Monday, 24 February 2020

പ്രണയം

                   പ്രണയം    



നിലാവുള്ള രാത്രികളിൽ ഒരു കിളിയായി ആകാശത്തു ഞാൻ പാറി 

പറന്നിട്ടുണ്ട് നിലാവിന്റെ പ്രണയം നുകരാൻ നിലാവുള്ള രാത്രികളിൽ

 വലിയ കുന്നിന്റെ മുകളിൽ ഞാൻ തനിയെ ഇരുന്നിട്ടുണ്ട് 

ഏകാന്തതയുടെ പ്രണയം നുകരാൻ, നിലാവുള്ള രാത്രികളിൽ 

ആറ്റുവഞ്ചിയിൽ ഞാൻ തനിയെ തുഴഞ്ഞിട്ടുണ്ട് ദൂരെ നിന്ന് ഒഴുകി 

വരുന്ന തോറ്റം പാട്ടിലെ മന്ദപ്പന്റെയും ചെമ്മരത്തിയുടെയും 

പ്രണയത്തിൽ അലിഞ്ഞു ചേരാൻ, നിറയെ നിലാവുള്ള രാത്രികളിൽ 

നീണ്ട പാടത്തു കിനാവ് കണ്ടു ഞാൻ ഉറങ്ങിയിട്ടുണ്ട് ഭൂമിയോടൊപ്പം 

ആകാശത്തോടൊപ്പം കാറ്റോടൊപ്പം മഞ്ഞോടൊപ്പം ഈ പ്രകൃതിയെ 

പ്രണയിച്ചു പ്രണയിച്ചു മതി വരാതെ 

belur -chikmagalore mini tour

മലയാളികൾക്ക് രണ്ടു ദിവസം അവധി ദിനം ആസ്വദിക്കാൻ പറ്റിയ ഒരു ചെറിയ യാത്രയെ കുറിച്ചാണ് ഞാൻ എഴുതുന്നത് കർണാടക യിലെ ബേളൂർ, ചിക് മാഗളൂർ യാത്ര. മംഗല...