സര്ഗം(malayalam blog)
Friday, 19 May 2023
belur -chikmagalore mini tour
Sunday, 19 March 2023
A cheap Bijapur trip
ചിലവ് കുറഞ്ഞ ഒരു ബീജാപ്പൂർ , യാത്ര
Tuesday, 26 April 2022
അജന്ത എല്ലോറ ചെലവ് കുറഞ്ഞ ഒരു യാത്ര യാത്ര ( MAHARASHTRA TOUR DAIRY)
അജന്ത
എല്ലോറ ചെലവ് കുറഞ്ഞ ഒരു യാത്ര യാത്ര
പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ഏറെ അത്ഭുദത്തോടെ പഠിച്ച ഒരു സ്ഥല നാമം ആയിരുന്നു അജന്ത എല്ലോറ ഗുഹകൾ അന്ന് അതിനെ പറ്റി ഒന്നും അറിയാമായിരുന്നില്ല . കൊറോണക്ക് ശേഷം പെട്ടന്ന് ഒരു ദിവസമാണ് സുഹൃത്തായ വിനോദ് സാർ കുടുംബ സമ്മേതം ഒരു യാത്ര പോകാം എന്ന് പറഞ്ഞു . പക്ഷെ അതിന്റെ സ്ഥല പേര് കേട്ടപ്പോൾ ആണ് ശരിക്കും അത്ബുധപെട്ടത് . അജന്ത എല്ലോറ . ഒരിക്കലും പോകാൻ കഴിയും എന്ന് വിചാരിച്ച ഒരു സ്ഥലം ആയിരുന്നില്ല അത് .
ടിക്കറ്റ് ബുക്ക് ചെയ്യാൻ തിരുമാനിച്ചപ്പോൾ ആണ് കൊറോണ ഒമൈക്രോൺ രൂപത്തിൽ വീണ്ടും വരാൻ തുടങ്ങിയത് . എന്ത് വന്നാലും ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുക തന്നെ . അങ്ങനെ പയ്യന്നൂരിൽ നിന്നും മുംബൈ കല്ല്യാണിലേക്കു മംഗള എക്സ്പ്രസ്സ് ട്രെയിനിന് ടിക്കറ്റ് ബുക്ക് ചെയ്തു . പിന്നെ അവിടെ നിന്ന് കണൿഷൻ ട്രെയിനിന് ഔറാൻഖാബാദിലേക്കും . പിന്നെ നെറ്റിൽ പരതുകായായിരുന്നു യാത്രയുടെ സൗന്ദര്യം
അങ്ങനെ ആ ദിവസം വന്നെത്തി ഒമൈക്രോൺ ബാധ പടരുന്നതിനിടയിൽ രാത്രി 7 മണിക്ക് മംഗള എക്സ്പ്രസ്സ് എത്തി . സ്ലീപ്പർ ടിക്കറ്റു വലിയ ചാർജ് ഒന്നും ഇല്ല തിരക്കും കുറവായിരുന്നു . രാത്രിയിലെ സുഖമായ യാത്രക്ക് ശേഷം രാവിലെ ഗോവ കടന്നിരുന്നു . കൊങ്കണിലെ കുന്നുകളും പ്രദേശങ്ങളും കണ്ടുകൊണ്ട് ഉള്ള യാത്ര, നവംബർ ആയിരുന്നതിനാൽ പുറത്തു നല്ല മൂടൽ മഞ്ഞു ഉണ്ടായിരുന്നു . അങ്ങനെ ഉച്ചക്ക് 2 30 മണിക്ക് കല്ല്യാണിൽ ട്രെയിൻ ഇറങ്ങി , ഭക്ഷണം കഴിച്ചു .ഇനി അടുത്ത ട്രെയിൻ 4 മണിക്ക് ഔരംഗബാദിലേക്കു . 7 .30 മണിക്കൂർ യാത്രയുണ്ട് മുംബയിൽ നിന്ന് ഔരംഗബാദിലേക്കു .യാത്രക്കാർ കുറവായിരുന്നു . തണുപ്പ് അടിച്ചുകയറ്റുന്നുണ്ട് . സ്വെറ്റർ എടുത്തിട്ടു . വണ്ടി ഇന്ത്യയുടെ മധ്യ ഭാഗത്തു കൂടി നീങ്ങുകയാണ് .ഇരുട്ട് ആയതിനാൽ പുറത്തെ കാഴ്ചകൾ ഒന്നും കാണാൻ പറ്റുന്നില്ല . അങ്ങനെ രാത്രി 11 30 നു ഔരംഗ ബാദിൽ എത്തി .പുറത്തു റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ നല്ല തണുപ്പ് . 17 ഡിഗ്രി . ഇതുവരെ അത്തരം തണുപ് അനുഭവിച്ചിട്ടില്ലാത്തതിനാൽ അത് നല്ലൊരു തണുപ്പ് തന്നെ യയായിരുന്നു .
പോകുമ്പോൾ
തന്നെ റൂം ബുക്ക്
ചെയ്തിരുന്നു .മഹാരാഷ്ട്ര ടൂറിസം ഡെവലപ്മെന്റ്
കോര്പറേഷന് ( MTDC ) ഹോട്ടൽ . റെയിൽവേ സ്റ്റേഷനിൽ
നിന്നും ഒരു 500 മീറ്റർ ദൂരം
മാത്രം .എന്നാലും തണുപ്പ് സഹിക്കാൻ
വയ്യാതെ ഓട്ടോ ആക്കി . പുറത്തു
അപ്പോഴും ടാക്സിക്കാരും ഓട്ടോ ക്കാര് ഒക്കെയുണ്ട്
. പുറത്തു റോഡരികിൽ ആ തണുപ്പത്തും
ആൾക്കാർ കിടന്നുറങ്ങുന്നുണ്ട് . അങ്ങനെ MTDC ഹോട്ടലിൽ എത്തി . കാണുമ്പോൾ
തന്നെ നല്ല വൃത്തിയുണ്ട് . ഓൺലൈൻ
ആയി ബുക്ക് ചെയ്തപ്പോൾ 1000 രൂപ യെ ഒരു ദിവസത്തെ വാടക ആയി വന്നിരുന്നുള്ളു
. രെജിസ്ട്രേഷൻ നടപടികൾ കഴിഞ്ഞു റൂമിലേക്ക് പോയി . അവിടെ ആണ് വേറൊരു അത്ഭുതം . നല്ല
വിശാലമായ വൃത്തിയുള്ള മുറി എല്ലാ സൗകര്യവുമുണ്ട് . അന്ന് അവിടെ സുഖമായി കിടന്നുറങ്ങി
.പിറ്റേന്ന് അതി രാവിലെ എഴുന്നേറ്റു . ടൂറിന്റെ ആദ്യ ദിവസം തുടങ്ങാൻ പോകുന്നു . അജന്തയിലേക്ക്
വല്ലാത്തോരു excitment തന്നെ .നേരത്തെ ബുക്ക് ചെയ്ത മോട്ടോർ ക്യാബ് കൃത്യ സമയത്തു തന്നെ
വന്നു . ഏഴു മണിയാകുമ്പോഴേക്കും ഞങ്ങൾ റെഡി ആയിരുന്നു . രാവിലെ MTDC ഹോട്ടലിൽ നിന്ന്
നല്ല ചൂടുള്ള ഉപ്പു മാവ് കിട്ടി .അതും കഴിച്ചിറങ്ങി . തണുപ്പ് അന്തരീക്ഷത്തിൽ നല്ല
പോലെ ഉണ്ടായിരുന്നു . ഓരങ്ങ ബാദിൽ നിന്ന് 3 മണിക്കൂർ യാത്ര ഉണ്ടെന്നു മാപ്പിൽ നോക്കി
മനസ്സിലാക്കിയിരുന്നു . വഴിയിൽ റോഡ് പണി നടക്കുന്നു . അതുകൊണ്ടു ചിലപ്പോഴൊക്കെ യാത്രയുടെ
സ്പീഡ് കുറഞ്ഞു .കേരളത്തിലെ വഴി കണ്ടവർക്ക് ഈ യാത്രയിൽ കാണുന്നതൊക്കെയും കൗതുക കാഴ്ചകൾ
ആയിരിക്കും .നീണ്ട വയലുകൾ . കരിമ്പ് കൃഷി ചെയ്യുന്നത് ,ചോളം വയലുകൾക്കരികെ ഉണങ്ങാൻ
നിരത്തിയിട്ടിരിക്കുന്നു . സൂര്യകാന്തികൾ തല ഉയർത്തി നിൽക്കുന്ന മനോഹരമായ പാടങ്ങൾ
. പലയിടത്തും വണ്ടി നിർത്തി ഞങ്ങൾ ഫോട്ടോ എടുത്തു . യാത്രകൾ ഇപ്പോഴും മനോഹരമാകുന്നത്
ഇത്രയും മുഹൂർത്തങ്ങളിൽ കൂടിയാണ്
പിന്നെയും കുറച്ചു
ദൂരെ പോയി ഡ്രൈവറോട് ചായ കുടിക്കാൻ നിർത്തണമെന്ന് പറഞ്ഞതിന് പ്രകാരം ഒരു ധാബയിൽ നിർത്തി
വലിയ തിരക്ക് ഒന്നും ഇല്ല . അവിടെ നിന്ന് ചൂടുള്ള ആലു പൊറോട്ടയും ബട്ടർ പൊറോട്ടയും
ആലു കറിയും കഴിച്ചു . ചായക്ക് ഒരു പ്രത്യേക രുചി നല്ല പാലൊക്കെ ഒഴിച്ച് , ഒക്കെ കഴിച്ചപ്പോൾ
വീണ്ടും ഒന്ന് ഉഷാർ ആയി .യാത്ര തുടർന്നു .മധ്യ ഇന്ത്യയുടെ ചെറുതും വലുതുമായ പട്ടണങ്ങൾ
കടന്നു പോയി .അവസാനം കാർ ഒരു പാർക്കിങ് സ്ഥലത്തു കൊണ്ട് നിർത്തി . ഇനി അവിടെ നിന്ന്
യാത്ര ടൂറിസം കോര്പറേഷന് ബസിൽ ആണ് . ടിക്കറ്റ് എടുത്തു ബസിൽ കയറി . ആൾ പാർപ്പില്ലാത്ത
കാട് നിറഞ്ഞ കുന്നുകളിലൂടെ ബസ് നീങ്ങി . ഇപ്പോൾ തന്നെ അവിടെ ആരെയും കാണാനില്ല . പിന്നെ
ആ കാലഘട്ടത്തിൽ എങ്ങനെ ഇവിടെ ഇതൊക്കെ ഉണ്ടായി അത്ഭുതം തന്നെ . പിന്നെയാണ് മനസ്സിലായത്
വലിയ ജനപഥങ്ങൾ നൂറ്റാണ്ടുകൾ കഴിഞ്ഞാൽ അസ്തമിക്കും പിന്നെ വേറെയിടത്തു പുതിയവ രൂപം കൊള്ളും
കാലത്തിന്റെ യാത്ര അങ്ങനെയാണ് . ഒരിടത്തു ഇറങ്ങി ടിക്കറ്റ് എടുത്തു . ഒരു ചെറിയ കുന്നിൻ
സൈഡിലൂടെ നടന്നു കുറച്ചു നടന്നപ്പോൾ കുറച്ചപ്പുറം ഗുഹകൾ കണ്ടു തുടങ്ങി പിന്നെ പെട്ടന്ന്
എത്താനുള്ള വേവലാതി .അടുത്ത് എത്തിയപ്പോൾ ആണ് മനസ്സിലായത് 33 ഗുഹകൾ ഉണ്ടെന്നു . എന്ത്
പറഞ്ഞാലും ആ കരിങ്കൽ പാറയുടെ മധ്യത്തിൽ വേണ്ട സ്ഥലത്തിന്റെ കൃത്യമായ അടയാളപ്പെടുത്തലിൽ
ആ കാലഘട്ടത്തിൽ തുറന്നു എന്ന് കണ്ടാൽ ആ എൻജിനിയറിങ് വൈവിധ്യത്തെ നമിക്കും . ഓരോ ഗുഹയിലും
ബുദ്ധന്റെ സ്തൂപങ്ങൾ . ഒരു പക്ഷെ എല്ലാവരിൽ നിന്നും അകന്നു ഏകാന്തമായി തപസ്സു ചെയ്തു
നിർവാണം പ്രാപിക്കാൻ എടുത്ത സ്ഥല ആയിരിക്കാം ഇത് . ഗുഹയ്ക്കുള്ളതിൽ തന്നെ ചെറിയ ഗുഹകളിൽ
ശ്രീ ബുദ്ധൻ ഇരിക്കുന്നു . ഇത് കൂടാതെ ചില ചുവരുകളിൽ ചെറിയ ചിത്ര പണിയുമുണ്ട് . നമ്മൾ
ഇതൊക്കെ കാണുമ്പോൾ മനസ്സ് ആ കാലഘട്ടത്തോടൊപ്പം നടക്കണം . കൊറോണ സമയം ആയതിനാൽ വലിയ തിരക്ക്
അനുഭവപ്പെട്ടില്ല . ഓരോ ഗുഹയിലും കയറി ഇറങ്ങി ആ വൈവിധ്യം ആസ്വദിച്ചപ്പോൾ തന്നെ വൈകുന്നേരം
ആയി . പല ഭാവങ്ങളിൽ ഫോട്ടോ എടുത്തു . തിരിച്ചു നടന്നു . ആവഡിഎ നിന്ന് വെള്ളാരം കല്ല്
പോലത്തെ സാധനം വാങ്ങി .
വീണ്ടും മുഗൾ സുൽത്താൻ
ഔരംഗസേബിന്റെ പേരിലുള്ള .തുഗ്ലക്ക് തന്റെ തലസ്ഥാനം മധ്യത്തിലേക്കു മാറ്റണമെന്ന് വിചാരിച്ചു
മാറ്റിയ നഗരമായ ഓരങ്ങ ബാദിലേക്കു ഞങ്ങൾ യാത്രയായി . ഇപ്പോഴും അവിടെ തുഗ്ലക്കിന്റെ കാലത്തെ
നാണയങ്ങൾ ഒരു പുരാവസ്തു പോലെ വിൽക്കുന്നുണ്ട് . രാത്രി പത്തു മണിയോടെ ഔരംഗബാദിൽ എത്തി
അന്നത്തെ യാത്ര അവസാനിപ്പിച്ചു . നാളെ എല്ലോറയിൽ ആണ് യാത്ര
Monday, 11 April 2022
ഒളിച്ചു കളി
ഒരു ദിവസം ഞാനും കുറച്ചു കൂട്ടുകാരും വീടിനടുത്തുള്ള വിശാലമായ ഒരു പറമ്പിൽ ഒളിച്ചു കളി കളിച്ചു കൊണ്ടിരിക്കുകയായിരുന്നു . ആ മൈതാനത്തിനു അടുത്ത് ഒരു കൊച്ചു കുടിലും അതിനു ചുറ്റും നിറയെ വലിയ പുല്ലു നിരന്നു കാട് കയറി ഒരു കുടിലുണ്ടായിരുന്നു .ഞങ്ങൾ ഒളിച്ചു കളിക്കുന്നതിനിടയിൽ ഞങ്ങളുടെ കൂട്ടുകാരനായ സഞ്ജു ഒളിക്കാനായി ആരും കാണാതെ കുടിലിനകത്തേക്കു കയറി പോയി . ഞങ്ങൾ ഏറെ നേരം അവനെ തിരഞ്ഞു കൊണ്ടിരുന്നു ,ഞങ്ങൾ അറിഞ്ഞിരുന്നില്ല അവൻ അകത്തേക്ക് പോയത് .ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനാൽ ഞങ്ങൾ വീടുകളിൽ പോയി പറഞ്ഞു . അപ്പോഴേക്കും അവന്റെ 'അമ്മ വിഷമിച്ചു കൊണ്ട് ഞങ്ങളുടെ അടുത്ത് വന്നു .
പിന്നെ എല്ലാവരും കൂടി ഞങ്ങൾ കളിച്ചു കൊണ്ടിരുന്ന മൈതാനത്തിനു അടുത്ത് പോയി കുടിലിനകത്തേക്കു കയറി . അപ്പോഴേക്കും ഇരുട്ട് ആയിരുന്നു . ആരൊക്കെയോ വലിയ ടോർച്ചു കൊണ്ട് വന്നു .കുടിലിനകത്തെ ഒരു വാതിൽ അടഞ്ഞു കിടക്കുകയായിരുന്നു . എല്ലാവരും കൂടി ഏറെ പണിപ്പെട്ട് അത് തള്ളി തുറന്നു . നോക്കിയപ്പോൾ അത് ഒരു ഗുഹ യായിരുന്നു . അതിന്റെ ഒരു മൂലയ്ക്ക് സഞ്ജു പേടിച്ചു പതുങ്ങി ഇരിക്കുന്നു . അവനെ കണ്ടപ്പോൾ എല്ലാവര്ക്കും വലിയ സന്തോഷം ആയി . അവന്റെ 'അമ്മ അവനെ കണ്ടപ്പോൾ കെട്ടി പിടിച്ചു കരഞ്ഞു .പിന്നെ എല്ലാവരും അവരവരുടെ വീട്ടിലേക്കു പോയി
മീനു ആദ്യ
belur -chikmagalore mini tour
മലയാളികൾക്ക് രണ്ടു ദിവസം അവധി ദിനം ആസ്വദിക്കാൻ പറ്റിയ ഒരു ചെറിയ യാത്രയെ കുറിച്ചാണ് ഞാൻ എഴുതുന്നത് കർണാടക യിലെ ബേളൂർ, ചിക് മാഗളൂർ യാത്ര. മംഗല...
-
കൊറോണ കാലത്തെ പ്രണയം സഖി കൊറോണ വരുന്നു അതിനു മുൻപ് എനിക്കൊരാഗ്രഹമുണ്ട് ആ വലിയ കുന്നിന്മുകളിലെ ആ വലിയ പൂമരത്തിൻകീഴിലെ...
-
ഒരു ദിവസം ഞാനും കുറച്ചു കൂട്ടുകാരും വീടിനടുത്തുള്ള വിശാലമായ ഒരു പറമ്പിൽ ഒളിച്ചു കളി കളിച്ചു കൊണ്...