തര്‍ക്കം
നിറയെ വരകളുള്ള ഒരു വലിയ
ബുക്കുംമായാണ്
താലുക്ക്
സര്‍വേയര്‍
എന്റെയും അയല്‍വാസിയുടെയും
അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ വന്നത് .
ബ്രിട്ടിഷുകാരന്റെ
വരകൊണ്ട്
ഇപ്പോഴും ഇന്ത്യ കാരന്റെ അതിര്‍ത്തി
നിര്‍ണയിക്കുന്ന ബുക്കായിരുന്നു അത്
അച്ച്ചനെപ്പോഴും പറയാറുണ്ടായിരുന്നു
നിന്റെ തലവര എതിര്‍ ദിശയില്‍ ആണെന്ന് .
അതിര്‍ത്തിയിലെ വലിയ തേക്ക്
മരത്ത്തിലയിരുന്നു രണ്ടു പേരുടെയും കണ്ണ് .
മരത്ത്തിനുള്ളിലൂടെ യായിരുന്നു
സര്‍വ്വേ ലൈന്‍ കടന്നു പോകുന്നത്
എന്നായിരുന്നു സര്‍വെയരുടെ നിഗമനം .
മുക്കാല്‍ പങ്കെനിക്കും കാല്‍ പങ്കപ്പുരവും.
തര്‍ക്കം കൊടുംബിരികൊണ്ട്
തര്‍ക്കം
മൂത്ത്
വഴക്കായി ,തല്ലായി
അസുപത്രിയിലായി ,കേസായി ,കോടതിയായി
ചിലവിന്റെ ഗ്രാഫ് ഉയര്‍ന്നു കൊണ്ടേയിരുന്നു
എന്നാലും വാശി വിട്ടുകളിയില്ല .
വീട് വിട്ടാലും അഭിമാനം കളയാന്‍ വയ്യ
ഇതെല്ലം കണ്ടു മരം ചിരിക്കാന്‍ തുടങ്ങി
ചിരിച്ച്ചിരിക്കുമോഴാണ് ഒരു വലിയ കാറ്റു
അതുവഴി വന്നത്
കാറ്റേ ട്ട് മരം മണ്ണ് പൊത്തി
വീണത് മൂനാമന്റെ വീടിലയിരുന്നു
വീട് തകര്‍ന്നു ,നക്ഷ്ട പരിഹാരം വേണം
മരത്തിന്റെ ഇരട്ടി ഇലധികം വരും
മരത്ത്തിനവകാസികളില്ലതായി
ഇപ്പോള്‍ എന്റേതല്ല ,അയല്‍വാസിയുടെതുമല്ല
വീണ്ടും തര്‍ക്കം ,കേസായി , കോടതിയായി
ചിലവിരട്ടിയായി കൊണ്ടേയിരുന്നു
ഒക്കെ കണ്ടപ്പോള്‍ എനിക്ക് തോന്നി
ബ്രിട്ടിഷുകാരന്റെ
പ്രേതം
അലഞ്ഞുതിരിയുന്നതു പോലെ .