ  ആത്മാവിടെയാനെന്നു
ദൈവം  ഞാന്‍  പിരക്കുംബോഴേ 
ഇവിടെ  കുടിയിരുത്തിയെന്നു .

No comments:

Post a Comment

belur -chikmagalore mini tour

മലയാളികൾക്ക് രണ്ടു ദിവസം അവധി ദിനം ആസ്വദിക്കാൻ പറ്റിയ ഒരു ചെറിയ യാത്രയെ കുറിച്ചാണ് ഞാൻ എഴുതുന്നത് കർണാടക യിലെ ബേളൂർ, ചിക് മാഗളൂർ യാത്ര. മംഗല...