Sunday, 14 October 2012


കാര്‍ഡിയാക്   അറസ്റ്റ് 
നാട്ടിലെ  തെങ്ങുകയറ്റ  തൊഴിലാളിയാണ്  അമ്പുവേട്ടന്‍ ,ഏതു തെങ്ങിലും  അനായാസം  കയറുവാനുള്ള  വൈഭവം  അദ്ധേഹത്തിന്റെ  ഒരു  പ്രത്യകത  തന്നെ  യായിരുന്നു .ഇന്നാട്ടിലെ  ഇന്ന്  പണിക്കു  ആളെ  കിട്ടാന്‍  ഏറ്റവും  വിഷമമുള്ള  പണിയയതുകൊനു  അമ്പുവേട്ടന്  നല്ല  ഡിമാണ്ട് ആയിരുന്നു . പക്ഷെ  അതിന്റെ  ഗമയോന്നും  തന്റെ  പെരുമാറ്റത്തിന്റെ  നാലയലത്തു  കൂടി  കൊണ്ട്  വരാറില്ല .
അങ്ങനെയിരിക്കെ  യാണ്  അത്  സംഭവിച്ചത് .ഒരു  ഒത്ത  തെങ്ങില്‍  കയറിയ  ദിവസം  അപ്രതീഷിതമായാണ്    ആക്രമണമുണ്ടായത് . ഒരു  വലിയ  കടന്നാല്‍  കൂട്ടം  . കഴിഞ്ഞ  ജന്മത്തിലെ  പക  പോലയോ  അല്ലെങ്കില്‍  രാഷ്ട്രിയ  കാരുടെ  ആക്രമണം  പോലെയോ  ഭയാനകമായിരുന്നു . ഒരു  വിധം  താഴേക്കിറങ്ങി , അപ്പോഴേക്കും  ബോധാരഹിതനയിരുന്നു . ഓടികൂടിയ  നാട്ടുകാര്‍   അമ്ബുവേട്ടനെ  പൊക്കിയെടുത്ത്  അടുത്തുള്ള  ഗവണ്മെന്റ്  ആശുപത്രിയില്‍  എക്ക്  കൊണ്ട്  പോയി . ഗവേന്മേന്റ്റ്  ആസുപത്രിയെല്ലേ  മേലാസകലം  കുത്തെട്ടയാളെ   ചികില്സിക്കെന്ട  സാധനഗലോന്നും  അവിടെയുണ്ടായിരുന്നില്ല .
ഉടനെ  വേറെ  വഴിയോന്നുമില്ലയിരുന്നു . ടൌണിലെ  മള്‍ട്ടി  സ്പെസിയാളിടി     ആശുപത്രി  തന്നെ   ശരണം . നാട്ടുകാര്‍  നേരെ  വെച്ചടിച്ചു .അവിടെത്തെ  സ്പെഷ്യല്‍ ;ഇടി  ഡോക്ടര്‍  മാര്‍    സി  യു   വാര്‍ഡിന്റെ  സുകകരമായ  തണുപ്പില്‍  ഉന്നത  ചികിത്സ  തന്നെ  കൊടുത്തു . അങ്ങനെ  അമ്പു  വേട്ടന്‍  മെല്ലെ  ജീവിതത്തിലേക്ക്  തിരിച്ചു  വന്നു  ആശുപത്രി  വിടേണ്ട  ദിവസമായി 
 കാത്തിരുന്ന  ആ  ബില്‍   വന്നു .ബില്ല്  കണ്ടു  കുടുംബക്കാര്‍  ഞെട്ടിപ്പോയി . ഇത്രയും   ദിവസത്തെ  മരുന്നിനു  തന്നെ  ഉള്ളതെല്ലാം  കഴിച്ചു .   ബില്ലെന്ഗ്നെ  തീര്‍ക്കും . ആസുപത്രിക്കാര്‍  അമ്ബുവേട്ടനെ  വിടാതെ  പിടിച്ചു .
ഗതികെട്ടിരിക്കുംബോഴാണ്  അയാള്‍  വന്നത് .അമ്പു  വെട്ടന്റെ  ആശുപത്രി  ചെലവ്  അവരടക്കും . പകരം  ഒരു  നിബന്ധന   ഉണ്ട് .ഒരു  കിഡ്നി   നല്‍കണം . അതുകേട്ടു  ഞെട്ടിയ   അമ്പു  വേട്ടന്‍  പതിയെ  കാര്യങ്ങളുടെ    കിടപ്പ്  മനസ്സിലാക്കി .സമ്മതം  മൂളി . നടപടി  ക്രമങ്ങള്‍  ഓരോന്നായി  കടന്നു  പോയി . എ  സി  റൂമിലെ  താമസം  എന്ന്  വേണ്ട  എല്ലാം  അവര്‍  നല്‍കി .
 ആശുപത്രി  വിടേണ്ട  ദിവസമെത്തി . രാവിലെ  തന്നെ  കുളിച്ചു  അമ്പുവേട്ടന്‍  തന്റെ  ഡിസ്ചാര്‍ജ്  സെര്ടിഫി കത്തിനായി കാത്തിരുന്ന അപ്പോള്‍ ഒരു കവറുമായി രണ്ടു പേര്‍ വന്നു കവര്‍ തുറന്നു .കണ്ടതും  അമ്പുവേട്ടന്റെ  കണ്ണ്  തള്ളി . 4  ലക്ഷം  രൂപയായിരുന്നു  അത് .അത്രയും  വലിയ  ഒരു  തുക  അയാള്‍  ഇതുവരെ  നേരില്‍  കണ്ടിടില്ലയിരുന്നു .ചിരിക്കണോ  അതോ  കരയണോ , അയാള്‍ക്ക്  ഒന്നും  മനസ്സിലായില്ല . മൊത്തം  5ലക്ഷം   രൂപയായിരുന്നു കിഡ്നി യുടെ   വില .ബാക്കിയാണ്   എജെന്റ് നല്‍കിയത് .മെല്ലെ  അമ്പുവേട്ടന്‍  പിന്നിലേക്ക്‌  മറിഞ്ഞു  വീണു , ബോധരഹിതനായി . കുറച്ചു  കഴിഞ്ഞപ്പോള്‍  വേറൊരു  വാര്‍ത്തയെത്തി . അമ്പുവേട്ടന്റെ  ആകസ്മിക  മരണം ……….

എല്ലാം  കഴിഞ്ഞു  തിരിച്ചു  പോകുന്ന  രണ്ടു  പേരുടെ  സംസാരം 
ഒന്നാമന്‍ .അയാള്‍  ഭാഗ്യവാനായിരുന്നു   ,പണക്കാരുടെ  ഹോസ്പിറ്റലില്‍  പണക്കാരനായി  മരിക്കാന്‍  കഴിഞ്ഞല്ലോ .
കൂടാതെ  പണക്കാരുടെ  രോഗവും .
രണ്ടാമന്‍ .എന്തായിരുന്നു  മരണകാരണം 
ഒന്നാമന്‍ . കാര്‍ഡിയാക്   അറസ്റ്റ് .


Wednesday, 10 October 2012



· ഓട്ടപന്തയം
കറുത്തിരുണ്ടൊരു  കര്‍ക്കിടകരാത്രിയില്‍ 
ദൈവം  എന്റെ  മുന്നില്‍  പ്രത്യക്ഷപ്പെട്ടു 
കറുത്ത  ദൈവമായിരുന്നു  അത് 
ഇരുട്ടത്  വെളിച്ചമില്ലാതെ  ഇരുട്ടായി 
തന്നെയാണ്  ദൈവം വന്നത് 
ഇരുട്ടായിരുന്നതിനാല്‍  എന്റെ  മനസും  നിറയെ  ഇരുട്ടായിരുന്നു 
കറുത്ത  മനസ്സില്‍  വരങ്ങള്‍ 
കറുത്ത തായിരുന്നതിനാല്‍ 
ഒന്നും  പുറത്തേക്ക്  വന്നില്ല 
ഞാന്‍  ജനിച്ചു  വളര്‍ന്ന  ഭൂതകാലങ്ങള്‍ 
ഓര്‍ത്തുകൊണ്ട്‌  ഭാവിയിലേക്ക്  വരങ്ങള്‍  ആലോചിച്ചു 
ഒന്നും  ചോതിക്കാനില്ലയിരുന്നു
ഭാവിയില്‍  ജീവിതം  ഒരു  കാറ്റുപോലെ  മറയുന്നു 
  ജീവിതത്തില്‍  എനിക്കെന്തിനാണ്‌  വരങ്ങള്‍ 
ഓട്ടപന്തയം ഒരു  മുയലിന്റെ  വേഗതയില്‍  തീരില്ലേ 




Wednesday, 3 October 2012

മഴക്കാറ്


  1. മഴക്കാറ്


ഓരോ  മഴ  കടന്നു  പോകുമ്പോഴും 
ചൂടിയ  കുട  പഴകികൊണ്ടിരിക്കുന്നു  .
പുതിയ  കുട  ചൂടാന്‍  ഒരു  മഴയും 
പുതു  മഴയായി  പെയ്യുന്നില്ല .
ഇരുള്‍  മൂടിയ  കാര്‍മേഘങ്ങള്‍     
മഴയ്കായി  പ്രേലോഭിപ്പിച്ചുകൊണ്ടിരിക്കുന്നു     .
തണുപ്പിനെ  പുല്കിയെത്തിയ  പഴയ 
മഴയെ  കൊതിയോടെ  ഓര്‍ക്കുമ്പോള്‍ 
മനസ്സിലെത്തുന്ന  ഓരോ  മഴയും 
കനവിനെ  നീറ്റി    കൊണ്ടിരിക്കുന്നു 
പഴയോരോല  കുട  തന്‍  അവശിഷ്ടം 
വീടിന്റെ  മൂലയില്‍  ചിതലരിക്കുന്നു 
കുളത്തിലും  തോടിലും  വീണ  മഴത്തുള്ളികള്‍ 
ഓരോളമായി  കടന്നു  വരുന്നു 
സ്വിമ്മിംഗ്  പൂളുകളിലെ  കൃത്രിമ  മഴ 
പോലെയായിരിക്കുന്നു  ജീവിതം 
എന്റെ  വയലുകള്‍  ഇപ്പോള്‍  മഴയ്ക്ക്‌ 
കാതോര്‍ക്കാറില്ല ,അത്  എന്നെ  ഇല്ലാതായിരിക്കുന്നു 
ഒരു  പരല്‍  മീനും  തുള്ളിചാടറില്ല 
മഴയെനിക്കോരആദംബരമാനിന്   
ചിതറി  തെറിച്ച  കുറെ  ഓര്‍മകളുടെ  കാവല്‍ക്കാരന്‍ 

belur -chikmagalore mini tour

മലയാളികൾക്ക് രണ്ടു ദിവസം അവധി ദിനം ആസ്വദിക്കാൻ പറ്റിയ ഒരു ചെറിയ യാത്രയെ കുറിച്ചാണ് ഞാൻ എഴുതുന്നത് കർണാടക യിലെ ബേളൂർ, ചിക് മാഗളൂർ യാത്ര. മംഗല...