Monday, 28 October 2019

                                                    ർമകൾ    
യാത്ര ചെയ്യുക എന്നത് ഇപ്പോഴും മനോഹരമായ കാര്യമാണ് .നമ്മുടെ മനസ്സുമായി ഏറ്റവും അടുത്ത് നില്കുയന്നവരുടെ ഒപ്പമാകുമ്പോൾ അത് കൂടുതൽ മനോഹരമാക്കുന്നു . ഇന്നത്തെ യാത്ര അങ്ങനെ യൊന്നായിരുന്നു വലിയപറമ്പ പഞ്ചായത്തിലൂടെ യുള്ള യാത്ര ഇപ്പോഴും എനിക്ക് വളരെ ഇഷ്ട്ടമാണ് . ഒരു പക്ഷെ എന്റെ ആത്മാവുമായി ബന്ധപ്പെട്ട സ്ഥലമായത് കൊണ്ടായിരിക്കാം അത് എന്നെ ഗൃഹാതുരത്തന്റെ വഴികൾ ആയി മാറുന്നത് . എന്റെ ഓർമകളിലെ ഏറ്റവും പഴയ ഒരു കർക്കിടക മാസം ഇന്ന് ഒരു ഓർമചിത്രം പോലെ മനസ്സിൽ കടന്നു വന്നത് . എന്റെ അമ്മയുടെ അച്ഛന്റെ മരിച്ച ദിവസം കർക്കിടകം പതിനാറു ആണ് . ഒരു കർക്കിടകം പതിനാറിന് ഞാൻ ന്യാത്മാർ എന്നിവർ അച്ഛന്റെയും അമ്മയുടെയും ഒന്നിച്ച് കടപ്പുറത്തേക്ക് പോകുന്നത് .അന്ന് അച്ഛൻ വാഴ കൃഷി നടത്താറുണ്ടായിരുന്നു . അതിൽ നീന്നെടുത്ത കുറെ പച്ചക്കായി പിന്നെ വേറെയും കുറെ സാധനങ്ങൾ ഞങ്ങളുടെ കയ്യിൽ ഉണ്ടായിരുന്നു. അന്ന് വാഹന സൗകര്യം കുറവായിരുന്നു , നടന്നാണ് പോയിരുന്നത് . ഇന്ന് നമ്മൾ കണ്ട പാലം ഒന്നും അന്നുണ്ടായിരുന്നില്ല .വലിയ ഓടം കണക്കെയുള്ള തോണിയായിരുന്നു . ഒരാൾ തുഴയും രണ്ടു പേര് തണ്ടു വലിക്കും . അങ്ങനെ കുറെ സമയം എടുക്കും അക്കരെ ഏത്തൻ . സ്‌കൂളുകൾ കുറവായതിനാൽ ആ കാലത്ത് കുട്ടികൾ പഠിക്കാൻ വന്നിരുന്നത് ഇക്കരെ യായിരുന്നു . മഴ കാലത്ത് വലിയ ആശങ്ക ആയിരുന്നു അച്ഛനമ്മമാർക്ക് . അന്നൊക്കെ രാത്രി കാലത്തു ഒരസുഖം വന്നാൽ പയ്യന്നൂരിലുള്ള ഒരാശുപത്രിയിൽ എത്തിക്കാൻ വളരെ പാടുപെട്ടിരുന്നു .
ഇന്ന് നമ്മൾ പോയിരുന്ന വഴിയിൽ കുറെ ആൾക്കാർ കൂടിയിരിക്കുന്നത് കണ്ടില്ലേ . അതിലൂടെ യായിരുന്നു കടവ് . ഞാൻ പറഞ്ഞു വരുന്ന കർക്കിടക മാസത്തിലെ ആ ദിവസത്തിൽ നിർത്താതെ പെയ്യുന്ന മഴയായിരുന്നു  . പുറത്തിറങ്ങാൻ പറ്റാത്ത അത്ര വലിയ മഴ എന്നാലും അമ്മയ്ക്ക് അമ്മയുടെ അച്ഛന്റെ മരിച്ച ദിവസം പോകണം എന്ന വലിയ ആഗ്രഹം .അച്ഛൻ എതിരൊന്നും പറയില്ല . അങ്ങനെ കോറിച്ചെറിയുന്ന മഴയത്തു നനഞ്ഞാണ്‌ ഞങ്ങൾ കടവിൽ എത്തിയത് . കടവിൽ എത്തുമ്പോഴേക്കും മഴ വീണ്ടും കനത്തു പെയ്യുന്നു .കടവ് തോണി അക്കരെയാണ് .കടവിറക്കാൻ പറ്റുന്നില്ല . ഞങ്ങൾ കുറെ സമയം കാത്തുനിന്നു . വേറെയും ആൾക്കാർ ഉണ്ടായിരുന്നു . പോകാൻ പറ്റാത്ത അവസ്ഥ അച്ഛൻ തിരിച്ചു പോകാം എന്ന് പറഞ്ഞു .അപ്പോഴേക്കും അമ്മയ്ക്കും തോന്നി പോകാൻ പറ്റില്ല എന്ന് .അമ്മയുടെ കണ്ണിൽ നിന്നും കണ്ണീർ പൊടിയുന്നത് ഞാൻ വേദനയോടെ കണ്ടു . ഞങ്ങൾ കൊണ്ട് പോയ സാധനങ്ങൾ അടുത്തുള്ള ഒരു വീട്ടിൽ ഏൽപ്പിച്ചു തിരിച്ചു പൊന്നു . അന്ന് ഫോൺ സൗകര്യം ഒന്നും തന്നെയില്ല . ഇവിടെ ഏൽപ്പിച്ചിട്ടുണ്ടെന്നു വിളിച്ച് പറയാൻ .പക്ഷെ അവർ കൃത്യമായി ഏൽപ്പിക്കും മായിരുന്നു അതായിരുന്നു അവരുടെയൊക്കെ മനസ്സിന്റെ നന്മ . ഇന്ന് അഞ്ചു മിനുട്ട് കൊണ്ട് എത്തിയ തോർത്തപ്പോൾ അന്നത്തെ കാലം ഓർത്തോട് പോയതാണ്
ഇന്ന് കർക്കിടക മാസത്തിൽ അതിലൂടെ യാത്ര ചെയ്തപ്പോൾ അറിയാതെ മനസ്സിലേക്ക് ഒരുപാട് പേര് കയറിവന്നു . എന്നും യാത്ര ചെയ്യുമ്പോൾ കൂടെ കൈ പിടിച്ച് നടന്ന അച്ഛനടക്കം


Sunday, 13 October 2019

ഓർമ


                                ഓർമ

നമ്മുടെ നാട്ടിൽ ഇങ്ങനെ കുറെ സ്ഥലങ്ങൾ ഉണ്ട്. ചെറുപ്പത്തിൽ ഞങ്ങൾ നീന്തി തിമിർക്കുകയും മീൻ പിടിക്കുകയും ചെയ്തു ഓരോ അവധി ദിനങ്ങളും ആഘോഷിക്കുമായിരുന്നു. ഇരു കരകളിലും നോക്കെത്താ ദൂരത്തോളം ഉള്ള വയലുകൾ. മഴപെയ്യുമ്പോളായിരുന്നു പുഴ ഏറ്റവും സുന്ദരിയായിരുന്നത്. അപ്പോൾ ഉള്ള കുളിക്കാൻ ഒരു പ്രത്യേക സുഖമായിരുന്നു. പയ്യന്നൂരെക്ക് നടന്നെത്തൻ ഈ പുഴയിലൂടെ നടന്നാണ് മറു കര പിടിക്കുക. രാത്രി പുഴയിലൂടെ തോണി ഒറ്റയ്ക്ക് ഒഴുകി പോകുന്നതായും വെളുത്ത സാരിയുടുത്ത സുന്ദരികളായ യക്ഷികൾ പുഴയ്ക്ക് മുകളിലൂടെ നടന്നു പോകുന്നത് കണ്ടതായും അന്ന് പറയുന്നത് കേട്ടിട്ടുണ്ട്. ഇലക്ട്രിസിറ്റി വരാത്ത വലിയ ഓല ചൂട്ടു മായി നാട്ടുകാർ നടന്നു നീങ്ങിയ കാലം. കൊയ്ത്തും കഴിഞ്ഞു നെല്ല് കൂട്ട തലയിൽ വെച്ച് നിരനിരയായി പെണ്ണുങ്ങൾ രാത്രിയിൽ ചൂട്ടു കത്തിച്ചു വീട്ടിലേക്ക് പോകുന്ന ദൃശ്യം ഇപ്പോഴും മനസ്സിന്റെ ഓർമ കൂടിൽ ഒരിക്കലും മായാത്ത ഫ്രെയിം ആയി നിറഞ്ഞു നിൽക്കുന്നുണ്ട്. ഓരോ പുഴയ്ക്കും ഓരോ നാടിന്റെ ഒരു പാട് കഥകൾ പറയാനുണ്ടാവും. ഒരു പ്രണയിനിയോട് പറഞ്ഞാലും പറഞ്ഞാലും തീരാത്തത് പോലെ. ഇന്ന് വൈകുന്നേരം ഒരു ഓർമ പുതുക്കൽ ആയിരുന്നു വന്ന വഴി മറക്കാതിരിക്കാനുള്ള നടത്തം


belur -chikmagalore mini tour

മലയാളികൾക്ക് രണ്ടു ദിവസം അവധി ദിനം ആസ്വദിക്കാൻ പറ്റിയ ഒരു ചെറിയ യാത്രയെ കുറിച്ചാണ് ഞാൻ എഴുതുന്നത് കർണാടക യിലെ ബേളൂർ, ചിക് മാഗളൂർ യാത്ര. മംഗല...