Monday, 24 June 2013

അക്ക്യുസിഷൻ

                                                        അക്ക്യുസിഷ                                                                   എഴുതിയത് ---                    

 ദീപുവിനു കിടന്നിട്ട് ഉറക്കം  വന്നില്ല ,എങ്ങനെ വരും ,കണ്‍കളിൽ ആകെ ഇരുട്ട് കയറിയ  അവസ്ഥ .ആകെ തകിടം മരിഞ്ഞൊരു ജീവിതമാണ്‌ മുന്നില് .അത്രയൊന്നും ചിന്തിക്കാനുള്ള പ്രായം അവനായിട്ടില്ല .  പഠിക്കുന്ന ഒരു കൊച്ചു കുട്ടിയാണ് അവൻ .അടുത്തുകിടന്ന അച്ഛനും ഉറങ്ങാതെ കിടക്കുകയാണെന്ന് അവനു മനസ്സിലായി .എന്തോ ആലോചനയിലാണ് . കുറച്ചപ്പുറം അനിയത്തി യുടെ കൂടെ കിടക്കുന്ന അമ്മയും ഉറങ്ങിയിട്ടുണ്ടാവില്ല .ആര്ക്കും ഉറക്കം വരില്ലന്നവനറിയാം .എല്ലാവരുടെയും മനസ്സില് തീയാണ് .ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന അവന്റെ കുഞ്ഞനുജത്തി മാത്രം ഉറങ്ങുനുണ്ട് .അവള്ക്കുമുണ്ട് വിഷമം .
   
         പഴയ ആ വീട് എന്ത് രസമായിരുന്നു അവിടെ വീടിനു മുന്നിലെ അനന്തമായ കട,കുറച്ചപ്പുറം മനോഹരമായ കായൽ .പൂന്തിട്ട കണക്കെ ഓടും ഓലയും മേഞ്ഞ ഒരു പാട് വീടുകൾ ,എന്നും ഉറങ്ങുന്നത് കടലിന്റെ ഇരമ്പൽ കേട്ടുകൊണ്ടാണ് .അതൊരു താരാട്ടു പാട്ടായിരുന്നു .അച്ഛൻ പറഞ്ഞു തരുന്ന കഥകളും സിനിമ പട്ടുകൌൽ കേട്ട് ആ നെഞ്ചിന്ചൂടിൽ ഉറങ്ങുമ്പോൾ അവൻ സ്വയം അഹങ്കരിച്ചിരുന്നു .ഒരു പക്ഷെ അതിനു ദൈവം തന്ന ശിക്ഷ യായിരിക്കും ഇത് .,അവനു അത്രയേ ഒര്ക്കാൻ പറ്റു 


             രാവിലെ സ്കൂളിൽ പോകുക എന്നത് തന്നെ ഒരാഘോഷമായിരുന്നു .എല്ലാ വീടിലെയും ഒരു പാട് കൂട്ടുകാര് ഒന്നിച്ചുണ്ടാകും .കടപ്പുറത്ത് തന്നെയാണ് സ്കൂ,സ്ക്കൊളിൽ നിന്ന് നോക്കിയാൽ വിശാലമായ കടൽ കാണാം .മഴക്കാലത്തായിരുന്നു അതിന്റെ ഏറ്റവും മനോഹരം .രൌദ്ര ഭാവം പൂണ്ടു ആരുടെയൊക്കെയോ കൊട്ടാരങ്ങൾ തകര്ക്കാൻ പോകുന്ന ഒരു ചക്ക്രവര്ത്തിയുറെ ഉശിരയിരുന്നു പൊട്ടിച്ചിതറുന്ന തിരമാലകൾക്ക് .വയ്കുന്നേരം വരെ സ്കൂളിൽ നില്ക്കാൻ തന്നെ എന്ത് രസമായിരുന്നു ,വയ്കുന്നേരം സ്കൂൾ വിടുമ്പോൾ കിട്ടുന്ന ഉപ്പു മാവുമായി വീടിലെക്കൊരോട്ടമാണ് .

               അവധി ദിവസങ്ങളില അച്ഛൻ കടലിൽ പോയ വള്ളം വരുന്നത് കാത്തു നില്ക്കും .ഒരു പാടു വള്ളങ്ങൾ അവിടെനിന്നും കടലിൽ പോകാറുണ്ട് .അവരുടെ അന്നം തന്നെ അതാണല്ലോ .അച്ഛൻ പോയ ഓടം വരുമ്പോൾ ഞാനതിന്ടുത്തെക്കു ഓടും .അച്ചനെന്റെ വലിയ പാത്രത്തിൽ നിറയെ മീന തരും .ഉച്ചയ്ക്കും രാത്രിയിലും നല്ല മുളകിട്ട് അമ്മ വെച്ച കറിയും റേഷനരി ചോറും  അതിന്റെ രുചിയോന്നു വേറെ തന്നെയാണ് .


 വയ്കുന്നേരം സ്കൂൾ വിട്ടു വന്നാൽ നേരെ കടപ്പുരത്തെക്ക് ഓടും സൂര്യൻ കടലിൽ താഴുന്നത് വരെ പിന്നെയൊരു കളിയാണ്‌ ,അതിനൊപ്പം തന്നെ കടലിൽ പലവിധ രീതികള ഉപയോഗിച്ച് മീന പിടിക്കുന്നവരുണ്ടാവും .ഏറുകണ്ണി കളുപയോഗിച്ച്ചും തിരമാല പ്പുരത്ത് വയ്ക്കുന്ന വലിയ നീണ്ട വല ഉപയോഗിച്ചു മീൻ പിടിക്കുന്നവരുടെയും ഒരു പട തന്നെയുണ്ടാകും .പലപ്പോഴും അച്ചനും അതിലുണ്ടാകറുണ്ട് .

                          അച്ചന്റെ ഒരു ദുശ്ശീലം ആണ് വെള്ളമടി ,സന്ധ്യനു അതിന്റെ നേരം ,ഒരിക്കലും അത് അധികമാകാറില്ല .അമ്മയെ അച്ചനു ചെറിയ പേടിയുണ്ടായിരുന്നു ,  അതിലേറെ സ്നേഹമായിരുന്നു .അച്ചാൻ വരുമ്പോൾ സങ്കരേട്ടന്റെ ഹോട്ടലിലെ നല്ല പരിപ്പുവട കൊണ്ടുവരും ,ചില ദിവസങ്ങളിലത്ത് പൊറോട്ടയായിരിക്കും .എഴുമണി ആകേണ്ട താമസം ഞങ്ങളെയും കൂട്ടി സാംസ്‌കാരിക നിലയത്തിലേക്ക് ടി വി കാണാൻ പോകും,കടപ്പുറത്തെ ഏകദേശം എല്ലാ പെണ്ണുങ്ങളും ആ സമയത്ത്  ഹാജരായിരിക്കും .സീരിയൽ കാണുന്നതിനൊപ്പം നുണവിശേഷങ്ങളും ഉണ്ടാകും .രാവിലെ തൊട്ടു വെയിലത്ത് മഴയത്തും മീൻ വിറ്റ് നടക്കുന്നതല്ലേ ഇതൊക്കെ തന്നെ യായിരുന്നു അവരുടെ സുഖം .ഈ സമയം ഞങ്ങൾ ഒത്തിരുന്നു കളിക്കും .അച്ചൻ ഈ സമയത്ത് കടപ്പുറത്ത് കൂട്ടുകാരുമൊന്നിച്ചു വെടി പറഞ്ഞിരിക്കും .അങ്ങനെ എത്ര സുന്ദരമായാണ് ജീവിതം കടന്നു  പോയത് .

                        അന്ന നോട്ടിസ് കിട്ടിയത്മുതലാണ് തകിടം മറിഞ്ഞത് .അന്നതിന്റെ ഗൌരവം ആര്ക്കും മനസ്സിലായില്ല .കുടിയൊഴിപ്പിക്കലിന്റെ ആദ്യ സൂചനയായിരുന്നു അത് .    ദിവസങ്ങൾക്ക് ശേഷം മൂന്ന് പേര് വന്നു സ്ഥലം അളക്കനെന്നു പറഞ്ഞു ഒരു നോട്ടിസ് തന്നു ,ആരും വാങ്ങിയില്ല .അന്ന് അളക്കാനും വിട്ടില്ല .അടുത്താഴ്ച്ച്ച ഒരു വണ്ടി പോലീസുമായാണ് അവർ വന്നത് .പോലീസിനെ പേടിച്ചു അന്നാരും ഒന്നും  പറഞ്ഞില്ല ,എന്താ ചെയ്യേണ്ടതെന്ന് പോലും അറിയാത്ത പാവങ്ങളായിരുന്നു അവര് .

                
അന്നാണ് ആദ്യമായി അവിടെ നടക്കുന്നതിന്റെ ശരിയായ രൂപം അവർ അറിഞ്ഞത് .സര്ക്കാര് ഞങ്ങളുടെ ഭൂമി ഏറ്റെടുക്കാ. പോകുന്നു ,എന്നിട്ട് വലിയ വലിയ ആള്ക്കാര്ക്ക് പാട്ടത്തിനു നല്കും .കുറച്ചു ദിവസങ്ങള്ക്ക് ശേഷം വന്കിട രിസോര്ടുക്കാർക്ക് നല്കും .കുറച്ചു ദിവസങ്ങള്ക്ക് ശേഷം എല്ലാവരും കൂടി കളക്ടറെ കാണാൻ പോയി .പക്ഷെ അദ്ദേഹം കൈ മലര്ത്തുകയാണ് ചെയ്തത് .സര്ക്കാര് തീരുമാനമാണ് .കുറച്ചു ദിവസങ്ങള്ക്ക് ശേഷം സ്ഥലമെറ്ററെക്കുന്ന ഓഫീസിൽ പോകാൻ ഒരു നോടിചു കൂടി വന്നു .എല്ലാവരുടെയും ആശങ്കകൽ ഒന്ന് കൂടി വര്ദ്ധിച്ചു .

                              ഓഫീസില പോയി .അവിടെ ചെന്നപ്പോൾ ഒരു ഉയര്ന്ന ഓഫീസർ ആണെന്ന് തോന്നുന്നു .തന്റെ ആധാരം വാങ്ങി പരിശോധിച്ചു .മഹസറോ എന്ന പേപ്പറിൽ  ഒപ്പിടാൻ പറഞ്ഞു .നാലാം ക്ലാസ്സു വരെ പടിച്ച ദീപുവിന്റെ അച്ഛനൊന്നും മനസ്സിലായില്ല .പിന്നെയും ഓഫീസിര്മാർ പല കണക്കെടുക്കാനായി വന്നു .ഒരു ദിവസം വില്ലേജ് ഓഫീസില നിന്നും എന്തൊക്കെയോ ടൈപ്പ് ചെയ്ത ഒരു വലിയ കെട്ടു പേപ്പര് കൊണ്ട് തന്നു .ഇതെന്താണെന്നു ചോദിച്ചപ്പോൾ അവാർഡ്‌ ആണെന്ന് പറഞ്ഞു .സിനിമയിലബിനയിക്കുന്നവർക്ക് അവാർഡ്‌ കിട്ടുന്നതായി അറിയാം . തനിക്കും അവാര്ഡോ ചിരിയന്നു ആദ്യം വന്നത് .അത് നെഞ്ജിടിപ്പായി മാറാൻ അധിക സമയം വേണ്ടി വന്നില്ല .എന്റെ സ്ഥലത്തിനും വീടിനും നിശ്ചയിച്ച  വിലയാണ് അതിലുള്ളത് .സെന്റൊന്നിനു നല്പ്പതിനായിരം വെച്ച് 5 സെന്റിന് രണ്ടു ലക്ഷം രൂപ .വീടിനു ഒരു ലക്ഷവും ,ആകെ 3 ലക്ഷം രൂപ .അടുത്ത ദിവസം ഓഫീസില പോയി ചെക്ക് വാങ്ങി ,ട്രഷറിയിൽ പോയി മാറാൻ പറഞ്ഞു ..കൂട്ടത്തിൽ ഒരു കടലാസു കൂടി കിട്ടി .ഒരു മാസത്തിനുള്ളിൽ മാറണം .
എവിടെ യാണ് പോകേണ്ടതെന്ന് ആര്ക്കും ഒരു ഒരു ഊഹവുമുണ്ടായിരുന്നില്ല .പിറന്നു വീണ  മണ്ണാണിത് .ഇതുവരെ അങ്ങനെ ഞങ്ങളൊന്നും ചിന്തിച്ചിട്ടില്ല .കടലിൽ പോണം പിന്നെ അതിനോടൊപ്പം ജീവിതം അങ്ങനെ യങ്ങു പോയി .അന്ന് രാത്രി പരസ്പരം മുഖം നോക്കി അച്ചനും അമ്മയും വളരെ നേരം ഇരിക്കുന്നത് ദീപു കണ്ടതാണ് ,ചില ഭയസന്കകൾ അവന്റെ കൊച്ചു മനസ്സിലും ഉടലെടുത്തിരുന്നു .അതിന്റെ ഭീകരത ഇപ്പോഴന്നു അറിയുന്നത് ,കറുത്ത ഭൂതങ്ങൾ കാവൽ നില്ക്കുന്ന ഒരു അജ്ഞാത ദീപിലെത്തിയ അവസ്ഥ .അപ്പോഴും ദീപുവിന്റെ കുഞ്ഞനുജത്തി ഒന്നുമറിയാതെ ഉറങ്ങുകയായിരുന്നു .

                          പിറ്റേന്ന് തന്നെ ആരോ പറഞ്ഞത് കേട്ട് കടപ്പുറത്ത് തന്നെയുള്ള ഒരു സ്ഥലം നോക്കാൻ പോയി ,അയൽക്കതിഷ്ടപെടുകയും ചെയ്തു .വില കേട്ടപ്പോഴാണ് അയാൾ വന്നു വീണ വലയുടെ ഭീകരത അയാൾ തിരിച്ചറിഞ്ഞത് .വലിയ ടൂറിസം വികസനം വരുന്നെന്നു പറഞ്ഞു ഇപ്പോൾ സെന്റൊന്നിനു 2 ലക്ഷം രൂപയാണ് വില .തന്റെ കൈവശം ഉള്ള സ്ഥലത്തിനു ഒന്നര സെന്റു വാങ്ങാം .പിന്നെയെങ്ങനെ വീട് വെക്കാം .തന്റെ കുഞ്ഞു മക്കളെ കിടത്തി യുറക്കാൻ ഒരു കൊച്ചു കൂരയെങ്കിലും വേണ്ടേ .അയാൾ അതില്നിന്നും പിന്മാറി .അങ്ങനെയാണ് ഈ ഏകാന്തതയിൽ എത്തിച്ചേരുന്നത് .

         ആദ്യം അന്വേഷിച്ചത് വാടക വീടായിരുന്നു ,എല്ലാവരും വലിയ വാടകയാണ് ചോതിച്ച്ചിരുന്നത് .അതൊന്നും തനിക്കു താങ്ങാൻ പറ്റില്ല .അങ്ങനെയാണ് അയാൾ വന്നത് .കിഴക്ക് മലനിരയിൽ സ്ഥലം വില്ക്കുനുണ്ട് .സെന്റിന് പതിനായിരം രൂപ .ഇഷ്ട്ടപെട്ടിലെങ്കിലും വേറൊരു ഗതിയും ഇല്ലാത്തതിനാൽ അത് വാങ്ങി .രണ്ടു രൂമുള്ള തേക്കാത്ത ഒരു വീട് പണിതു .അപ്പോഴേക്കും കൈലുള്ളത് ഏകദേശം തീര്ന്നു .   ഇത്രയും ദിവസം ബാക്കിയുള്ളത് കൊണ്ട് ജീവിച്ചു ,അതും തീരാൻ പോകുന്നു .

               ഒന്നുകൂടി തിരിഞ്ഞു കിടന്നു ദീപു .അച്ചന്റെ ദീർഘനിശ്വാസം കേട്ടു .പാവം ജീവിത കാലം മുഴുവൻ ജീവിച്  സ്ഥലത്ത് നിന്നുള്ള പറിച്ചു നടൽ അംഗീകരിക്കാം കഴിഞ്ഞിട്ടുണ്ടാവില്ല .ഇപ്പോഴും സന്ധ്യക്ക്‌ മധ്യപിക്കാറുള്ളതു പോലും മറന്നിരിക്കുന്നു ദീപുവിന്റെ കണ്ണില നിന്നും ഒരു തുള്ളി കണ്ണീര പായയിൽ വീണു .ഇപ്പൊ തന്നെ ലോകമവസനിചെങ്കിൽ അവൻ എല്ലാവരെയും ശപിച്ചു .കടലിന്റെ ഇരമ്പം കേട്ടുള്ള ഉറക്കത്തിന്റെ സുഖമോര്ത്ത് മനസ്സ് വിങ്ങുന്നു. പാറപ്പുറത്ത് ഒരു ചുടു കാറ്റടിക്കുന്നു .സ്കൂളിലേക്ക് കുറെ ദൂരം പോകണം ഈ വീട് കഴ്ഞ്ഞാൽ കുറച്ച്ച്ചപ്പുരമാണ് അടുത്ത വീട് ,കടപ്പുറത്തെ പോലെ അടുത്തടുത്ത് വീടുകളില്ല .അത് അമ്മയെയാണ് ഏറ്റവും കൂടുത്തൽ ബാധിച്ചതു .ഒന്ന് കലഹിക്കാൻ വരെ ആളില്ല ,പരസ്പ്പരം കലഹിക്കുകയും സ്നേഹിക്കുകയും ചെയ്ത ജീവിതം ,അമ്മയ്ക്കിപ്പോൾ മിക്കവാറും മൌനമാണ് .ഒന്ന് മിണ്ടാനും മിണ്ടാനും പറയാനും ആളെ കിട്ടാത്ത അമ്മയനുഭവിക്കുന്ന നൊമ്പരം കാണുമ്പോൾ പേടി തോന്നുന്നു .

                                     മീനിന്റെ മണമില്ലാത്ത ചോറ് ദീപുവിനു തിന്നനെ പറ്റാറില്ല .കടപ്പുരത്തയിരിക്കുമ്പോൾ ഒരിക്കലും അതരിഞ്ഞിരുനില്ല .കടലിൽ നിന്ന് കിട്ടിയില്ലെങ്കിൽ അച്ഛൻ ഒന്ന് പുഴയില വല വീശും ,ഒരു കറിക്കുള്ള മീന ഉറപ്പ് ..ഇപ്പോൾ പരിപ്പ് കറി കൂട്ടിയുള്ള ചോറാണ് എപ്പോഴും ,മീന്കണ്ടകാലം മറന്നിരിക്കുന്നു .അമ്മയ്ക്ക് വിഷമമാകതിരിക്കാൻ എങ്ങനെയും വാരി ത്തിന്നും .അനിയത്തിയനെങ്കിൽ ഉച്ചത്തിൽ കരയും ,വലിയൊരു ആണി കൊണ്ട് തറപ്പിച്ച്ഒരാളെ വീണ്ടു മൊരു ആണിയടിച്ചു തറപ്പിക്കആൻ അമ്മയുടെ മുഖം കാണുമ്പോൾ തോന്നാറില്ല .ഇന്നലെ അച്ചൻ അമ്മയോട് പറയുന്നത് കേട്ടു എന്തെങ്കിലും പണിക്കു പോകണമെന്ന് .എന്ത് പണിയെടുക്കാൻ അച്ച്ചനാവുക .കടലിന്റെ മണവും നിറവും രക്ത്തത്ത്തിൽ അലിഞ്ഞു ചെര്നോരാൽ .ജീവിതം .അച്ചന്റെയുള്ളിൽ  തീയായിരിക്കും .കരിഞ്ചന്തയിൽ നിന്നും അരിവാങ്ങി മുടിഞ്ഞിരിക്കുന്നു .റേഷൻ കാര്ഡ് മാറ്റാൻ വരെ ഇതുവരെ കഴിഞ്ഞിട്ടില്ല .കരിഞ്ചന്തയിൽ നിന്നും അരി വാങ്ങി മുടിഞ്ഞിരിക്കുന്നു .അച്ച്ചനിപ്പോൾ എ പി എല് ആയിരിക്കും .ഉള്ള പൈസ തരുമ്പോൾ അതിൽ നിന്നും പിടിച്ചു ഇൻകം റ്റാക്സ് .എന്നിറ്റൊരു സര്ട്ടിഫിച്കാടും തന്നു .ടി ഡി എസ് .ഇനിയത് തിരിച്ചു കിട്ടൻ എന്താണ് ചെയ്യേണ്ടതെന്ന് പോലും അറിയില്ല .അര്കൊക്കെ ഇനിയും ഫീസ്‌ നല്കണം .ഇടി വെട്ടിയവനെ പാമ്പു കടിച്ച പോലെ .എന്റെ മറ്റു കൂട്ടുകാര് ഇപ്പോൾ എവിടെയായിരിക്കും .അവരുമിപ്പൊൽ ഏതെങ്കിലും ഒരു മലയുടെ മുകളിലിരുന്നു ഏകാന്തതയുടെ കാറ്റ് അസ്വധിക്കുനുണ്ടാവും ..



Sunday, 16 June 2013

രാജയോഗം



                                                                രാജയോഗം    എഴുതിയത് ; പ്രദീപ്‌ 

ഏപ്രിലിന്റെ  അസഹ്യമായ  ചൂട് ,ഉഷ്ണം  അതിന്റെ  മൂർധന്യത്തിൽ .കറ്റ മൂര്ന്ന പരന്ന  വയലുകളിൽനിലാവിന്റെ  ചാന്ദ്ര  ശോഭയിൽ  അളകനും   അമരനും  വര്ത്തമാനം  പറഞ്ഞു  ചൂടിനെ  ഇല്ലാതാക്കുകയാണ് .തണുത്ത  കാറ്റു നേര്മയായി വീശുനുണ്ട് ,ആകാശത്ത്  കൊള്ളിമീനുകൾ  പൊഴിയുകയും  പ്രകാശം  മിന്നി  മിന്നി  വിമാനങ്ങൾ  ഒഴുകിനടക്കുകയും  ചെയ്യുന്നു .ആകെ  അന്തരിക്ഷത്തിനൊരു  സുഖമുണ്ട് .
 .
പ്ലസ്‌  റ്റു  പരിക്ഷ  കഴിഞ്ഞു  ഒരാഴ്ച്ചയെ  ആയുള്ളൂ ,രണ്ടാളും  അടുത്ത  പ്ലാനിനെ  കുറിച്ചു  ആലോചിക്കുകയന്നു .അളകാന്  എന്ട്രൻസ്  എഴുതുയിട്ടുണ്ട്  ,കിട്ടിയാൽ  ഒരു  എഞ്ചിനീയർ ,എന്നാൽ  അമരന്  ഒറ്റ  വിചാരം  മാത്രമേയുള്ളൂ  ,എങ്ങേനെല്ലും  ഒരു  കപ്പലിൽ  കയറുക ,മര്ച്ചന്റ്റ്  നേവിയിൽ .രണ്ടാളും  വയലില  മലര്നുകിടന്നു  വാതോരാതെ  സംസാരിക്കുകയാണ് .ഭാവിയുടെ  പ്രതീക്ഷകള .അമരന്റെ  മറ്റു  കൂട്ടുകാരുടെ  അച്ഛന്മാരിൽ  മിക്കവാറും  ഷിപ്പിൽ  പണിയെടുക്കുനവർ ആണ്   .
ചെറുപ്പത്തിലെ  അമരൻ കണ്ടു വളർന്നത്‌  ഷിപ്പിൽ  പണിയെടുക്കുന്നവരുടെ   പത്രാസു  കണ്ടാണ്‌ .ടൌണിലെ  അവരുടെ  ക്ലബ്‌  കണ്ടാല  താനെ  അവരുടെ  പ്രൌഡി മനസ്സിലാകും  .പണക്കാരുടെ  ക്ലബ്‌  തന്നെ .വീടൊക്കെ  വാൻ  സൌധങ്ങളും ,സ്വന്തമായി  കാറഇല്ലതവരില്ല  . ഈ  പത്രാസന്  അമരന്റെ    മനസ്സില്  ഈട്ടെദുത്തതു .അവരുടെ  അത്തറിന്റെ   മണം അവന്റെ  അന്ടാളിപ്പ്  കൂടിയതെയുള്ളൂ.നാട്ടിലെ  എന്ത്  പരിപാടിക്കും    അവരുടെ  വകയാണ്  സ്പോന്സോര്ഷിപ് .അമ്പലത്തിലെ  പരിപാടിയുടെ  കൊഴുപ്പ്  കണ്ടാൽ  മതി  ,ഉത്സവത്തിനു  വകയായിതന്നെ  മിക്ക  പരിപാടികളും .
അളകെശന്റെ   വീട്ടില്  സാമാന്യം  തരക്കേടില്ലാത്ത  ചുറ്റുപാടന്നു.അമ്മയും  അച്ഛനും  2 ഏട്ടന്മാരും  1 ചേച്ചിയുമുള്ള കുടുംബം .മൂത്ത  ഏട്ടൻ   സ്കൂൾ  വാധ്യരന്നു .രണ്ടാമൻ  കച്ചവടവും  ,പിന്നെ  ആകെയുള്ള  ഒരു  ചേച്ചിയെ  വിവാഹം  കഴിച്ചയച്ചു .അവര്ക്ക്  മോശമല്ലാത്ത  ചുറ്റുപാടാണ് .ചേച്ചിയുടെ  ഭരത്താവ്     ഗവ  സരവിസിലാണ്.
അച്ചനു  പാരമ്പര്യമായി  കുറെ  കൃഷിസ്ഥലങ്ങൾ  കിട്ടിയിരുന്നു .കുറെ  നെല്ലും  കുറച്ചു  കവുങ്ങും  ആയിരുന്നു  അതിലെ  വിളകൾ .അമരനും  അച്ചനെ  സഹായിക്കാൻ  പോകാറുണ്ടായിരുന്നു .ജീവിതത്തിൽ   സാമ്പത്തികമായ   മുട്ടുകൾ  പൊതുവെ  ഉണ്ടായിട്ടില്ല .അമരനെ  നാട്ടില  തന്നെ   നല്ല  ഒരു  ജോലി  തരപെടുത്തി  കൊടുക്കാനായിരുന്നു  വീടുകാർക്ക് താത്പര്യം .വിചാരിച്ചാൽ  ഗവ  സെരവീസിലൊരു   ജോലി   പ്രയസവുമായിരുന്നില്ല .പക്ഷെ  അമരന്റെ  മനസ്സ്  പാറി പറക്കുകയായിരുന്നു   ,ഒരു  തീരത്ത്  നിന്നും  മറ്റൊന്നിലേക്കു  .
പ്ലസ്‌  റ്റു  റിസൾട്ട്‌  വന്നതിനു ശ്ശെഷമാന്നു  മര്ച്ചന്റ്റ്  നേവി  പഠിപ്പിക്കുന്ന  കോളേജുകളെ പറ്റി അന്വേഷണം  തുടങ്ങി .കൂട്ടുകാരൊക്കെ   പറഞ്ഞു  അങ്ങനെ  ബോംബയിലെ  ഒരു  കോളേജിൽ അവൻ   അഡ്മിഷൻ  നേടിയെടുത്തത് .ആദ്യമൊക്കെ  ഒരു  പാട്  ബുദ്ധി  മുട്ടുകൾ   അനുഭവപെട്ടു  .പ്രക്ടിസിനു  കപ്പലിന്  പോകുന്ന ദിവസം  വലിയ  സന്തോഷമായിരുന്നു .അവിടെ  വെച്ച്  രണ്ടു  മലയാളി  ഫ്രെന്റ്സുകളെയും  അവനു  കിട്ടി .ഒരുപാട്  മോഹങ്ങള  അവനിപ്പോൾ  മനസ്സില്  നെയ്യാൻ  തുടങ്ങി .കാറ്  ബംഗ്ലാവ്  അങ്ങനെ ….ഒരു  വലിയ  വെളിച്ചം  തന്റെ  മുന്നിലേക്ക്‌  വരുന്നതുപോലെ .
രണ്ടു  വര്ഷത്തെ  പഠനത്തിനു  ശേഷം  ഒരു  തുര്ക്കി  കമ്പനിയുടെ   കപ്പലിൽ  അവന്റെ  ഒരു  സുഹൃത്തിന്റെ  അച്ചന്റെ  സഹായത്തോടെ  അവനു  ജോലി  ലഭിച്ചു .
അതറിഞ്ഞപ്പോൾ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യാത്തതായിരുന്നു .അങ്ങനെ ഒരു ഞായറാഴ്ച വൈകുന്നേരം സുഹൃത്തുകളെല്ലാം കൂടി അവനു ഗംഭീര പാർട്ടി നല്കി .അവൻ വീണ്ടും മുംബയിലേക്ക് യാത്രയായി .അവടെ നിന്നാണ് കപ്പലിൽ കയറേണ്ടത് .
കപ്പലിലെ ജോലി അവൻ പ്രതീക്ഷിച്ച പോലെ സുഖമുള്ളതയിരുനില്ല ..അതിന്റെ മടുപ്പ് അനുഭവിച്ച്ച്ചരിയുകയായിരുന്നു .ഒരു തീരം വിട്ടാൽ അടുത്ത തീരത്തേക്കുള്ള ദിവസങ്ങള് നീളുന്ന യാത്ര ,പരന്നു കിടക്കുന്ന അനന്തമായ കടൽ .ആദ്യ ദിവസങ്ങളില ചര്ധിയുണ്ടയിരുന്നു .ക്രമേണ അതൊക്കെ മാറി ,എന്നാലും ഭക്ഷണം ,എല്ലാം ഉണങ്ങിയതായിരുന്നു .എന്നാലും മോശമല്ലത്ത്ത ശംബളം കിട്ടുനതിനാൽ ഒരു വിധം ഒപ്പിച്ചു ജോലി കടന്നു പോയികൊണ്ടിരുന്നു.
  കുറച്ചു ദിവസത്തിന് ശേഷം ദൂരെയുള്ള ഒരു രാജ്യത്തേക്ക് ചരക്കു കൊണ്ടു പോകേണ്ടി വന്നത് .എല്ലാ ഒരുക്കങ്ങള് മായി കപ്പല് പുരപേട്ടു .യാത്ര ഒരാഴ്ച പിന്നിട്ടു.ഒരു രാത്രി കപ്പലിലെ പണികളൊക്കെ കഴിഞ്ഞ് ജോലിക്കാർ അവരവരുടെ മുറിയില വിശ്രംമിക്കുകയായിരുന്നു .പതിവുപോലെ alakesan മലയാളി സുഹൃത്തുക്കളുമായി അന്നത്തെ വിശേഷങ്ങൾ പറഞ്ഞിരിക്കുകയായിരുന്നു.പെട്ടെന്ന് പുറത്ത് എന്തോ ബഹളം കേട്ട് ,അവരെല്ലാവരും ചാടി ഇറങ്ങി .കപ്പലിന്റെ മുകള തട്ടിലേക്ക് വന്നു .കപ്പലിലെ കുറെ ലൈറ്റുകൾ അണഞ്ഞു പോയിരിക്കുന്നു.ആരൊക്കെയോ കപ്പലിനെ ആക്രമിക്കുകയാണെന്നു അവനു മനസ്സിലായി.കടൽ കോള്ളകാരനെന്നു തോന്നുന്നു .സുഹൃത്തിനോട് പറഞ്ഞു.
അവനാകെ ഭയം കൊണ്ട് വിറയ്ക്കുകയാണ് ,ഭൂമിയിലുള്ള സകല ദൈവങ്ങളെയും വിളിച്ചു . തനിക്ക് ഏതു സമയത്താണ് ഈ ജോലിക്ക് ചേരാൻ തോന്നിയത് . 
കപ്പലിലെ സേക്ക്യുരിടികൾ അവരുമായി എതിരിടുനുണ്ട് ,പരസ്പരമുള്ള വെടി വെപ്പ് കപ്പളില്നെ നടുക്കി കൊണ്ടിരുന്നു . ജീവനക്കാർ അവരുടെ സങ്കേതങ്ങളിൽ ഒളിച്ചിരുന്നു . കുറെ സമയത്തിന കുറെ കഴിഞ്ഞപ്പോൾ വെടിയോച്ച്ചകൾ നിലച്ചു . ക്യാപ്ടൻ എല്ലാവരോടും അവരവരുടെ സ്ഥാനങ്ങളിലേക്ക് പോകാൻ അവശ്യപ്പെട്ടു . വീണ്ടും ക്യപ്ടന്റെ വിളി വന്നു . കപ്പലിന്റെ കണ്ട്രോൾ സംവിധാനം പ്രവര്ത്തിക്കുന്നില്ല . ജീവനക്കാരുടെ മുഖത്ത് വീണ്ടും ആശങ്കകളുടെ കാര്മേഘം കൂടുകൂട്ടി ,അവർ പരസ്പരം പിരുപിരുത്തു . 
   കപ്പലിന്റെ യുള്ളിൽ ഭീതി തളം കെട്ടിനിന്നു. പരസ്പരമുള്ള വെടിവെപ്പിൽ കപ്പലിന് തകരാര് സംഭവിച്ചിരിക്കുന്നു . ജീവനക്കാർ ലൈഫ് ജക്കെട്ടുകൾ ധരിച്ചു കപ്പലിന്റെ ഡെക്കിൽ വന്നു നിലക്കാൻ അറിയിപ്പ് വന്നു . ഇതുകേട്ട പാടെ ഒരാൾ ബോധം കേട്ട് വീണു . അലകെസന് കണ്ണില നിറയെ ഇരുട്ട് കയറുന്ന പോലെ തോന്നി .പഴയ ടൈടനിക് സിനിമ മനസ്സിലേക്ക് ഓടി വന്നു . 
തന്റെ സ്വപ്നങ്ങള്ക്ക് മീതെ കരിനിഴൽ പരക്കുൻന്നതും കാര്മെഘങ്ങലുറെ നിര പതുക്കെ തന്നെ ആവരണം ചെയ്യന്നതും ഒരു ഭീതിയോടെ മനസ്സിലേക്ക് കയറുന്നത് സ്വീകരിക്കാൻ മനസ്സിനോട് പറഞ്ഞുകൊണ്ടിരുന്നു .എല്ലാവരും ലൈഫ് ജക്കെറ്റ് എടുത്തിട്ടിരിക്കുന്നു .താനും അത് ധരിക്കാതെ വസമില്ലന്നു മനസ്സിലായി.ജോലിക്കാർ എല്ലാവരും അവരവരുടെ ഭാഷയില ദൈവങ്ങളെ വിളിച്ചു പ്രാർത്തിക്കുന്നു .വെള്ളം മെല്ലെ മുകളിലേക്ക് കയറാൻ തുടങ്ങിയിരിക്കുന്നു.ഓരോരുത്തുരും കണ്ണുമടച്ച് കടലിലേക്ക് ചാടുന്നു .രണ്ടും കല്പ്പിച്ച് അലകെസനും കടലിലേക്ക്‌ ചാടി .ഓരോരുത്തരും ഒഴുകികൊന്ടെയിരിക്കുന്നു,കടലിനു ഇളം  ചൂടായിരുന്നു .അപ്പോഴും മനസ്സില് നാടു ഒരു നൊമ്പരമായി തന്നെ കളിച്ചു കൊണ്ടിരുന്നു .അങ്ങനെ ഒഴുകിയൊഴുകി എവിടെയോ എത്തിയിരിക്കുന്നു .കണ്ണുകളി  ഇരുട്ട് കയറാൻ തുടങ്ങിയിരിക്കുന്നു .അവനറിയാതെ ആ ലൈഫ് ജക്കെറ്റിൽ ഉറങ്ങാൻ തുടങ്ങിയിരിക്കുന്നു .

ചൂറ്റും ബഹളം കേട്ടാണ് alakesan  കണ്ണു തുറന്നത് .താനെഎവിടെയാണ് കിടക്കുന്നത് ,ഒന്നും മനസ്സിലാവുന്നില്ല.അവൻ സ്വയം നുള്ളിനോക്കി ,വേദനിക്കുന്ടു ,മരിച്ചിട്ടില്ല .ചൂടും ആള്ക്കൂട്ടം .തന്റെ വർഗത്തിൽ പെട്ടവരല്ല .അതിൽ തന്റെ സഹപ്രവര്ത്തകരെ ആരെയും കാണുന്നില്ല .ഇതെവിടെയാണ് ,ഏതു ഭാഷയാണ് അവർ സംസാരിക്കുന്നതു ,എന്താനിവിറെ നടക്കുന്നത് ,കുറച്ചു നേരം കൂടി മണലിലേക്ക്‌ തന്നെ മറിഞ്ഞു വീണു .നല്ല ക്ഷീണമുണ്ട് .കണ്ണടച്ചു തന്നെ കിടന്നു .കുറച്ചു സമയത്തിനു ശേഷം എഴുനേൽക്കാൻ ശ്രമിച്ചു .പറ്റുന്നില്ല ,ക്ഷീണം കണ്ണുകളിലേക്കു ഇരച്ചു കയറുന്നു .കുറച്ചു പേര് താങ്ങിയെടുത്ത് ബാക്കി യുള്ളവർ പിറകിലുംയി കൊണ്ടുപോകുകയാണ് .ഒരു വലിയ ടൌണിന്റെ നടുവിലൂറെയാൻ പോകുന്നത് .നമ്മുടെ നാട്ടിലെ ടൌണിൽ നിന്നും വ്യത്യസപെട്ട ഒരു തെരുവയിരുന്നു അത് .നടന്നു നടന്ന് ഒരു വലിയ കൊട്ടരത്ത്തിനുള്ളിലേക്ക് തന്നെ കൊണ്ടു പോയി .അവിടത്തെ ഒരു വലിയ കട്ടിലിൽ കിടത്തി .ഒരു വലിയ പാത്രത്തിൽ കുടിക്കാൻ വയലറ്റ് കളറുള്ള ഒരു പാനിയവും തന്നു .അത് കുറിച്ചു കഴിഞ്ഞപ്പോഴേക്കും തന്റെ ക്ഷീണം പമ്പ കടന്നു .
ആ കടളിനിന്റെ ഏതോ ഒരു ഭാഗത്തുള്ള ഒരു ഗോത്ര വർഗ രാജ്യമായിരുന്നു അത് .പലവിധ ആചാരങ്ങൾ അനുഷ്ടാനങ്ങൾ പിന്തുടരുന്ന വലിയ പരിഷ്കാരങ്ങൾ എത്തിപെടത്ത്ത ഒരു രാജ്യമായിരുന്നു അത് .അളകേസൻ ഒഴുകിയെത്തിയത് അവിടേക് ആയിരുന്നു .അതിനും കുറച്ച് ദിവസങ്ങള്ക്ക് മുൻപ് ആ രാജ്യത്ത് ഒരു പ്രധാന സംഭവം നടന്നു .രാജാവ്‌ മരിച്ചു .അതും പെട്ടന്നുള്ള മരണം .രാജ്യം അനാഥമായി .പിന്തുടര്ച്ച അവകാശി ഇല്ലാതെയാണ് രാജാവ്‌ മരിച്ചത് .പുതിയ രാജാവിനെ തിരഞ്ഞെടുക്കാൻ ഒരു വലിയ യാഗം നടത്തി .യാഗത്തിനോടുവിൽ പ്രധാന ജ്യോത്സൻ പ്രവചിച്ചു .അടുത്ത ദിവസം തന്നെ യാണ് അളകേസൻ  അവിറെയെത്തിയും ചേര്ന്നു ..പുതുതായി എത്തിച്ചേർന്ന അളകേസൻ അങ്ങനെ എത്തിയതനെന്നും നമ്മുടെ രക്ഷയ്ക്കെത്തിയ പുതിയ രാജാവാണ് ഇയളെന്നും അവർ തിരുമാനിച്ചു 
വിചിത്രമായ ഒരു പാട്  ആചാരങ്ങളും അതിലേറെ അനാചാരങ്ങളും വിളനിലമായ ഒരു രാജ്യമായിരുന്നു അത് അവയൊക്കെ പിന്തുടരുന്നതിൽ വളരെ കണിസമായ രീതികളായിരുന്നു അത് .alakesanu അതുകൊണ്ട് തന്നെ വേറെയൊന്നും പറയേണ്ടി വന്നില്ല .രാജാവകുക അതുതന്നെ മാര്ഗം .മനസ്സില്ല മനസ്സോടെ തന്റെ വിധിയെ പഴിച്ച് എപ്പോഴെങ്കിലും തന്റെ മുന്നില് രക്ഷപെടാനുള്ള മാര്ഗം തെളിഞ്ഞു വരും 
എന്തൊക്കെയോ കോപ്രായങ്ങൾക്ക്‌ നടുവിലാണ് ഞാൻ അകപ്പെട്ടതെങ്കിലും ജീവന തിരിച്ചു കിട്ടിയതിന്റെ വിശ്വാസം ഒരിക്കലും അവസാനിക്കുന്നില്ല .
പുതിയ രാജാവായി തന്നെ വാഴിക്കുന്നതിന്റെ ഒരുക്കങ്ങൾ നടക്കുന്നത് അളകേസൻ കണ്ടുകൊണ്ടിരുന്നു .ജീവിതം സുകമായി തന്നെ യാണെങ്കിലും മനസ്സ് അലസമായി തന്നെയായിരുന്നു . ചടങ്ങുകളിൽ ആധ്യതെത് അറിഞ്ഞപ്പോൾ അലകെസാൻ   ഞെട്ടിപ്പോയി .മരിച്ചു പോയ രാജാവിന്‌ അഞ്ചു ഭാര്യമാര് ഉണ്ടായിരുന്നു .കുട്ടികൾ പിരക്കതതിനാൽ പല കാലത്തായി വിവാഹം ചെയ്തവർ .ആദ്യ ഭാര്യക്ക്‌ അൻപതും അവസാനത്തെ യാൾക്ക് പതിനാഞ്ഞും പ്രായം .ഇവരെയൊക്കെ പുതിയ രാജാവ് വിവാഹം ചെയ്യണം .ഇവരുടെ അകമ്പടി യോടെ വേണം സിംഹസനത്തിലെരുന്ന ചടങ്ങ് നടക്കാൻ .ഒന്നില നിന്നും ഒളിച്ചോടാൻ പറ്റാത്ത കുരുക്കയിരുന്നു തന്റെ തലയില വീണത്‌ .നാട്ടിൽ അലസമായി നടന്ന തന്റെ തലവര  വേറെന്തു പറയാൻ .
    കല്യാണത്തിന്റെ ചടങ്ങുകൾ പുജതികരമങ്ങൾ , ബലിക,ഘോഷയാത്രകൾ തുടങ്ങി പല തരം അനുഷ്ടാനങ്ങൾ .
കല്യാണം കഴിഞ്ഞ ആദ്യരാത്രി മൂത്ത ഭാര്യയുടെ ഒപ്പമായിരുന്നു ,അല്കെസാൻ വല്ലയ്മയോറെ യാണ് അവരുടെ അടുത്തേക്ക് പോയത് .അലകെസനോടു അവര്ക്ക് മകനോട് തോനുന്ന വല്സലല്യ മാണ്  തോന്നിയത് .പക്ഷെ ആച്ചരങ്ങലോടുള്ള അവരുടെ ഭയം  അലകെസനെ ഒരു ഭര്ത്താവിനു കൊടുകേന്ടുന്ന ബഹുമാനത്തോടെ തന്നെ സ്വീകരിച്ചു .
വ്യത്യസ്ത കാലത്തായിരുന്നു മരിച്ചു പോയ രാജാവ്‌ വിവാഹം ചെയ്തിരുന്നത് .അതുകൊണ്ട് തന്നെ വ്യത്യസ്ത പ്രയക്കരയിരുന്നു അവരൊക്കെ .45 ,35 ,23 ,15 എന്നിങ്ങനെയായിരുന്നു അവരുടെയൊക്കെ പ്രായം .ഏതൊക്കെയോ സാഹചര്യങ്ങളിൽ ഒരു പാട് മോഹങ്ങളുമായി  ജീവിച്ചവന്റെ തലയില ഇടിത്തി വീണത്‌ പോലെയാണ് അലകെസണിത് തോന്നിയത് .സ്ത്രീ ചാപല്യങ്ങൾ വിളയടിയവരയിരുന്നു ഇവരൊക്കെ ,എല്ലാവരെയും യോജിച്ചു കൊണ്ട് പോകുക എന്നത് ഭാരിച്ച പണി തന്നെ യായിരുന്നു .
       ഇതിനിടയിൽ ഇവരെയൊക്കെ ഭരിക്കുക എന്ന കുരിസ്സു വേറെ .എങ്ങനെയാണു ഭരിക്കേണ്ടതെന്നു പോലും തനിക്കറിയില്ല .മേലും കീഴും നോക്കാതെ നാട്ടില നടന്നവന് എങ്ങനെ ഇതൊക്കെ കൊണ്ട് പോകാൻ സാധിക്കും .ചില ദിവസങ്ങളില നീതി കോടതിയിൽ പോകേണ്ടതുണ്ട് .ഞാൻ പറയുന്നത് തന്നെ അവിടെ വേദ വാക്യം .എന്താണ് ചെയ്യുന്നത് എന്നോ എന്ത് ന്യായമാണ് പറയുന്നതെന്നോ തനിക്കറിയില്ല .
       കഴിഞ്ഞ മ്മസത്ത്തിൽ അവരുടെ ക്ഷേത്രത്തിൽ നടന്ന ഉത്സവം ,ദേവ പ്രീതിക്കായി ഒരു പന്നിയെ ജീവനോടെ ഒരു വലിയ കുന്തത്തിൽ കയറ്റി ,എന്റെ മുന്നില് കൊണ്ട് വന്നു ,ഞാനതിന്റെ മുകളിലേക്ക് മുളക് വെള്ളം തളിക്കണം ,തളിച്ചപ്പോൾ അതിന്റെ കരച്ചിൽ ,ഒരു കോഴിയെ കൊള്ളുന്നത്‌ പോലും നേരം വണ്ണം നോക്കി പോലും നിന്നിട്ടില്ല .എത്രയോ ദിവസങ്ങളില ഇത് ഉറക്കത്തിൽ പേടി സ്വപ്നമായി  ഉറകങ്ങൾ നഷ്ടപെട്ടു .ചില ദിവസങ്ങളിലെ ആചാരങ്ങൾ രാത്രികാലങ്ങളിലാണ് ,പുലരുന്നത് വരെ .ജീവിതം മതിയായി കൊണ്ടിരുന്നു ,ഒരു മനുഷ്യൻ ഇങ്ങനെയൊക്കെ അനുഭവിക്കേണ്ടി വരിക ,ജനങ്ങള്ക്കായി ഒരു ഭാഗത്ത് ,ഭാര്യമാരുടെ വേറൊരു ഭാഗത്ത് ,പുരോഹിതന്മാരുടെ അനാചാരങ്ങലുറ്റെ നീണ്ട നിര വേറൊരു ഭാഗത്ത്‌ ,ഒരു മരണത്തിൽ നിന്നും രേക്ഷപെട്ട ഞാനിപ്പോൾ വേറൊരു മരണത്തെ ഇഷ്ട്ടപെട്ടു തുടങ്ങിയിരിക്കുന്നു .


രണ്ടു കൊല്ലം കഴിഞ്ഞിരിക്കുന്നു ,പഴയ ഓർമകൾ മനസ്സിനെ നോവിച്ചു തുടങ്ങി കാലം കുറെയായിരിക്കുന്നു ,രക്ഷപെടണം എത്രയും വേഗം .വഴികള മുന്നില് തുറന്നു വരുന്നില്ല ,ഈ ജീവിതം എന്റെ സങ്കല്പ്പതിലില്ലതതാണ് .ഏറ്റവും മൂത്ത ഭാര്യ ഒഴിച്ചു ബാക്കിയെല്ലാവരും പ്രസവിച്ചിരിക്കുന്നു .നാലാമത്തെ ഭാര്യ ഒരു പെണ്‍കുട്ടിയെ പ്രസവിച്ചതൊഴിച്ചൽ മറ്റുള്ളവര ആണ്‍കുട്ടി കളായിരുന്നു .രാജ്യത്തെ ആചാരമാനുഷ്ട്ടിച്ചു ആണ്‍കുട്ടിയുടെ 2 വയസ്സിനുള്ളിൽ അനന്തരവകസിയെ പ്രഖ്യാപിക്കണം ,ഇതിലോരാളെ രാജാവായി  പ്രഖ്യാപിക്കണം .ഒരു കുട്ടിയെ മാത്രമേ പാടുള്ളൂ .ആങ്കുട്ടി ,പെണ്‍കുട്ടി എന്നാ വ്യത്യാസമില്ല ..
         
                 അവിടെ യായിരുന്നു അടുത്ത പരീക്ഷണം ,എല്ലാവരുടെയും മക്കളെ അനന്തരാവകാശി ആകണം ,സമ്മർധങ്ങൽ എല്ലാ ഭാഗത്ത് നിന്നുമുണ്ട് .ഞാനെന്താണ് ചെയ്യേണ്ടത് .മുത്ത ഭാര്യ ഒരു ഉപദേഷ്ടാവിന്റെ റോളിലാണ് .തനിക്കിതിലൊന്നും ഒരു താല്പ്പര്യവുമില്ല .എന്താണ് ചെയ്യേണ്ടതെന്ന് ഒരു എത്തും പിടിയും കിട്ടുനില്ല .എന്റെ മനസ്സില് നാട്ടിലെ ഓരോ മാസ പൂരമാണ്‌ വരിക .
       
         നാട്ടിൽ എന്റെ മരണം നടന്നിരിക്കും .കുറെ നാൾ നാട്ടുകാരും വീടുകാരും എന്റെ ബോഡി യ്ക്കായി കാത്തു നിന്നിരിക്കും ,അവരൊക്കെ എന്നെ മറന്നിരിക്കും ,മരണശേഷമുള്ള ആനുകൂല്യ ങ്ങൾ അവർ വാങ്ങിയിരിക്കും .സ്മാരകങ്ങൾ വരെ ഉയര്ന്നിരിക്കും .
      
       ഓരോ രാത്രിയും കടല്ത്തീരത്ത്തുള്ള കൊട്ടാരത്തിന്റെ മട്ടുപ്പാവിലിരുന്നു കടലിന്റെ നീലിമയിലേക്ക്‌ നോക്കിയിരിക്കും ..നിറയെ ചെറിയ തോണികൾ മീന്പിടുത്ത്ത ത്തിനു പോകുന്നതുകാണം ,വലിയ വള്ളങ്ങൾ ഒന്നും ഉണ്ടാകാറില്ല ,ചെറിയ വള്ളത്തിൽ രെക്ഷപെടാൻ  ശ്രെമിച്ചൽ തന്റെ ഗതിയെന്താവും ,അതൊന്നും തന്റെ മനസ്സില് വരുനില്ല. നാട് മനസ്സിനെ കുത്തി കുത്തി നോവിക്കുന്നു .പിടിച്ചു നില്ക്കാൻ പറ്റുനില്ല ,രെക്ഷപെടണം ,ജീവന തനിക്കൊരു പ്രശ്നമല്ലതയിരിക്കുന്നു ,ഒരു രാജാവും വേണ്ട ,മന്ത്രിയും വേണ്ട .

                 രാജ്യത്തെ പ്രമുഖ ജ്യോത്സ്യൻ അനന്തരാവകാശിയെ തിരഞ്ഞെടുക്കുന്ന തിയതി പ്രഖ്യാപിച്ചു .  ഒന്നര മാസത്തെ സമയം ബാക്കിയുണ്ട് ,നാട്ടിൽ തെക്കും വടക്കും ഒരു പയ്യനായി നടന്ന ഞാൻ എന്താണ് ചെയ്യേണ്ടത് .കൈക്ക് ഞാൻ പലപ്പോഴും നുള്ളി നോക്കാറുണ്ട് സ്വപ്നത്തിലാണോ എന്നറിയാൻ .വ്യത്യസ്ത സ്വഭാവങ്ങളുടെ മല ചുമ്മക്കുന്ന അഞ്ചു പെണ്ണുങ്ങളെ സഹിക്കുക ഒരുരാജ്യത്തെ പേറുന്നതിനേക്കാൾ സഹികെട്ടതാണ് .ആര്ത്തിയുള്ള ആഗ്രഹങ്ങൾക്ക്‌ മുന്നില് അഭിനയിച്ചു മടുത്തു .പല പ്രായക്കാരായ ഭാര്യമാർ ,ആകെ ഒരു വ്യ്ത്ത്യാസം നാലാമത്തെ ഭാര്യ മാത്രമാണ് .

         ആദ്യം പ്രസവിച്ച ആണ്‍കുട്ടിയെ ആ സ്ഥാനത്തേക്ക് നിയമിക്കാൻ മാനസ്സികമായി ഞാൻ തീരുമനിച്ച്ചിരുന്നു .ഇഷ്ട കൂടുതലുള്ളത് കൊണ്ടുമൊന്നുമില്ല ,തനിക്ക ദിവസം കഴിഞ്ഞു കിട്ടണം ,ജനങ്ങളുടെയും പുരോഹിതരുടെയും ഇടയിൽ നിന്ന് ,അടുത്ത രാജാവ് ആരായാലും തനിക്കൊന്നുമില്ല ,രെക്ഷപെടണം ഒറ്റ ചിന്ത മാത്രം ,ഇവര്ക്കല്ലേ അതിന്റെ പ്രശ്നം .ഇതിന്റെ പേരില് തനിക്കുറക്കം നക്ഷപെടുമെന്ന കാര്യം ഉറപ്പായി .ഹൃദയം ആളുകയാണ് ,മനസ്സ് തിളയ്ക്കുകയാണ് ,ആ ദിവസം വരെ ഞാനത് വെളിപ്പെടുത്തുകയില്ല .ആര്ക്കും പിടികൊടുക്കുകയുമില്ല .എല്ലാ ഭാര്യമാരും സിൽബന്ദികളുമുണ്ട് .രാജാവായ എന്നെ ആരും ഒന്നും ചെയ്യില്ലെങ്കിലും അവരുടെ സമ്മർധ്ദം കൂടും .

                 അനന്തരാവകാശിയെ പ്രഖ്യാപിക്കുന്നതിന്റെ തലേ ദിവസം നഗരമദ്ധ്യത്തിൽ പ്രധാന കൊട്ടാരത്തിൽ അതിനുവേണ്ട ഒരുക്കങ്ങൾ ഗാംബീരമായി നടക്കുന്നു .അളകെശന് ആകെ അസ്വസ്ഥത തോന്നി ,ഇന്നത്തെ രാത്രി കടൽ തീരത്തുള്ള കൊട്ടരരത്ത്തിലെ കടലിനു തൊട്ടുള്ള മുറിയിലയിരിക്കും ഉറങ്ങുന്നത് എന്ന് തന്റെ സാഹചരിയെ അറിയിച്ചു ..ആരും ഇവിടെ ഉണ്ടാവരുത് ,പുറത്ത് നേരിയ നിലാവുണ്ട് .കടൽ തീരത്ത് രണ്ടു മൂന്ന് ചെറിയ തോണികൾ ഉണ്ട് .

           പാതി രാത്രി കഴിഞ്ഞിരിക്കുന്നു കൊട്ടാരത്തിന്റെ ഒരു ചെറിയ വിടവിലൂടെ കൊട്ടാരത്തിനു പുറത്ത് കടന്നു .ഒരു തോണി അഴിച്ചെടുത്തു ,മുൻപ് യാതൊരു തോണിയും ഞാൻ തുഴഞ്ഞിട്ടില്ല .കുറച്ചു വെള്ളവും ഭക്ഷണവും മാത്രം കരുതി .എല്ലാ ദൈവങ്ങളെയും ധ്യാനിച്ച് തുഴഞ്ഞു തുടങ്ങി ,സമയം മെല്ലെ കടന്നു പോകുനുണ്ട് തോണിയും എങ്ങോട്ടോ പോകുനുണ്ട് ദിക്കും ദിശയും ഒന്നും അറിയുന്നില്ല .എങ്ങും ഇരുട്ട് മാത്രം ,മനസ്സില് ചെറിയ ഭയം തോന്നി തുടങ്ങി ,സമയം പിന്നെയും പോയി ,പെട്ടന്നു അത് സംഭവിച്ചത് ഒരു വലിയ വെള്ളം തോണിയുടെ മുകൾ ഭാഗം ഉയര്ന്നു തോണി അലകെസനെയും കൊണ്ട് കടലിലേക്ക് മറിഞ്ഞു .ഓർമകൾ ഇല്ലാതാവുകയാണ് ........ 


           പിറ്റേന്ന് പുലരുമ്പോൾ രാജ്യം കണ്ടത് പരസ്പരം യുദ്ധം ചെയ്യുന്ന റാണി മാരുടെ സില്ബന്ധികലെയാണ് .അതെ സമയം തന്നെ രാജ്യം കടല തീരത്തേക്ക് ഒഴുകുകയായിരുന്നു ,വാർത്ത കേട്ട അവര്ക്ക് വിശ്വസിക്കാൻ ആകുന്നില്ല .രാജാവ്‌ കടൽ തീരത്ത് മരിച്ചു കിടക്കുന്നു .രാജ്യം യുദ്ധ കള മാകുമ്പോൾ തന്നെ രാജാവും ഇല്ലാതാവുന്നു ,രാജ്യ ജ്യോത്സന് കൊണ്ട് വന്നയാളുടെ   നിയോഗം രാജ്യത്തെ ഇല്ലാതാക്കുകയയിരുന്നോ .

belur -chikmagalore mini tour

മലയാളികൾക്ക് രണ്ടു ദിവസം അവധി ദിനം ആസ്വദിക്കാൻ പറ്റിയ ഒരു ചെറിയ യാത്രയെ കുറിച്ചാണ് ഞാൻ എഴുതുന്നത് കർണാടക യിലെ ബേളൂർ, ചിക് മാഗളൂർ യാത്ര. മംഗല...