വീട്ടിൽ വരാന്തയിൽ അലസമായിട്ടൊരു ചാരുകസേരയിൽ
ഇരുന്നു ഉറങ്ങുന്നു സമയത്തിൻ ഘടികാരം.
ഏഴര പുലർവേള തൊട്ട് അന്ധകാരത്തിന്റെ മണി
മുഴുങ്ങുന്ന സൂര്യാസ്തമയം വരെ, വെറുതെ
മുഴുങ്ങുന്ന സൂര്യാസ്തമയം വരെ, വെറുതെ
പുറത്തു വെയിലിനു ചൂട് പിടിക്കുന്നതും
അതു മനസ്സിലേക്കും പിന്നെ ശരീരോഷ്മാവിലേക്കും
പറന്നിറങ്ങുന്നതും മുറ്റത്തെ മൂവാണ്ടൻമാവിന്റെ കാറ്റേറ്റ്
ഉറങ്ങുവാൻ കൊതിച്ചത് മാറ്റിവെച്ചു
ഖൈത്താൻറെ ഹൈ സ്പീഡ് പങ്കയ്‌ക്കടിയിൽ
അഭയം പ്രാപിക്കുന്നതും ഓരോജീവിത ചര്യ തൻ
ഭാഗമാകുന്നതുംസായാഹ്‌ന നേരത്ത് മഴവില്ലു നോക്കി
ഭാഗമാകുന്നതുംസായാഹ്‌ന നേരത്ത് മഴവില്ലു നോക്കി
ഞാൻ കണ്ട വേഴാമ്പൽ സ്വപ്നം വ്യർത്ഥമാകുന്നതും
ഈ ഏകാന്ത വാസത്തിലെ പ്രകൃതിതൻ ഓരോ കുസൃതി കൾ മാത്രം.
No comments:
Post a Comment