വഴിതെറ്റിയയാത്ര written by pradeep
രമേശ്
ആസ്പത്രി മുറിയിലെ ജനാലയില്‍ പിടിച്ചു വിധൂരതയിലേക്ക് നോക്കിയിരുന്നു .പുറത്ത് നല്ല വെയില്‍ പരന്നിരിക്കുന്നു .തൊട്ടടുത്തുള്ള മരത്തില്‍ നിന്നും പഴുത്ത ഇലകള്‍ പൊഴിഞ്ഞു വീഴുനുണ്ട് ,ദൂരെ സ്കൂള്‍ മൈതാനത് നിന്നും കുട്ടികള്‍ കളിക്കുന്നു .എനിക്കെന്താണ് സംഭവിച്ചത് ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു .മനസ്സ് പതര്രിപോകുനുണ്ടോ ,റൂമിലെ മൊബൈലില്‍ നിന്നും ഗ്രിഹതുര സ്മരണ പോലെ ഒരു പഴയ ഹിന്ദി ഗാനം വരുനുണ്ട്.ജീവിതത്തിന്റെ താളം ഉയര്തനെന്ന പോലെ
ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുനേരം മനസ്സില്‍ ഒരു വിങ്ങല്‍ വരുനുണ്ട് .ചെറുപ്പത്ത്തില്‍ എല്ലാ കാര്യങ്ങളിലും എത്ര സജീവമായിരുന്നു ഞാന്‍ .അന്നൊന്നും എനികൊരു പ്രയാസവുമില്ലായിരുന്നു .പിന്നെ എപ്പോഴാണ് തുടങ്ങിയത് ,കൃത്ത്യമായി പറയാന്‍ കഴിയില്ല .കോളേജില്‍ പടിക്കുംബോഴാണെന്നു തോന്നുന്നു ആദ്യമായി എന്റെ മനസ്സിലേക്ക് കടന്നു വന്നത് . ഏതോ ഒരു നിമിഷത്തില്‍ ഒരധ്യാപകന്റെ ശകാരം മനസ്സില്‍ ഒരു വിറയലുണ്ടാക്കി ,അടുത്തിരിക്കുന്നവന്‍ അപ്പോള്‍ എന്റെ എഴുത്ത് സ്രെധ്ധിക്കാന്‍ തുടങ്ങിയപ്പോള്‍ എന്റെ കൈ വിറയല്‍ കൊണ്ട് ഒന്നും എഴുതാന്‍ പറ്റാത്ത അവസ്ഥ .അന്നൊന്നും ഇതെന്നെ അത്ര ബാധിച്ചിരുന്നില്ല ,പക്ഷെ പതിയെ ഇതെന്നില്‍ വളരുന്നുണ്ടായിരുന്നു .ഒരു ഇത്തിള്‍ ചെടി പോലെ എന്നിലൂടെ വളര്‍ന്നു ,മനസ്സിന്റെ ജീവിതത്തിന്റെ സ്വത സിദ്ധ താളം കളഞ്ഞു .ചിലപ്പോള്‍ വിഷാദ പൂരിതമാകി .എന്നാലും വീട്ടില്‍ വന്നു ആരും കാണാത്തപ്പോള്‍ ഒരു നോവല്‍ എഴുതാനുള്ള വിശപ്പ് എന്റെ വിരലുകല്‍ക്കുണ്ടായിരുന്നു .അപ്പോഴൊക്കെ എന്റെ മനസ്സില്‍ വിറയലുണ്ടാക്കാന്‍ ഞാന്‍ ശ്രമിച്ചു ,നടക്കാരില്ലയിരുന്നു.ചെറുതായിരിക്കുമ്പോള്‍ എന്റെ അഹങ്കാരമായിരുന്നു കൈയക്ഷരം .അത്ര ഭംഗി യായിരുന്നു .
ഓര്‍മ്മകള്‍ ഉണ്ടാകുമ്പോഴാണ് ഓരോന്നും ഉയിര്തെഴുനെല്‍ക്കുന്നത് . ഒന്നുമില്ലാത്ത അവസ്ഥയില്‍ എന്ത് ചിന്തിക്കാന്‍ .ജോലിയന്വേഷിച്ചുള്ള നടത്തത്തിനിടയില്‍ ഒന്നും ഓര്‍ക്കാന്‍ ഇടെം കിട്ടിയിരുന്നില്ല .പരീക്ഷഹാള്ളിലെ ഒപ്പും പിന്നെ രജിസ്റ്റര്‍ നമ്പര്‍ പൂരിപ്പിക്കലും അവിടെയും പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നു .ഓഫീസര്‍ വരുമ്പോഴേ കിരുകിരുപ്പ് തുടങ്ങും .ചെറിയൊരു വിയര്‍പ്പു .മനസ്സില്‍ എന്തോ വലിഞ്ഞു മുറുകിയ പോലെ ,ഒരുവിധം എല്ലാ കര്‍മങ്ങളും നിര്‍വഹിക്കും .പരിക്ഷ ഹാള്‍ പേടിസ്വപ്നമായി മാറുകയായിരുന്നു .
ആള്‍കൂട്ടം
ഒരു പ്രശ്നമായിരുന്നില്ല .മൈതാനത്തെ നീണ്ട ആള്കൂട്ടതിന്ടയില്‍ നിന്ന് പ്രസങ്ങികുമ്പോള്‍ ഒന്നുമറിഞ്ഞില്ല .അപ്പോള്‍ മനസ്സ് ഏതൊക്കെയോ ലോകത്തായിരിക്കും .പേന അതൊരു ധുര്‍ബൂതം കണക്കെ എന്നെ പിന്തുടര്‍ന്നു .മെല്ലെ മെല്ലെ പേനയുടെ അറ്റം വളര്‍ന്നുകൊണ്ടിരുന്നു .പലപ്പോഴും എന്നെ മുറി വേല്‍പ്പിച്ചുകൊണ്ടിരുന്നു.എന്റെ ഷര്‍ട്ടിന്റെ പോക്കെറ്റില്‍ നിന്നും പേനയുടെ സ്ഥാനം താനെ അതില്ലതാക്കി .
മനോഹരമായി
എഴുതുന്നവരോട് എനിക്കുള്ള വികാരങ്ങള്‍ മാറിമറിഞ്ഞു .
അങ്ങനെയിരിക്കുമ്പോളാണ് പഴെയൊരു ലിസ്റ്റില്‍ നിന്നും ഒരുജോലി കിട്ടിയത് .ഭയത്തോടെ ആയിരുന്നു അതേറ്റടുത്തത്.ഭാഗ്യത്തിന് ഓഫീസില്ലയിരുന്നില്ല ജോലി ഫീല്‍ഡ് വര്‍ക്ക് ആയിരുന്നു .അതിലവന്‍ വളെരെ നല്ല ശ്രദ്ധ പിടിച്ചു പറ്റി .എല്ലാവര്ക്കും നല്ല അഭിപ്രായം .അപ്പോഴും മനസ്സില്‍ ആ ഭയം കുടികൊള്ളുനുണ്ടായിരുന്നു .ഒരിട ക്കാല ആശ്വാസം പോലെയനവനത് തോന്നിയത് .
അങ്ങനെയിരിക്കുംബോലന്നു വേറൊരു സന്തോഷവാര്‍ത് വരുന്നത് ,വേറൊരു ജോലി കിട്ടുന്നു .നല്ല പോസ്റ്റ് .വീണ്ടും ഉറക്കം നഷ്ടപെട്ട ദിനങ്ങള്‍ .എല്ലാവരും എത്രയുപെട്ടന്നു പുതിയ ജോലിയില്‍ പ്രവേശിക്കുവാന്‍ നിര്‍ബന്ധിച്ചു .അവന്റെ അവസ്ഥ ആര്‍ക്കുമരിയില്ലല്ലോ .ഗത്യന്ധരമില്ലാതെ പുതിയ ജോലി ഏറ്റെടുക്കാന്‍ താനെ തീരുമാനിച്ചു .ഒരു ദുര്‍വിധി അവനെ പിന്തുടരുന്നത് പോലെ
ആദ്യ
ദിനം തന്നെ ജോയിന്‍ ലെറ്റര്‍ എഴുതാന്‍ തന്നെ കുറെ നേരമെടുത്തു .ആധ്യധിനത്ത്തിന്റെ അങ്കലപ്പയിരിക്കുമെന്നു എല്ലാവരും വിചാരിച്ചു .പിന്നിടുള്ള ദിവസങ്ങളിലും ഇതുതന്നെ സ്ത്ഥിതി .
ഓഫീസിലുള്ളവര്‍ക്ക് കാര്യം
മനസ്സിലായി .ചിലര്‍ക്ക് പരിഹാസം ,ചിലര്‍ക്ക് സഹതാപം .അവനു തന്‍ ഭൂമിയിലേക്ക് താഴുന്നതുപോലെ തോന്നി
ഓഫീസില്‍ ഒന്നും ചെയ്യാതിരിക്കുന്ന അവസ്ഥ .അങ്ങനെയിരിക്കുമ്പോള്‍ ഒരു ദിവസം ഒരാള്‍ തന്റെ മുന്നില്‍ വന്നു ഒരു അപേക്ഷ എഴുതികൊടുക്കാന്‍ . പേപ്പര്‍ വാങ്ങിച്ചു പേന എടുത്തു .മനസ്സിലെ വികാരം വിറയലായി വിരലുകളിലേക്കു ,നോക്കുമ്പോള്‍ പേനയിലെ മഷി പുസ്തകത്തില്‍ ആകെ പരന്നിരിക്കുന്നു .പിന്നെ അത് എന്നിലേക്കും പടരുന്നത് പോലെ .. എന്റെ ഓര്‍മ്മകള്‍ നശി ക്കുന്നതുപോലെ ……….
കണ്ണ് തുറന്നപ്പോള്‍ ആസ്പത്രികിടക്കായി ………ഒന്നും ഓര്‍ക്കനകാതെ കിടന്നു