Saturday, 24 March 2012

ജനകീയാസുത്രനത്ത്തിനുശേഷം 
ജനകീയാസുത്രണം  മൂലം  വന്ന  ഫണ്ടുകള്‍  യാതൊരു  ആസുത്രനവുമില്ലതെയാന്നു ചിലവഴിച്ചത് . എന്റെ  ഗ്രാമത്തില്‍  വിശാലമായ  ഒരു  വയലുണ്ടായിരുന്നു .ജനകീയാസുത്രനത്ത്തിനു  ശേഷം  വയലില്‍  തലങ്ങും  വിലങ്ങുമായി  നിരവധി  റോഡുകള്‍  നിലവില്‍  വന്നു .റോഡുകള്‍  വരാന്‍ വയല്‍  നികത്തല്‍  നിയമമൊന്നു  ഒരു  ബാധകമായില്ല .റോഡ്‌  സൗകര്യം  കിട്ടിയതുമൂലം  ഇരു  ഭാഗ ങ്ങളില് മുള്ള വയലുകള്‍  നികത്തി  നിരവധി  മണിമാളികള്‍  വന്നു .ഇതുകൂടാതെ  വയലിന്റെ  കൃത്യമായ  ഇടവേളകളില്‍  നിരവധി  കുളങ്ങള്‍  പണ്ടുള്ളവര്‍  പണിതു വെച്ചിരുന്നു . അവയ്ക്ക്  വയലുകളിലേക്ക്  തുറന്ന  കുറച്ചു  കൈവഴി കളുമുണ്ടായിരുന്നു.മഴകാലത്ത്  ഇവയില്‍  നിന്നും  മീനുകളും  മറ്റു  ജൈവവൈവിധ്യങ്ങളും  വയലിലേക്കും  വേനല്‍  കാലത്ത്  കുളങ്ങളിലെക്കുമുള്ള ഒരു  ഇക്കോള്ജി  ഉണ്ടായിരുന്നു .പുതിയ  ആസുത്രകര്‍  ഫണ്ട്‌  ലഭിച്ചപ്പോള്‍  ആദ്യം  ചെയ്തത്  കരിമ്കല്ലുകള്‍  വെച്ച്  ഇവ  ഭദ്രമായി  അടച്ചു  കുളങ്ങള്‍ക്കു  സംരക്ഷണം  നല്‍കി .ഇതിന്റെ  ഫലമായി  പല  സുധ്ധജല മത്സ്യങ്ങള്‍  തവളകള്‍ ,മറ്റു  ജീവജാലങ്ങള്‍  എന്നിവയുടെ  നാശ മായിരുന്നു .തത്ഫലമായി  മഴകാലത്ത്  കൊതുകുകള്‍   ക്രമാതീതമായി  വര്‍ധിച്ചു . ചുറ്റു  പാടുമുണ്ടായിരുന്ന  നല്ല  ഒരു  ജൈവവൈവിധ്യ  വ്യവസ്ഥ  ഇല്ലാതായി .വികസനമെന്നത്  പണകൊഴുപ്പിന്റെയും   ആസുത്രനമില്ലയ്മയുടെയും  വേദിയാകുന്നു.

Thursday, 15 March 2012

പുലി പേടി


പുലി  പേടി 

ആരികാടി  കുന്നില്‍ 
പുലിയിറങ്ങിയെന്നബ്യുഹം 
പുലിയെ പേടിച്ചു  നാട്ടുകാര്‍ 
പുറത്തിറങ്ങതെയായി 
ഒരു  പുലി  പല   പുലിയായി 
പുലി  കഥകള്‍  പലതായി 
നാട്ടുകാര്‍  വീടിനുള്ളില്‍ 
ചടഞ്ഞിരുന്നു  ടി  വി  കണ്ടു 
കിടന്നുറങ്ങി  സമയം  കൊല്ലാന്‍
ഫോണ്‍  വിളിച്ചു 
ദിവസങ്ങള്‍  കടന്നുപോയി ,
നാട്ടുകാര്‍ക്കിപ്പോള്‍ 
വീട്ടില്‍നിന്നിറങ്ങാന്‍  മടിയായി ,
മടിയന്മാരായി 
കഞ്ഞിവെക്കാന്‍  അരികഴിഞ്ഞു
വെള്ളമ്മാത്രമായി  ഭക്ഷണം 
എന്നിട്ടുമാവര്‍  പുറത്തിറങ്ങിയില്ല 
പുലികത  പോയി ,പുലി  
കിടന്നിടത്ത്  പുടപോലുമില്ലാതായി 
മടി  ബാധിച്ച  നാട്ടുകാര്‍  
പുരത്തിരങ്ങതെ  പട്ടിണികിടന്നു 
പട്ടിണി  കിടന്നവര്‍  മരിച്ചു 


vvd: പ്രണയം

vvd: പ്രണയം:  പ്രണയം  ഇതള്വിരിയും പൂവുകളില്‍  ഇലപൊഴിയും  ശിശിരങ്ങളില്‍  പകല്മായും  സന്ധ്യകളില്‍  കരളിലൊരു  കുളിരായി  മനസ്സിലൊരു   നിറമായി  പൂക്കുന്ന  ചി...

Monday, 12 March 2012

പ്രണയം


 പ്രണയം 
ഇതള്വിരിയും പൂവുകളില്‍ 
ഇലപൊഴിയും  ശിശിരങ്ങളില്‍ 
പകല്മായും  സന്ധ്യകളില്‍ 
കരളിലൊരു  കുളിരായി 
മനസ്സിലൊരു   നിറമായി 
പൂക്കുന്ന  ചില്ലകളില്‍ 
ഒരു  നനുവര്‍ന്ന  മഞ്ഞായി 
ഹൃദയത്തിന്‍  ആത്മാവില്‍ 
വിരിയുന്നുയെന്‍  പ്രണയം 
ഒരു  മനോഹര  സ്വപ്നമായി 
ഒഴുകുന്നു  എന്നോപ്പം 
നിന്‍  പരിമളം  ചൊരിയുന്ന 
രൂപവും  മാനസവും 


Saturday, 10 March 2012

വരങ്ങള്‍


വരങ്ങള്‍ 
കറുത്തിരുണ്ടൊരു    കര്‍ക്കിടകരാത്രിയില്‍ 
ദൈവം  എന്റെ  മുന്നില്‍  പ്രത്യക്ഷപ്പെട്ടു 
കറുത്ത  ദൈവമായിരുന്നു  അത് 
ഇരുട്ടത്  വെളിച്ചമില്ലാതെ   ഇരുട്ടായി 
തന്നെയാണ്  ദൈവതിന്റൊന്നിച്ചുണ്ടായിരുന്നത് 
ഇരുട്ടായിരുന്നതിനാല്‍  എന്റെ  മനസും  നിറയെ  ഇരുട്ടായിരുന്നു 
കറുത്ത  മനസ്സില്‍  വരങ്ങള്‍ 
കറുത്തതായിരുന്നതിനാല്‍ 
ഒന്നും  പുറത്തേക്ക്  വന്നില്ല 
ഞാന്‍  ജനിച്ചു  വളര്‍ന്ന  ഭൂതകാലങ്ങള്‍ 
ഓര്‍ത്തുകൊണ്ട്‌  ഭാവിയിലേക്ക്  വരങ്ങള്‍  ആലോചിച്ചു 
ഒന്നും  ചോതിക്കനില്ലയിരുന്നു 
ഭാവി  യില്‍  ജീവിതം  ഒരു  കാറ്റുപോലെ  മറയുന്നു 
ഒരു മായയായി തീരുന്ന ജീവിതത്ത്തിനെന്തിനു വരങ്ങള്‍ 
ഓട്ടപന്തയം ഒരു  മുയലിന്റെ  വേഗതയില്‍  തീരില്ലേ 

belur -chikmagalore mini tour

മലയാളികൾക്ക് രണ്ടു ദിവസം അവധി ദിനം ആസ്വദിക്കാൻ പറ്റിയ ഒരു ചെറിയ യാത്രയെ കുറിച്ചാണ് ഞാൻ എഴുതുന്നത് കർണാടക യിലെ ബേളൂർ, ചിക് മാഗളൂർ യാത്ര. മംഗല...