- മഴക്കാറ്
ഓരോ മഴ കടന്നു പോകുമ്പോഴും
ചൂടിയ കുട പഴകികൊണ്ടിരിക്കുന്നു .
പുതിയ കുട ചൂടാന്‍ ഒരു മഴയും
പുതു മഴയായി പെയ്യുന്നില്ല .
ഇരുള്‍ മൂടിയ കാര്‍മേഘങ്ങള്‍
മഴയ്കായി പ്രേലോഭിപ്പിച്ചുകൊണ്ടിരിക്കുന്നു .
തണുപ്പിനെ പുല്കിയെത്തിയ പഴയ
മഴയെ കൊതിയോടെ ഓര്‍ക്കുമ്പോള്‍
മനസ്സിലെത്തുന്ന ഓരോ മഴയും
കനവിനെ നീറ്റി കൊണ്ടിരിക്കുന്നു
പഴയോരോല കുട തന്‍ അവശിഷ്ടം
വീടിന്റെ മൂലയില്‍ ചിതലരിക്കുന്നു
കുളത്തിലും തോടിലും വീണ മഴത്തുള്ളികള്‍
ഓരോളമായി കടന്നു വരുന്നു
സ്വിമ്മിംഗ് പൂളുകളിലെ കൃത്രിമ മഴ
പോലെയായിരിക്കുന്നു ജീവിതം
എന്റെ വയലുകള്‍ ഇപ്പോള്‍ മഴയ്ക്ക്
കാതോര്‍ക്കാറില്ല ,അത് എന്നെ ഇല്ലാതായിരിക്കുന്നു
ഒരു പരല്‍ മീനും തുള്ളിചാടറില്ല
മഴയെനിക്കോരആദംബരമാനിന്
ചിതറി തെറിച്ച കുറെ ഓര്‍മകളുടെ കാവല്‍ക്കാരന്‍
No comments:
Post a Comment