അക്ക്യുസിഷൻ എഴുതിയത്
---
ദീപുവിനു കിടന്നിട്ട് ഉറക്കം വന്നില്ല ,എങ്ങനെ വരും ,കണ്‍കളിൽ ആകെ
ഇരുട്ട് കയറിയ അവസ്ഥ .ആകെ തകിടം മരിഞ്ഞൊരു ജീവിതമാണ് മുന്നില് .അത്രയൊന്നും
ചിന്തിക്കാനുള്ള പ്രായം അവനായിട്ടില്ല . പഠിക്കുന്ന ഒരു കൊച്ചു കുട്ടിയാണ്
അവൻ .അടുത്തുകിടന്ന അച്ഛനും ഉറങ്ങാതെ കിടക്കുകയാണെന്ന് അവനു മനസ്സിലായി .എന്തോ
ആലോചനയിലാണ് . കുറച്ചപ്പുറം അനിയത്തി യുടെ കൂടെ കിടക്കുന്ന അമ്മയും
ഉറങ്ങിയിട്ടുണ്ടാവില്ല .ആര്ക്കും ഉറക്കം വരില്ലന്നവനറിയാം .എല്ലാവരുടെയും മനസ്സില്
തീയാണ് .ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന അവന്റെ കുഞ്ഞനുജത്തി മാത്രം
ഉറങ്ങുനുണ്ട് .അവള്ക്കുമുണ്ട് വിഷമം .
പഴയ ആ വീട് എന്ത് രസമായിരുന്നു അവിടെ വീടിനു മുന്നിലെ അനന്തമായ കടൽ ,കുറച്ചപ്പുറം മനോഹരമായ കായൽ .പൂന്തിട്ട കണക്കെ ഓടും
ഓലയും മേഞ്ഞ ഒരു പാട് വീടുകൾ ,എന്നും
ഉറങ്ങുന്നത് കടലിന്റെ ഇരമ്പൽ കേട്ടുകൊണ്ടാണ് .അതൊരു താരാട്ടു പാട്ടായിരുന്നു
.അച്ഛൻ പറഞ്ഞു തരുന്ന കഥകളും സിനിമ
പട്ടുകൌൽ
കേട്ട് ആ നെഞ്ചിന്ചൂടിൽ ഉറങ്ങുമ്പോൾ അവൻ സ്വയം അഹങ്കരിച്ചിരുന്നു .ഒരു പക്ഷെ അതിനു
ദൈവം തന്ന ശിക്ഷ യായിരിക്കും ഇത് .,അവനു അത്രയേ ഒര്ക്കാൻ പറ്റു
രാവിലെ സ്കൂളിൽ
പോകുക എന്നത് തന്നെ ഒരാഘോഷമായിരുന്നു .എല്ലാ വീടിലെയും ഒരു പാട് കൂട്ടുകാര് ഒന്നിച്ചുണ്ടാകും .കടപ്പുറത്ത്
തന്നെയാണ് സ്കൂൾ
,സ്ക്കൊളിൽ നിന്ന് നോക്കിയാൽ
വിശാലമായ കടൽ കാണാം .മഴക്കാലത്തായിരുന്നു അതിന്റെ ഏറ്റവും മനോഹരം .രൌദ്ര ഭാവം
പൂണ്ടു ആരുടെയൊക്കെയോ കൊട്ടാരങ്ങൾ തകര്ക്കാൻ പോകുന്ന ഒരു ചക്ക്രവര്ത്തിയുറെ
ഉശിരയിരുന്നു പൊട്ടിച്ചിതറുന്ന
തിരമാലകൾക്ക്
.വയ്കുന്നേരം വരെ സ്കൂളിൽ നില്ക്കാൻ തന്നെ എന്ത് രസമായിരുന്നു ,വയ്കുന്നേരം സ്കൂൾ വിടുമ്പോൾ കിട്ടുന്ന
ഉപ്പു മാവുമായി വീടിലെക്കൊരോട്ടമാണ് .
അവധി ദിവസങ്ങളില അച്ഛൻ കടലിൽ പോയ വള്ളം വരുന്നത്
കാത്തു നില്ക്കും .ഒരു പാടു വള്ളങ്ങൾ അവിടെനിന്നും കടലിൽ പോകാറുണ്ട് .അവരുടെ അന്നം
തന്നെ അതാണല്ലോ .അച്ഛൻ പോയ ഓടം വരുമ്പോൾ ഞാനതിന്ടുത്തെക്കു ഓടും .അച്ചനെന്റെ വലിയ
പാത്രത്തിൽ നിറയെ മീന തരും .ഉച്ചയ്ക്കും രാത്രിയിലും നല്ല മുളകിട്ട് അമ്മ വെച്ച
കറിയും റേഷനരി ചോറും അതിന്റെ രുചിയോന്നു വേറെ തന്നെയാണ് .
വയ്കുന്നേരം സ്കൂൾ വിട്ടു വന്നാൽ നേരെ
കടപ്പുരത്തെക്ക് ഓടും സൂര്യൻ കടലിൽ താഴുന്നത് വരെ പിന്നെയൊരു കളിയാണ് ,അതിനൊപ്പം തന്നെ കടലിൽ പലവിധ
രീതികള ഉപയോഗിച്ച് മീന പിടിക്കുന്നവരുണ്ടാവും .ഏറുകണ്ണി കളുപയോഗിച്ച്ചും തിരമാല
പ്പുരത്ത് വയ്ക്കുന്ന വലിയ നീണ്ട വല ഉപയോഗിച്ചു മീൻ
പിടിക്കുന്നവരുടെയും ഒരു പട തന്നെയുണ്ടാകും .പലപ്പോഴും അച്ചനും അതിലുണ്ടാകറുണ്ട് .
അച്ചന്റെ ഒരു
ദുശ്ശീലം ആണ് വെള്ളമടി ,സന്ധ്യനു അതിന്റെ നേരം ,ഒരിക്കലും അത് അധികമാകാറില്ല .അമ്മയെ അച്ചനു
ചെറിയ പേടിയുണ്ടായിരുന്നു ,
അതിലേറെ
സ്നേഹമായിരുന്നു .അച്ചാൻ വരുമ്പോൾ സങ്കരേട്ടന്റെ ഹോട്ടലിലെ നല്ല പരിപ്പുവട
കൊണ്ടുവരും ,ചില ദിവസങ്ങളിലത്ത് പൊറോട്ടയായിരിക്കും
.എഴുമണി ആകേണ്ട താമസം ഞങ്ങളെയും കൂട്ടി സാംസ്‌കാരിക നിലയത്തിലേക്ക് ടി വി കാണാൻ പോകും,കടപ്പുറത്തെ ഏകദേശം എല്ലാ പെണ്ണുങ്ങളും ആ
സമയത്ത് ഹാജരായിരിക്കും .സീരിയൽ കാണുന്നതിനൊപ്പം നുണവിശേഷങ്ങളും ഉണ്ടാകും
.രാവിലെ തൊട്ടു വെയിലത്ത് മഴയത്തും മീൻ
വിറ്റ് നടക്കുന്നതല്ലേ ഇതൊക്കെ തന്നെ യായിരുന്നു അവരുടെ സുഖം .ഈ സമയം ഞങ്ങൾ
ഒത്തിരുന്നു കളിക്കും .അച്ചൻ ഈ സമയത്ത് കടപ്പുറത്ത് കൂട്ടുകാരുമൊന്നിച്ചു വെടി
പറഞ്ഞിരിക്കും .അങ്ങനെ എത്ര സുന്ദരമായാണ് ജീവിതം കടന്നു പോയത് .
അന്ന നോട്ടിസ് കിട്ടിയത്മുതലാണ് തകിടം
മറിഞ്ഞത് .അന്നതിന്റെ ഗൌരവം ആര്ക്കും മനസ്സിലായില്ല .കുടിയൊഴിപ്പിക്കലിന്റെ ആദ്യ
സൂചനയായിരുന്നു അത് . ദിവസങ്ങൾക്ക് ശേഷം മൂന്ന് പേര് വന്നു സ്ഥലം
അളക്കനെന്നു പറഞ്ഞു ഒരു നോട്ടിസ് തന്നു ,ആരും വാങ്ങിയില്ല .അന്ന് അളക്കാനും വിട്ടില്ല .അടുത്താഴ്ച്ച്ച ഒരു വണ്ടി
പോലീസുമായാണ് അവർ
വന്നത് .പോലീസിനെ പേടിച്ചു അന്നാരും ഒന്നും പറഞ്ഞില്ല ,എന്താ ചെയ്യേണ്ടതെന്ന് പോലും അറിയാത്ത
പാവങ്ങളായിരുന്നു അവര് .
അന്നാണ് ആദ്യമായി
അവിടെ നടക്കുന്നതിന്റെ ശരിയായ രൂപം അവർ അറിഞ്ഞത് .സര്ക്കാര് ഞങ്ങളുടെ ഭൂമി
ഏറ്റെടുക്കാ. പോകുന്നു ,എന്നിട്ട് വലിയ വലിയ ആള്ക്കാര്ക്ക് പാട്ടത്തിനു നല്കും
.കുറച്ചു ദിവസങ്ങള്ക്ക് ശേഷം വന്കിട രിസോര്ടുക്കാർക്ക് നല്കും .കുറച്ചു ദിവസങ്ങള്ക്ക് ശേഷം എല്ലാവരും കൂടി
കളക്ടറെ കാണാൻ പോയി .പക്ഷെ അദ്ദേഹം കൈ മലര്ത്തുകയാണ് ചെയ്തത് .സര്ക്കാര്
തീരുമാനമാണ് .കുറച്ചു ദിവസങ്ങള്ക്ക് ശേഷം സ്ഥലമെറ്ററെക്കുന്ന ഓഫീസിൽ പോകാൻ ഒരു നോടിചു കൂടി വന്നു .എല്ലാവരുടെയും ആശങ്കകൽ ഒന്ന്
കൂടി വര്ദ്ധിച്ചു .
ഓഫീസില പോയി
.അവിടെ ചെന്നപ്പോൾ
ഒരു ഉയര്ന്ന ഓഫീസർ ആണെന്ന് തോന്നുന്നു .തന്റെ ആധാരം വാങ്ങി പരിശോധിച്ചു .മഹസറോ
എന്ന പേപ്പറിൽ ഒപ്പിടാൻ പറഞ്ഞു .നാലാം ക്ലാസ്സു വരെ പടിച്ച ദീപുവിന്റെ
അച്ഛനൊന്നും മനസ്സിലായില്ല .പിന്നെയും ഓഫീസിര്മാർ പല കണക്കെടുക്കാനായി വന്നു .ഒരു ദിവസം വില്ലേജ്
ഓഫീസില നിന്നും എന്തൊക്കെയോ ടൈപ്പ് ചെയ്ത ഒരു വലിയ കെട്ടു പേപ്പര് കൊണ്ട് തന്നു
.ഇതെന്താണെന്നു ചോദിച്ചപ്പോൾ അവാർഡ് ആണെന്ന് പറഞ്ഞു
.സിനിമയിലബിനയിക്കുന്നവർക്ക് അവാർഡ് കിട്ടുന്നതായി അറിയാം . തനിക്കും അവാര്ഡോ
ചിരിയന്നു ആദ്യം വന്നത്
.അത് നെഞ്ജിടിപ്പായി മാറാൻ അധിക സമയം വേണ്ടി വന്നില്ല .എന്റെ
സ്ഥലത്തിനും വീടിനും നിശ്ചയിച്ച വിലയാണ് അതിലുള്ളത് .സെന്റൊന്നിനു
നല്പ്പതിനായിരം വെച്ച് 5 സെന്റിന് രണ്ടു ലക്ഷം രൂപ .വീടിനു ഒരു
ലക്ഷവും ,ആകെ 3 ലക്ഷം രൂപ .അടുത്ത ദിവസം ഓഫീസില പോയി ചെക്ക് വാങ്ങി ,ട്രഷറിയിൽ പോയി മാറാൻ പറഞ്ഞു
..കൂട്ടത്തിൽ ഒരു കടലാസു കൂടി കിട്ടി .ഒരു മാസത്തിനുള്ളിൽ മാറണം .
എവിടെ യാണ് പോകേണ്ടതെന്ന് ആര്ക്കും ഒരു ഒരു
ഊഹവുമുണ്ടായിരുന്നില്ല .പിറന്നു വീണ മണ്ണാണിത് .ഇതുവരെ അങ്ങനെ ഞങ്ങളൊന്നും
ചിന്തിച്ചിട്ടില്ല .കടലിൽ പോണം പിന്നെ അതിനോടൊപ്പം
ജീവിതം അങ്ങനെ യങ്ങു പോയി .അന്ന് രാത്രി പരസ്പരം മുഖം നോക്കി അച്ചനും അമ്മയും വളരെ
നേരം ഇരിക്കുന്നത് ദീപു കണ്ടതാണ് ,ചില ഭയസന്കകൾ അവന്റെ കൊച്ചു മനസ്സിലും ഉടലെടുത്തിരുന്നു .അതിന്റെ ഭീകരത ഇപ്പോഴന്നു അറിയുന്നത് ,കറുത്ത ഭൂതങ്ങൾ കാവൽ നില്ക്കുന്ന ഒരു
അജ്ഞാത ദീപിലെത്തിയ അവസ്ഥ .അപ്പോഴും ദീപുവിന്റെ കുഞ്ഞനുജത്തി ഒന്നുമറിയാതെ
ഉറങ്ങുകയായിരുന്നു .
പിറ്റേന്ന്
തന്നെ ആരോ പറഞ്ഞത് കേട്ട് കടപ്പുറത്ത് തന്നെയുള്ള ഒരു സ്ഥലം നോക്കാൻ പോയി ,അയൽക്കതിഷ്ടപെടുകയും ചെയ്തു .വില കേട്ടപ്പോഴാണ്
അയാൾ വന്നു വീണ വലയുടെ ഭീകരത അയാൾ തിരിച്ചറിഞ്ഞത് .വലിയ ടൂറിസം വികസനം വരുന്നെന്നു
പറഞ്ഞു ഇപ്പോൾ സെന്റൊന്നിനു 2 ലക്ഷം രൂപയാണ് വില .തന്റെ കൈവശം ഉള്ള
സ്ഥലത്തിനു ഒന്നര സെന്റു വാങ്ങാം .പിന്നെയെങ്ങനെ വീട് വെക്കാം .തന്റെ കുഞ്ഞു
മക്കളെ കിടത്തി യുറക്കാൻ ഒരു കൊച്ചു കൂരയെങ്കിലും വേണ്ടേ .അയാൾ അതില്നിന്നും
പിന്മാറി .അങ്ങനെയാണ് ഈ ഏകാന്തതയിൽ എത്തിച്ചേരുന്നത് .
ആദ്യം അന്വേഷിച്ചത് വാടക വീടായിരുന്നു ,എല്ലാവരും വലിയ വാടകയാണ് ചോതിച്ച്ചിരുന്നത് .അതൊന്നും തനിക്കു താങ്ങാൻ പറ്റില്ല .അങ്ങനെയാണ്
അയാൾ വന്നത് .കിഴക്ക് മലനിരയിൽ സ്ഥലം വില്ക്കുനുണ്ട് .സെന്റിന് പതിനായിരം രൂപ
.ഇഷ്ട്ടപെട്ടിലെങ്കിലും വേറൊരു ഗതിയും ഇല്ലാത്തതിനാൽ അത് വാങ്ങി .രണ്ടു രൂമുള്ള തേക്കാത്ത ഒരു വീട്
പണിതു .അപ്പോഴേക്കും കൈലുള്ളത് ഏകദേശം തീര്ന്നു . ഇത്രയും ദിവസം
ബാക്കിയുള്ളത് കൊണ്ട് ജീവിച്ചു ,അതും തീരാൻ പോകുന്നു .
ഒന്നുകൂടി
തിരിഞ്ഞു കിടന്നു ദീപു .അച്ചന്റെ ദീർഘനിശ്വാസം കേട്ടു .പാവം ജീവിത കാലം മുഴുവൻ
ജീവിച്ച സ്ഥലത്ത് നിന്നുള്ള പറിച്ചു നടൽ അംഗീകരിക്കാം കഴിഞ്ഞിട്ടുണ്ടാവില്ല .ഇപ്പോഴും സന്ധ്യക്ക്
മധ്യപിക്കാറുള്ളതു പോലും മറന്നിരിക്കുന്നു ദീപുവിന്റെ കണ്ണില നിന്നും ഒരു തുള്ളി
കണ്ണീര പായയിൽ വീണു .ഇപ്പൊ തന്നെ ലോകമവസനിചെങ്കിൽ അവൻ എല്ലാവരെയും ശപിച്ചു .കടലിന്റെ ഇരമ്പം കേട്ടുള്ള ഉറക്കത്തിന്റെ സുഖമോര്ത്ത് മനസ്സ് വിങ്ങുന്നു.
പാറപ്പുറത്ത് ഒരു ചുടു കാറ്റടിക്കുന്നു .സ്കൂളിലേക്ക് കുറെ ദൂരം പോകണം ഈ വീട്
കഴ്ഞ്ഞാൽ കുറച്ച്ച്ചപ്പുരമാണ്
അടുത്ത വീട് ,കടപ്പുറത്തെ പോലെ
അടുത്തടുത്ത് വീടുകളില്ല .അത് അമ്മയെയാണ് ഏറ്റവും കൂടുത്തൽ ബാധിച്ചതു .ഒന്ന് കലഹിക്കാൻ വരെ ആളില്ല ,പരസ്പ്പരം കലഹിക്കുകയും സ്നേഹിക്കുകയും ചെയ്ത ജീവിതം ,അമ്മയ്ക്കിപ്പോൾ മിക്കവാറും മൌനമാണ്
.ഒന്ന് മിണ്ടാനും മിണ്ടാനും പറയാനും ആളെ കിട്ടാത്ത അമ്മയനുഭവിക്കുന്ന നൊമ്പരം
കാണുമ്പോൾ പേടി തോന്നുന്നു .
മീനിന്റെ മണമില്ലാത്ത ചോറ് ദീപുവിനു തിന്നനെ
പറ്റാറില്ല .കടപ്പുരത്തയിരിക്കുമ്പോൾ ഒരിക്കലും അതരിഞ്ഞിരുനില്ല .കടലിൽ നിന്ന്
കിട്ടിയില്ലെങ്കിൽ അച്ഛൻ ഒന്ന് പുഴയില വല വീശും ,ഒരു കറിക്കുള്ള മീന ഉറപ്പ് ..ഇപ്പോൾ പരിപ്പ് കറി കൂട്ടിയുള്ള ചോറാണ് എപ്പോഴും ,മീന്കണ്ടകാലം മറന്നിരിക്കുന്നു .അമ്മയ്ക്ക് വിഷമമാകതിരിക്കാൻ എങ്ങനെയും വാരി
ത്തിന്നും .അനിയത്തിയനെങ്കിൽ ഉച്ചത്തിൽ കരയും ,വലിയൊരു ആണി കൊണ്ട് തറപ്പിച്ച്ഒരാളെ വീണ്ടു മൊരു ആണിയടിച്ചു തറപ്പിക്കആൻ അമ്മയുടെ മുഖം കാണുമ്പോൾ
തോന്നാറില്ല .ഇന്നലെ അച്ചൻ അമ്മയോട് പറയുന്നത് കേട്ടു എന്തെങ്കിലും പണിക്കു പോകണമെന്ന് .എന്ത് പണിയെടുക്കാൻ അച്ച്ചനാവുക .കടലിന്റെ
മണവും നിറവും രക്ത്തത്ത്തിൽ അലിഞ്ഞു ചെര്നോരാൽ .ജീവിതം .അച്ചന്റെയുള്ളിൽ
തീയായിരിക്കും .കരിഞ്ചന്തയിൽ നിന്നും അരിവാങ്ങി മുടിഞ്ഞിരിക്കുന്നു .റേഷൻ
കാര്ഡ് മാറ്റാൻ വരെ ഇതുവരെ കഴിഞ്ഞിട്ടില്ല .കരിഞ്ചന്തയിൽ നിന്നും അരി വാങ്ങി മുടിഞ്ഞിരിക്കുന്നു
.അച്ച്ചനിപ്പോൾ എ പി എല് ആയിരിക്കും .ഉള്ള പൈസ തരുമ്പോൾ അതിൽ നിന്നും പിടിച്ചു ഇൻകം റ്റാക്സ് .എന്നിറ്റൊരു
സര്ട്ടിഫിച്കാടും തന്നു .ടി ഡി എസ് .ഇനിയത് തിരിച്ചു കിട്ടൻ എന്താണ് ചെയ്യേണ്ടതെന്ന് പോലും
അറിയില്ല .അര്കൊക്കെ ഇനിയും ഫീസ് നല്കണം .ഇടി വെട്ടിയവനെ പാമ്പു കടിച്ച പോലെ
.എന്റെ മറ്റു കൂട്ടുകാര് ഇപ്പോൾ
എവിടെയായിരിക്കും .അവരുമിപ്പൊൽ ഏതെങ്കിലും ഒരു മലയുടെ മുകളിലിരുന്നു ഏകാന്തതയുടെ
കാറ്റ് അസ്വധിക്കുനുണ്ടാവും ..
No comments:
Post a Comment