- കൈനോട്ടക്കാരി
അമ്പലത്തില്‍ നിന്നും പുറത്ത്ഇറങ്ങിയാതെയുള്ളൂ അതാ ഒരു മുന്‍വിളി,ദൈവമായിരിക്കുമോ ഞാന്‍ തിരിഞ്ഞു നോക്കി ,സാറേ എന്നാണ് വിളി .ദൈവം സാറേ എന്ന് വിളിക്കില്ലല്ലോ .ഒരു കൈനോട്ടക്കാരിയാണ് .വളച്ചു കെട്ടിയ ഒരു തുണികൊണ്ട് മറച്ചു സ്ഥലത്ത് നിന്നും വിളിക്കുകയാണ് .പണ്ടേ ഭാവിയറിയാനുള്ള ആഗ്രഹം എനിക്ക് കുറച്ചു അധികമാണ് .ഞാന്‍ മെല്ലെ അവരുടെ അടുത്തേക് നീങ്ങി .അമ്പതു വയസു പ്രായം വരുന്ന ഒരു സ്ത്രീയാന്നവര്‍.അവരുടെ മുന്നിലുള്ള ഒരു പീടത്തില്‍ ഞാനിരുന്നു .മെല്ലെ കൈ നീട്ടി .കൈ കണ്ടതും അവരുടെ മുഖം മെല്ലെ വാടി.കൈകളില്‍ നിറയെ വരകളായിരുന്നു .വിദ്യാഭ്യാസ രേഖയും ജീവന്‍ രേഖയും നീളത്തിലും കുറുകേയെം ഉള്ള വരകള്‍ എല്ലാം മൂടിയിരിക്കുന്നു .
കൈനോട്ടകാരി തനതു സ്ടയിലില്‍ പറഞ്ഞു ’ സാറേ ഇത്രയധികം വരകളുള്ള കൈക്ക് മനസമാധാനം കുറവായിരിക്കും , ഇപ്പോഴും സങ്കര്‍ഷം തന്‍ മനസ്സില് , ഈ കൈക്ക് കൂടുതല്‍ പറയാന്‍ എനിക്കാവുന്നില്ല സാര്‍ ,ഞാന്‍ മെല്ലെ എഴുനേറ്റു .മനസ്സില്‍ ഒരു നിരാശ യുണ്ടായിരുന്നു .പത്ത് രൂപ അവരുടെ കൈയില്‍ വെച്ചു കൊടുത്തു .അവരുടെ മുഖത്തിനു തെളിച്ചം വന്നില്ല .ഞാനതൊന്നും സ്രെധ്ധിച്ചില്ല. പുറത്തിറങ്ങി , നടന്നു പോകുന്ന വഴിയിലെ എല്ലാവരുടെയും കൈകളിലേക്ക് നോക്കിയാണ് നടപ്പ് .എല്ലാവരുടെയും കൈകളില്‍ നിറയെ വരകള്‍ .ഒരു കൈകളിലും മറ്റൊരു രേഖയും തെളിയുന്നില്ല .എനിക്ക് സമാധാനമായി . ഞാന്‍ വിചാരിച്ചു .ഈ നൂറ്റാണ്ടില്‍ മലയാളിക്ക് വിധിച്ചതിതായിരിക്കും.മനസമാധാനം നാസ്തി .