Monday, 24 September 2012

ഹര്‍ത്താല്‍


    ഹര്‍ത്താല്‍ 
മെയ്‌  ഫ്ലവര്‍  വീണു  ചുവപ്പിച്ച  തെരുവ് 
ഇന്ന്  ശാന്തമായിരുന്നു,ഹര്ത്താലായിരുന്നു
ആഴ്ച  ചന്ത  നടക്കുന്ന  മൂലയില്‍ 
ഇന്ന്  കൊടികുത്ത്താന്‍ സ്ഥലമില്ലതവണ്ടാതാണ് 
ആളൊഴിഞ്ഞ  തെരുവിലുടെ ഞാന്‍  നടന്നു 
ഒരു  പൂച്ച  ചത്തു  കിടക്കുന്ന  
മൂലയില്‍  ഈച്ചകള്‍  ആഹ്ലാധാരവം മുഴക്കുന്നു 
ഉറുമ്പുകള്‍  വരിവരിയായി  പ്രകടനം 
നടത്തി  പ്രതിഷേതിക്കുന്നു
കാക്കകള്‍  സംസ്ഥാന  സമ്മേളനം  നടത്തി 
അവരുടെ  ഉയിര്തെഴ്നെല്പ്പു  പ്രകടിപ്പിക്കുന്നു 
കാലികള്‍  അലസ  ഗമനം  അലഞ്ഞു  തിരിയുന്നു 
മനുഷ്യന്‍  എത്ര  ഉദാരന്‍  ,ഓരോ  മാസവും 
തന്റെ  സഹജീവികള്‍ക്ക്  വേണ്ടി  അവന്റെ 
വിഹാര  കേന്ദ്രം  ഒഴിഞ്ഞുകൊടുക്കുന്നു .
സഹിഷ്ണുതന്‍ , ഉദാരമതി 

No comments:

Post a Comment

belur -chikmagalore mini tour

മലയാളികൾക്ക് രണ്ടു ദിവസം അവധി ദിനം ആസ്വദിക്കാൻ പറ്റിയ ഒരു ചെറിയ യാത്രയെ കുറിച്ചാണ് ഞാൻ എഴുതുന്നത് കർണാടക യിലെ ബേളൂർ, ചിക് മാഗളൂർ യാത്ര. മംഗല...