ഓർമകൾ
ഓർമകൾക്ക് ഒരു പുതുമാഴക്കലത്ത്തിന്റെ അകമ്പടി കൂടി .സ്കൂൾ
ജീവിതകാലം ,വ്യ്കുന്നെരത്തെ നീണ്ട മണിയടി ,പുസ്തകം അരയിലെ
ട്രൌസരിനടിയിലേക്ക് ,പിന്നെയോരോട്ടമാണ് വഴിയിലെ
വയലിലെ പരല്മീനുകലോടു കിന്നാരം പറഞ്ഞ് തോട്ടിലെ വെള്ളം ആഞ്ഞു തെറുപ്പിച് ,വീടിലെത്തുമ്പോഴേക്കും ആകെ
നനഞ്ഞിരിക്കും .പിന്നെ ആകെയൊരു തിരക്കാണ് .വീട്ടിൽ വന്നാൽ
ഇടേണ്ട ട്രൌസറിട്ടു ,നല്ല എരുമ പാലിൽ
തിളപ്പിച്ച ചായ ചൂടോടെ ആയിട്ടുണ്ടാവും ,അതിനു കൂടെ ഉഴുന്ന്
വരുത്ത്തിട്ട ചക്ക എലിശ്ശേരിയോ അല്ലെങ്കിൽ അരി
വരുതതോ ആയിരിക്കും ,അരി വറുത്തതആണെങ്കിൽ അത്
ചായക്ക് മുകളില നിറയെ വിതറി യിട്ടാണ് കുടിക്കുക .അതിന്റെ രസം പറഞ്ഞറിയിക്കാൻ
കഴിയില്ല ,ജീവിതത്തിൽ .ചായ കഴിച്ചാൽ പിന്നെ
ഒരോട്ടമാണ് ആലുംവളപ്പിലേക്ക് .അവിടെ അപ്പോഴേക്കും മൂന്ന് സ്ഥലത്തായി വ്യതസ്ത
പ്രായക്കാര് കളി തുടങ്ങിയിരിക്കും .മഴ തുള്ളിക്കൊരു കുടം എന്നത് പോലെ
പെയ്യുന്നുണ്ടാവും .പന്ത് മിക്കപ്പോഴും കാറ്റ് പോയതായിരിക്കും ,അല്ലെങ്കിൽ സൊലുഷൻ
കൊണ്ടാടച്ച്ച നെക്കിൽ സോപ്പ് നിറച്ചതായിരിക്കും.താഴെ വെള്ളത്തിൽ നിന്നും പന്ത്
ഒരടി നീങ്ങില്ല ,എന്നാലും വാശിക്ക് ഒരു കുറവും ഉണ്ടാവില്ല . എല്ലാം കഴിഞ്ഞു അരയാൽ തറയിൽ
വിളക്ക് വെച്ച് കളി മതിയാക്കി ഒരോട്ടമാണ് കുളത്തിലേക്ക് .അതിന്റെ അടുത്ത് ഇതെന്റ താമസം
കുളത്തിലേക്ക് ചാടിയിരിക്കും .ഒന്നിന് മീതെ മറ്റൊന്ന് എന്നാ കണക്കിൽ
.അപ്പോഴും മഴ തിമിര്ത്തു പെയ്യുനുണ്ടാവും .ഒരരമണിക്കൂർ കുളി കഴിഞ്ഞു വീട്ടിലേക്ക് ,അമ്മ അവിടെ
കാത്തിരിപ്പുണ്ടാകും തോർത്തുമായി .പക്ഷെ ആദ്യം തുടയ്ക്കു ചൂടോടെ ഒരടി
കിട്ടിയിരിക്കും ,പിന്നെ നെഞ്ജോടു ചേര്ത്ത് തുവര്ത്തി തരും ,അതിനു ശേഷം പത്തായത്തിനു
മുകളിൽ അച്ച്ചച്ചനടുത് കമ്പിളി പുതപ്പിനുള്ളിലേക്ക് നെഞ്ചിന്റെ
ചൂടിൽ ഓടു മേഞ്ഞ വീട്ടിലെ ഇറയചാലിൽ
നിന്നും വീഴുന്ന
മഴയുടെ ഉറക്ക് പാട്ട് കേട്ട് അച്ചന്റെ കഥ കേട്ട് അങ്ങനെ കിടക്കും .എന്റെ ഓർമകൾ ക്കെന്തു സുഗന്ധം
എന്നത്മവിൽ നിത്ത്യ സുഗന്ധം
No comments:
Post a Comment