കൊറോണ കാലത്തെ പ്രണയം
സഖി കൊറോണ വരുന്നു അതിനു മുൻപ്
എനിക്കൊരാഗ്രഹമുണ്ട്
ആ വലിയ കുന്നിന്മുകളിലെ ആ വലിയ പൂമരത്തിൻകീഴിലെ
നിറയെ
പുഷ്പ്പങ്ങൾ കൊണ്ടലങ്കരിച്ച അതിന്റെ
തണലിൽ നിന്നോടൊപ്പം പോയി ഇരിക്കണം
എന്നിട്ട് മതിവരുവോളം കഥകൾ പറയണം.
സന്ധ്യ ആകുമ്പോൾ നിലാവ് പൊഴിയുന്ന
നേരത്ത്
പാല പൂവിന്റെ മണം ഒഴുകി എത്തുന്ന നേരത്ത്
നീയൊരു യക്ഷിയായി വരണം
എന്നിട്ടെന്റെ ചോര നീ വലിച്ചു കുടിക്കണം
അങ്ങനെ ഞാൻ നിന്നിൽ അലിഞ്ഞു ചേരണം
നമ്മുടെ പ്രണയം ഒന്നാവണം.
എല്ലാം കഴിഞ്ഞു കൊറോണ വൈറസ്
നമ്മുടെ എടുത്തേക്കും
വരും.
അപ്പോൾ പരസ്പരം ഒന്നായ നമ്മുടെ അനശ്വര പ്രണയം
കണ്ട് അതിൽ മതി മറന്നു
കൊറോണ നമ്മെ തൊടാതെ പോകും.
നമ്മൾ ഈ പ്രപഞ്ചം ഉള്ള കാലത്തോളം
ഇങ്ങനെ
ഒന്നായി മഴയും വെയിലും തണുപ്പും ഏറ്റുവാങ്ങി
പ്രണയിച്ചു കൊണ്ടേയിരിക്കും
No comments:
Post a Comment