Monday, 23 September 2019

ഒരു പുഴ ഒരു കഥ

ഒരു പുഴ എന്നോടൊപ്പം
ഒരു കഥയായി ഒഴുകിയിരുന്നു
ബാല്യവും കൗമാരവും
നിറഞ്ഞൊഴുകിയ പുഴ
ഒരു സുന്ദരിയുടെ ചേല തുമ്പിലെ
വര്ണനൂലായി
ഒരു പൂമ്പാറ്റയുടെ ചിറകിലെ
കൗതുകമായി
ഒരു പൂവിന്റെ ഇതളായി
അങ്ങനെ പല വിസ്മയങ്ങൾ
എന്നിൽ ഞാൻ കാണാത്ത സ്വപ്‌നങ്ങൾ
കൂടൊരുക്കി ആകാശത്തോളം
ഭാവനകൾ നിറമേകി
എന്റെ ഓർമകളുടെ സുന്ദരിയായി
എന്നോടൊപ്പം ഒഴുകി
ഓരോ മഴക്കാലവും
കുത്തിയൊലിച്ചപ്പോഴും
ഓരോ കഥകൾ പറഞ്ഞു തന്നു
ഒഴുകികൊണ്ടേയിരുന്നു
ഇരുളും വെളിച്ചവും മാറിവന്നപ്പോൾ
രാവും പകലും ഓടിമറഞ്ഞു പോയ്കൊണ്ടിരുന്നപ്പോൾ
ഞാൻ വളർന്നപ്പോൾ പുഴ തന്റെ
പ്രണയത്തോടു വിട ചൊലലി
കീറിമുറിച്ച് മണൽ പാതകൾ
കണ്ണീരായി പിന്നെ രോഷമായി
കുത്തിയൊലിച്ച് എന്റെ വീടിനെയും
കൊണ്ട് എങ്ങോട്ടോ ഒഴുകി
അതിന്റെ അവശിഷ്ടങ്ങൾ
പുഴയിൽ ലയിച്ചു ചേർന്ന്


No comments:

Post a Comment

belur -chikmagalore mini tour

മലയാളികൾക്ക് രണ്ടു ദിവസം അവധി ദിനം ആസ്വദിക്കാൻ പറ്റിയ ഒരു ചെറിയ യാത്രയെ കുറിച്ചാണ് ഞാൻ എഴുതുന്നത് കർണാടക യിലെ ബേളൂർ, ചിക് മാഗളൂർ യാത്ര. മംഗല...