ത്യാഗം
എന്റെ മുതുകിലും തലയിലും
ചവിട്ടിയാണ് പലരും കയറിപോയത്
ഓരോ ചവിട്ടു എല്കുമ്പോഴും നടു
കുനിഞ്ഞു കൊണ്ടേയിരുന്നു
അവസാനം ഒരു ചവിട്ടേറ്റു
ഭൂമിയ്ക്ക് സമമായി മറിഞ്ഞു വീണു
അപ്പോള്‍ എന്റെ രക്തമെല്ലാം വിയര്‍പ്പായി
വാര്‍ന്നു ഭൂമിയിലെക്കൊഴുകി
അതുവരെ വരാതിരുന്ന
വിളറിയ മുഖത്തോട് കൂടിയ
പിന്‍ഗാമികള്‍ അനുശോചനത്തില്‍
അവരുടെ ഇപ്പോഴത്തെ ദുരിതങ്ങള്‍
വന്ന വഴിയിലെ ത്യാഗങ്ങള്‍
തീര്‍ത്താലും തീരാതെ വിവരിച്ചു
എവിടെയും ചവിട്ടികയറിയ
മുതുകിന്റെ വേദനയെ പറ്റി
മിണ്ടിയില്ല ,ഇപ്പോഴും ത്യാഗം
സ്വന്തം വഴിയിലെ സ്വന്തം നിഴല്‍
മാത്രമാണല്ലോ ,എല്ലാം സ്വന്തമാവുന്ന കാലത്ത് .
No comments:
Post a Comment