Monday, 27 August 2012

ചില ഓണ വിശേഷങ്ങള്‍


ചില  ഓണ  വിശേഷങ്ങള്‍ 


വിരുന്നു    വന്നവന്  വീര്യം  കൊടുത്തു 
മയക്കുന്നവന്‍    യഥാര്‍ത്ഥ    ആതിദേയന്‍
ഓണം  നാളില്‍  അമ്മയുടെ  മുന്‍പില്‍ 
നൂറുവട്ടം  കുംപിടുന്നവനാണ്  യഥാര്‍ത്ഥ  മകന്‍ 
ഓണ പറമ്പില്‍   സഹോദരിയെ  കാണുമ്പോള്‍ 
ഒളിച്ചുകളിക്കുന്നവന്‍    യഥാര്‍ത്ത    സഹോദരന്‍ 
ഓണം  നാളില്‍  നാക്കില്‍  ആദ്യക്ഷരത്തിന്റെ    
പാഠങ്ങള്‍  ചൊല്ലികൊടുക്കുന്നവന്‍    യതാര്‍ത്ത സുഹുര്‍ത്ത് 
മക്കളെയും ഭാര്യയെയും     ഓണതല്ലിന്റെ  
വിവിധ   വശ ങ്ങള്‍    പഠിപ്പികുന്നവനാണ്   അച്ഛന്‍  
ഒരു   രൂപയുടെ  ക്യുവില്‍       തല്ലുണ്ടാകി  
ആയിരം   രൂപയുടെ ക്യുവില്‍ ശാന്തമായി   നില്‍ക്കുനവന്‍  
യഥാര്ത്ഥ   മലയാളി  

Thursday, 23 August 2012

വര്‍ണരാജി


         വര്‍ണരാജി

ആകാശ നീലിമയുടെ  ആനന്ദ ചിത്രം  
മാറിയും  മറിഞ്ഞും  ഒഴുകുമീ  ചോലയില്‍ 
വിരിയുന്നു  കൊഴിയുന്നു  എന്‍ ദിനം  ഒരു  പൂകാലമായി 
മനസ്സിന്റെ  ഇടനെഞ്ഞില്‍  ഉയിരിന്റെ  ഉയിരായി 
കുളിരുകോരും  കാറ്റായി  പ്രണയത്തിന്‍  മുകുളങ്ങള്‍ ayi
 പാറിപറന്നു  അവളിude  തുടുപാര്‍ന്ന  ചുണ്ടില്‍ 
ഒരസ്തമായ  സൂര്യന്റെ  പ്രകാശം 
പടര്‍നൊരു  സായന്തന  സന്ധ്യയിയില്‍  
ലഹരിയായി  നിറയുന്നു  ജീവിതം 
പൂവിടും  വസന്തത്തിന്‍  വര്‍ണരാജിയായി 
സ്വപ്‌നങ്ങള്‍  നെയ്തു  ഞാന്‍  ഓടിയും  മറിഞ്ഞും 
ജീവിതത്തിന്റെ  പൂത്തുംബിയായി .

Tuesday, 21 August 2012

ത്യാഗം


ത്യാഗം 

എന്റെ  മുതുകിലും  തലയിലും 
ചവിട്ടിയാണ്  പലരും  കയറിപോയത്
ഓരോ  ചവിട്ടു   എല്കുമ്പോഴും   നടു
കുനിഞ്ഞു  കൊണ്ടേയിരുന്നു 
അവസാനം  ഒരു  ചവിട്ടേറ്റു 
ഭൂമിയ്ക്ക്  സമമായി  മറിഞ്ഞു  വീണു 
അപ്പോള്‍  എന്റെ  രക്തമെല്ലാം  വിയര്‍പ്പായി 
വാര്‍ന്നു   ഭൂമിയിലെക്കൊഴുകി 
അതുവരെ വരാതിരുന്ന 
വിളറിയ  മുഖത്തോട്  കൂടിയ 
പിന്‍ഗാമികള്‍  അനുശോചനത്തില്‍ 
അവരുടെ  ഇപ്പോഴത്തെ  ദുരിതങ്ങള്‍ 
വന്ന  വഴിയിലെ  ത്യാഗങ്ങള്‍ 
തീര്‍ത്താലും  തീരാതെ  വിവരിച്ചു 
എവിടെയും  ചവിട്ടികയറിയ 
മുതുകിന്റെ   വേദനയെ  പറ്റി
മിണ്ടിയില്ല ,ഇപ്പോഴും  ത്യാഗം 
 സ്വന്തം  വഴിയിലെ  സ്വന്തം  നിഴല്‍ 
മാത്രമാണല്ലോ ,എല്ലാം  സ്വന്തമാവുന്ന  കാലത്ത് .

Sunday, 12 August 2012

പൊയ്മുഖങ്ങള്‍


പൊയ്മുഖങ്ങള്‍ 

ഓരോ  സന്ധ്യകളും  ഹൃദയത്തില്‍ 
സമ്മാനിക്കുന്ന  ഒരു  വേദനയുണ്ട് 
വിടവാങ്ങലിന്റെയും വേര്‍പിരിയലിന്റെയും  
വേദന  പേറുന്ന  ഒരു  പകല്‍  തിരിച്ചു  വരാതെ 
പറന്നകുലുന്നു ,ഒപ്പം  ഓര്‍മകളും 
ഇന്നലത്തെ  സന്ധ്യയില്‍  ഞാന്‍  ഇന്നത്തെ 
പകലിനായി  പ്രാര്‍ത്ഥിക്കുമ്പോള്‍ 
തിരശീല വീഴുന്ന   ഓരോ  പകലും 
ഒന്നും  നല്കാതെ  ഓടിയകലുന്നു 
ഇന്നലെ  കണ്ട  സ്വപ്നം  ഇന്നിന്റെ 
പരിവര്‍തനതിന്റെതാവുന്നില്ല
അതും  നാളെയുടെ  ഇന്നലെകളിലെ 
പഴകിയ  ഒരു  രേഖാചിത്രം   മാത്രം 
ഓരോ  പ്രഭാതവും  ഉച്ചയും  സന്ധ്യയും 
ഒന്നും  നല്കാതെ  കടന്നു  പോകുന്ന 
വെറുംകിനാവിന്റെ   പൊയ്മുഖങ്ങള്‍  മാത്രം 

belur -chikmagalore mini tour

മലയാളികൾക്ക് രണ്ടു ദിവസം അവധി ദിനം ആസ്വദിക്കാൻ പറ്റിയ ഒരു ചെറിയ യാത്രയെ കുറിച്ചാണ് ഞാൻ എഴുതുന്നത് കർണാടക യിലെ ബേളൂർ, ചിക് മാഗളൂർ യാത്ര. മംഗല...