പൊയ്മുഖങ്ങള്‍
ഓരോ സന്ധ്യകളും ഹൃദയത്തില്‍
സമ്മാനിക്കുന്ന ഒരു വേദനയുണ്ട്
വിടവാങ്ങലിന്റെയും വേര്‍പിരിയലിന്റെയും
വേദന പേറുന്ന ഒരു പകല്‍ തിരിച്ചു വരാതെ
പറന്നകുലുന്നു ,ഒപ്പം ഓര്‍മകളും
ഇന്നലത്തെ സന്ധ്യയില്‍ ഞാന്‍ ഇന്നത്തെ
പകലിനായി പ്രാര്‍ത്ഥിക്കുമ്പോള്‍
തിരശീല വീഴുന്ന ഓരോ പകലും
ഒന്നും നല്കാതെ ഓടിയകലുന്നു
ഇന്നലെ കണ്ട സ്വപ്നം ഇന്നിന്റെ
പരിവര്‍തനതിന്റെതാവുന്നില്ല
അതും നാളെയുടെ ഇന്നലെകളിലെ
പഴകിയ ഒരു രേഖാചിത്രം മാത്രം
ഓരോ പ്രഭാതവും ഉച്ചയും സന്ധ്യയും
ഒന്നും നല്കാതെ കടന്നു പോകുന്ന
വെറുംകിനാവിന്റെ പൊയ്മുഖങ്ങള്‍ മാത്രം
No comments:
Post a Comment