ഓർമകൾ
യാത്ര ചെയ്യുക എന്നത് ഇപ്പോഴും
മനോഹരമായ കാര്യമാണ് .നമ്മുടെ മനസ്സുമായി ഏറ്റവും അടുത്ത് നില്കുയന്നവരുടെ
ഒപ്പമാകുമ്പോൾ അത്
കൂടുതൽ മനോഹരമാക്കുന്നു . ഇന്നത്തെ
യാത്ര അങ്ങനെ യൊന്നായിരുന്നു വലിയപറമ്പ പഞ്ചായത്തിലൂടെ യുള്ള യാത്ര ഇപ്പോഴും
എനിക്ക് വളരെ ഇഷ്ട്ടമാണ് . ഒരു പക്ഷെ എന്റെ ആത്മാവുമായി ബന്ധപ്പെട്ട സ്ഥലമായത് കൊണ്ടായിരിക്കാം അത് എന്നെ ഗൃഹാതുരത്തന്റെ വഴികൾ ആയി മാറുന്നത് . എന്റെ ഓർമകളിലെ
ഏറ്റവും പഴയ ഒരു കർക്കിടക മാസം ഇന്ന് ഒരു ഓർമചിത്രം പോലെ മനസ്സിൽ കടന്നു വന്നത് .
എന്റെ അമ്മയുടെ അച്ഛന്റെ മരിച്ച ദിവസം കർക്കിടകം പതിനാറു ആണ് . ഒരു കർക്കിടകം
പതിനാറിന് ഞാൻ ന്യാത്മാർ എന്നിവർ അച്ഛന്റെയും അമ്മയുടെയും
ഒന്നിച്ച് കടപ്പുറത്തേക്ക് പോകുന്നത് .അന്ന് അച്ഛൻ വാഴ കൃഷി നടത്താറുണ്ടായിരുന്നു
. അതിൽ നീന്നെടുത്ത കുറെ പച്ചക്കായി പിന്നെ വേറെയും കുറെ സാധനങ്ങൾ ഞങ്ങളുടെ കയ്യിൽ
ഉണ്ടായിരുന്നു. അന്ന് വാഹന സൗകര്യം കുറവായിരുന്നു , നടന്നാണ്
പോയിരുന്നത് . ഇന്ന് നമ്മൾ
കണ്ട പാലം ഒന്നും അന്നുണ്ടായിരുന്നില്ല .വലിയ ഓടം കണക്കെയുള്ള തോണിയായിരുന്നു .
ഒരാൾ തുഴയും രണ്ടു പേര് തണ്ടു വലിക്കും . അങ്ങനെ കുറെ സമയം എടുക്കും അക്കരെ ഏത്തൻ
. സ്‌കൂളുകൾ കുറവായതിനാൽ ആ കാലത്ത് കുട്ടികൾ പഠിക്കാൻ വന്നിരുന്നത് ഇക്കരെ യായിരുന്നു . മഴ കാലത്ത് വലിയ ആശങ്ക ആയിരുന്നു അച്ഛനമ്മമാർക്ക് . അന്നൊക്കെ രാത്രി കാലത്തു
ഒരസുഖം വന്നാൽ പയ്യന്നൂരിലുള്ള ഒരാശുപത്രിയിൽ എത്തിക്കാൻ വളരെ പാടുപെട്ടിരുന്നു .
ഇന്ന് നമ്മൾ പോയിരുന്ന വഴിയിൽ കുറെ ആൾക്കാർ
കൂടിയിരിക്കുന്നത് കണ്ടില്ലേ . അതിലൂടെ യായിരുന്നു കടവ് . ഞാൻ പറഞ്ഞു വരുന്ന
കർക്കിടക മാസത്തിലെ ആ ദിവസത്തിൽ നിർത്താതെ പെയ്യുന്ന മഴയായിരുന്നു . പുറത്തിറങ്ങാൻ പറ്റാത്ത അത്ര വലിയ മഴ എന്നാലും
അമ്മയ്ക്ക് അമ്മയുടെ അച്ഛന്റെ മരിച്ച ദിവസം പോകണം എന്ന വലിയ ആഗ്രഹം
.അച്ഛൻ എതിരൊന്നും
പറയില്ല . അങ്ങനെ കോറിച്ചെറിയുന്ന മഴയത്തു നനഞ്ഞാണ് ഞങ്ങൾ കടവിൽ എത്തിയത് . കടവിൽ
എത്തുമ്പോഴേക്കും മഴ വീണ്ടും കനത്തു പെയ്യുന്നു .കടവ് തോണി അക്കരെയാണ് .കടവിറക്കാൻ
പറ്റുന്നില്ല . ഞങ്ങൾ കുറെ സമയം കാത്തുനിന്നു . വേറെയും
ആൾക്കാർ
ഉണ്ടായിരുന്നു . പോകാൻ പറ്റാത്ത അവസ്ഥ അച്ഛൻ തിരിച്ചു പോകാം എന്ന് പറഞ്ഞു
.അപ്പോഴേക്കും അമ്മയ്ക്കും തോന്നി പോകാൻ പറ്റില്ല എന്ന് .അമ്മയുടെ കണ്ണിൽ നിന്നും
കണ്ണീർ പൊടിയുന്നത് ഞാൻ വേദനയോടെ കണ്ടു . ഞങ്ങൾ കൊണ്ട് പോയ സാധനങ്ങൾ അടുത്തുള്ള
ഒരു വീട്ടിൽ ഏൽപ്പിച്ചു തിരിച്ചു പൊന്നു . അന്ന് ഫോൺ സൗകര്യം ഒന്നും
തന്നെയില്ല . ഇവിടെ ഏൽപ്പിച്ചിട്ടുണ്ടെന്നു വിളിച്ച് പറയാൻ .പക്ഷെ അവർ കൃത്യമായി
ഏൽപ്പിക്കും മായിരുന്നു അതായിരുന്നു അവരുടെയൊക്കെ മനസ്സിന്റെ നന്മ . ഇന്ന് അഞ്ചു മിനുട്ട് കൊണ്ട് എത്തിയ
തോർത്തപ്പോൾ അന്നത്തെ കാലം ഓർത്തോട് പോയതാണ്
ഇന്ന് കർക്കിടക മാസത്തിൽ അതിലൂടെ യാത്ര ചെയ്തപ്പോൾ
അറിയാതെ മനസ്സിലേക്ക് ഒരുപാട് പേര് കയറിവന്നു .
എന്നും യാത്ര ചെയ്യുമ്പോൾ
കൂടെ കൈ പിടിച്ച് നടന്ന അച്ഛനടക്കം