വരങ്ങള്‍
കറുത്തിരുണ്ടൊരു കര്‍ക്കിടകരാത്രിയില്‍
ദൈവം എന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു
കറുത്ത ദൈവമായിരുന്നു അത്
ഇരുട്ടത് വെളിച്ചമില്ലാതെ ഇരുട്ടായി
തന്നെയാണ് ദൈവതിന്റൊന്നിച്ചുണ്ടായിരുന്നത്
ഇരുട്ടായിരുന്നതിനാല്‍ എന്റെ മനസും നിറയെ ഇരുട്ടായിരുന്നു
കറുത്ത മനസ്സില്‍ വരങ്ങള്‍
കറുത്തതായിരുന്നതിനാല്‍
ഒന്നും പുറത്തേക്ക് വന്നില്ല
ഞാന്‍ ജനിച്ചു വളര്‍ന്ന ഭൂതകാലങ്ങള്‍
ഓര്‍ത്തുകൊണ്ട് ഭാവിയിലേക്ക് വരങ്ങള്‍ ആലോചിച്ചു
ഒന്നും ചോതിക്കനില്ലയിരുന്നു
ഭാവി യില്‍ ജീവിതം ഒരു കാറ്റുപോലെ മറയുന്നു
ഒരു മായയായി തീരുന്ന ജീവിതത്ത്തിനെന്തിനു വരങ്ങള്‍
ഓട്ടപന്തയം ഒരു മുയലിന്റെ വേഗതയില്‍ തീരില്ലേ
No comments:
Post a Comment