Friday, 8 May 2020

                                                                രാജയോഗം    എഴുതിയത് ; പ്രദീപ്‌ 

ഏപ്രിലിന്റെ  അസഹ്യമായ  ചൂട് ,ഉഷ്ണം  അതിന്റെ  മൂർധന്യത്തിൽ .കറ്റ മൂര്ന്ന പരന്ന  വയലുകളിൽനിലാവിന്റെ  ചാന്ദ്ര  ശോഭയിൽ  അളകനും   അമരനും  വര്ത്തമാനം  പറഞ്ഞു  ചൂടിനെ  ഇല്ലാതാക്കുകയാണ് .തണുത്ത  കാറ്റു നേര്മയായി വീശുനുണ്ട് ,ആകാശത്ത്  കൊള്ളിമീനുകൾ  പൊഴിയുകയും  പ്രകാശം  മിന്നി  മിന്നി  വിമാനങ്ങൾ  ഒഴുകിനടക്കുകയും  ചെയ്യുന്നു .ആകെ  അന്തരിക്ഷത്തിനൊരു  സുഖമുണ്ട് .
 .
പ്ലസ്‌  റ്റു  പരിക്ഷ  കഴിഞ്ഞു  ഒരാഴ്ച്ചയെ  ആയുള്ളൂ ,രണ്ടാളും  അടുത്ത  പ്ലാനിനെ  കുറിച്ചു  ആലോചിക്കുകയന്നു .അളകാന്  എന്ട്രൻസ്  എഴുതുയിട്ടുണ്ട്  ,കിട്ടിയാൽ  ഒരു  എഞ്ചിനീയർ ,എന്നാൽ  അമരന്  ഒറ്റ  വിചാരം  മാത്രമേയുള്ളൂ  ,എങ്ങേനെല്ലും  ഒരു  കപ്പലിൽ  കയറുക ,മര്ച്ചന്റ്റ്  നേവിയിൽ .രണ്ടാളും  വയലില  മലര്നുകിടന്നു  വാതോരാതെ  സംസാരിക്കുകയാണ് .ഭാവിയുടെ  പ്രതീക്ഷകള .അമരന്റെ  മറ്റു  കൂട്ടുകാരുടെ  അച്ഛന്മാരിൽ  മിക്കവാറും  ഷിപ്പിൽ  പണിയെടുക്കുനവർ ആണ്   .
ചെറുപ്പത്തിലെ  അമരൻ കണ്ടു വളർന്നത്‌  ഷിപ്പിൽ  പണിയെടുക്കുന്നവരുടെ   പത്രാസു  കണ്ടാണ്‌ .ടൌണിലെ  അവരുടെ  ക്ലബ്‌  കണ്ടാല  താനെ  അവരുടെ  പ്രൌഡി മനസ്സിലാകും  .പണക്കാരുടെ  ക്ലബ്‌  തന്നെ .വീടൊക്കെ  വാൻ  സൌധങ്ങളും ,സ്വന്തമായി  കാറഇല്ലതവരില്ല  . ഈ  പത്രാസന്  അമരന്റെ    മനസ്സില്  ഈട്ടെദുത്തതു .അവരുടെ  അത്തറിന്റെ   മണം അവന്റെ  അന്ടാളിപ്പ്  കൂടിയതെയുള്ളൂ.നാട്ടിലെ  എന്ത്  പരിപാടിക്കും    അവരുടെ  വകയാണ്  സ്പോന്സോര്ഷിപ് .അമ്പലത്തിലെ  പരിപാടിയുടെ  കൊഴുപ്പ്  കണ്ടാൽ  മതി  ,ഉത്സവത്തിനു  വകയായിതന്നെ  മിക്ക  പരിപാടികളും .
അളകെശന്റെ   വീട്ടില്  സാമാന്യം  തരക്കേടില്ലാത്ത  ചുറ്റുപാടന്നു.അമ്മയും  അച്ഛനും  2 ഏട്ടന്മാരും  1 ചേച്ചിയുമുള്ള കുടുംബം .മൂത്ത  ഏട്ടൻ   സ്കൂൾ  വാധ്യരന്നു .രണ്ടാമൻ  കച്ചവടവും  ,പിന്നെ  ആകെയുള്ള  ഒരു  ചേച്ചിയെ  വിവാഹം  കഴിച്ചയച്ചു .അവര്ക്ക്  മോശമല്ലാത്ത  ചുറ്റുപാടാണ് .ചേച്ചിയുടെ  ഭരത്താവ്     ഗവ  സരവിസിലാണ്.
അച്ചനു  പാരമ്പര്യമായി  കുറെ  കൃഷിസ്ഥലങ്ങൾ  കിട്ടിയിരുന്നു .കുറെ  നെല്ലും  കുറച്ചു  കവുങ്ങും  ആയിരുന്നു  അതിലെ  വിളകൾ .അമരനും  അച്ചനെ  സഹായിക്കാൻ  പോകാറുണ്ടായിരുന്നു .ജീവിതത്തിൽ   സാമ്പത്തികമായ   മുട്ടുകൾ  പൊതുവെ  ഉണ്ടായിട്ടില്ല .അമരനെ  നാട്ടില  തന്നെ   നല്ല  ഒരു  ജോലി  തരപെടുത്തി  കൊടുക്കാനായിരുന്നു  വീടുകാർക്ക് താത്പര്യം .വിചാരിച്ചാൽ  ഗവ  സെരവീസിലൊരു   ജോലി   പ്രയസവുമായിരുന്നില്ല .പക്ഷെ  അമരന്റെ  മനസ്സ്  പാറി പറക്കുകയായിരുന്നു   ,ഒരു  തീരത്ത്  നിന്നും  മറ്റൊന്നിലേക്കു  .
പ്ലസ്‌  റ്റു  റിസൾട്ട്‌  വന്നതിനു ശ്ശെഷമാന്നു  മര്ച്ചന്റ്റ്  നേവി  പഠിപ്പിക്കുന്ന  കോളേജുകളെ പറ്റി അന്വേഷണം  തുടങ്ങി .കൂട്ടുകാരൊക്കെ   പറഞ്ഞു  അങ്ങനെ  ബോംബയിലെ  ഒരു  കോളേജിൽ അവൻ   അഡ്മിഷൻ  നേടിയെടുത്തത് .ആദ്യമൊക്കെ  ഒരു  പാട്  ബുദ്ധി  മുട്ടുകൾ   അനുഭവപെട്ടു  .പ്രക്ടിസിനു  കപ്പലിന്  പോകുന്ന ദിവസം  വലിയ  സന്തോഷമായിരുന്നു .അവിടെ  വെച്ച്  രണ്ടു  മലയാളി  ഫ്രെന്റ്സുകളെയും  അവനു  കിട്ടി .ഒരുപാട്  മോഹങ്ങള  അവനിപ്പോൾ  മനസ്സില്  നെയ്യാൻ  തുടങ്ങി .കാറ്  ബംഗ്ലാവ്  അങ്ങനെ ….ഒരു  വലിയ  വെളിച്ചം  തന്റെ  മുന്നിലേക്ക്‌  വരുന്നതുപോലെ .
രണ്ടു  വര്ഷത്തെ  പഠനത്തിനു  ശേഷം  ഒരു  തുര്ക്കി  കമ്പനിയുടെ   കപ്പലിൽ  അവന്റെ  ഒരു  സുഹൃത്തിന്റെ  അച്ചന്റെ  സഹായത്തോടെ  അവനു  ജോലി  ലഭിച്ചു .
അതറിഞ്ഞപ്പോൾ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യാത്തതായിരുന്നു .അങ്ങനെ ഒരു ഞായറാഴ്ച വൈകുന്നേരം സുഹൃത്തുകളെല്ലാം കൂടി അവനു ഗംഭീര പാർട്ടി നല്കി .അവൻ വീണ്ടും മുംബയിലേക്ക് യാത്രയായി .അവടെ നിന്നാണ് കപ്പലിൽ കയറേണ്ടത് .
കപ്പലിലെ ജോലി അവൻ പ്രതീക്ഷിച്ച പോലെ സുഖമുള്ളതയിരുനില്ല ..അതിന്റെ മടുപ്പ് അനുഭവിച്ച്ച്ചരിയുകയായിരുന്നു .ഒരു തീരം വിട്ടാൽ അടുത്ത തീരത്തേക്കുള്ള ദിവസങ്ങള് നീളുന്ന യാത്ര ,പരന്നു കിടക്കുന്ന അനന്തമായ കടൽ .ആദ്യ ദിവസങ്ങളില ചര്ധിയുണ്ടയിരുന്നു .ക്രമേണ അതൊക്കെ മാറി ,എന്നാലും ഭക്ഷണം ,എല്ലാം ഉണങ്ങിയതായിരുന്നു .എന്നാലും മോശമല്ലത്ത്ത ശംബളം കിട്ടുനതിനാൽ ഒരു വിധം ഒപ്പിച്ചു ജോലി കടന്നു പോയികൊണ്ടിരുന്നു.
  കുറച്ചു ദിവസത്തിന് ശേഷം ദൂരെയുള്ള ഒരു രാജ്യത്തേക്ക് ചരക്കു കൊണ്ടു പോകേണ്ടി വന്നത് .എല്ലാ ഒരുക്കങ്ങള് മായി കപ്പല് പുരപേട്ടു .യാത്ര ഒരാഴ്ച പിന്നിട്ടു.ഒരു രാത്രി കപ്പലിലെ പണികളൊക്കെ കഴിഞ്ഞ് ജോലിക്കാർ അവരവരുടെ മുറിയില വിശ്രംമിക്കുകയായിരുന്നു .പതിവുപോലെ alakesan മലയാളി സുഹൃത്തുക്കളുമായി അന്നത്തെ വിശേഷങ്ങൾ പറഞ്ഞിരിക്കുകയായിരുന്നു.പെട്ടെന്ന് പുറത്ത് എന്തോ ബഹളം കേട്ട് ,അവരെല്ലാവരും ചാടി ഇറങ്ങി .കപ്പലിന്റെ മുകള തട്ടിലേക്ക് വന്നു .കപ്പലിലെ കുറെ ലൈറ്റുകൾ അണഞ്ഞു പോയിരിക്കുന്നു.ആരൊക്കെയോ കപ്പലിനെ ആക്രമിക്കുകയാണെന്നു അവനു മനസ്സിലായി.കടൽ കോള്ളകാരനെന്നു തോന്നുന്നു .സുഹൃത്തിനോട് പറഞ്ഞു.
അവനാകെ ഭയം കൊണ്ട് വിറയ്ക്കുകയാണ് ,ഭൂമിയിലുള്ള സകല ദൈവങ്ങളെയും വിളിച്ചു . തനിക്ക് ഏതു സമയത്താണ് ഈ ജോലിക്ക് ചേരാൻ തോന്നിയത് . 
കപ്പലിലെ സേക്ക്യുരിടികൾ അവരുമായി എതിരിടുനുണ്ട് ,പരസ്പരമുള്ള വെടി വെപ്പ് കപ്പളില്നെ നടുക്കി കൊണ്ടിരുന്നു . ജീവനക്കാർ അവരുടെ സങ്കേതങ്ങളിൽ ഒളിച്ചിരുന്നു . കുറെ സമയത്തിന കുറെ കഴിഞ്ഞപ്പോൾ വെടിയോച്ച്ചകൾ നിലച്ചു . ക്യാപ്ടൻ എല്ലാവരോടും അവരവരുടെ സ്ഥാനങ്ങളിലേക്ക് പോകാൻ അവശ്യപ്പെട്ടു . വീണ്ടും ക്യപ്ടന്റെ വിളി വന്നു . കപ്പലിന്റെ കണ്ട്രോൾ സംവിധാനം പ്രവര്ത്തിക്കുന്നില്ല . ജീവനക്കാരുടെ മുഖത്ത് വീണ്ടും ആശങ്കകളുടെ കാര്മേഘം കൂടുകൂട്ടി ,അവർ പരസ്പരം പിരുപിരുത്തു . 
   കപ്പലിന്റെ യുള്ളിൽ ഭീതി തളം കെട്ടിനിന്നു. പരസ്പരമുള്ള വെടിവെപ്പിൽ കപ്പലിന് തകരാര് സംഭവിച്ചിരിക്കുന്നു . ജീവനക്കാർ ലൈഫ് ജക്കെട്ടുകൾ ധരിച്ചു കപ്പലിന്റെ ഡെക്കിൽ വന്നു നിലക്കാൻ അറിയിപ്പ് വന്നു . ഇതുകേട്ട പാടെ ഒരാൾ ബോധം കേട്ട് വീണു . അലകെസന് കണ്ണില നിറയെ ഇരുട്ട് കയറുന്ന പോലെ തോന്നി .പഴയ ടൈടനിക് സിനിമ മനസ്സിലേക്ക് ഓടി വന്നു . 
തന്റെ സ്വപ്നങ്ങള്ക്ക് മീതെ കരിനിഴൽ പരക്കുൻന്നതും കാര്മെഘങ്ങലുറെ നിര പതുക്കെ തന്നെ ആവരണം ചെയ്യന്നതും ഒരു ഭീതിയോടെ മനസ്സിലേക്ക് കയറുന്നത് സ്വീകരിക്കാൻ മനസ്സിനോട് പറഞ്ഞുകൊണ്ടിരുന്നു .എല്ലാവരും ലൈഫ് ജക്കെറ്റ് എടുത്തിട്ടിരിക്കുന്നു .താനും അത് ധരിക്കാതെ വസമില്ലന്നു മനസ്സിലായി.ജോലിക്കാർ എല്ലാവരും അവരവരുടെ ഭാഷയില ദൈവങ്ങളെ വിളിച്ചു പ്രാർത്തിക്കുന്നു .വെള്ളം മെല്ലെ മുകളിലേക്ക് കയറാൻ തുടങ്ങിയിരിക്കുന്നു.ഓരോരുത്തുരും കണ്ണുമടച്ച് കടലിലേക്ക് ചാടുന്നു .രണ്ടും കല്പ്പിച്ച് അലകെസനും കടലിലേക്ക്‌ ചാടി .ഓരോരുത്തരും ഒഴുകികൊന്ടെയിരിക്കുന്നു,കടലിനു ഇളം  ചൂടായിരുന്നു .അപ്പോഴും മനസ്സില് നാടു ഒരു നൊമ്പരമായി തന്നെ കളിച്ചു കൊണ്ടിരുന്നു .അങ്ങനെ ഒഴുകിയൊഴുകി എവിടെയോ എത്തിയിരിക്കുന്നു .കണ്ണുകളി  ഇരുട്ട് കയറാൻ തുടങ്ങിയിരിക്കുന്നു .അവനറിയാതെ ആ ലൈഫ് ജക്കെറ്റിൽ ഉറങ്ങാൻ തുടങ്ങിയിരിക്കുന്നു .

ചൂറ്റും ബഹളം കേട്ടാണ് alakesan  കണ്ണു തുറന്നത് .താനെഎവിടെയാണ് കിടക്കുന്നത് ,ഒന്നും മനസ്സിലാവുന്നില്ല.അവൻ സ്വയം നുള്ളിനോക്കി ,വേദനിക്കുന്ടു ,മരിച്ചിട്ടില്ല .ചൂടും ആള്ക്കൂട്ടം .തന്റെ വർഗത്തിൽ പെട്ടവരല്ല .അതിൽ തന്റെ സഹപ്രവര്ത്തകരെ ആരെയും കാണുന്നില്ല .ഇതെവിടെയാണ് ,ഏതു ഭാഷയാണ് അവർ സംസാരിക്കുന്നതു ,എന്താനിവിറെ നടക്കുന്നത് ,കുറച്ചു നേരം കൂടി മണലിലേക്ക്‌ തന്നെ മറിഞ്ഞു വീണു .നല്ല ക്ഷീണമുണ്ട് .കണ്ണടച്ചു തന്നെ കിടന്നു .കുറച്ചു സമയത്തിനു ശേഷം എഴുനേൽക്കാൻ ശ്രമിച്ചു .പറ്റുന്നില്ല ,ക്ഷീണം കണ്ണുകളിലേക്കു ഇരച്ചു കയറുന്നു .കുറച്ചു പേര് താങ്ങിയെടുത്ത് ബാക്കി യുള്ളവർ പിറകിലുംയി കൊണ്ടുപോകുകയാണ് .ഒരു വലിയ ടൌണിന്റെ നടുവിലൂറെയാൻ പോകുന്നത് .നമ്മുടെ നാട്ടിലെ ടൌണിൽ നിന്നും വ്യത്യസപെട്ട ഒരു തെരുവയിരുന്നു അത് .നടന്നു നടന്ന് ഒരു വലിയ കൊട്ടരത്ത്തിനുള്ളിലേക്ക് തന്നെ കൊണ്ടു പോയി .അവിടത്തെ ഒരു വലിയ കട്ടിലിൽ കിടത്തി .ഒരു വലിയ പാത്രത്തിൽ കുടിക്കാൻ വയലറ്റ് കളറുള്ള ഒരു പാനിയവും തന്നു .അത് കുറിച്ചു കഴിഞ്ഞപ്പോഴേക്കും തന്റെ ക്ഷീണം പമ്പ കടന്നു .
ആ കടളിനിന്റെ ഏതോ ഒരു ഭാഗത്തുള്ള ഒരു ഗോത്ര വർഗ രാജ്യമായിരുന്നു അത് .പലവിധ ആചാരങ്ങൾ അനുഷ്ടാനങ്ങൾ പിന്തുടരുന്ന വലിയ പരിഷ്കാരങ്ങൾ എത്തിപെടത്ത്ത ഒരു രാജ്യമായിരുന്നു അത് .അളകേസൻ ഒഴുകിയെത്തിയത് അവിടേക് ആയിരുന്നു .അതിനും കുറച്ച് ദിവസങ്ങള്ക്ക് മുൻപ് ആ രാജ്യത്ത് ഒരു പ്രധാന സംഭവം നടന്നു .രാജാവ്‌ മരിച്ചു .അതും പെട്ടന്നുള്ള മരണം .രാജ്യം അനാഥമായി .പിന്തുടര്ച്ച അവകാശി ഇല്ലാതെയാണ് രാജാവ്‌ മരിച്ചത് .പുതിയ രാജാവിനെ തിരഞ്ഞെടുക്കാൻ ഒരു വലിയ യാഗം നടത്തി .യാഗത്തിനോടുവിൽ പ്രധാന ജ്യോത്സൻ പ്രവചിച്ചു .അടുത്ത ദിവസം തന്നെ യാണ് അളകേസൻ  അവിറെയെത്തിയും ചേര്ന്നു ..പുതുതായി എത്തിച്ചേർന്ന അളകേസൻ അങ്ങനെ എത്തിയതനെന്നും നമ്മുടെ രക്ഷയ്ക്കെത്തിയ പുതിയ രാജാവാണ് ഇയളെന്നും അവർ തിരുമാനിച്ചു 
വിചിത്രമായ ഒരു പാട്  ആചാരങ്ങളും അതിലേറെ അനാചാരങ്ങളും വിളനിലമായ ഒരു രാജ്യമായിരുന്നു അത് അവയൊക്കെ പിന്തുടരുന്നതിൽ വളരെ കണിസമായ രീതികളായിരുന്നു അത് .alakesanu അതുകൊണ്ട് തന്നെ വേറെയൊന്നും പറയേണ്ടി വന്നില്ല .രാജാവകുക അതുതന്നെ മാര്ഗം .മനസ്സില്ല മനസ്സോടെ തന്റെ വിധിയെ പഴിച്ച് എപ്പോഴെങ്കിലും തന്റെ മുന്നില് രക്ഷപെടാനുള്ള മാര്ഗം തെളിഞ്ഞു വരും 
എന്തൊക്കെയോ കോപ്രായങ്ങൾക്ക്‌ നടുവിലാണ് ഞാൻ അകപ്പെട്ടതെങ്കിലും ജീവന തിരിച്ചു കിട്ടിയതിന്റെ വിശ്വാസം ഒരിക്കലും അവസാനിക്കുന്നില്ല .
പുതിയ രാജാവായി തന്നെ വാഴിക്കുന്നതിന്റെ ഒരുക്കങ്ങൾ നടക്കുന്നത് അളകേസൻ കണ്ടുകൊണ്ടിരുന്നു .ജീവിതം സുകമായി തന്നെ യാണെങ്കിലും മനസ്സ് അലസമായി തന്നെയായിരുന്നു . ചടങ്ങുകളിൽ ആധ്യതെത് അറിഞ്ഞപ്പോൾ അലകെസാൻ   ഞെട്ടിപ്പോയി .മരിച്ചു പോയ രാജാവിന്‌ അഞ്ചു ഭാര്യമാര് ഉണ്ടായിരുന്നു .കുട്ടികൾ പിരക്കതതിനാൽ പല കാലത്തായി വിവാഹം ചെയ്തവർ .ആദ്യ ഭാര്യക്ക്‌ അൻപതും അവസാനത്തെ യാൾക്ക് പതിനാഞ്ഞും പ്രായം .ഇവരെയൊക്കെ പുതിയ രാജാവ് വിവാഹം ചെയ്യണം .ഇവരുടെ അകമ്പടി യോടെ വേണം സിംഹസനത്തിലെരുന്ന ചടങ്ങ് നടക്കാൻ .ഒന്നില നിന്നും ഒളിച്ചോടാൻ പറ്റാത്ത കുരുക്കയിരുന്നു തന്റെ തലയില വീണത്‌ .നാട്ടിൽ അലസമായി നടന്ന തന്റെ തലവര  വേറെന്തു പറയാൻ .
    കല്യാണത്തിന്റെ ചടങ്ങുകൾ പുജതികരമങ്ങൾ , ബലിക,ഘോഷയാത്രകൾ തുടങ്ങി പല തരം അനുഷ്ടാനങ്ങൾ .
കല്യാണം കഴിഞ്ഞ ആദ്യരാത്രി മൂത്ത ഭാര്യയുടെ ഒപ്പമായിരുന്നു ,അല്കെസാൻ വല്ലയ്മയോറെ യാണ് അവരുടെ അടുത്തേക്ക് പോയത് .അലകെസനോടു അവര്ക്ക് മകനോട് തോനുന്ന വല്സലല്യ മാണ്  തോന്നിയത് .പക്ഷെ ആച്ചരങ്ങലോടുള്ള അവരുടെ ഭയം  അലകെസനെ ഒരു ഭര്ത്താവിനു കൊടുകേന്ടുന്ന ബഹുമാനത്തോടെ തന്നെ സ്വീകരിച്ചു .
വ്യത്യസ്ത കാലത്തായിരുന്നു മരിച്ചു പോയ രാജാവ്‌ വിവാഹം ചെയ്തിരുന്നത് .അതുകൊണ്ട് തന്നെ വ്യത്യസ്ത പ്രയക്കരയിരുന്നു അവരൊക്കെ .45 ,35 ,23 ,15 എന്നിങ്ങനെയായിരുന്നു അവരുടെയൊക്കെ പ്രായം .ഏതൊക്കെയോ സാഹചര്യങ്ങളിൽ ഒരു പാട് മോഹങ്ങളുമായി  ജീവിച്ചവന്റെ തലയില ഇടിത്തി വീണത്‌ പോലെയാണ് അലകെസണിത് തോന്നിയത് .സ്ത്രീ ചാപല്യങ്ങൾ വിളയടിയവരയിരുന്നു ഇവരൊക്കെ ,എല്ലാവരെയും യോജിച്ചു കൊണ്ട് പോകുക എന്നത് ഭാരിച്ച പണി തന്നെ യായിരുന്നു .
       ഇതിനിടയിൽ ഇവരെയൊക്കെ ഭരിക്കുക എന്ന കുരിസ്സു വേറെ .എങ്ങനെയാണു ഭരിക്കേണ്ടതെന്നു പോലും തനിക്കറിയില്ല .മേലും കീഴും നോക്കാതെ നാട്ടില നടന്നവന് എങ്ങനെ ഇതൊക്കെ കൊണ്ട് പോകാൻ സാധിക്കും .ചില ദിവസങ്ങളില നീതി കോടതിയിൽ പോകേണ്ടതുണ്ട് .ഞാൻ പറയുന്നത് തന്നെ അവിടെ വേദ വാക്യം .എന്താണ് ചെയ്യുന്നത് എന്നോ എന്ത് ന്യായമാണ് പറയുന്നതെന്നോ തനിക്കറിയില്ല .
       കഴിഞ്ഞ മ്മസത്ത്തിൽ അവരുടെ ക്ഷേത്രത്തിൽ നടന്ന ഉത്സവം ,ദേവ പ്രീതിക്കായി ഒരു പന്നിയെ ജീവനോടെ ഒരു വലിയ കുന്തത്തിൽ കയറ്റി ,എന്റെ മുന്നില് കൊണ്ട് വന്നു ,ഞാനതിന്റെ മുകളിലേക്ക് മുളക് വെള്ളം തളിക്കണം ,തളിച്ചപ്പോൾ അതിന്റെ കരച്ചിൽ ,ഒരു കോഴിയെ കൊള്ളുന്നത്‌ പോലും നേരം വണ്ണം നോക്കി പോലും നിന്നിട്ടില്ല .എത്രയോ ദിവസങ്ങളില ഇത് ഉറക്കത്തിൽ പേടി സ്വപ്നമായി  ഉറകങ്ങൾ നഷ്ടപെട്ടു .ചില ദിവസങ്ങളിലെ ആചാരങ്ങൾ രാത്രികാലങ്ങളിലാണ് ,പുലരുന്നത് വരെ .ജീവിതം മതിയായി കൊണ്ടിരുന്നു ,ഒരു മനുഷ്യൻ ഇങ്ങനെയൊക്കെ അനുഭവിക്കേണ്ടി വരിക ,ജനങ്ങള്ക്കായി ഒരു ഭാഗത്ത് ,ഭാര്യമാരുടെ വേറൊരു ഭാഗത്ത് ,പുരോഹിതന്മാരുടെ അനാചാരങ്ങലുറ്റെ നീണ്ട നിര വേറൊരു ഭാഗത്ത്‌ ,ഒരു മരണത്തിൽ നിന്നും രേക്ഷപെട്ട ഞാനിപ്പോൾ വേറൊരു മരണത്തെ ഇഷ്ട്ടപെട്ടു തുടങ്ങിയിരിക്കുന്നു .


രണ്ടു കൊല്ലം കഴിഞ്ഞിരിക്കുന്നു ,പഴയ ഓർമകൾ മനസ്സിനെ നോവിച്ചു തുടങ്ങി കാലം കുറെയായിരിക്കുന്നു ,രക്ഷപെടണം എത്രയും വേഗം .വഴികള മുന്നില് തുറന്നു വരുന്നില്ല ,ഈ ജീവിതം എന്റെ സങ്കല്പ്പതിലില്ലതതാണ് .ഏറ്റവും മൂത്ത ഭാര്യ ഒഴിച്ചു ബാക്കിയെല്ലാവരും പ്രസവിച്ചിരിക്കുന്നു .നാലാമത്തെ ഭാര്യ ഒരു പെണ്‍കുട്ടിയെ പ്രസവിച്ചതൊഴിച്ചൽ മറ്റുള്ളവര ആണ്‍കുട്ടി കളായിരുന്നു .രാജ്യത്തെ ആചാരമാനുഷ്ട്ടിച്ചു ആണ്‍കുട്ടിയുടെ 2 വയസ്സിനുള്ളിൽ അനന്തരവകസിയെ പ്രഖ്യാപിക്കണം ,ഇതിലോരാളെ രാജാവായി  പ്രഖ്യാപിക്കണം .ഒരു കുട്ടിയെ മാത്രമേ പാടുള്ളൂ .ആങ്കുട്ടി ,പെണ്‍കുട്ടി എന്നാ വ്യത്യാസമില്ല ..
         
                 അവിടെ യായിരുന്നു അടുത്ത പരീക്ഷണം ,എല്ലാവരുടെയും മക്കളെ അനന്തരാവകാശി ആകണം ,സമ്മർധങ്ങൽ എല്ലാ ഭാഗത്ത് നിന്നുമുണ്ട് .ഞാനെന്താണ് ചെയ്യേണ്ടത് .മുത്ത ഭാര്യ ഒരു ഉപദേഷ്ടാവിന്റെ റോളിലാണ് .തനിക്കിതിലൊന്നും ഒരു താല്പ്പര്യവുമില്ല .എന്താണ് ചെയ്യേണ്ടതെന്ന് ഒരു എത്തും പിടിയും കിട്ടുനില്ല .എന്റെ മനസ്സില് നാട്ടിലെ ഓരോ മാസ പൂരമാണ്‌ വരിക .
       
         നാട്ടിൽ എന്റെ മരണം നടന്നിരിക്കും .കുറെ നാൾ നാട്ടുകാരും വീടുകാരും എന്റെ ബോഡി യ്ക്കായി കാത്തു നിന്നിരിക്കും ,അവരൊക്കെ എന്നെ മറന്നിരിക്കും ,മരണശേഷമുള്ള ആനുകൂല്യ ങ്ങൾ അവർ വാങ്ങിയിരിക്കും .സ്മാരകങ്ങൾ വരെ ഉയര്ന്നിരിക്കും .
      
       ഓരോ രാത്രിയും കടല്ത്തീരത്ത്തുള്ള കൊട്ടാരത്തിന്റെ മട്ടുപ്പാവിലിരുന്നു കടലിന്റെ നീലിമയിലേക്ക്‌ നോക്കിയിരിക്കും ..നിറയെ ചെറിയ തോണികൾ മീന്പിടുത്ത്ത ത്തിനു പോകുന്നതുകാണം ,വലിയ വള്ളങ്ങൾ ഒന്നും ഉണ്ടാകാറില്ല ,ചെറിയ വള്ളത്തിൽ രെക്ഷപെടാൻ  ശ്രെമിച്ചൽ തന്റെ ഗതിയെന്താവും ,അതൊന്നും തന്റെ മനസ്സില് വരുനില്ല. നാട് മനസ്സിനെ കുത്തി കുത്തി നോവിക്കുന്നു .പിടിച്ചു നില്ക്കാൻ പറ്റുനില്ല ,രെക്ഷപെടണം ,ജീവന തനിക്കൊരു പ്രശ്നമല്ലതയിരിക്കുന്നു ,ഒരു രാജാവും വേണ്ട ,മന്ത്രിയും വേണ്ട .

                 രാജ്യത്തെ പ്രമുഖ ജ്യോത്സ്യൻ അനന്തരാവകാശിയെ തിരഞ്ഞെടുക്കുന്ന തിയതി പ്രഖ്യാപിച്ചു .  ഒന്നര മാസത്തെ സമയം ബാക്കിയുണ്ട് ,നാട്ടിൽ തെക്കും വടക്കും ഒരു പയ്യനായി നടന്ന ഞാൻ എന്താണ് ചെയ്യേണ്ടത് .കൈക്ക് ഞാൻ പലപ്പോഴും നുള്ളി നോക്കാറുണ്ട് സ്വപ്നത്തിലാണോ എന്നറിയാൻ .വ്യത്യസ്ത സ്വഭാവങ്ങളുടെ മല ചുമ്മക്കുന്ന അഞ്ചു പെണ്ണുങ്ങളെ സഹിക്കുക ഒരുരാജ്യത്തെ പേറുന്നതിനേക്കാൾ സഹികെട്ടതാണ് .ആര്ത്തിയുള്ള ആഗ്രഹങ്ങൾക്ക്‌ മുന്നില് അഭിനയിച്ചു മടുത്തു .പല പ്രായക്കാരായ ഭാര്യമാർ ,ആകെ ഒരു വ്യ്ത്ത്യാസം നാലാമത്തെ ഭാര്യ മാത്രമാണ് .

         ആദ്യം പ്രസവിച്ച ആണ്‍കുട്ടിയെ ആ സ്ഥാനത്തേക്ക് നിയമിക്കാൻ മാനസ്സികമായി ഞാൻ തീരുമനിച്ച്ചിരുന്നു .ഇഷ്ട കൂടുതലുള്ളത് കൊണ്ടുമൊന്നുമില്ല ,തനിക്ക ദിവസം കഴിഞ്ഞു കിട്ടണം ,ജനങ്ങളുടെയും പുരോഹിതരുടെയും ഇടയിൽ നിന്ന് ,അടുത്ത രാജാവ് ആരായാലും തനിക്കൊന്നുമില്ല ,രെക്ഷപെടണം ഒറ്റ ചിന്ത മാത്രം ,ഇവര്ക്കല്ലേ അതിന്റെ പ്രശ്നം .ഇതിന്റെ പേരില് തനിക്കുറക്കം നക്ഷപെടുമെന്ന കാര്യം ഉറപ്പായി .ഹൃദയം ആളുകയാണ് ,മനസ്സ് തിളയ്ക്കുകയാണ് ,ആ ദിവസം വരെ ഞാനത് വെളിപ്പെടുത്തുകയില്ല .ആര്ക്കും പിടികൊടുക്കുകയുമില്ല .എല്ലാ ഭാര്യമാരും സിൽബന്ദികളുമുണ്ട് .രാജാവായ എന്നെ ആരും ഒന്നും ചെയ്യില്ലെങ്കിലും അവരുടെ സമ്മർധ്ദം കൂടും .

                 അനന്തരാവകാശിയെ പ്രഖ്യാപിക്കുന്നതിന്റെ തലേ ദിവസം നഗരമദ്ധ്യത്തിൽ പ്രധാന കൊട്ടാരത്തിൽ അതിനുവേണ്ട ഒരുക്കങ്ങൾ ഗാംബീരമായി നടക്കുന്നു .അളകെശന് ആകെ അസ്വസ്ഥത തോന്നി ,ഇന്നത്തെ രാത്രി കടൽ തീരത്തുള്ള കൊട്ടരരത്ത്തിലെ കടലിനു തൊട്ടുള്ള മുറിയിലയിരിക്കും ഉറങ്ങുന്നത് എന്ന് തന്റെ സാഹചരിയെ അറിയിച്ചു ..ആരും ഇവിടെ ഉണ്ടാവരുത് ,പുറത്ത് നേരിയ നിലാവുണ്ട് .കടൽ തീരത്ത് രണ്ടു മൂന്ന് ചെറിയ തോണികൾ ഉണ്ട് .

           പാതി രാത്രി കഴിഞ്ഞിരിക്കുന്നു കൊട്ടാരത്തിന്റെ ഒരു ചെറിയ വിടവിലൂടെ കൊട്ടാരത്തിനു പുറത്ത് കടന്നു .ഒരു തോണി അഴിച്ചെടുത്തു ,മുൻപ് യാതൊരു തോണിയും ഞാൻ തുഴഞ്ഞിട്ടില്ല .കുറച്ചു വെള്ളവും ഭക്ഷണവും മാത്രം കരുതി .എല്ലാ ദൈവങ്ങളെയും ധ്യാനിച്ച് തുഴഞ്ഞു തുടങ്ങി ,സമയം മെല്ലെ കടന്നു പോകുനുണ്ട് തോണിയും എങ്ങോട്ടോ പോകുനുണ്ട് ദിക്കും ദിശയും ഒന്നും അറിയുന്നില്ല .എങ്ങും ഇരുട്ട് മാത്രം ,മനസ്സില് ചെറിയ ഭയം തോന്നി തുടങ്ങി ,സമയം പിന്നെയും പോയി ,പെട്ടന്നു അത് സംഭവിച്ചത് ഒരു വലിയ വെള്ളം തോണിയുടെ മുകൾ ഭാഗം ഉയര്ന്നു തോണി അലകെസനെയും കൊണ്ട് കടലിലേക്ക് മറിഞ്ഞു .ഓർമകൾ ഇല്ലാതാവുകയാണ് ........ 


           പിറ്റേന്ന് പുലരുമ്പോൾ രാജ്യം കണ്ടത് പരസ്പരം യുദ്ധം ചെയ്യുന്ന റാണി മാരുടെ സില്ബന്ധികലെയാണ് .അതെ സമയം തന്നെ രാജ്യം കടല തീരത്തേക്ക് ഒഴുകുകയായിരുന്നു ,വാർത്ത കേട്ട അവര്ക്ക് വിശ്വസിക്കാൻ ആകുന്നില്ല .രാജാവ്‌ കടൽ തീരത്ത് മരിച്ചു കിടക്കുന്നു .രാജ്യം യുദ്ധ കള മാകുമ്പോൾ തന്നെ രാജാവും ഇല്ലാതാവുന്നു ,രാജ്യ ജ്യോത്സന് കൊണ്ട് വന്നയാളുടെ   നിയോഗം രാജ്യത്തെ ഇല്ലാതാക്കുകയയിരുന്നോ .

Thursday, 7 May 2020

സര്‍ഗം(malayalam blog): കൊറോണ കാലത്തെ പ്രണയം

സര്‍ഗം(malayalam blog): കൊറോണ കാലത്തെ പ്രണയം:             കൊറോണ കാലത്തെ പ്രണയം  സഖി കൊറോണ വരുന്നു അതിനു മുൻപ് എനിക്കൊരാഗ്രഹമുണ്ട്  ആ വലിയ കുന്നിന്മുകളിലെ ആ വലിയ പൂമരത്തിൻകീഴിലെ...

Saturday, 2 May 2020

korona kalathu keralam






                 വീട്ടിൽ വരാന്തയിൽ അലസമായിട്ടൊരു  ചാരുകസേരയിൽ 

              ഇരുന്നു ഉറങ്ങുന്നു സമയത്തിൻ  ഘടികാരം.
             ഏഴര പുലർവേള തൊട്ട് അന്ധകാരത്തിന്റെ മണി 

              മുഴുങ്ങുന്ന സൂര്യാസ്തമയം വരെ, വെറുതെ 

               പുറത്തു വെയിലിനു ചൂട് പിടിക്കുന്നതും

                അതു മനസ്സിലേക്കും പിന്നെ ശരീരോഷ്മാവിലേക്കും

               പറന്നിറങ്ങുന്നതും  മുറ്റത്തെ മൂവാണ്ടൻമാവിന്റെ കാറ്റേറ്റ്

                ഉറങ്ങുവാൻ  കൊതിച്ചത് മാറ്റിവെച്ചു
                 ഖൈത്താൻറെ ഹൈ സ്പീഡ് പങ്കയ്‌ക്കടിയിൽ 

               അഭയം പ്രാപിക്കുന്നതും ഓരോജീവിത  ചര്യ തൻ 

               ഭാഗമാകുന്നതുംസായാഹ്‌ന നേരത്ത് മഴവില്ലു നോക്കി

                ഞാൻ കണ്ട വേഴാമ്പൽ സ്വപ്നം വ്യർത്ഥമാകുന്നതും

    ഈ ഏകാന്ത വാസത്തിലെ പ്രകൃതിതൻ ഓരോ കുസൃതി കൾ മാത്രം. 

belur -chikmagalore mini tour

മലയാളികൾക്ക് രണ്ടു ദിവസം അവധി ദിനം ആസ്വദിക്കാൻ പറ്റിയ ഒരു ചെറിയ യാത്രയെ കുറിച്ചാണ് ഞാൻ എഴുതുന്നത് കർണാടക യിലെ ബേളൂർ, ചിക് മാഗളൂർ യാത്ര. മംഗല...