എന്റെ വഴികൾ ശൂന്യമായിരിക്കുന്നു
നിഴലുകൾ വീണ നിരത്തുകൾ
വിജനതയുടെ സ്വപ്‌നങ്ങൾ നെയ്യുന്നു
പുതിയ വഴികൾ രാജപാതകളാകുമ്പോൾ
ഒപ്പം നടന്നവർ വന്ന വഴികൾ മറന്നിരിക്കുന്നു
നിറയെ ചുവന്ന വാക പൂക്കൾ വീണ എന്റെ പാതയിലൂടെ
ഒരു കൂറ്റൻ ടിപ്പർ എല്ലാം ചതചരച്ചു കടന്നു പോകുന്നു
നിഴൽ സമയത്തെ നോക്കി നീങ്ങി നീങ്ങി പോകുന്നു
വഴിയിൽ വീണ ഇരുട്ട് എന്റെ കണ്ണുകളിലും പരക്കുന്നു
ഓർമകൾ ദുസ്വപ്നങ്ങൾ ആകുന്നു
എന്റെ മിഴിയിലും മൊഴിയിലും നിറഞ്ഞ
വർണവില്ലുകൾ
പൂക്കാത്ത വഴിയിലെ കാണാക്കിനാവുകൾ , വാടിക്കരിഞ്ഞ പൂക്കൾ
പൂക്കാത്ത തൊടിയുടെ ഉദ്യാന പാലകൻ
സ്വപ്നങ്ങളിൽ അന്ധത യുടെ മിഴാവ് കൊട്ടുന്നു
ജീവിതം അയഥാർത്ഥമായി ഒഴുകിക്കൊണ്ടിരിക്കുന്നു