ഈ ഏകാന്ത വാസത്തിനിടയ്ക്ക് എനിക്കുണ്ടായ ഏറ്റവും വലിയ നേട്ടം പാചക കല അഭ്യസിക്കാനായി എന്നതാണ്. ഗോതമ്പ് പൊടി കൃത്യ അളവിൽ വെള്ളം ചേർത്ത് കുഴച്ചു പരത്തി ചുടാനും അതു പോലെ സാമ്പാർ തക്കാളി sous വെണ്ടയ്ക്ക വറവ് അങ്ങനെ കറികൾ ഉണ്ടാക്കാനും പഠിപ്പിച്ചു. ഇന്ന് രാവിലെ ചക്ക എനിക്ക് വളരെ ഇഷ്ടമാണ് എന്ന് പറഞ്ഞു. ശരി അതു ഞാൻ പഠിപ്പിച്ചു തരാം എന്ന് ധന്യ ഏറ്റു. പിന്നെ ഉടനെ തന്നെ പഴയ വീട്ടിലേക്ക് വിട്ടു. ഒരു വലിയ പ്ലാവ് അതിൽ ഒറ്റ ചക്ക മാത്രം അതു മുകളിൽ. എന്നോട് കയറി പറിക്കാൻ പറഞ്ഞു. വേണോ ഞാൻ ദയനീയ മായി ധന്യ യുടെ മുഖത്ത് നോക്കി ഒരു ഭാവമാറ്റം ഇല്ല. ഞാൻ ഏന്തി വലിഞ്ഞു കയറി. മുകളിൽ നിറയെ വലിയ ചോണനുറുമ്പുകൾ. എന്റെ ചക്കയ്ക്ക് വേണ്ടിയല്ലേ ഞാൻ വേദന കടിച്ചു പിടിച്ചു. ഇന്ന സ്ഥലത്തു കടിച്ചു എന്നില്ല ഒരു സ്ഥലവും ഒഴിവാക്കിയില്ല. ചക്ക പറിച്ചു വീട്ടിൽ കൊണ്ടു വന്നു. ധന്യയാണ് മുറിച്ചത്. തലങ്ങും വിലങ്ങും അതിനെ കീറി മുറിച്ചു എനിക്ക് സങ്കടം സഹിക്കാൻ ആയില്ല. പിന്നെ ഓരോ ചുളയും വാശിയോടെ പറിച്ചെടുത്തു. പിന്നെ ചക്കക്കുരു. അതു മുഴുവൻ ആയി അതിൽ ഇടാൻ പറഞ്ഞു അതു പറ്റില്ല അതിനു ടേസ്റ്റ് കിട്ടില്ല. അവൾ വലിയ അമ്മികുട്ടി എടുത്തു എന്നിട്ട് ഇടിച്ചു ഒരു പരുവത്തിലാക്കി. എനിക്ക് അതു കണ്ടു കണ്ണിൽ നിന്നും കണ്ണീർ ധാര ധാര യായി വന്നു. ചക്കയോട് ഒരു കണ്ണിൽ ചോരയില്ലാത്ത പോലെ അവൾ പെരുമാറി. പിന്നെ അടുപ്പത്തു വെച്ചു ഇതിനു മുളക് തേച്ചു കൊടുക്കണം എന്നാലേ നന്നാവൂ. കുറച്ചു മുളക് പൊടി വാരിവിതറി അതിനു കത്തിനിൽക്കാൻ വയ്യെന്ന് തോന്നി. പിന്നെ എരിതീയിൽ എണ്ണ ഒഴിക്കുന്നപോലെ മഞ്ഞൾ ഉപ്പ് എല്ലാം വിതറി.. പിന്നെയും അവൾക്ക് മതിയായില്ല. അടുപ്പത്തു വെച്ച ചക്കയെ ഇടിച്ചു ഇടിച്ചു ഒരു പരുവത്തിൽ ആക്കി. അവസാനം ഉണങ്ങിയ മുളകും ഉഴുന്ന് പരിപ്പും വറുത്തിട്ടു. എന്നിട്ട് ചൂടോടെ എന്റെ മുന്നിൽ വിളമ്പി തന്നു, കൂടെ നല്ല കട്ടൻ ചായയും. എന്തൊരു ടേസ്റ്റ് ആയിരുന്നു. പിന്നെ എങ്ങനെയാണ് ഞാൻ ചക്കയെ ഇത്രമാത്രം ഇഷ്ടപെടാതിരിക്കുക. അങ്ങനെ ഇന്നത്തെ പുതിയ റെസിപ്പി ഇടിച്ചക്ക ഉണ്ടാക്കാൻ ഞാൻ പഠിച്ചു
Thursday, 23 April 2020
കൊറോണ കാലത്തെ ചക്ക റെസിപ്പി

Monday, 2 March 2020
മഴനനയാൻ എനിക്കിഷ്ടമാണ്
മഴനനയാൻ എനിക്കിഷ്ടമാണ്
തിമിർത്തുപെയ്യുന്ന കർക്കിടക രാവും
മിന്നൽ പിണർക്കുന്ന വേനൽ മഴയും
കവിത പോലെ എന്നെ തേടി എത്തുന്ന രാത്രിമഴയും
നനയാൻ എനിക്കിഷ്ടമാണ്
നിറഞ്ഞു തുളുമ്പുന്ന തോട്ടിൻ കരയിലെ ഏകാന്തമായും
നീന്തി തുടിക്കുന്ന കുളത്തിന് നടുവിൽ കൂടെ പിറപ്പുകൾക്കൊപ്പവും
കളിച്ചു തിമിർത്ത മൈതാന മധ്യത്തിൽ കൂട്ടുകാർക്കൊപ്പവും നിന്നും
മഴനനഞ്ഞ ഓർമകൾ എന്നെ ഇപ്പോഴും
ആ മഴകൾ നനയിക്കാറുണ്ട്
അതുകൊണ്ടു തന്നെ മഴ നനയാൻ എനിക്കെന്നും
ഇഷ്ടമാണ്
എപ്പോഴോ 'അമ്മ പാടിയ താരാട്ടിനൊപ്പം
ഇറയചാലിലെ ഓലക്കുടിലിൽ നിന്ന് മഴ പാടി വന്ന
താരാട്ടു പാട്ടും ഇപ്പോഴും എന്നെ മഴ നനയിക്കുന്നുണ്ട്
അതുകൊണ്ടു തന്നെ മഴ നനയാൻ എനിക്കെന്നും
ഇഷ്ടമാണ്
ഇപ്പോഴും ഒരു മഴ ഞാൻ നനയുന്നുണ്ട്
എന്നെ കുളിർപ്പിച്ചുകൊണ്ടാണ് അത്
കടന്നുപോകുന്നത്
ഈ മഴ തോരാതെ മണ്ണിനോടൊപ്പം അലിഞ്ഞു ചേരുമ്പോഴും
പെയ്തുതീരാതെ ആകാശവും ഭൂമിയും ഒന്നായിത്തീരുന്നത്
വരെ എന്റെ ആത്മാവ് ഇല്ലാതാവുന്നത് വരെ എനിക്ക് ഈ മഴ നനയണം
ആദ്യ രാത്രി
ആദ്യ രാത്രി
സന്ദീപിന്റെയും ശാലിനിയുടെയും വിവാഹം ആഘോഷമായാണ് കഴിഞ്ഞത്.
രണ്ടു പേരുടെയും കുടുംബം പശ്ചാത്തലം മധ്യ വർഗം ആയതിനാൽ എല്ലാ കല്യാണവും
പോലെ തലേന്നാൾ റിസപ്‌ഷനും ഇന്നത്തെ കല്യാണവും എല്ലാം ഗംഭീര മായി തന്നെ നടന്നു.
എല്ലാം കഴിഞ്ഞു എല്ലാവരും പിരിഞ്ഞു. കല്യാണത്തിന്റെ ക്ഷീണം സന്ദീപിന്റെ മുഖത്ത് ഉണ്ടായിരുന്നു . എന്നാലും ആദ്യ
രാത്രി യുടെ മധുരം ആലോചിച്ചപോൾ ക്ഷീണമെല്ലാം പമ്പ കടന്നു. സമയം കടന്നു പോയി
എല്ലാവരും പിരിഞ്ഞു ശാലിനി പാലുമായി സന്ദീപിന്റെ മുറിയിലേക്ക് വലതു കാൽ വെച്ച്
പ്രവേശിച്ചു. കൂടിയ ഹൃദയ മിടിപ്പോടെ പാൽ വാങ്ങി പകുതി കുടിച്ചു ശാലിനിയുടെ നേരെ
നീട്ടി. പെട്ടന്ന് ശാലിനി ഒരു പൊട്ടൽ ആയിരുന്നു. പെട്ടന്നുള്ള
കരച്ചിൽ കണ്ടു അന്ധാളിച്ചു പോയ സന്ദീപ് ശാലിനിയെ സമാധാനിപ്പിച്ചു കാര്യം
ചോദിച്ചു. മനസ്സില്ല മനസ്സോടെ ആണെങ്കിലും ശാലിനി സമ്മതിച്ചു. അങ്ങനെ
ദിവസങ്ങൾ കടന്നു പോയി ചൊവ്വാഴ്ച രാത്രി ആയി. അന്ന് അവർ ഒരു പാട്
സംസാരിച്ചു. സന്ദീപിന് മാനസികമായ ഒരു അടുപ്പം തോന്നിത്തുടങ്ങി എന്നാലും അവൻ
അതെല്ലാം മാറ്റിവെച്ചു നാളെ പോകേണ്ടതല്ലേ. അങ്ങനെ ബുധനാഴ്ച ആയി ഉച്ചക്ക്
ഭക്ഷണത്തിനു ശേഷം ആളെ വിളിച്ചു ഒന്ന് കാണാൻ പറ്റുമോ എന്ന് ചോദിച്ചു. അനുകൂല ഉത്തരം
കടപ്പുറത്തു എത്താൻ പറഞ്ഞു. രണ്ടു പേരും കാറിൽ പരസ്പരം ഒന്നും പറയാതെ യാത്ര തുടങ്ങി.
കടപ്പുറത്തു എത്തി ആൾ അവിടെ എത്തിയിട്ടുണ്ട് ശാലിനിയെ ഒറ്റക്ക്
വിട്ടു സന്ദീപ് ദൂരെ മാറിനിന്നു. അവർ എന്തൊക്കെയോ സംസാരിക്കുന്നതും പിന്നെ ശാലിനി
കരയുന്നതും തന്റെ അടുത്തേക്ക് ഓടി വരുന്നതും കണ്ടു അവൾ കാറിൽ കയറി അയാൾക്ക് മൂന്നു ദിവസം ഒരാളുടെ
കൂടെ കഴിഞ്ഞ എന്നെ വേണ്ട പോലും ഞാൻ നമ്മൾ അങ്ങനെ കഴിഞ്ഞില്ല എന്ന് പറഞ്ഞിട്ടും
അയാൾക്ക് എന്നെ വിശ്വാസം ഇല്ല പോലും. സന്ദീപ് കാർ മെല്ലെ മുന്നോട്ടു എടുത്തു.
നേരെ ശാലിനിയുടെ വീട്ടിലേക്ക് പോകുന്ന വഴിക്ക് തമാശ പറഞ്ഞു കൊണ്ടിരുന്നു. വീട്ടിൽ
എത്തി വീട്ടുകാർ
ഗംഭീരം സ്വീകരണം തന്നെ നൽകി. എല്ലാം കഴിഞ്ഞു രാത്രിയിൽ എല്ലാവരും ഒത്തുകൂടിയപ്പോൾ
ഒരു തമാശ കഥ പോലെ സന്ദീപ് നടന്നെതെല്ലാം പറഞ്ഞു. എല്ലാവരും സ്തംഭിച്ചുപോയി.
സന്ദീപിന് ഒരു ഭാവമാറ്റവും ഉണ്ടായില്ല. സന്ദീപ് ആദ്യ രാത്രി ആഘോഷിക്കാനുള്ള
ഒരുക്കത്തിൽ ആയിരുന്നു. അന്ന് ശാലിനി മനോഹരമായി സാരി ഉടുത്തു റൂമിൽ
പ്രവേശിച്ചു. സന്ദീപ് പാൽ ഗ്ലാസ് വാങ്ങി പകുതി കുടിച്ചു ശാലിനിക്ക് കൊടുത്തു . പാല് കുടിച്ചു
ശാലിനി ഗ്ലാസ്സ് വെക്കാൻ പോയപ്പോൾ സന്ദീപ് പിറകെ പോയി മെല്ലെ ഒന്ന്
തൊട്ടു. പെട്ടന്നാണ് അതു സംഭവിച്ചത് ശാലിനി തന്റെ തൊട്ടു മുന്നിൽ
ഉണ്ടായിരുന്ന സ്വിച്ച് ഓഫ് ചെയ്തത്. ഛെ കറണ്ട് പോയി ഇനി എങ്ങനെ എഴുതും ഞാൻ
നിർത്തുന്നു ആരുടെയെങ്കിലും വീട്ടിൽ കറണ്ട് ഉണ്ടെങ്കിൽ ബാക്കി എഴുതാം
Monday, 24 February 2020
പ്രണയം
പ്രണയം
നിലാവുള്ള രാത്രികളിൽ ഒരു കിളിയായി ആകാശത്തു ഞാൻ പാറി
പറന്നിട്ടുണ്ട് നിലാവിന്റെ പ്രണയം നുകരാൻ നിലാവുള്ള രാത്രികളിൽ
വലിയ കുന്നിന്റെ മുകളിൽ ഞാൻ തനിയെ ഇരുന്നിട്ടുണ്ട്
ഏകാന്തതയുടെ പ്രണയം നുകരാൻ, നിലാവുള്ള രാത്രികളിൽ
ആറ്റുവഞ്ചിയിൽ ഞാൻ തനിയെ തുഴഞ്ഞിട്ടുണ്ട് ദൂരെ നിന്ന് ഒഴുകി
വരുന്ന തോറ്റം പാട്ടിലെ മന്ദപ്പന്റെയും ചെമ്മരത്തിയുടെയും
പ്രണയത്തിൽ അലിഞ്ഞു ചേരാൻ, നിറയെ നിലാവുള്ള രാത്രികളിൽ
നീണ്ട പാടത്തു കിനാവ് കണ്ടു ഞാൻ ഉറങ്ങിയിട്ടുണ്ട് ഭൂമിയോടൊപ്പം
ആകാശത്തോടൊപ്പം കാറ്റോടൊപ്പം മഞ്ഞോടൊപ്പം ഈ പ്രകൃതിയെ
പ്രണയിച്ചു പ്രണയിച്ചു മതി വരാതെ

Monday, 27 January 2020
അച്ഛന്
അച്ഛന്
ചെറിയ ക്ലാസ്സിൽ സ്കൂളിൽ പഠിക്കുമ്പോൾ പലപ്പോഴും പനിവരാൻ പ്രാര്ഥിക്കാറുണ്ട്. രണ്ടോ മൂന്നോ ദിവസം സ്കൂളിൽ പോകേണ്ടല്ലോ. പനി വന്നാൽ അച്ഛൻ കൂട്ടി അടുത്തുള്ള ധർമ്മാശുപത്രിയിൽ പോകും. ആദ്യം ചീട്ട് മുറിക്കും. അടുത്ത മുറിയിൽ ആണ് ഡോക്ടർ ഉണ്ടാകുക. നീളമുള്ള വടിയിൽ താഴെ വരെ തൂങ്ങി നിൽക്കുന്ന വലിയ ഖൈത്താൻ ഫാനിനു കീഴിൽ അപ്പുറവും ഇപ്പുറവും ആയി രണ്ടു ഡോക്ടർ മാർ ഉണ്ടാവും ran പേരുടെ കഴുത്തിലും ഓരോ കുഴൽ ഉണ്ടാവും പിന്നീടാണ് അതിന്റെ പേര് സ്റ്റെതസ്കോപ്പ് ആണെന്ന് പഠിച്ചത്. അതു എന്റെ നെഞ്ചിൽ വെക്കുമ്പോൾ തന്നെ പകുതി പനി പമ്പ കടക്കും എന്തെന്നാൽ ഡോക്ടറിമാർ ആ കുഴലിലൂടെ എന്റെ ഉള്ളം എല്ലാം കണ്ടുകഴിഞ്ഞിരിക്കുന്നു. പിന്നെ അടുത്ത ചെറിയ ഓടിട്ട കെട്ടിടത്തിലേക്ക് ആണ് പോകുക ഗുളികയും മാറ്റും കൊടുക്കുന്നത് അവിടെ വെച്ചാണ്. അതിനിടയ്ക്ക് അച്ഛന് പരിചയമുള്ള ഒരു പാട് പേരെ കാണാം. അവരോടൊക്കെ അച്ഛൻ വർത്തമാനം പറയും. നാട്ടിൽ ഏറ്റവും സജീവ ഇടപെടൽ അച്ഛന്റെ ഭാഗത്തു നിന്നും ഉണ്ടാകാറുണ്ട്. ആർക്ക് എന്തു സഹായം വേണമെങ്കിലും ചെയ്തു കൊടുക്കും. 100രൂപ ഒരാളോട് കടം വാങ്ങിയാൽ 50 രൂപ ഇപ്പുറത്തെ വേറൊരാൾക്ക് കൊടുക്കും. എട്ടാം ക്ലാസ് വരെ പഠിച്ച ഒരു തികഞ്ഞ ലോഹ്യൻ സോഷ്യലിസ്റ്റ്. നീ എങ്ങനെ നടക്കണം എന്ന് എന്നെ പറയാതെ പഠിപ്പിക്കുകയായിരുന്നു.
വീണ്ടും ആശുപത്രിയിലേക്ക് അടുത്ത കെട്ടിടത്തിൽ മൂന്നു മുറികൾ ഉണ്ട് ഒന്നിൽ ഇൻജെക്ഷൻ റൂം മറ്റൊന്ന് മരുന്ന് കൊടുക്കുന്നത് മൂന്നാമത്തെ മുറി മുറിവ് കെട്ടുന്നത്. ആദ്യം തന്നെ ഇൻജെക്ഷൻ വെക്കുന്നിടത്തേക്കാണോ എന്ന് നോക്കും. അല്ലെന്നു കണ്ടാൽ സമാധാനം ആകും. പിന്നെ ഗുളിക കൊടുക്കുന്ന മുറി. രണ്ടു ഭരണികളിൽ ഒന്നിൽ വലിയ ഗുളികകൾ മറ്റേതിൽ ചെറുത് രണ്ടും ഒരു പത്തെണ്ണം വീതം തരും പിന്നെ കുപ്പിയിൽ ഉള്ള വയലറ്റ് മരുന്ന് അതു നിർബന്ധം ആണ്. അതു ഒരിറക്കു കുടിച്ചാൽ മതി പനി പമ്പ കടക്കും.
എല്ലാം വാങ്ങി പുറത്തിറങ്ങി വീട്ടിലേക്കു പോകുന്ന വഴിയിൽ നിന്ന് റൊട്ടി വാങ്ങും വീട്ടിൽ അന്ന് എരുമ ഉണ്ടായിരുന്നു. അമ്മയോ അമ്മമ്മയോ എളേമ്മമാരോ നല്ല എരുമ പാലൊഴിച്ച വെള്ള ചായ ഉണ്ടാക്കും എന്നിട്ട് അതിൽ മുക്കി റൊട്ടി തരും അതിനു പനിയായാലും എന്തൊരു സ്വാദായിരുന്നു. അതൊരു സ്നേഹം ആയിരുന്നു .
അച്ഛൻ എന്നും ഒരു വികാരമായിരുന്നു. അറിയാതെ ഒരു ദിവസം ജീവിതത്തിൽ നിന്ന് ഇറങ്ങി പോയപ്പോൾ ആ ശൂന്യതയുടെ ആഴം ഞാനറിഞ്ഞത്. ഒരു വിതുമ്പലായി ഓർമയിൽ എന്നുമുണ്ട് എന്നോടൊപ്പം നടക്കാൻ
Monday, 28 October 2019
ഓർമകൾ
യാത്ര ചെയ്യുക എന്നത് ഇപ്പോഴും
മനോഹരമായ കാര്യമാണ് .നമ്മുടെ മനസ്സുമായി ഏറ്റവും അടുത്ത് നില്കുയന്നവരുടെ
ഒപ്പമാകുമ്പോൾ അത്
കൂടുതൽ മനോഹരമാക്കുന്നു . ഇന്നത്തെ
യാത്ര അങ്ങനെ യൊന്നായിരുന്നു വലിയപറമ്പ പഞ്ചായത്തിലൂടെ യുള്ള യാത്ര ഇപ്പോഴും
എനിക്ക് വളരെ ഇഷ്ട്ടമാണ് . ഒരു പക്ഷെ എന്റെ ആത്മാവുമായി ബന്ധപ്പെട്ട സ്ഥലമായത് കൊണ്ടായിരിക്കാം അത് എന്നെ ഗൃഹാതുരത്തന്റെ വഴികൾ ആയി മാറുന്നത് . എന്റെ ഓർമകളിലെ
ഏറ്റവും പഴയ ഒരു കർക്കിടക മാസം ഇന്ന് ഒരു ഓർമചിത്രം പോലെ മനസ്സിൽ കടന്നു വന്നത് .
എന്റെ അമ്മയുടെ അച്ഛന്റെ മരിച്ച ദിവസം കർക്കിടകം പതിനാറു ആണ് . ഒരു കർക്കിടകം
പതിനാറിന് ഞാൻ ന്യാത്മാർ എന്നിവർ അച്ഛന്റെയും അമ്മയുടെയും
ഒന്നിച്ച് കടപ്പുറത്തേക്ക് പോകുന്നത് .അന്ന് അച്ഛൻ വാഴ കൃഷി നടത്താറുണ്ടായിരുന്നു
. അതിൽ നീന്നെടുത്ത കുറെ പച്ചക്കായി പിന്നെ വേറെയും കുറെ സാധനങ്ങൾ ഞങ്ങളുടെ കയ്യിൽ
ഉണ്ടായിരുന്നു. അന്ന് വാഹന സൗകര്യം കുറവായിരുന്നു , നടന്നാണ്
പോയിരുന്നത് . ഇന്ന് നമ്മൾ
കണ്ട പാലം ഒന്നും അന്നുണ്ടായിരുന്നില്ല .വലിയ ഓടം കണക്കെയുള്ള തോണിയായിരുന്നു .
ഒരാൾ തുഴയും രണ്ടു പേര് തണ്ടു വലിക്കും . അങ്ങനെ കുറെ സമയം എടുക്കും അക്കരെ ഏത്തൻ
. സ്‌കൂളുകൾ കുറവായതിനാൽ ആ കാലത്ത് കുട്ടികൾ പഠിക്കാൻ വന്നിരുന്നത് ഇക്കരെ യായിരുന്നു . മഴ കാലത്ത് വലിയ ആശങ്ക ആയിരുന്നു അച്ഛനമ്മമാർക്ക് . അന്നൊക്കെ രാത്രി കാലത്തു
ഒരസുഖം വന്നാൽ പയ്യന്നൂരിലുള്ള ഒരാശുപത്രിയിൽ എത്തിക്കാൻ വളരെ പാടുപെട്ടിരുന്നു .
ഇന്ന് നമ്മൾ പോയിരുന്ന വഴിയിൽ കുറെ ആൾക്കാർ
കൂടിയിരിക്കുന്നത് കണ്ടില്ലേ . അതിലൂടെ യായിരുന്നു കടവ് . ഞാൻ പറഞ്ഞു വരുന്ന
കർക്കിടക മാസത്തിലെ ആ ദിവസത്തിൽ നിർത്താതെ പെയ്യുന്ന മഴയായിരുന്നു . പുറത്തിറങ്ങാൻ പറ്റാത്ത അത്ര വലിയ മഴ എന്നാലും
അമ്മയ്ക്ക് അമ്മയുടെ അച്ഛന്റെ മരിച്ച ദിവസം പോകണം എന്ന വലിയ ആഗ്രഹം
.അച്ഛൻ എതിരൊന്നും
പറയില്ല . അങ്ങനെ കോറിച്ചെറിയുന്ന മഴയത്തു നനഞ്ഞാണ് ഞങ്ങൾ കടവിൽ എത്തിയത് . കടവിൽ
എത്തുമ്പോഴേക്കും മഴ വീണ്ടും കനത്തു പെയ്യുന്നു .കടവ് തോണി അക്കരെയാണ് .കടവിറക്കാൻ
പറ്റുന്നില്ല . ഞങ്ങൾ കുറെ സമയം കാത്തുനിന്നു . വേറെയും
ആൾക്കാർ
ഉണ്ടായിരുന്നു . പോകാൻ പറ്റാത്ത അവസ്ഥ അച്ഛൻ തിരിച്ചു പോകാം എന്ന് പറഞ്ഞു
.അപ്പോഴേക്കും അമ്മയ്ക്കും തോന്നി പോകാൻ പറ്റില്ല എന്ന് .അമ്മയുടെ കണ്ണിൽ നിന്നും
കണ്ണീർ പൊടിയുന്നത് ഞാൻ വേദനയോടെ കണ്ടു . ഞങ്ങൾ കൊണ്ട് പോയ സാധനങ്ങൾ അടുത്തുള്ള
ഒരു വീട്ടിൽ ഏൽപ്പിച്ചു തിരിച്ചു പൊന്നു . അന്ന് ഫോൺ സൗകര്യം ഒന്നും
തന്നെയില്ല . ഇവിടെ ഏൽപ്പിച്ചിട്ടുണ്ടെന്നു വിളിച്ച് പറയാൻ .പക്ഷെ അവർ കൃത്യമായി
ഏൽപ്പിക്കും മായിരുന്നു അതായിരുന്നു അവരുടെയൊക്കെ മനസ്സിന്റെ നന്മ . ഇന്ന് അഞ്ചു മിനുട്ട് കൊണ്ട് എത്തിയ
തോർത്തപ്പോൾ അന്നത്തെ കാലം ഓർത്തോട് പോയതാണ്
ഇന്ന് കർക്കിടക മാസത്തിൽ അതിലൂടെ യാത്ര ചെയ്തപ്പോൾ
അറിയാതെ മനസ്സിലേക്ക് ഒരുപാട് പേര് കയറിവന്നു .
എന്നും യാത്ര ചെയ്യുമ്പോൾ
കൂടെ കൈ പിടിച്ച് നടന്ന അച്ഛനടക്കം
Sunday, 13 October 2019
ഓർമ
ഓർമ
നമ്മുടെ നാട്ടിൽ ഇങ്ങനെ കുറെ സ്ഥലങ്ങൾ ഉണ്ട്. ചെറുപ്പത്തിൽ ഞങ്ങൾ നീന്തി തിമിർക്കുകയും മീൻ പിടിക്കുകയും ചെയ്തു ഓരോ അവധി ദിനങ്ങളും ആഘോഷിക്കുമായിരുന്നു. ഇരു കരകളിലും നോക്കെത്താ ദൂരത്തോളം ഉള്ള വയലുകൾ. മഴപെയ്യുമ്പോളായിരുന്നു പുഴ ഏറ്റവും സുന്ദരിയായിരുന്നത്. അപ്പോൾ ഉള്ള കുളിക്കാൻ ഒരു പ്രത്യേക സുഖമായിരുന്നു. പയ്യന്നൂരെക്ക് നടന്നെത്തൻ ഈ പുഴയിലൂടെ നടന്നാണ് മറു കര പിടിക്കുക. രാത്രി പുഴയിലൂടെ തോണി ഒറ്റയ്ക്ക് ഒഴുകി പോകുന്നതായും വെളുത്ത സാരിയുടുത്ത സുന്ദരികളായ യക്ഷികൾ പുഴയ്ക്ക് മുകളിലൂടെ നടന്നു പോകുന്നത് കണ്ടതായും അന്ന് പറയുന്നത് കേട്ടിട്ടുണ്ട്. ഇലക്ട്രിസിറ്റി വരാത്ത വലിയ ഓല ചൂട്ടു മായി നാട്ടുകാർ നടന്നു നീങ്ങിയ കാലം. കൊയ്ത്തും കഴിഞ്ഞു നെല്ല് കൂട്ട തലയിൽ വെച്ച് നിരനിരയായി പെണ്ണുങ്ങൾ രാത്രിയിൽ ചൂട്ടു കത്തിച്ചു വീട്ടിലേക്ക് പോകുന്ന ദൃശ്യം ഇപ്പോഴും മനസ്സിന്റെ ഓർമ കൂടിൽ ഒരിക്കലും മായാത്ത ഫ്രെയിം ആയി നിറഞ്ഞു നിൽക്കുന്നുണ്ട്. ഓരോ പുഴയ്ക്കും ഓരോ നാടിന്റെ ഒരു പാട് കഥകൾ പറയാനുണ്ടാവും. ഒരു പ്രണയിനിയോട് പറഞ്ഞാലും പറഞ്ഞാലും തീരാത്തത് പോലെ. ഇന്ന് വൈകുന്നേരം ഒരു ഓർമ പുതുക്കൽ ആയിരുന്നു വന്ന വഴി മറക്കാതിരിക്കാനുള്ള നടത്തം
Monday, 23 September 2019
ഒരു പുഴ ഒരു കഥ
ഒരു പുഴ എന്നോടൊപ്പം
ഒരു കഥയായി ഒഴുകിയിരുന്നു
ബാല്യവും കൗമാരവും
നിറഞ്ഞൊഴുകിയ പുഴ
ഒരു സുന്ദരിയുടെ ചേല തുമ്പിലെ
വര്ണനൂലായി
ഒരു പൂമ്പാറ്റയുടെ ചിറകിലെ
കൗതുകമായി
ഒരു പൂവിന്റെ ഇതളായി
അങ്ങനെ പല വിസ്മയങ്ങൾ
എന്നിൽ ഞാൻ കാണാത്ത സ്വപ്‌നങ്ങൾ
കൂടൊരുക്കി ആകാശത്തോളം
ഭാവനകൾ നിറമേകി
എന്റെ ഓർമകളുടെ സുന്ദരിയായി
എന്നോടൊപ്പം ഒഴുകി
ഓരോ മഴക്കാലവും
കുത്തിയൊലിച്ചപ്പോഴും
ഓരോ കഥകൾ പറഞ്ഞു തന്നു
ഒഴുകികൊണ്ടേയിരുന്നു
ഇരുളും വെളിച്ചവും മാറിവന്നപ്പോൾ
രാവും പകലും ഓടിമറഞ്ഞു പോയ്കൊണ്ടിരുന്നപ്പോൾ
ഞാൻ വളർന്നപ്പോൾ പുഴ തന്റെ
പ്രണയത്തോടു വിട ചൊലലി
കീറിമുറിച്ച് മണൽ പാതകൾ
കണ്ണീരായി പിന്നെ രോഷമായി
കുത്തിയൊലിച്ച് എന്റെ വീടിനെയും
കൊണ്ട് എങ്ങോട്ടോ ഒഴുകി
അതിന്റെ അവശിഷ്ടങ്ങൾ
പുഴയിൽ ലയിച്ചു ചേർന്ന്

Wednesday, 4 March 2015
പ്രവാസി
പ്രവാസി
പെട്ടന്നു പെയ്ത മഴയില്‍ ഞ്ഞാന്‍ കുട ചൂടാന്‍ മറന്നു പോയി
പുതുമഴയിലെ മണ്ണിന്റെ മണം ആസ്വധിക്കാന്‍ നിലത്തു കമിഴ്ന്നു കിടന്നു
പെട്ടന്നാമഴ കാലവര്‍ഷത്തത്ിന്റെ സ്വഭാവം പൂണ്ടു
കുത്തിയ് യോലിക്കുന്ന തോട്ടിലെ വെള്ളത്തില്‍ നീന്തി തുടിച്ചു
ആകാസം കറുത്തിറുണ്ട് ഇടി വെട്ടിയത് പെട്ടന്നായിരുന്നു
അടുത്ത കണ്ട പത്ത്‌യ്യാത്തിനു മൂലയ്ക്കു ചുരുണ്ടുകൂടി
പെട്ടന്നാണ് രണ്ടു കരങള്‍ പൊക്കിയെടുറ്ത്്
അമ്മ് തല്ലരത്തെന്ന് പറഞ്ഞു ഉറക്കെ കരഞ്ഞു
അറിയാതെ അമ്മയുടെ ചുമലില്‍ ചാഞ്ഞ് ഉറങ്ങി
ഉറങ്ങിയെഴുനെട്ടപ്പോള്‍ ദുബായിലെ ജയിലിലായിരുന്നുSaturday, 21 February 2015
പ്രവാസി
പെട്ടന്നു
പെയ്ത മഴയില്‍ ഞ്ഞാന്‍ കുട ചൂടാന്‍ മറന്നു പോയി
പുതുമഴയിലെ
മണ്ണിന്റെ മണം ആസ്വധിക്കാന്‍ നിലത്തു കമിഴ്ന്നു കിടന്നു
പെട്ടന്നാമഴ
കാലവര്‍ഷത്തത്ിന്റെ സ്വഭാവം പൂണ്ടു
കുത്തിയ്
യോലിക്കുന്ന തോട്ടിലെ വെള്ളത്തില്‍ നീന്തി തുടിച്ചു
ആകാസം
കറുത്തിറുണ്ട് ഇടി വെട്ടിയത് പെട്ടന്നായിരുന്നു
അടുത്ത
കണ്ട പത്ത്‌യ്യാത്തിനു മൂലയ്ക്കു ചുരുണ്ടുകൂടി
പെട്ടന്നാണ്
രണ്ടു കരങള്‍ പൊക്കിയെടുറ്ത്്
അമ്മ്
തല്ലരത്തെന്ന് പറഞ്ഞു ഉറക്കെ കരഞ്ഞു
അറിയാതെ
അമ്മയുടെ ചുമലില്‍ ചാഞ്ഞ് ഉറങ്ങി
ഉറങ്ങിയെഴുനെട്ടപ്പോള്‍
ദുബായിലെ ജയിലിലായിരുന്നു
Wednesday, 2 October 2013
RAC
RAC
ഓണാവധിക്കു നാട്ടില്‍ വന്നു തിരിച്ചു പോകാന്‍ വേണ്ടി തിരുവനന്തപുരടതേക്കു ടിക്കറ്റ് നേരത്തേ തന്നെ ബുക്ക് ചെയ്തു .വെയിടീംഗ് ലിസ്‌ടില് ആയിരുന്നു .നംബര് 16 ,കണ്‍ഫേം ആവുമായിരിക്കും .പോകേണ്ട ദിനം നോക്കി R AC ആയിട്ടുണ്ട് .ഇരുന്നിട്ടു പോകഅം .വണ്ടിയില്‍ കയറി ,എന്റേത്തില്‍ ഞ്ഞാന്‍ മാത്രമേയുള്ളൂ ,അടുത്ത ആള്‍ വന്നിട്ടില്ല .വണ്ടി കോഴികൊടെത്തി ,അതാ വെളുത്ത് അജാനുബാഹിയായ ഒരാള്‍ കടന്നു വരുന്നു .അടുത്തു വന്നു പരിചയപ്പെട്ടപ്പോള്‍ മനസില്ആയി പാവം ,വര്‍ത്തമാനം പറഞ്ഞ time പോയതറിഞ്ഞില്ല .11 മണിയായി ഉറങ്ങാം അയാള്‍ പറഞ്ഞു .ബെര്‍ത്ത് രണ്ടും നിവര്‍ത്തി ഒന്നാക്കി.ആള്‍ എനിക്ക് കുറച്ച് സ്തലം തന്നു.ഞ്ഞാനോന്ന് ഒതുങ്ങി കിടന്നു.ആള്‍ കിടന്ന പാടേ ഉറക്കം തുടങ്ങി .പിന്നെ കൂര്‍ക്കം വലിയും വീണ്ടും നിവര്‍ന്നൊരു കിടത്തഓം .ഞ്ഞാന്‍ പുറത്ത് .അപ്പുറത്ത് നോക്കിയപ്പോള്‍ എല്ലാവരും ബെര്‍ത്ത് നിവര്‍ത്തി ഉറങ്ങാണ്.ഇപ്പോള്‍ ഇരിക്കാന്‍ കൂടിയുള്ള വകുപ്പെനിക്കില്ല .ജെനറല്‍കാര്‍ക്ക് ഇത്ര പ്രസ്നമില്ല.എന്തു ചെയ്യാം ഓരറേസീ കറേന്ടേ വിധി

Subscribe to:
Posts (Atom)
belur -chikmagalore mini tour
മലയാളികൾക്ക് രണ്ടു ദിവസം അവധി ദിനം ആസ്വദിക്കാൻ പറ്റിയ ഒരു ചെറിയ യാത്രയെ കുറിച്ചാണ് ഞാൻ എഴുതുന്നത് കർണാടക യിലെ ബേളൂർ, ചിക് മാഗളൂർ യാത്ര. മംഗല...
-
ഖസാക്കിന്റെ ഇതിഹാസം നാടകം കേരളം ഇനിയും കാണാ ൻ കാത്തിരിക്കുന്നുണ്ട് 2015 ജൂ ൺ മാസം ഇടവപാതി തുടങ്ങിയ ഒരു ഉച്ച നേരത്താണ് കെ എം കെ കലാസമിത...
-
യാത്ര എന്ന് പറയുമ്പോൾ ഇപ്പോഴും എപ്പോഴും മനസ്സിൽ നിറയുന്ന ഒരാനന്ദമുണ്ട് അത് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് . വളരെ സന്തോഷവും മനസ്സ് നിറഞ്ഞതുമാ...