Saturday, 21 July 2012

പ്ലോട്ട് ഫോര്‍ സെയില്‍


പ്ലോട്ട്   ഫോര്‍  സെയില്‍ 

കല്ലായി  പാലത്തില്‍  നിന്നും  താഴേക്കു 
നോക്കിയപ്പോള്‍  പുഴയില്‍  വെള്ളത്തിനു  പകരം  നിറയെ 
മരതടികളാണ്  കണ്ടത് 
അതിന്റെ  തോലുകള്‍  നീകം  ചെയ്യുന്നവര്‍ 
എത്ര  അനായാസമാണ്  തന്റെ  കര 
വിരുതുകള്‍  പ്രകടമാക്കുന്നത് 
പിന്നെയും  നടന്നപ്പോള്‍  കോഴിക്കോട്  വലിയങ്ങാടിയിലെത്തി .
അരി  ചാക്കുകള്‍  ലോറിയില്‍  നിന്നും  തലയിലേക്കും 
പിന്നെ  ഗോടൌനിലെക്കും ഒരു  അഭ്യാസിയുടെ   
കരവിരുതുപോലെ ,കലാപരമായി 
ചെയ്യുന്നവരുടെ    വില , അരി  വിലയുടെ  കയറ്റം    പോലെ 
തന്നെ  വിലെയെറിയാതാണെന്ന്    കാണിച്ചുതന്നു 
പിന്നെയും  നടന്നപ്പോള്‍  ചരല്‍  മണ്ണിട്ട 
ഒരു  വലിയ  സ്ഥലം  അതിനപ്പുറം  ഒരു 
ചെറിയ  സ്ഥലത്ത്  നിറയെ  സ്വര്‍ണമണികള്‍    പോലെ 
സൌനതര്യമുള്ള    നെല്‍വയലുകള്‍ 
മണ്ണിട്ട  സ്ഥലത്തിനു  മേല്‍  ഒരു  ബോര്‍ഡ് 
പ്ലോട്ട്  ഫോര്‍  സെയില്‍   ,രിസോട്ടിനുത്തമം       
പിന്നെയും  നടന്നെത്തിയത്‌  ആന്ധ്രയിലായിരുന്നു 
നമ്മുടെ  വയലുകലെക്കാള്‍ സുന്ദരം 
നിറയെ  നിറഞ്ഞ  വയലുകള്‍ 
പക്ഷെ  ഹോജ  രാജാവായ  ദൈവം  തംബിരാന്‍ 
നമ്മുടെ  കഞ്ഞി  മുട്ടിക്കാതിരിക്കാന്‍ 
ആന്ധ്രകാരെന്റെ  മനസ്സില്‍  റിസോര്‍ട്ട്  എന്നെഴുതിയില്ല 
അതിനാല്‍  പ്ലോട്ട്  ഫോര്‍  സൈല്‍  എന്നാ  ബോര്‍ഡും  കണ്ടില്ല 

No comments:

Post a Comment

belur -chikmagalore mini tour

മലയാളികൾക്ക് രണ്ടു ദിവസം അവധി ദിനം ആസ്വദിക്കാൻ പറ്റിയ ഒരു ചെറിയ യാത്രയെ കുറിച്ചാണ് ഞാൻ എഴുതുന്നത് കർണാടക യിലെ ബേളൂർ, ചിക് മാഗളൂർ യാത്ര. മംഗല...