ഓർമ
നമ്മുടെ നാട്ടിൽ ഇങ്ങനെ കുറെ സ്ഥലങ്ങൾ ഉണ്ട്. ചെറുപ്പത്തിൽ ഞങ്ങൾ നീന്തി തിമിർക്കുകയും മീൻ പിടിക്കുകയും ചെയ്തു ഓരോ അവധി ദിനങ്ങളും ആഘോഷിക്കുമായിരുന്നു. ഇരു കരകളിലും നോക്കെത്താ ദൂരത്തോളം ഉള്ള വയലുകൾ. മഴപെയ്യുമ്പോളായിരുന്നു പുഴ ഏറ്റവും സുന്ദരിയായിരുന്നത്. അപ്പോൾ ഉള്ള കുളിക്കാൻ ഒരു പ്രത്യേക സുഖമായിരുന്നു. പയ്യന്നൂരെക്ക് നടന്നെത്തൻ ഈ പുഴയിലൂടെ നടന്നാണ് മറു കര പിടിക്കുക. രാത്രി പുഴയിലൂടെ തോണി ഒറ്റയ്ക്ക് ഒഴുകി പോകുന്നതായും വെളുത്ത സാരിയുടുത്ത സുന്ദരികളായ യക്ഷികൾ പുഴയ്ക്ക് മുകളിലൂടെ നടന്നു പോകുന്നത് കണ്ടതായും അന്ന് പറയുന്നത് കേട്ടിട്ടുണ്ട്. ഇലക്ട്രിസിറ്റി വരാത്ത വലിയ ഓല ചൂട്ടു മായി നാട്ടുകാർ നടന്നു നീങ്ങിയ കാലം. കൊയ്ത്തും കഴിഞ്ഞു നെല്ല് കൂട്ട തലയിൽ വെച്ച് നിരനിരയായി പെണ്ണുങ്ങൾ രാത്രിയിൽ ചൂട്ടു കത്തിച്ചു വീട്ടിലേക്ക് പോകുന്ന ദൃശ്യം ഇപ്പോഴും മനസ്സിന്റെ ഓർമ കൂടിൽ ഒരിക്കലും മായാത്ത ഫ്രെയിം ആയി നിറഞ്ഞു നിൽക്കുന്നുണ്ട്. ഓരോ പുഴയ്ക്കും ഓരോ നാടിന്റെ ഒരു പാട് കഥകൾ പറയാനുണ്ടാവും. ഒരു പ്രണയിനിയോട് പറഞ്ഞാലും പറഞ്ഞാലും തീരാത്തത് പോലെ. ഇന്ന് വൈകുന്നേരം ഒരു ഓർമ പുതുക്കൽ ആയിരുന്നു വന്ന വഴി മറക്കാതിരിക്കാനുള്ള നടത്തം
No comments:
Post a Comment