പ്രകാശനാളം
വേവലാതി പൂണ്ട രാവുകള്‍ പകലുകള്‍
ഒഴുക്കിനിടയില്‍ മര്‍മ്മരം പോലെ
പിടയ്ക്കുന്നു ജീവതാളം
മനസ്സിന്റെ വേപധുകള്‍
വിലാപങ്ങളായി മാറുന്നു
കലിജന്മ പാപസുകൃതം
മാറ്റാന്‍ വിറയാര്‍ന്ന വിരലുകള്‍
തോഴുകൈകളായി മാറുന്നു
വികൃതമാകിയ സൈധല്യം പേറിയ
വഴികള്‍ യാത്രയിലുടനീളം സഹയാത്രികനായി
ഇരുളും വെളിച്ചവും പേറുന്ന
സന്ധ്യകള്‍ക്ക് പകരം ഇരുളിന്റെ
അഗാധമാം രാത്രികള്‍ മാത്രം
വഴികാട്ടാന്‍ ഒരു നക്ഷത്രത്തിന്റെ
ഇത്തിരി വെട്ടം ഒപ്പമുണ്ടയെങ്കില്‍
ജീവിതം ……………………
No comments:
Post a Comment